Thursday, 18 September 2014

175.APAN(SWEDISH,2009)

175.APAN(SWEDISH,2009),|Thriller|Drama|,Dir:-Jesper Ganslandt,*ing:-Olle Sari,Eva Rexed.

 സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രത്തില്‍ ഇടപ്പെടാന്‍ പ്രേക്ഷകനും ഒരു അവസരം തന്നിരിക്കുകയാണ് ഈ ചിത്രത്തില്‍."Apan" അഥവാ "Ape" എന്ന ഈ സ്വീഡിഷ് ചിത്രത്തിന് അതിന്റെ പേരും ആയുള്ള ബന്ധം മനസ്സിലാകുമ്പോള്‍ മാത്രമേ പ്രേക്ഷകന് തന്‍റെ കണ്മുന്നില്‍ അത്രയും നേരം കണ്ടത് എന്താണെന്ന് ബോധ്യം വരൂ.അതും സ്വന്തം മനോധര്‍മം അനുസരിച്ച് ഭാവനകള്‍ നെയ്തെടുക്കാന്‍ ഉള്ള ധാരാളം സംഭവങ്ങള്‍ ചിത്രം ഈ നല്‍കുന്നും ഉണ്ട്.അത് കൊണ്ട് തന്നെ ഒരിക്കലും വെറുതെ സമയം കൊല്ലി ആയി ഈ സിനിമ കാണാന്‍ ശ്രമിക്കരുത്.കാരണം അത്തരം കാഴ്ചയ്ക്ക് പറ്റിയതല്ല ഈ സിനിമ.പൂര്‍ണമായി പ്രേക്ഷകന് മനസ്സിലാകാത്ത  സിനിമയുടെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഞാന്‍ ശ്രമിക്കുന്നില്ല ഇവിടെ.ഇനി നേരെ സിനിമയുടെ പശ്ചാതലത്തിലേക്ക് നോക്കാം.

  "ക്രിസ്ട്ടര്‍" തനിക് ബോധം വന്നപ്പോള്‍ കാണുന്നത് ദേഹമാസകലം പുരണ്ട രക്തം ആണ്.അയാള്‍ വേഗം എഴുന്നേറ്റു അത് കഴുകി വൃത്തിയാക്കുന്നു.തന്‍റെ സൈക്കിളില്‍ യാത്ര ചെയ്തു അയാള്‍ തനിക്കു എത്തേണ്ട സ്ഥലത്ത് എത്തി ചേരുന്നു.ക്രിസ്ട്ടര്‍ ഒരു ഡ്രൈവിംഗ് പരിശീലകന്‍ ആണ്.അയാളുടെ അന്നത്തെ മനോനില അയാളെ അസ്വസ്ഥന്‍ ആക്കുന്നു.വേഗം തന്നെ അന്നത്തെ പരിശീലനം അയാള്‍ അവസാനിപ്പിക്കുന്നു.പിന്നെ ക്രിസ്ട്ടര്‍ പോകുന്നത് ടെന്നീസ് പരിശീലനത്തിനായാണ്.അവിടെ ഉള്ള യുവാവിനോട് അന്ന് തന്‍റെ കളി മെച്ചപ്പെടുത്താന്‍ വന്നതാണെന്ന് പറയുന്നു.അവ്യക്തമായ എന്തോ ഒരു പ്രശ്നം ക്രിസ്ട്ടറിനു അവിടെ ഉണ്ട് എന്ന് മനസ്സിലാകുന്നു.പിന്നീട് ക്രിസ്ട്ടര്‍ ചിത്രം  വരക്കാരിയായ അമ്മയെ കാണാന്‍ പോകുന്നു.സ്വന്തം ചിത്രങ്ങളുടെ നിലവാരത്തില്‍ അവര്‍ക്ക് മതിപ്പുണ്ട്;ക്രിസ്ട്ടര്‍ക്ക് അത് കുറവാണു താനും.ക്രിസ്ട്ടരുടെ അന്നത്തെ ജീവിതത്തിലെ പ്രധാന കൂടിക്കാഴ്ചകളും സംഭാഷണങ്ങളും ഈ അവസരങ്ങളില്‍ ആയിരുന്നു.എന്നാല്‍ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു ഇതിന്‍റെ ഇടയ്ക്ക്.രക്ത വര്‍ണത്തില്‍ ചാലിച്ച രണ്ടു ജീവനുകള്‍.ജീവന്‍ നഷ്ടപ്പെട്ട ഒരു യുവതി(വ്യക്തമായി അവരെ കാണിക്കുന്നില്ല) പിന്നെ മൃതുപ്രാണന്‍ ആയ ഒരു ബാലനും.ക്രിസ്ട്ടര്‍ ആ ബാലന്‍ ആശുപത്രിയില്‍ ആക്കുന്നു.സിനിമയില്‍ പിന്നെ നിര്‍ണായകം ആയത് ആ ബാലന്‍ അവസാനം തന്‍റെ സ്വപ്നത്തെ കുറിച്ച് ഒറ്റ വാക്കില്‍ നല്‍കുന്ന നിര്‍വചനവും ആണ്.

 പ്രത്യക്ഷത്തില്‍ സംവിധായകന്‍ "ജെസ്പ്പാര്‍
" തന്‍റെ നായകനെ കൊണ്ട് അവതരിപ്പിക്കുന്നത്‌ ഇത്തരം കുറച്ചു സംഭവങ്ങള്‍ ആണ്.ഇടയ്ക്ക് ട്രെയിനിന്റെ മുന്നില്‍ നിന്ന് മരിക്കാന്‍ പോകുന്ന സീന്‍ കുറച്ചു ഭീകരം ആയി തോന്നി.പ്രത്യേകിച്ചും ആ ട്രെയിന്‍ അടുതെത്തി എന്നൊരു തോന്നല്‍ ഉണ്ടായിരുന്നത് കൊണ്ട്.ഈ ചിത്രം ഒരു സമസ്യ ആണ്.യഥാര്‍ത്ഥത്തില്‍ ഇതിലെ നായകന്‍ "ഒല്ലേ സാരിക്ക്" സംവിധാകന്‍ ഓരോ സീനിലും ആണ് സ്ക്രിപ്റ്റ് നല്‍കിയിരുന്നത്.അതിനു ശേഷം തോന്നുന്ന രീതിയില്‍ അഭിനയിക്കാനും പറഞ്ഞു സിനിമയുടെ അവസാനം എന്താണ് എന്ന് പറയാതെ.അത് പോലെ തന്നെയാണ് സിനിമയുടെ അവതരണവും എന്താണ് എന്ന് മനസ്സിലാക്കാന്‍ ഉള്ള പ്രേക്ഷകന്‍റെ ആഗ്രഹത്തിനും  അപ്പുറം  ഈ സിനിമയില്‍ ഒരു നല്ല ത്രില്ലര്‍ ഉണ്ടെന്നു തോന്നി.അല്‍പ്പം തല പുകയ്ക്കാന്‍ ഉള്ള ഒരു സ്വീഡിഷ് ചിത്രം:പക്ഷെ " Enemy" സിനിമ ഒക്കെ പോലെ ഉള്ള സമസ്യ പൂരണം ഇവിടെ സാധ്യം അല്ല എന്നൊരു വ്യത്യാസവും ഉണ്ട്.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment