305.COHERENCE(ENGLISH,2014),|Thriller|Mystery|,Dir:-James Ward Byrkit,*ing:-Emily Baldoni, Maury Sterling, Nicholas Brendon.
കഴിഞ്ഞ ദിവസം ഉല്‍ക്ക ആണെന്ന് വിശ്വസിക്കുന്ന പ്രകാശം ഉണ്ടായപ്പോള്‍ ആളുകളുടെ ഇടയില്‍ ഉണ്ടായ ഭീതിയും അത് ഒരാഴ്ച ഓടിക്കാന്‍ വേണ്ടി ശ്രമപ്പെടുന്ന മാധ്യമങ്ങളെയും നമ്മള്‍ പലരും കണ്ടതാണ്.പറഞ്ഞു വരുന്നത് അത്തരം ഒരു വാര്‍ത്ത ആളുകളില്‍ ഉണ്ടാക്കുന്ന പരിഭ്രാന്തി ആണ്.അജ്ഞാതം ആയ ഏതൊരു വസ്തുവിനെയും ഭയത്തോടെ സമീപിക്കുന്ന മനുഷ്യന്‍റെ സ്വഭാവ വിശേഷം ആകാം അതിനു കാരണം.Coherence പറയുന്നതും അത്തരം ഒരു കഥയാണ്.എന്നാല്‍ കഥ അല്‍പ്പം കുഴയ്ക്കുന്നതും ആണ്.
ഒരു ഉല്‍ക്ക പ്രയാണം ഉണ്ടാകും എന്ന നേരത്തെ ഉള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം മൂന്നു ദമ്പതികള്‍ ഒരു വീട്ടില്‍ ഒന്നിച്ചു കൂടുന്നു.ചെറിയ ഒരു വിരുന്നു ഹ്യൂഗും അയാളുടെ ഭാര്യയും കൂടി തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു.രസകരം ആയി തുടങ്ങിയ ആ വിരുന്നില്‍ എന്നാല്‍ പെട്ടന്നുണ്ടായ ചില സംഭവങ്ങള്‍ കല്ലു കടിയായി മാറി.മൊബൈലിനു റേഞ്ച് ഇല്ലാത്തതും പിന്നീട് ആശയ വിനിമയോപാധികള്‍ ഒന്നും പ്രവൃത്തിക്കാത്തതും അവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.ഉല്‍ക്ക പ്രയാണം മൂലം ആണത് സംഭവിച്ചതെന്ന് അതിഥികളില്‍ ഒരാളായ എമിലി പറയുന്നു.അതിനെ പിന്തുണയ്ക്കാന്‍ പണ്ട് നടന്ന സമാനമായ സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.
ഹ്യൂഗ് ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യം ഉള്ള തന്‍റെ സഹോദരനെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ അവര്‍ക്ക് ലഭ്യമല്ല എന്ന് മനസ്സിലാക്കുന്നു.അതിനു പിന്നാലെ അവിടത്തെ വൈദ്യുതി നിലയ്ക്കുന്നു.അടുത്ത വീടുകളില്‍ വൈദ്യുതി ഉണ്ടോ എന്ന് നോക്കാനായി അവര്‍ പോകുമ്പോള്‍ രണ്ടു വീടുകള്‍ക്ക് അപ്പുറം ഉള്ള വീട്ടില്‍ വൈദ്യുതി ഉള്ളതായി മനസ്സിലാക്കുന്നു.ഫോണ്‍ പ്രവൃത്തിക്കുമോ എന്നറിയാന്‍ ഹ്യൂഗും അമീറും കൂടി അവിടെ നിന്നും പുറത്തേക്കു പോകുന്നു.കഥയുടെ നിഗൂഡത ഇവിടെ ആരംഭിക്കുന്നു.എമിലി പറഞ്ഞ കഥകളില്‍ നിന്നും ഏറെ ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് അവരുടെ ഇടയില്‍ നടക്കുന്നത്.ഒരു maze ല്‍ അകപ്പെട്ടത് പോലെ ഉള്ള നിഗൂഡത.എന്തായിരുന്നു അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
ക്ലൈമാക്സ് രംഗം ആകുമ്പോള്‍ "അപ്പോള്‍ ആരാണ് ഞാന്‍ "?എന്ന ചോദ്യം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകും.അതിനൊപ്പം അവസാനത്തെ ആ സ്ക്യ്പ് കോളും.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മികച്ച മിസ്റ്ററി/ത്രില്ലര്‍ ആണ് Coherence.The Extermenating Angel പോലെ ഉള്ള സിനിമകളില്‍ ഫാന്റസിയുടെ പിന്‍ബലത്തില്‍ എന്ന ലൂയി ബുനുവേലിന്റെ ചിത്രത്തെ പോലെ ആദ്യം ഈ ചിത്രം തോന്നുമെങ്കിലും ഈ ചിത്രം പറയുന്നത് കൂടുതല്‍ കുഴപ്പിക്കുന്ന വിഷയം ആണ്.ബുനുവേലിന്റെ ചിത്രത്തിന് ഉണ്ടായിരുന്ന ഉദ്ദേശം വേറെ ആയിരുന്നു.എന്നാല്‍ നിഗൂഡമായ ഒരു കഥ പറയാന്‍ ആണ് തന്‍റെ ആദ്യ ചിത്രത്തിലൂടെ ജയിംസ് വാര്‍ഡ് ശ്രമിച്ചത്.ഒരു സാധാരണ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത് പോലെ തോന്നുമെങ്കിലും ചില രംഗങ്ങളില്‍ അത് കൊണ്ട് തന്നെ പ്രേക്ഷകന് ഒറിജിനാലിറ്റിയും തോന്നിപ്പിക്കും ഈ ചിത്രം.
more movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment