176.THE SUSPECT(KOREAN,2013),|Thriller|Crime|Action|,Dir:-Shin Yeon Won.*ing:-Yoo Gong,Jae Yun Jo.
ചാരന്മാരുടെ കഥകള്‍ പലപ്പോഴും സിനിമകള്‍ക്ക് പ്രധാനമായ ഒരു പ്രമേയം ആണ്.തീര്‍ച്ചയായും അവരുടെ ജീവിതം അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സംഭവങ്ങളുമായി കോര്‍ത്ത് ഇണക്കി ഉള്ള സംഭവങ്ങളും ആയി ഇറങ്ങുന്നത് സാധാരണം."ജെയിംസ് ബോണ്ട്,"ജേസന്‍ ബോണ്‍" തുടങ്ങിയ പ്രശസ്തരായ ചാരന്മാരുടെ കഥകള്‍ പല ആവര്‍ത്തി കണ്ടതും കേട്ടതും ആണ്.ഇവര്‍ മാത്രമല്ല ഹോളിവുഡ് മേഖലയില്‍ ഉള്ള ചാര സാധ്യതകള്‍.കൊറിയന്‍ സിനിമകളില്‍ ഇത്തരം കഥാതന്തു കുറവാണെന്ന് തോന്നുന്നു."ബോണ്‍ പരമ്പരയിലെ" ജേസന്‍ ബോണിന്റെ കഥാപാത്രത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രം ആണ് ഇതിലെ നായകനായ "ജി ഡോന്ഗ് ജൂള്‍" .അയാള്‍ കൊറിയയിലെ വിദഗ്ധ പരിശീലനം നേടിയ ചാരന്മാരുടെ ശൃംഖല ആയ "defectors" ലെ അംഗം ആയിരുന്നു.ജി ടോന്ഗ് ആദ്യ കാലങ്ങളില്‍ രാജ്യത്തിന് വേണ്ടി നടത്തിയ സാഹസികമായ ദൌത്യങ്ങള്‍ക്ക് ശേഷം അയാളെ രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുന്നു.
പിന്നീടുള്ള ജീവിതത്തില്‍ ഉള്ള പകലുകള്‍ അയാള്‍ ഒരു ലക്ഷ്യത്തിനായി മാറ്റി വച്ചു.ഉച്ചക്ക് ശേഷം ഉള്ള സമയം കൊറിയയിലെ ഏറ്റവും വലിയ വ്യവസായ സംരംഭകന്‍ ആയ " പാര്‍ക്ക്" എന്ന ആളുടെ ഡ്രൈവര്‍ ആണ്.ജി ഡോങ്ങിനെ തിരികെ തന്‍റെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അയാള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി താമസിക്കുന്നു.അയാളുടെ മുന്നില്‍ ഒരു ലക്‌ഷ്യം ഉണ്ട്.ഒരു ദിവസം രാത്രി അപ്രതീക്ഷിതമായി ചെയര്‍മാന്‍ പാര്‍ക്കിന്റെ വീട്ടില്‍ ചില അപരിചിതര്‍ കയറി പറ്റുന്നു.എന്നാല്‍ അതിന്റെ ഇടയ്ക്ക് ആകസ്മികമായി ജി ഡോംഗ് അതില്‍ ഉള്‍പ്പെടുന്നു വരുന്നു.അയാള്‍ക്ക് ചെയര്‍മാന്‍റെ ജീവിതം രക്ഷിക്കാന്‍ സാധിച്ചില്ല.എന്നാല്‍ തന്റെ മരണത്തിനു മുന്‍പ് തന്‍റെ കണ്ണട ജി ടോംഗിനു കൊടുത്ത ശേഷം അയാള്‍ അത് നശിപ്പിക്കാന്‍ പറയുന്നു.എന്നാല്‍ കൊലപാതക കേസ് തന്‍റെ തലയില്‍ ആകുന്നതാണ് അയാള്‍ കണ്ടത്.തന്‍റെ കയ്യില്‍ ഉള്ള കണ്ണട എന്തിനു ഉപയോഗിക്കുന്നത് ആണെന്ന് അയാള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല.കൊലപാതകം അന്വേഷിക്കാന്‍ ആയി "മിന്‍ സീ ഹോണ്‍ "വരുന്നു.ജി ടോംഗും ആയി അയാള്‍ക്ക് നേരത്തെ തന്നെ പരിചയം ഉണ്ട്.അവര്‍ തമ്മില്‍ തീര്‍ക്കാന്‍ കണക്കുകള്‍ ഏറെയും.ജി ടുംഗിനെ മരിച്ചു കാണാന്‍ ആണ് അയാള്‍ ആഗ്രഹിക്കുന്നതും.ഒരു ട്രെയിനര്‍ മാത്രം ആയി ഒതുങ്ങി പോയതിന്‍റെ കാരണവും ജി ടുംഗ് ആയിരുന്നു എന്ന് പറയാം.എന്നാല്‍ തന്‍റെ ഇരയെ പിടിക്കാന്‍ ഇറങ്ങിയ മിന്‍ സി ഹോനിനു താന്‍ എന്തിന്റെ പുറകെ ആണോ നടക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ ആകെ മൊത്തം കുഴയുന്നു.മുന്‍ വിധികള്‍ തകരുന്നു.ഇത് തന്നെ ആയിരുന്നു ജി ഡുംഗിന്റെ അവസ്ഥയും.അവരുടെ വഴികള്‍ വ്യത്യസ്തം ആയിരുന്നു എങ്കിലും ലക്‌ഷ്യം ഒന്നായിരുന്നു ഒരു പരിധി വരെ എങ്കിലും.
അവിശുദ്ധ ബന്ധങ്ങളുടെ കഥകള്‍ക്ക് ഇടയില്‍ പൊലിഞ്ഞു പോകുന്ന ധാരാളം ആളുകള്‍ ഉണ്ട്.അത്തരം ഒരു അവസ്ഥ ആണ് പലപ്പോഴും ഈ സിനിമയിലും.ജി ഡോംഗ്,മിന്‍ സി ഹോന്‍ എന്നിവരുടെ പാതയിലൂടെ ഉള്ള യാത്ര ആണ് ബാക്കി സിനിമ.മൊത്തത്തില്‍ നിലവാരം ഉള്ള ഒരു അന്താരാഷ്‌ട്ര സിനിമ എന്ന് വിളിക്കാം ഇതിനെ.കഥയില്‍ പുതുമ ഇല്ലെങ്കിലും ബി ജി എം ,പിന്നെ അവതരണ ശൈലി എല്ലാം കയ്യടിക്കാന്‍ ഉള്ളത് നല്‍കുന്നു.ഖത്തറില്‍ നിന്നും ഉള്ള ഫ്ലൈറ്റില്‍ വച്ചാണ് ഈ സിനിമയെ കുറിച്ച് ആദ്യം അറിയുന്നത്.എന്നാല്‍ സിനിമ കാണാന്‍ വൈകി എന്ന് കരുതുന്നു.ചാരന്മാരുടെ ഗൂഡാലോചനയില്‍ പങ്കാളി ആകാന്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഈ ചിത്രം ധൈര്യമായി കാണാം.തീരെ മുഷിപ്പിക്കാത്ത ഒരു ചിത്രം ആണ് "The Suspect".ട്വിസ്റ്റും ആക്ഷനും എല്ലാം നിറഞ്ഞ ഒരു കൊറിയന്‍ ചിത്രം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment