Wednesday, 25 February 2015

304.12:01(ENGLISH,1993)

304.12:01(ENGLISH,1993),|Sci-Fi|Romance|,Dir:-Jack Sholder,*ing:-Helen Slater, Jonathan Silverman, Nicolas Surovy.

 Groundhog Day എന്ന 1993 ല്‍ ഇറങ്ങിയ സിനിമ പ്രശസ്തി നേടിയപ്പോള്‍ ആ സിനിമയുടെ മൂല കഥ യഥാര്‍ത്ഥത്തില്‍ 1990 ല്‍ ഓസ്ക്കാര്‍ നോമിനേഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ നേടിയ 12 01 എന്ന  ചിത്രത്തിന്‍റെ ആണെന്നുള്ള ആരോപണം നേരിട്ടിരുന്നു.1990 ല്‍ ഇറങ്ങിയ ഷോര്‍ട്ട് ഫിലിം ടെലിവിഷന്‍ സിനിമയാക്കിയാണ് 1993 ല്‍ ഈ ചിത്രം നിര്‍മിക്കപ്പെട്ടത്.എന്നാല്‍ Groundhog Day യും അതേ മൂല കഥയും ആയി ഇറങ്ങി.Groundhog Day യെ കുറിച്ച് ഇവിടെ വായിക്കാം.

http://www.movieholicviews.blogspot.in/2013/07/groundhog-day-1993english.html

  Groundhog Day ഒരു ക്ലാസിക് ആയി മാറിയത് പിന്നീടുള്ള ചരിത്രം.12 01 ല്‍ ഒരു പ്രത്യേക രാത്രി 12 01 നു ദിവസം അവസാനിക്കുന്നു.പിന്നീടുള്ള ദിവസങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.അത്തരം ഒരു കഥയാണ് Groundhog Dayക്കും ഉള്ളത്.ചില മാറ്റങ്ങള്‍ കഥയില്‍ വരുത്തി എന്നതൊഴിച്ചാല്‍ രണ്ടു സിനിമയും പറയാന്‍ ശ്രമിച്ചത്‌ ഒന്ന് തന്നെ.

ഇനി 12 01 ന്‍റെ കഥയിലേക്ക്.ബാരി തോമസ്‌ ജോലി ചെയ്യുന്ന പരീക്ഷണ സ്ഥാപനം സുപ്രധാനമായ ഒരു കണ്ടു പിടുത്തം നടത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്.പ്രകാശത്തെക്കാളും വേഗതയില്‍ സഞ്ചരിക്കുന്ന വസ്തു കണ്ടെത്തുകയാണ് അവരുടെ ലക്‌ഷ്യം.എന്നാല്‍ അതിന്‍റെ പരിണിതഫലം ആയി ദിവസങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഉണ്ടെന്നുള്ള വിദഗ്ധ അഭിപ്രായം മൂലം സര്‍ക്കാര്‍ പരീക്ഷണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുന്നു.ഒരു ദിവസം 12 01 നു കിടന്നുറങ്ങിയ ബാരി തോമസ്‌ പിന്നീട് തന്‍റെ ജീവിതം ആവര്‍ത്തിക്കുന്നു എന്ന് മനസിലാക്കുന്നു.എന്നാല്‍ മറ്റുള്ള ആളുകള്‍ക്ക് ആ വ്യത്യാസം മനസ്സിലാകുന്നില്ല.

ബാരി ദീര്‍ഘകാലം ആയി രഹസ്യമായി  പ്രണയിക്കുന്ന അവിടത്തെ ശാസ്ത്രജ്ഞ ആ ദിവസം അവസാനം മരിക്കുന്നതായി മനസിലാക്കുന്നു.ദിവസം ആവര്‍ത്തിക്കുന്നത് കൊണ്ട് ബാരിക്കു സംഭവങ്ങള്‍ ശരി ആക്കാന്‍ സാധ്യത ലഭിക്കുന്നുണ്ട്.എന്നാല്‍ സര്‍ക്കാര്‍  നിര്‍ത്തലാക്കാന്‍ ശ്രമിച്ച പ്രോജക്റ്റ് ആരാണ് മുഴുമിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്നതിനുള്ള ചോദ്യം ബാരിക്കു കണ്ടെത്തുകയും വേണം,കൂടെ തന്‍റെ പ്രണയിനിയുടെ ജീവിതം രക്ഷപ്പെടുത്തുകയും വേണം.ഈ ഒരു കഥയാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്.

ടൈം ലൂപ്പില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഉള്ള സാധ്യതകള്‍ വിരളം ആണെന്നിരിക്കെ ബാരിയുടെ ശ്രമങ്ങള്‍ അതീവ ശ്രമകരം ആകുന്നു.ഒപ്പം ആവര്‍ത്തിക്കുന്ന ദിവസങ്ങള്‍ ഉളവാക്കുന്ന വിരസതയും ഒരു പ്രശ്നം ആണ്.കാരണം മറ്റുള്ളവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ബാരിക്കു അറിയാന്‍ സാധിക്കുന്നു എന്നത് തന്നെ.ഭാവിയെ കുറിച്ച് അറിഞ്ഞാല്‍ ഉള്ള വിരസതയും ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.പ്രവചിക്കാവുന്ന വില്ലന്മാരൊക്കെ ആണെങ്കിലും ഒരു ദിവസം തന്നെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടത് ചിത്രത്തെ രസകരം ആക്കുന്നുണ്ട്‌.

ചിത്രത്തിലേക്ക് ഉള്ള ലിങ്ക് :-https://www.youtube.com/watch?v=MDQZ3XXjaTs

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment