174.COLD IN JULY(ENGLISH,2014),|Crime|Thriller| Dir:-Jim Mickle,*ing:-Michael C Hall,Sam Shepard,Don Johnson.
ഒരു പിതാവെന്ന നിലയില്‍ രണ്ടു അച്ഛന്മാര്‍ക്ക് തങ്ങളുടെ മക്കളെ അഭിമൂഖികരിക്കേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് "Cold in July" എന്ന ചിത്രം അവതരിപ്പിക്കുന്നത്.രണ്ടു പേര്‍ക്കും തങ്ങളുടെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് വ്യത്യസ്ത രീതികളില്‍ ആണെന്ന് മാത്രം."റിച്ചാര്‍ഡ് ഡെന്‍" തന്‍റെ ഭാര്യയും കുട്ടിയുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ ആണ്.ഒരു രാത്രി അയാളുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആളെ അബദ്ധത്തില്‍ വെടി വച്ച് കൊല്ലുന്നു."ഫ്രെഡി എന്ന ക്രിമിനലിനെ ആണ് റിച്ചാര്‍ഡ് കൊല്ലുന്നത്.സ്വയം രക്ഷയ്ക്ക് വേണ്ടി ഉള്ള കൊലപാതകം എന്ന രീതിയില്‍ ആ കേസിനെ അന്വേശണ ഉദ്യോഗസ്ഥന്‍ ആയ "റേ പ്രൈസ്" കണക്കാക്കുന്നു.കൊലപാതകത്തിനു ശേഷം റിച്ചാര്‍ഡ് സമൂഹത്തില്‍ നിന്നും ഉള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്.
എന്നാല്‍ അതിലും വലിയ ഒരു പ്രശ്നം റിച്ചാര്‍ഡ് നേരിടേണ്ടി വരുന്നു.ഫ്രെഡിയുടെ അച്ഛനായ "ബെന്‍ റസ്സലില്‍" നിന്നും.റസ്സല്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ്.അയാള്‍ ജയിലില്‍ നിന്നും പരോളിനു ഇറങ്ങിയ സമയത്താണ് തന്‍റെ മകന്‍ കൊല്ലപ്പെട്ടു എന്ന് അറിയുന്നത്.വളരെ ചെറുപ്പത്തില്‍ തന്നെ തന്നില്‍ നിന്നും അകന്നു താമസിക്കുന്ന മകന്‍റെ മരണം അയാള്‍ അറിഞ്ഞപ്പോള്‍ അയാള്‍ അതിനു കാരണക്കാരന്‍ ആയ റിച്ചാര്‍ഡിനെ കണ്ടു മുട്ടുന്നു.റിച്ചാര്‍ഡ് കുടുംബസ്ഥന്‍ ആണെന്നും അയാള്‍ക്കും ഒരു മകന്‍ ഉണ്ടല്ലോ എന്ന് ഭീഷണിയുടെ സ്വരത്തില്‍ ചോദിക്കുന്നു.ഭയന്ന് പോയ റിച്ചാര്‍ഡ് പോലീസില്‍ പരാതിപ്പെടുന്നു.എന്നാല്‍ പ്രത്യക്ഷത്തില്‍ കുറ്റങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ട് ബെന്നിനെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അവര്‍ അറിയിക്കുന്നു.തന്‍റെ മകന്‍റെ സ്ക്കൂളിന്റെ അടുക്കല്‍ ബെന്നിനെ കണ്ടു എന്ന് പറഞ്ഞത് പോലും ഒരു കേസ് എടുക്കാന്‍ ഉതകുന്നതല്ല എന്നവര്‍ അറിയിക്കുന്നു.ബെന്‍ എന്നാല്‍ അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു.വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അയാള്‍ ആക്രമിച്ചു കയറുകയും ആരും ഇല്ലാത്ത സമയത്ത് അവിടെ ആരോ വന്നു എന്നും ഉള്ള ഒരു പ്രതീതി ജനിപ്പിക്കുന്നു.ഇത്തവണ എന്തായാലും പോലീസ് റിച്ചാര്‍ഡഡിനെയും കുടുംബത്തെയും സംരക്ഷിക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ബെനവരെ ഭയപ്പെടുത്തുക എന്ന ഉദ്യമത്തില്‍ വിജയിക്കുന്നു.പിന്നീട് കേസില്‍ നിന്നും റിച്ചാര്‍ഡ് ഒഴിവാക്കപ്പെട്ടു എന്ന് പോലീസില്‍ നിന്നും അറിയിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന റിച്ചാര്‍ഡ് അവിടെ വച്ച് ഒരു സത്യം മനസ്സിലാക്കുന്നു.താന്‍ കരുതുന്നത് പോലെ അല്ല കഴിഞ്ഞ രാത്രികളില്‍ നടന്ന സംഭവങ്ങള്‍ എന്ന സത്യം.എന്താണ് റിച്ചാര്‍ഡ് അറിഞ്ഞ ആ സത്യം?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.
"Dexter" സീരിയലിലെ നായകന്‍ "Michael C Hall" ആണ് റിച്ചാര്‍ഡ് ആയി അഭിനയിക്കുന്നത്.1989 ല്‍ നടന്ന സംഭവങ്ങള്‍ ആണ് ഈ ക്രൈം/ത്രില്ലര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഒരു പരിധി വരെ ഈ ചിത്രം ഒരു ത്രില്ലര്‍ സിനിമയുടെ ഒരു മൂഡ് നല്‍കുന്നുണ്ട്.എന്നാല്‍ അവസാനത്തോട് അടക്കുമ്പോള്‍ ചിത്രം ഒരു ടിപ്പിക്കല്‍ അമേരിക്കന്‍ ചിത്രം ആയി മാറുന്നുണ്ട്.മികച്ച ത്രില്ലര്‍ എന്ന് പറയാന്‍ ഉള്ള സാധ്യത അവിടെ ഈ ചിത്രത്തിന് നഷ്ടം ആകുന്നതു പോലെ തോന്നി.ഹോളിവുഡ് ചിത്രങ്ങള്‍ അമാനുഷിക കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച് സാധാരണ ഇറങ്ങാറുള്ള മികച്ച ചിത്രങ്ങളില്‍ നിന്നും അകലുന്നു എന്ന് ഈ വര്‍ഷത്തെ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ തോന്നും.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment