പ്രിത്വിരാജും ആസിഫും ഒന്നിക്കുന്ന അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത സപ്തമ. ശ്രീ.തസ്ക്കര ഏഴു കള്ളന്മാരുടെ കഥയാണ് അവതരിപ്പിക്കുന്നത്.വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ഒരുമിച്ച് ജീവിതത്തില്‍ കണ്ടു മുട്ടുന്നവര്‍.എല്ലാ മനുഷ്യര്‍ക്കും സ്വന്തമായി പറയാന്‍ ഒരു കഥയുണ്ടാകും.സ്വാഭാവികമായും ഇവര്‍ക്കും കഥ ഉണ്ടാകും.സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒന്ന്.സാഹചര്യങ്ങള്‍ കാരണം കുറ്റവാളികള്‍ ആകേണ്ടി വരുന്നവരും അല്ലാതെ അറിഞ്ഞു കൊണ്ട് കുറ്റങ്ങള്‍ ചെയ്യുന്നവരും.ഒരാള്‍ ചെയ്ത കുറ്റങ്ങള്‍ ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളി ആകുന്നുള്ളൂ.ഇവരുടെ അവസ്ഥയും വിഭിന്നം അല്ല.തെളിയിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് അകത്തു കിടക്കേണ്ടി വന്നവര്‍.എന്നാല്‍ അവര്‍ തമ്മില്‍ ഒരു ആത്മ ബന്ധം ഉണ്ടാകുന്നും ഉണ്ട്.അതാണ് അവര്‍ ഒരു ലക്‌ഷ്യം നേടാന്‍ വേണ്ടി ഒരുമിക്കുന്നതും.
24 നോര്‍ത്ത് കാതം" എന്ന സിനിമയില്‍ നിന്നും അനില്‍ ഈ ചിത്രത്തില്‍ കുറച്ചും കൂടി ഒരു വലിയ താരനിരയെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പേരിനു വേണ്ടി വരുന്ന കഥാപാത്രങ്ങള്‍ മാത്രമായി ഒതുങ്ങാതെ അവര്‍ക്കെല്ലാം താര മൂല്യം നോക്കിയല്ലാതെ ഉള്ള ഒരു പാത്ര സൃഷ്ടി ആണ് ഒരു പരിധി വരെ എങ്കിലും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്ക്രീന്‍ പ്രസന്‍സ് നോക്കുകയാണെങ്കില്‍ "ചെമ്പന്‍ വിനോദ്" ആണ് നായകന്‍ എന്ന് പറയേണ്ടി വരും.എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കഥ അവതരണ ശൈലിയിലും കഥാപാത്രങ്ങള്‍ക്ക് വേണ്ടി സിനിമയെ മോശം ആക്കിയും ഇല്ല.അത് കൊണ്ട് തന്നെ സിനിമ ചില ഇടങ്ങളില്‍ ഒക്കെ ചിരിപ്പിക്കുന്നും ഉണ്ട്.സുധീര്‍ കരമാനയുടെയും നീരജ് മാധവിന്റെയും ഒക്കെ കഥാപാത്രങ്ങള്‍ അത് കൊണ്ട് തന്നെ ശ്രദ്ധേയം ആവുകയും ചെയ്തു.ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച പള്ളിയില്‍ അച്ഛന്റെ വേഷം നന്നായിരുന്നു.രസികന്‍ ആയ ഒരു വൈദികന്‍.Heist സിനിമകളുടെ വിഭാഗത്തില്‍ ഇതിനെയും തീര്‍ച്ചയായും ഉള്‍പ്പെടുത്താം.കാരണം ഈ ചിത്രം ചലിക്കുന്നത് ആ ഒരു ട്രാക്കിലൂടെ മാത്രം ആണ്.അത്യാവശ്യം ഉള്ള കഥാപാത്രങ്ങള്‍ ,കഥാ സന്ദര്‍ഭങ്ങള്‍ അവസാനം ഒളിപ്പിച്ച ട്വിസ്റ്റ് എല്ലാം ചിത്രത്തെ പ്രേക്ഷകന്റെ മുന്നില്‍ ആസ്വാദ്യകരം ആക്കുന്നും ഉണ്ട്.
ആരാധകര്‍ക്കായി ഒരുക്കിയ ഭൂരിഭാഗം ഓണം ചിത്രങ്ങളില്‍ ഉള്ളതൊന്നും ഇതില്‍ ഇല്ല.ഇതൊരു വലിയ ക്യാന്‍വാസില്‍ വരച്ച ഒരു സാധാരണ ചിത്രം ആണ്.അത് കൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകനെ അത്രയ്ക്കും വെറുപ്പിക്കും എന്ന് തോന്നില്ല.മാസ് എന്ന് പറഞ്ഞു ആരാധകരെ മാത്രം ലക്‌ഷ്യം ആക്കി വരുന്ന സിനിമകള്‍ ഇറങ്ങുന്ന ഈ ഓണക്കാലത്ത് ഒരു പ്രാവശ്യം മുഷിപ്പിക്കാതെ ഇരുന്നു കാണാം ഈ ചിത്രം.
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment