167.SPIDER(ENGLISH,2002),|Drama|,Dir:-David Cronenberg,*ing:-Ralf Fiennes,Miranda Richardson
"സ്പൈഡര്‍" ഒരു മനുഷ്യന്‍റെ ചിന്തകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്.മാനസിക നില സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായ ഒരാള്‍ ആണ് മുഖ്യ കഥാപാത്രം.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ച "ഡെന്നിസ് ക്ലെഗ്" സമൂഹവുമായി കൂടുതല്‍ ഇണങ്ങാന്‍ വേണ്ടി നടത്തുന്ന "Halfway House" ല്‍ അയാള്‍ എത്തുന്നിടത്ത് നിന്നും ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ട്രെയിന്‍ വരുന്ന സിനിമയിലെ ആദ്യ ഷോട്ടില്‍ തന്നെ ഇയാളെ കുറിച്ചുള്ള വിവരണം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.യാത്രക്കാര്‍ എല്ലാം ഇറങ്ങിയതിനു ശേഷം മാത്രം ട്രയിനില്‍ നിന്നും പുറത്തു വരുന്ന ക്ലെഗ്ഗിന്റെ സംഭാഷണങ്ങള്‍ അവ്യക്തം ആണ് പലപ്പോഴും.ചുറ്റും നടക്കുന്നതൊക്കെ ഒരു മായാ ലോകത്തില്‍ എന്നവണ്ണം ആണ് അയാള്‍ നോക്കി കാണുന്നത്.
തന്നെ പുനരധിവസിപ്പിക്കുന്ന സ്ഥലത്ത് എത്തിയ ക്ലെഗ് സമാനമായ സാഹചര്യങ്ങളില്‍ കൂടി എത്തിയ മറ്റുള്ളവരെയും കാണുന്നു.തങ്ങള്‍ക്കു വിലപ്പെട്ടതെല്ലാം ഇവര്‍ സൂക്ഷിക്കുന്ന സ്ഥലം കാണുമ്പോള്‍ തന്നെ ഇത്തരം മാനസികാവസ്ഥ ഉള്ളവര്‍ അനുഭവിക്കുന്ന സുരക്ഷിതമില്ലായ്മ അവതരിപ്പിക്കുന്നു.ക്ലെഗ് പുതിയ സ്ഥലത്തില്‍ ഒരു പ്രയാണം നടത്തുകയാണ്.ചിന്തകളിലൂടെ ആയിരുന്നു അയാള്‍ സഞ്ചരിച്ചിരുന്നത്.അത് അയാളുടെ ഭൂത കാലത്തിലേക്ക് ഉള്ള ഒരു മടങ്ങി പോക്കും ആയിരുന്നു."സ്പൈഡര്‍" എന്ന്‍ അമ്മ ചെറുപ്പത്തില്‍ വിളിച്ചിരുന്ന ക്ലെഗ് എങ്ങനെ ഈ അവസ്ഥയില്‍ ആയി എന്ന് പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു.ക്ലെഗ് നടന്നു പോകുന്ന എല്ലായിടത്തും അയാള്‍ തന്നെ തന്നെ കാണാന്‍ തുടങ്ങുന്നു.തന്റെ ജീവിതത്തില്‍ നടന്ന ആ സംഭവങ്ങള്‍ അയാള്‍ വിചിത്രമായ ഒരു ഭാഷയില്‍ ഒരു നോട്ട് ബുക്കില്‍ കോറുന്നു.അയാള്‍ക്ക് നഷ്ടമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് പിന്നീട് അവതരിപ്പിക്കുന്നത്.എന്നാല്‍ ഇത്തവണ ഒരു കാഴ്ചക്കാരന്‍ ആയി അയാള്‍ അവിടെ ഉണ്ട്.ഒരു ചിലന്തി വല നെയ്യുന്നത് പോലെ അയാളുടെ ജീവിതവും അവിടെ അവതരിപ്പിക്കപ്പെടുന്നു.അവസാനം സ്പൈഡര്‍ എന്ന പേര് അന്വര്‍ത്ഥം ആക്കുന്ന രീതിയില്‍ അയാള്‍ ഒരു പരിധി വരെ എങ്കിലും തന്‍റെ ജീവിതത്തിലെ അലോസരപ്പെടുത്തുന്ന വസ്തുക്കളെ ഒഴിവാക്കുന്നു.
പാട്രിക് മഗ്രാത്തിന്റെ അതെ പേരില്‍ ഉള്ള നോവലിന്റെ ദൃശ്യാവിഷ്ക്കാരം ആണ് സ്പൈഡര്‍ എന്ന ഈ കനേഡിയന്‍/ബ്രിട്ടീഷ് സിനിമ.അധികം സ്ഥലത്ത് റിലീസ് ഇല്ലായിരുന്നു എങ്കില്‍ കൂടിയും സിനിമയുടെ ചില ഭാഗത്ത് അവതരിപ്പിക്കപ്പെടുന്ന ചില സംഭവങ്ങള്‍ ഒരു സൈക്കോ ത്രില്ലര്‍ മൂഡ് പ്രേക്ഷകന് നല്‍കുന്നുണ്ട്.ചിത്രം സഞ്ചരിക്കുന്നത് പതുക്കെയാണ്.അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ദഹിക്കണം എന്ന് ഇല്ല..
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment