Wednesday, 29 March 2023

1688. Lesson in Murder (Japanese, 2022)

1688. Lesson in Murder (Japanese, 2022)

          Mystery/ Psychological Thriller.



⭐️⭐️⭐️½ /5




 സി ബി ഐ ഡയറീകുറിപ്പ് പരമ്പരയിലെ നേരറിയാൻ സി ബി ഐ യിൽ കൊലയാളി ആയ ഇശോ അലക്സ്, കൊല നടത്തി എന്ന് പറയുന്ന ഏഴു കൊലപാതകങ്ങളിൽ ഒന്ന് അയാൾ അല്ല ചെയ്തത് എന്ന് സേതുരമയ്യരോട് പറയുന്നുണ്ട്. അതിനെ ആസ്പദം ആക്കിയാണല്ലോ ആ ചിത്രവും? അതേ പോലെ തന്നെ യമാറ്റോ ഹൈമുര എന്ന സീരിയൽ കില്ലർ, അയാൾ കുറ്റവാളി ആണെന്ന് കണ്ടെത്തിയ എട്ട് കൊലപാതകങ്ങളിൽ ഒരെണ്ണം അയാൾ ചെയ്തത് അല്ല എന്ന് മസായ കാക്കേയി എന്ന വിദ്യാർത്ഥിയ്ക്ക് കത്തെഴുതുന്നു.



 സി ബി ഐ യിൽ സേതുരമയ്യരോട് ഈശോ ആ രഹസ്യം പറഞ്ഞതിന്റെ കാരണം മനസ്സിലാക്കാം. എന്നാൽ ഒരു സാധാരണ വിദ്യാർഥിയോട്, 24 കൊലപാതകം എങ്കിലും നടത്തി എന്ന് വിശ്വസിക്കുന്ന ഒരാൾ എന്തിനായിരിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ കാരണം? അതിന്റെ കഥയാണ് Lesson In Murder എന്ന ജാപ്പാനീസ് സിനിമ അവതരിപ്പിക്കുന്നത്.


ഒരു മിസ്റ്ററി ത്രില്ലർ ആകാൻ ഉള്ള എല്ലാ സ്കോപ്പും മൂല കഥയിൽ ഉണ്ടായിരുന്നെങ്കിലും, അതിനു മുതിരാതെ കഥാപാത്രങ്ങളിൽ ഊന്നി, അവരെ പ്രേക്ഷകനിൽ എത്തിച്ചു കൊണ്ട് പതിയെ പോകുന്ന ഒരു രീതി ആണ്‌ സിനിമയിൽ അവലംബിച്ചിരിക്കുന്നത്. റിയു കുശികിയുടെ 'Shikei ni Itaru Yamai ' എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന നിലയിൽ സിനിമ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഹാനിബാലിന്റെ അത്രയും ഇല്ലെങ്കിലും അതിന്റെ അടുത്ത് നിൽക്കുന്ന പ്രകടനം അണ് യമാറ്റോ ആയി സടോ അബെ കാഴ്ച വച്ചിരിക്കുന്നത്.


ട്വിസ്റ്റുകൾ സിനിമയിൽ ഉണ്ടെങ്കിലും സിനിമ അവസാനിക്കുമ്പോൾ ഒരു മനുഷ്യന്റെ മനസ്സിന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരെ എങ്ങനെ എല്ലാം ബാധിക്കും എന്നും അത് അവരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും എന്നും മനസ്സിലാകും. നേരത്തെ പറഞ്ഞത് പോലെ വലിയൊരു  പേസിൽ പോകുന്ന ചിത്രം അല്ല Lesson In Murder. പല ലെയറുകൾ ഉള്ള കഥയും കഥാപാത്രങ്ങളും ആണ്‌ ഇതിൽ ഉള്ളത്. അവരെ മനസ്സിലാക്കാൻ സാധിച്ചാൽ സിനിമയും ഇഷ്ടമാകും.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




Saturday, 25 March 2023

1678. Bodies Bodies Bodies (English, 2022)

1678. Bodies Bodies Bodies (English, 2022)

           Horror, Thriller.

           Streaming on Amazon Prime.

 ⭐️⭐️⭐️½ /5



     സോഫി അവളുടെ സുഹൃത്തായ ബീയോടൊപ്പം, ബീയുടെ സുഹൃത്തിന്റെ വീട്ടിൽ പാർട്ടിക്ക് പോയിരിക്കുകയാണ്. അന്ന് രാത്രി അവർ Bodies Bodies Bodies എന്നൊരു ഗെയിം കളിക്കുന്നു. ഗെയിം എങ്ങനെ ആണെന്ന് വച്ചാൽ അവിടെ നടക്കുന്ന സങ്കൽപ്പിക  മർഡർ മിസ്റ്ററി തെളിയിക്കുക എന്നത്  ആണ്.എന്നാൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ അവർ കളിച്ച ഗെയിം അപകടകരമായി മാറുകയാണ്. അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ജീവൻ തന്നെ അപകടത്തിൽ ആവുകയാണ് . അതിന്റെ കഥയാണ്  Bodies Bodies Bodies പറയുന്നത്. പരസ്പ്പരം വിശ്വാസം ഇല്ലാത്ത ഒരു കൂട്ടം ആളുകളുടെ ഇടയിൽ ഇത്തരം ഒരു അവസ്ഥ അവരെ എവിടെയാകും കൊണ്ടെത്തിക്കുക?


 സമാനമായ കഥ Glass Onion: A Knives Out Mystery യിൽ കണ്ടതാണ്. പക്ഷേ അതിന്റെ ടീനേജ് വേർഷൻ എന്നു വിളിക്കാം  സിനിമയാണ് മൂല കഥ കാരണം ഈ ചിത്രത്തിനെ. എന്നാൽ ക്ലൈമാക്സ് ആണ് എനിക്കു ഇവിടെ  നന്നായി ഇഷ്ടപ്പെട്ടത്. ഇത്തരം ഒരെണ്ണം മുന്നേ മറ്റൊരു  ഒരു സിനിമയിൽ കണ്ടിട്ടുള്ളതാണ്. അത്തരം ഒരു ഷോക്ക് ആയിരുന്നു ഈ ചിത്രത്തിലും. കാരണം അതിനു മുന്നേ നടന്ന സംഭവങ്ങൾ അത്രയും chaotic ആയിരുന്നു. ക്ലൈമാക്സ് സീനിൽ അത്രയും സംഭവങ്ങൾ നടന്നതിനു ശേഷം പ്രേക്ഷകന് കിട്ടുന്ന ഷോക്ക് ആണ്‌ കിടിലം.


 കഴിഞ്ഞ വർഷം റിലീസ് ആയ ഹൊറർ ചിത്രങ്ങളിൽ ഇഷ്ടമായ ഒരു സിനിമ ആയിരുന്നു  Bodies Bodies Bodies. പ്രത്യേകിച്ചും സിനിമയിൽ ഉള്ള ബ്ലാക് കോമഡി ഹൊറർ നന്നായി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. കണ്ടു നോക്കൂ. സിനിമ കണ്ടിട്ടു അഭിപ്രായം പറയണേ.


Bodies Bodies Bodies: Chaos, dark, and fun.


സിനിമയുടെ ലിങ്ക് https://movieholicviews.blogspot.com/?m=1 ൽ ലഭ്യമാണ്.



1686. Vinaro Bhagyamu Vishnu Katha (Telugu, 2023)

1686. Vinaro Bhagyamu Vishnu Katha (Telugu, 2023)

         Streaming On Aha



⭐️⭐️½/ 5


   ഭയങ്കര നന്മ മരം ആയ നായകൻ. അത് സ്വാഭാവികം ആണല്ലോ അല്ലെങ്കിലും സിനിമയിൽ ? നന്മ മരം എന്ന് പറഞ്ഞാൽ വഴിയേ കൂടി പോകുന്ന ആരെയും സഹായിക്കും. സഹായം വേണ്ടെന്നു പറഞ്ഞാൽ ആദ്യം പോയി മനുഷ്യനാകണം എന്ന് പറഞ്ഞു ഉപദേശിച്ചു വിടും.അങ്ങനെയുള്ള നായകന്റെ പേര് വിഷ്ണു. നായകൻ അങ്ങനെ ആകാൻ കാരണമുണ്ട്. അതൊരു ഫ്ലാഷ്ബാക്കിൽ പറയും. വിഷ്ണുവിന് ഒരു സ്വഭാവമുണ്ട്. അവന്റെ നമ്പറിന്റെ അടുത്ത നമ്പറിൽ ഉള്ളവരെ വിളിച്ചു പരിചയപ്പെട്ട് അവരെ neighbor- number എന്ന് വിളിക്കും. അങ്ങനെ ഒരു കാര്യം തുടങ്ങിയതിനും ഒരു കഥയുണ്ട്. അതും ഫ്ലാഷ്ബാക്കിൽ പറയും . ആ കഥ ആണ്‌ സിനിമയുടെ കഥ.


  ഒരാളെ കൊന്നൂ എന്ന് കേസ് ആയ യുവതി അല്ല അത് ചെയ്തത് എന്ന് വിഷ്ണുവിന് അറിയാം. അതിന്റെ പിന്നാലെ ഉള്ള കഥ ആണ്‌ മൊത്തത്തിൽ സിനിമയിൽ പറയുന്നത്. കുറെ ട്വിസ്റ്റ്, സസ്പെൻസ് ഒക്കെ ഉണ്ടെങ്കിലും പലപ്പോഴും ലോജിക് വച്ച് നോക്കുമ്പോൾ പ്രശ്നം ആണെന്ന് തോന്നും. അതിനു വിശദീകരണം നൽകാൻ ശ്രമിക്കുമെങ്കിലും പലപ്പോഴും അത് അത്ര ഏൽക്കുന്നും ഇല്ല. അത് പോലെ സിനിമ ട്രാക്കിൽ എത്താൻ നല്ലത് പോലെ സമയം എടുത്തൂ. എന്നാൽ അതിനു ശേഷം നല്ല സ്പീഡിൽ തന്നെയാണ് പോയത്.


മോശം സിനിമ ആണെന്ന് ഉള്ള അഭിപ്രായമില്ല. പകരം കുറെ കൂടി സിനിമ നന്നായി എഡിറ്റ് ചെയ്തിരുന്നെങ്കിൽ നന്നായേനെ. അനാവശ്യമായി തോന്നിയ സെന്റി, നന്മ സീനുകൾ നായകന്റെ സ്വഭാവം രെജിസ്റ്റർ ചെയ്യാൻ വേണ്ടി ചെയ്തത് ആകാം. എന്നാൽ അത് സിനിമയുടെ ഒഴുക്കിനെ നന്നായി ബാധിച്ചു. സിനിമയുടെ സിനിമാറ്റിക് ആയ നല്ല വശം അവസാന 45 മിനിറ്റ് ആണ്‌. ധാരാളം കാര്യങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ട്. നായകനായി വന്ന കിരൺ നന്നായിരുന്നു.മുരളി ശർമ്മയുടെ സിനിമ പാട്ടുകൾ renact ചെയ്യുന്ന രംഗങ്ങളും നന്നായി. ബി ജി എം തരക്കേട് ഇല്ലായിരുന്നു.


എന്നേ സംബന്ധിച്ച് ഒരു ശരാശരി സിനിമ ആയി തോന്നി Vinaro Bhagyamu Vishnu Katha. എന്നാൽ കഴിഞ്ഞ ദിവസം OTT റിലീസിന് ശേഷം ഏകദേശം 100 മില്യൻ viewing minutes കഴിഞ്ഞു എന്ന് വായിച്ചിരുന്നു. മികച്ച അഭിപ്രായങ്ങൾ ധാരാളം കേൾക്കുകയും ചെയ്തു. സിനിമ അടുത്ത ഭാഗത്തിലേക്കു ഉള്ള hint ഇട്ടിട്ടു ആണ്‌ അവസാനിക്കുന്നത്.




1685. Purusha Pretham (Malayalam, 2023)

1685. Purusha Pretham (Malayalam, 2023)

          Streaming on SonyLiv

⭐⭐️⭐️½ /5



  വളരെയധികം ലെയറുകൾ ഉള്ള ഒരു ചിത്രമാണ് പുരുഷ പ്രേതം. ഒരു സമയം അതൊരു റിയലിസ്റ്റിക് ആയ പോലീസുകാരുടെ ജീവിതം ആണ്‌ കാണിക്കുന്നത് എന്ന് തോന്നും. ചിലപ്പോൾ ഒരു നല്ല കുറ്റാന്വേഷണ ത്രില്ലർ ആണെന്ന് തോന്നും. എന്നാൽ അതിലെല്ലാം ഉപരിയായി ആവാസവ്യൂഹം സിനിമയുടെ സംവിധായകന്റെ ചിത്രത്തിൽ ഗൗരവമായി അവതരിപ്പിക്കുന്ന പരിസ്ഥിതി പ്രശ്നം ആണ്‌ പ്രമേയം എന്ന് തോന്നാം. അങ്ങനെ എങ്ങോട്ട് തിരിയും എന്ന് അറിയാത്ത ചിത്രത്തിൽ ഇടയ്ക്കുള്ള ട്വിസ്റ്റുകൾ കൂടി ആകുമ്പോൾ നല്ലൊരു സിനിമ കാഴ്ച ആയി മാറുകയാണ്.


പുഴയിൽ പൊന്തിയ അജ്ഞാത മൃതദേഹം അവകാശികൾ ആരും വരാത്തത് കൊണ്ട് കേരള പോലീസ് മറവു ചെയ്യുന്നു. എന്നാൽ തന്റെ ഭർത്താവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞു ഒരു സ്ത്രീ വരുകയും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ്‌ സിനിമയുടെ കഥ. ഇത്തരം ഒരു കഥയ്ക്കു പ്രവചിക്കാവുന്ന ഘടകങ്ങൾ ധാരാളം ഉണ്ട്. സിനിമ എന്നാൽ മുന്നോട്ട് പോകുമ്പോൾ അത്തരം ഒരു മിസ്റ്ററിയേക്കാളും സിനിമയിലെ കഥാപാത്രങ്ങൾക്ക് വരുന്ന മാറ്റങ്ങളും മറ്റും ആണ്‌ കഥയുടെ വഴിത്തിരിവ് ആകുന്നതു. പ്രത്യേകിച്ചും ആ ക്ലൈമാക്സ് സീനിനുള്ള impact സിനിമ മൊത്തം കണ്ടു കഴിഞ്ഞ ഒരാൾക്ക്‌ നന്നായി ഫീൽ ചെയ്യും.


  'സൂപ്പർ സെബാസ്റ്റിൻ' എന്നല്ല 'സൂപ്പർ അലക്സാണ്ടർ പ്രശാന്ത് ' എന്ന് പറയേണ്ടി വരും ഇതിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച്. സഹനടൻ ആയി പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു നടൻ, അതേ പോലീസ് വേഷത്തിൽ മുഖ്യ കഥാപത്രമായി വരുമ്പോൾ, അതും സിനിമയെ പോലെ തന്നെ പല ലെയറുകൾ ഉള്ള കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു എന്ന് പറയാം. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഈ കഥാപാത്ര തിരഞ്ഞെടുപ്പ് ആയിരുന്നു. ഇമേജിന്റെ ഭാരങ്ങൾ ഇല്ലാത്തതു കൊണ്ട് അലക്സാണ്ടറിനു ഈ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു. സൂപ്പർ സെബാസ്റ്റിന്റെ കഥ പറച്ചിലുകൾ സിനിമയെ രസകരമാക്കി നിർത്തി. അതിനൊപ്പം ഉള്ള സീനുകളും നന്നായിട്ടുണ്ടായിരുന്നു. ദർശനയുടെ കഥാപാത്രത്തിനു കുറെ കൂടി സ്ക്രീൻ ടൈം ഉണ്ടായിരുന്നേൽ ഒരു പക്ഷെ കഥയുടെ അവസാന റിസൾറ്റ് മാറിയേനെ. പക്ഷെ അത്തരം ഒരു കഥാപാത്രത്തെ കഥയിലൂടെ നന്നായി തന്നെ പ്രെസെന്റ് ചെയ്തിട്ടുണ്ട്. അത് കാരണം മൊത്തത്തിൽ ഉള്ള കഥയുടെ അവതരണത്തിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞു.


 സിനിമയുടെ ഇടയ്ക്കുള്ള റാപ് സോങ്ങുകൾ നന്നായിരുന്നു. പിന്നെ, ആവാസവ്യൂഹം ചെയ്ത കൃഷന്തിന്റെ സിനിമയിൽ അതേ പോലെ തന്നെ പ്രകൃതിയുടെ ദൃശ്യങ്ങൾ നന്നായി പകർത്തിയിട്ടുണ്ടായിരുന്നു. സിനിമയെക്കുറിച്ച് കുറെ നല്ല കാര്യങ്ങൾ ആണ്‌ പറയാൻ ഉള്ളത്. പക്ഷെ സിനിമയുടെ നീളം കുറച്ചു കൂടി കുറച്ചിരുന്നെങ്കിൽ കൂടുതൽ ക്രിസ്പ്പി ആയേനെ എന്ന് തോന്നി. പക്ഷെ ആ സമയം കവർന്നെടുത്ത പോലീസ് സ്റ്റേഷൻ രംഗങ്ങൾ, സെബാസ്റ്റിന്റെ വീടും, ജീവിതവും എല്ലാം നന്നായി തന്നെ, രസകരമായി അവതരിപ്പിച്ചിരുന്നു. അവിടിവിടായി ചിരിക്കാൻ ഉള്ള രംഗങ്ങളും ഉണ്ടായിരുന്നു.


  Out of Nowhere, ഒരു പ്രതീക്ഷയും ഇല്ലാതെ കാണാൻ ഇരുന്നത് കൊണ്ട് ആകാം നന്നായി ഇഷ്ടപ്പെട്ടൂ പുരുഷ പ്രേതം. സിനിമ കാണാൻ കഴിയുമെങ്കിൽ കാണുക. ഓൾഡ് ഹൗസ് മലയാളം സിനിമ തമാശകൾ അല്ല ഇവിടെ ഉള്ളത്, സന്ദർഭം അനുസരിച്ചു ചിരിക്കണമെങ്കിൽ ചിരിക്കാം എന്ന രീതിയിൽ ഉള്ളതാണ്. പ്രകൃതി പടങ്ങൾ എന്ന് വിളിക്കുന്ന സിനിമകളുടെ കൂട്ടത്തിലെ ഒരു നല്ല ത്രില്ലർ ആണ്‌ 'പുരുഷ പ്രേതം.'







Wednesday, 22 March 2023

1683. Dada (Tamil, 2023)

1683. Dada (Tamil, 2023)

         Drama, Romance



 ⭐️⭐️ /5


    ഒരു കലിപ്പനും കാന്താരിയുടെയും കഥ ആണ്‌ Dada. പഠിച്ചു കൊണ്ടിരിക്കുന്ന സമയം തന്നെ പ്രണയത്തിൽ ആയി കാമുകി ഗർഭിണി ആയപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിന്ന, മടിയനായ മണികണ്ഠൻ എന്ന കലിപ്പന്റെ ജീവിതത്തിൽ പിന്നീട് നടക്കുന്ന സംഭവങ്ങൾ ആണ്‌ Dada. ഇത്തരം ഒരു കഥയിൽ ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കും എന്ന് മുൻക്കൂട്ടി പറയാവുന്ന ഒരു ശരാശരി ചിത്രം ആയിട്ടാണ് Dada അനുഭവപ്പെട്ടത്.


  സിനിമയിൽ നല്ല moments ഇല്ല എന്നല്ല. പ്രവചിക്കാവുന്ന കഥ ആണെങ്കിലും എന്നേ സംബന്ധിച്ചു എന്റെർറ്റൈൻ ചെയ്യാൻ ഒന്നും ഇല്ല എന്ന അഭിപ്രായം ആണ്‌ ഉള്ളത്. ഒരു പാട്ട് മാത്രം കൊള്ളാമായിരുന്നു. പിന്നെ നായകൻ ആയ കവിനും. അതിന്റെ അപ്പുറത്ത് ഈ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങൾ കേട്ടത് സിംപിൾ ആയ അതിന്റെ തീം കാരണം ആയിരിക്കും എന്ന് വിശ്വസിക്കുന്നു.


  തീരെ മോശം ആയിരുന്നു Dada എന്ന അഭിപ്രായമില്ല. പക്ഷെ എന്നേ സംബന്ധിച്ച് ചായ കപ്പ് ആണോ ചായ ആണോ, ആഹ്  എന്തായാലും എന്തോ അത്ര അങ്ങ് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം. പഴകിയ കഥ ആണ്‌. ചില കഥകൾ പുതിയ വീഞ്ഞ് കുപ്പിയിൽ ഇട്ടാൽ ശരിയാകാറുണ്ട്. പക്ഷെ ഇവിടെ അതും ഉണ്ടായില്ല എന്ന അഭിപ്രായം ആണ്‌.


  ഫീൽ ഗുഡ് മൂവികൾ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിലും ഭയങ്കര forced ആയി അത് ഉണ്ടാക്കാൻ നോക്കിയത് പോലെ തോന്നി. ഇങ്ങനെ പലതും കാരണം ഇഷ്ടമാകാതെ പോയ സിനിമ ആണ്‌ Dada.  




Tuesday, 21 March 2023

1682. Cocaine Bear ( English, 2023)

 1682. Cocaine Bear ( English, 2023)

          Thriller / Comedy



⭐️⭐️⭐️ /5

    കൊക്കെയ്ൻ അടിച്ചു മനുഷ്യൻ കാണിക്കുന്ന കുൽസിതങ്ങൾ സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഒരു കരടി അത് ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും? അതും ചെറിയ അളവ് ഒന്നുമല്ല. കിലോ കണക്കിന് വരുന്ന പാക്കുകൾ പൊട്ടിച്ചു ഗ്ലൂക്കോസ് പൊടി കഴിക്കുന്നത്‌ പോലെ കഴിച്ചത് ആണെങ്കിലോ? യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രമാണ് Cocaine Bear. '80 കളിലെ അമേരിക്കയിൽ നടന്ന സമാനമായ സംഭവത്തെ കുറിച്ചുള്ളതാണ് സിനിമ. എന്നാൽ സിനിമാറ്റിക് ആയ കാര്യങ്ങൾ ധാരാളം ഇതിൽ ഉണ്ട് താനും.

യഥാർത്ഥ സംഭവങ്ങൾ ഇത്ര വയലന്റ് അല്ലായിരുന്നു. എന്നാൽ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ chaotic ആയ അന്തരീക്ഷവും, ഒപ്പം ഇതിലെ കരടിയെയും ആണ്‌. ഇഷ്ടം എന്ന് പറഞ്ഞാൽ വളരെ വയലന്റ് ആയ, തന്റെയും തനിക്കു ഇഷ്ടപ്പെട്ടവരെയും സംരക്ഷിക്കുന്ന ഭ്രാന്തിയായ ഒരു കരടി. കൂടുതൽ romanticize ചെയ്തു വലിയ സംഭവങ്ങൾ ഈ കരടിയെ കുറിച്ച് പറയാമെങ്കിലും അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ ഒരു വയലന്റ് ത്രില്ലർ കാണുന്ന ആളെ രസിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. പ്രത്യേകിച്ചും ഇതിലെ പല കഥാപാത്രങ്ങളും, ഈ സംഭവങ്ങളുടെ തുടക്കവും എല്ലാം മാലപ്പടക്കം പോലെ ഒരു ചെയിൻ ആയി പോവുകയാണ്.

  എല്ലാവർക്കും ഇഷ്ടമായിക്കൊള്ളണം എന്നില്ല Cocaine Bear. പ്രത്യേകിച്ചും ഇതിന്റെ വയലന്റ് സ്വഭാവം കാരണം, അല്ലെങ്കിൽ പ്രതീക്ഷിക്കാവുന്ന കഥയല്ലേ എന്നുള്ള തോന്നൽ ഉണ്ടായാൽ. എന്നാൽ ചെറിയ ബഡ്ജറ്റിൽ അവതരിപ്പിച്ചു വലിയ ലാഭം കിട്ടിയ ചിത്രം പ്രേക്ഷകരെ രസിപ്പിച്ചിട്ടു ഉണ്ടാകുമല്ലോ? പിന്നെ പറയാൻ മറന്നു പോയി.'80 കളിലെ സംഗീതം ആണ്‌ ചിത്രത്തിൽ ഉള്ളത്. ശരിക്കും സിനിമയ്ക്ക് അത്തരം ഒരു കാലഘട്ടത്തിന്റെ ഫീൽ നൽകാൻ ഈ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.

എനിക്ക് ഇഷ്ടമായി ചിത്രം. കണ്ടു നോക്കുക.

സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.


   

Monday, 20 March 2023

1681. Vaalvi (Marathi, 2023)

1681. Vaalvi (Marathi, 2023)

          Thriller, Comedy

           Streaming on Zee5





⭐️⭐️⭐️⭐️/5


ആർക്കും സംശയം ഉണ്ടാകാത്ത രീതിയിൽ ഭാര്യയെ കൊലപ്പെടുത്താൻ അനിക്കേതും അയാളുടെ കാമുകിയും തീരുമാനിക്കുന്നു. എന്നാൽ Perfect Crime ആകും എന്ന് കരുതി അവർ പ്ലാൻ ചെയ്ത കൊലപാതകത്തിൽ ചില വഴിതിരിവുകൾ ഉണ്ടാകുന്നു. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ധാരാളം ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ്‌ മറാത്തി ചിത്രമായ Vaalvi അവതരിപ്പിക്കുന്നത്.



  ഈ വർഷത്തിൽ ഇത് വരെ ഇറങ്ങിയ ചിത്രങ്ങളിൽ ഇത്രയും ട്വിസ്റ്റും സസ്പെൻസും ഉള്ള സിനിമ വേറെ ഒന്നും ഇല്ല എന്നാണ് Vaalvi കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. വെറും ഒരു മണിക്കൂർ 40 മിനിറ്റ് ഉള്ള ചിത്രം തുടക്കം മുതൽ അവസാനം ക്രെഡിറ്റ്സ് എഴുതി കാണിക്കുന്നത് വരെ ട്വിസ്റ്റ് ആയിരുന്നു.ഡാർക്ക്‌ ഹ്യൂമർ ആയിട്ടാണ് സിനിമയിലെ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ വിരസമായി തോന്നി എന്ന് പറയാവുന്ന ഭാഗങ്ങൾ തീരെ ഇല്ലായിരുന്നു.

സിനിമയിലെ പല സംഭവങ്ങളും സ്ലാപ്പ്സ്റ്റിക്ക് കോമഡി ആയി മാറുമായിരുന്നിട്ടും അതിൽ ഈ ട്വിസ്റ്റുകൾ കൊണ്ട് വന്നു കൂടുതൽ interesting ആക്കുകയാണ് ചെയ്തത്.


  സിനിമയിലെ വഴിതിരിവുകൾ അധികം പ്രവചിക്കാൻ ആകാത്തത് കൊണ്ട് തന്നെ ചില സമയങ്ങളിൽ ടി വിയിൽ നിന്നും കണ്ണ് മാറിയാൽ വീണ്ടും rewind ചെയ്തു കാണേണ്ടി വന്നിരുന്നു. മൊത്തത്തിൽ, സിനിമയെക്കുറിച്ച് അധികം ഒന്നും വായിക്കാതെയും അറിയാതെയും കണ്ടത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി മുന്നിൽ കിട്ടിയ നല്ലൊരു ഹിച്കോക്കിയൻ രീതിയിൽ അവതരിപ്പിച്ച ചിത്രമായായി Vaalvi അനുഭവപ്പെട്ടൂ.



1681. Vaalvi (Marathi, 2023)

          Thriller, Comedy

           Streaming on Zee5


Wednesday, 15 March 2023

1677. Rekha ( Malayalam, 2023)

 1677. Rekha ( Malayalam, 2023)

        Streaming on Netflix



  ⭐️⭐️⭐️ /5


  ഒരു ഷോർട്ട് ഫിലിമിന് കൊള്ളാവുന്നത്ര കഥ. ഒരു പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയാവുന്ന പ്രമേയം. മനുഷ്യന്റെ തുടക്ക കാലം മുതൽ ഉള്ളതാണ് പ്രമേയം. എന്നാലും സിനിമ എനിക്ക് ഇഷ്ടപ്പെട്ടൂ.ഒട്ടും പ്രതീക്ഷ ഇല്ലാതെ കണ്ടു തുടങ്ങിയത് കൊണ്ട് കൂടി ആകാം.ഇത്രയും ചെറിയ സാധ്യതകൾ വച്ച് ഒരു പ്രതികാര കഥ, അതും ഇത്രയും ചുരുങ്ങിയ സംഭവങ്ങൾ വച്ച്, നല്ല raw ആയി അവതരിപ്പിച്ചിരിക്കുന്നു. സിനിമയിലെ അവസാന ഭാഗത്തുള്ള രണ്ട് ഡയലോഗുകൾ ആണ്‌ സിനിമയുടെ പ്രതികാരത്തിലെ ഫീൽ തരുന്നത്.


  രേഖയുടെ ഏറ്റവും വലിയ പ്രശ്നം ആയി തോന്നിയത് അതിലെ സംഭാഷണങ്ങൾ ആണ്‌. മലയാളം ആണെന്ന് തോന്നിപ്പിക്കുന്ന ഒരു ഭാഷ. ഇത് കേരളത്തിൽ എവിടെയെങ്കിലും ഉപയോഗിക്കുന്ന ഭാഷ ആണോ അതോ ബാഹുബലിയിലെ പോലെ ഉണ്ടാക്കി എടുത്തത് ആണോ എന്നറിയില്ല. എന്തായാലും സബ് ടൈറ്റിൽസ് ഉള്ളത് കൊണ്ട് ഒപ്പിച്ച് എടുത്തു. ഇത് ശരിക്കും ഉള്ള ഭാഷ ആണെങ്കിൽ ക്ഷമിക്കുക. എന്റെ അറിവില്ലായ്മ ആയി കണക്കാക്കുമല്ലോ?


സിനിമയുടെ ആദ്യ പകുതി വരെ ഉള്ള ഭാഗങ്ങൾ ഇതെന്താണ് സംഭവം എന്ന് കരുതി ഇരുന്നു പോകും. പക്ഷെ ആ ഭാഗം കഴിഞ്ഞു സിനിമ ട്രാക്കിൽ വരുന്നുണ്ട്. അത് വരെ സീരിയൽ പോലെ പോയിരുന്ന സിനിമയിൽ പിന്നീട് വയലൻസിന്റെ അയ്യരു കളിയാണ്.എനിക്ക് ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞത് ആ ഭാഗത്തിലെ വിൻസിയുടെയും ഉണ്ണി ലാലുവിന്റെയും അഭിനയം ആണ്‌. Unpopular opinion ആയിരിക്കാം. എന്നാലും സിനിമയിലെ saving parts അതായിരുന്നു.ഡാർക്ക്‌, വയലന്റ് സിനിമകൾ ഇഷ്ടമായത് കൊണ്ട് കൂടിയാണ് അത്രയും മോശമായി തോന്നാത്തതും. ജിതിൻ ഐസക് നന്നായി തന്നെ രണ്ടാം പകുതി അവതരിപ്പിച്ചിട്ടുണ്ട്.


 ഇത്രയൊക്കെ വായിച്ചിട്ട് കാണാൻ തോന്നുന്നു എങ്കിൽ കാണുക.

Tuesday, 14 March 2023

1676. Infiesto (Spanish, 2023)

1676. Infiesto  (Spanish, 2023)

          Mystery

          Streaming on Netflix



⭐️⭐️⭐️/5


  ഒരു കൊലയാളിയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട പെൺക്കുട്ടി ആശുപത്രിയിൽ ആണ് ഇപ്പോൾ. കുറച്ചു ദിവസമായി കാണാതായ പെൺക്കുട്ടിയ്ക്കു എന്ത് സംഭവിച്ചു എന്നു ആർക്കും അറിയില്ല. അവൾ തനിക്കുണ്ടായ ദൂരനുഭവം കാരണം ട്രോമയിലാണ് . കേസ് അന്വേഷിക്കാൻ എത്തിയ സാമൂവലും മാർട്ടയും കേസിൽ പ്രത്യേകിച്ച് പുരോഗമനം ഇല്ലാതെ വലയുകയാണ് . ഈ സമയം ആണ് ഇത്തരത്തിൽ മുൻപ് നടന്ന  സംഭവങ്ങളുമായി ഉള്ള സാമ്യം ഈ കേസിനു ഉള്ളത് അവർ മനസ്സിലാക്കുന്നത്. ഏറെ ദുരൂഹമായ സാഹചര്യങ്ങളിലേക്ക് പോകുന്ന കുറ്റാന്വേഷണം ആണ് സിനിമയുടെ ബാക്കി കഥ. 


  കോവിഡിന്റെ തുടക്കത്തിൽ ഉള്ള കാലഘട്ടം ആണ്‌ സിനിമയിൽ ഉള്ളത്. അതുമായി ബന്ധപ്പെട്ട കുറ്റാന്വേഷണ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞു പോകുന്നുണ്ട്. സിനിമയുടെ അവതരണം പതിഞ്ഞ താളത്തിൽ ഇത്തരം ഒരു കഥയ്ക്ക് അനുയോജ്യം ആയത് തന്നെയാണ്. പക്ഷേ ഈ സിനിമയിൽ കണ്ട ഏറ്റവും വലിയ പ്രശ്നം ഇതിന്റെ ക്ലൈമാക്സ് ആണ്. ഒരു പക്ഷെ ചില സിനിമകളിൽ എങ്കിലും കണ്ടു വരുന്ന പ്രമേത്തിലൂന്നി ഉള്ള ഒന്നാണ്.


 അത് മാറ്റി വച്ച് നോക്കിയാൽ സ്ഥിരം കുറ്റാന്വേഷണ സിനിമകളുടെ ആരാധകർക്കു സ്ഥിരം കണ്ടു ശീലിച്ച കഥാ പരിസരങ്ങൾ ആണെങ്കിൽ കൂടിയും കണ്ടിരിക്കാൻ സാധിക്കും. വലിയ സംഭവം ആണെന്നുള്ള അഭിപ്രായം ഒന്നുമില്ല. കുഴപ്പമില്ലാത്ത ഒരു  ചിത്രം ആയി അനുഭവപ്പെട്ടൂ Infiesto.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



Sunday, 12 March 2023

1675. Varayan ( Malayalam, 2022)

 1675. Varayan ( Malayalam, 2022)

          Streaming on Amazon Prime



⭐️⭐️/5


   വരയൻ എന്നൊക്കെ പേര് കേട്ടപ്പോൾ പഴയ വരയൻ പുലിയെ (പുലി മുരുകൻ ഫെയിം )പിടിക്കാൻ പോകുന്ന പള്ളിയിലെ അച്ചന്റെ കഥ ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ വരയൻ പുലി കിടന്നിടത്തു ആട്ടിൻക്കുട്ടിയേ ആണ്‌ കണ്ടത്. ഒരു പള്ളിയിൽ അച്ചൻ. പേര് എബി. ഒരു പ്രത്യേക സാഹചര്യത്തിൽ കലിപ്പക്കര എന്ന കലിപ്പന്മാരുടെയും കാന്തരികളുടെയും ഒരു ഗ്രാമത്തിലെ ഇടവകയിൽ എത്തുകയാണ്. അതിനു ശേഷം ഉള്ള കഥയാണ് വരയൻ പറയുന്നത്.


  ചുരുളി സിനിമയിലെ ഗ്രാമം പ്രോ വേർഷൻ ആണെങ്കിൽ അതിന്റെ ലൈറ്റ് വേർഷൻ ആണ്‌ കലിപ്പക്കര. കേരള പോലീസിനെ ഒക്കെ നിർത്തി അങ്ങ് അപമാനിക്കുന്നുണ്ട് കലിപ്പക്കരയിലെ ആളുകൾ. കലിപ്പക്കര ഒരു രാജ്യമായി പ്രഖ്യാപിക്കേണ്ട സ്ഥലം ആണ്‌ . അവിടേക്കു വന്ന എബി അച്ചൻ ആണെങ്കിൽ വൻ വ്യത്യസ്തൻ ആണ്‌. ചീട്ടു കളി എക്സ്പെർട്ട്, മണം വച്ച് കള്ളിന്റെ ഗുണ മേന്മ മനസ്സിലാക്കുന്ന ടോഡി ടെസ്റ്റർ, പള്ളിയിൽ ആർട്ട് എക്‌സിബിഷൻ നടത്തുന്ന സംഘടകൻ, ആക്ഷൻ ഹീറോ ആവുക എന്ന് വേണ്ട ഒരു പൊടിക്കൈക്ക് അത്ഭുത പ്രവർത്തി വരെ ഉള്ള മൾട്ടി ടാസ്കിങ് കിങ് ആണ്‌. സോറി. ഇടയ്ക്ക് ഡോഗ് ട്രെയിനർ കൂടി ആയി ടിയാൻ മാറുന്നുണ്ട്. അങ്ങനെ ഉള്ള അച്ചനും വൻ ക്രിമിനലുകളും ഉള്ള നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവുക തന്നെ ചെയ്യുമല്ലോ?


 വരയൻ അങ്ങനെ മാസും നന്മയും എല്ലാം മിക്സ് ചെയ്തു അവതരിപ്പിച്ച സിനിമ ആണ്‌. എന്നാൽ അതിനു സാധിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. കാരണം, വെറുതെ ടിവിയിൽ ബാക്ഗ്രൗണ്ടിൽ ഓടുന്ന സിനിമ ആയി മാത്രം ആണ്‌ തോന്നുക. പ്രത്യേകിച്ച് ഒരു വികാരവും തോന്നിക്കാത്ത സിനിമ. ഒരു പക്ഷെ മാസ് സീൻ ആകേണ്ട ഇന്റർവെൽ രംഗം പോലും അത്തരം ഒരു ഇമ്പാക്ട് നൽകാൻ ചിത്രത്തിന് കഴിഞ്ഞില്ല. കലിപ്പനും കാന്താരിയും ആയ പല കഥാപത്രങ്ങളും അസഹനീയം ആയി തോന്നി. പ്രത്യേകിച്ചും നായികയുടെ അഭിനയം ഒക്കെ. പടയപ്പയിലെ നീലാംബരി ആകാൻ ആണ്‌ ഉദ്ദേശിച്ചത് എങ്കിൽ നല്ല കോമഡി ആയിട്ടുണ്ട്‌ എന്നേ പറയാൻ ഉള്ളൂ.


ആകെ സിനിമയിൽ ഉള്ള നല്ല കാര്യം എന്ന് പറയാവുന്നത് നേരത്തെ പറഞ്ഞത് പോലെ ബാക്ഗ്രൗണ്ടിൽ സിനിമ ഇട്ടിട്ടു വേറെ എന്തെങ്കിലും ചെയ്യാം എന്നതാണ്. പക്ഷെ അതൊന്നും ചെയ്യാതെ ഞാൻ സീരിയസ് ആയി തന്നെ സിനിമ ഇരുന്നു കണ്ടു. എനിക്ക് അങ്ങനെ തന്നെ വേണം എന്നേ ഞാൻ പറയുന്നുള്ളൂ.അവസാനം വരെ വരയൻ പുളിയും വന്നില്ല. എബി അച്ചനെ പുണ്യാളൻ ആക്കാൻ ഉള്ള സുവർണവസരവും തല്ലി തകർത്തത് കൊണ്ട് അതിലും നിരാശ ആയിരുന്നു ഫലം.

1674. Missing (English, 2023)

 1674. Missing (English, 2023)

         Mystery, Thriller.



⭐️⭐️⭐️⭐️/5


   കൊളമ്പിയയിലേക്ക് തന്റെ പുതിയ കൂട്ടുകാരനും ആയി സമയം ചിലവഴിക്കാൻ പോയ ഗ്രേസ് അലനെ കാണാതാകുന്നു. അവരുടെ മകൾ ജൂൺ നടത്തുന്ന അന്വേഷണം ആണ്‌ സിനിമയുടെ കഥ. സാധാരണ ഒരു കഥ എന്ന് തോന്നാം അല്ലെ? എന്നാൽ 2018 ൽ റിലീസ് ആയ Searching എന്ന സിനിമ കണ്ടിട്ടുള്ള ആളാണെങ്കിൽ ഈ സിനിമയും ഇഷ്ടപ്പെടും. കാരണം, അന്തോളജി ആയി അവതരിപ്പിക്കുന്ന സിനിമ പരമ്പരയിലെ രണ്ടാം ചിത്രം ആണ്‌ Missing. കഥയിൽ വരുന്ന അപ്രതീക്ഷിതമായ വഴിതിരുവുകൾ നന്നായിരുന്നു.


Searching പോലെ തന്നെ സിനിമയുടെ മുഴുവൻ രംഗങ്ങളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലൂടെ ആണ്‌ അവതരിപ്പിക്കുന്നത്. അവയിൽ ഉള്ള ക്യാമറകളിലൂടെയും, ആപ്പുകളിലൂടെയും, ബ്രൗസറുകളിലും ആണ്‌ സിനിമ പ്രേക്ഷകൻ കാണുന്നത്. വളരെയധികം ട്വിസ്റ്റുകൾ ഉള്ള ചിത്രത്തിൽ ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ചിത്രം കൂടുതൽ മികച്ചത് ആകുന്നുണ്ട്.



Searching ന്റെ സംവിധായകൻ അനീഷ് ഈ ചിത്രത്തിന്റെ കഥ എഴുത്തിൽ ഭാഗം ആകുന്നുണ്ട്.സാധാരണയായി അവതരിപ്പിച്ചിരുന്നെങ്കിൽ ഒരു ക്ളീഷേ കഥാപ്രമേയം ആകേണ്ട സിനിമ മറ്റൊരു ലെവലിൽ എത്തി ഇങ്ങനെ അവതരിപ്പിച്ചതിലൂടെ. കണ്ടു നോക്കൂ. എനിക്ക് നല്ലത് പോലെ ഇഷ്ടമായി. സിനിമ കണ്ടിട്ട് അഭിപ്രായം പറയുമല്ലോ?


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

1673. A Tale of Two Sisters (Korean, 2003)

 

1673. A Tale of Two Sisters (Korean, 2003)
          Horror, Mystery

⭐️⭐️⭐️⭐️ /5



സു - മി തന്റെ വീട്ടിലേക്കു തിരിച്ചു വന്നിരിക്കുക ആണ്‌. അവൾ സഹോദരി ആയ സു - യോനോടും അച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെ ആണ്‌ താമസിക്കുന്നത്. രണ്ടാനമ്മ സു - യോനെ പലപ്പോഴും ആകാരണമായി ഉപദ്രവിക്കുന്നു എന്ന് മനസ്സിലായ സു - മി അവർക്കു എതിരെ തിരിയുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ആ വീട്ടിൽ വീണ്ടും രണ്ടാനമ്മ സു -യോനെ ഉപദ്രവിക്കുക ആണ്‌.. ഇത് സു - മിയ്ക്ക് മനസ്സിലാകുന്നു.എന്നാൽ അതിനു ശേഷം നടന്ന സംഭവങ്ങളിൽ സത്യം ഏതു മിഥ്യ ഏതു എന്ന് അറിയാതെ പ്രേക്ഷകൻ കുഴയും. കഥ മുന്നോട്ടു പോകുമ്പോൾ അങ്ങനെ ആകും തോന്നുക.

ചെറിയ ഒരു പ്ലോട്ടിൽ തുടങ്ങിയ സിനിമ പിന്നീട് മറ്റ് പല dimension ലും പോകുന്നതാണ് പ്രേക്ഷകന് കാണാൻ കഴിയുക. ക്ലൈമാക്സിൽ അപ്രതീക്ഷിതമായ മറ്റൊരു രീതിയിലേക്ക് കൂടി പോകുമ്പോൾ രണ്ട് സഹോദരിമാരുടെ കഥ കൂടുതൽ താൽപ്പര്യം ഉണർത്തുന്നുണ്ട്. ഈ ചിത്രം കടന്ന് പോകുന്ന genre കൾ സത്യത്തിൽ ഏറെ ഉണ്ട്. അതാണ്‌ സിനിമയുടെ നല്ല വശവും.

ഈ സിനിമ ഏകദേശം 15 വർഷം മുന്നേ കാണുമ്പോൾ ഇത്തരം ഒരു കഥ അപ്രതീക്ഷിതമായിരുന്നു. പിന്നീട് പല ഭാഷകളിലും സമാനമായ കഥകൾ കണ്ടിട്ട് ഉണ്ട്. എന്നാലും ഈ സിനിമയോട് വലിയ ഒരു ഇഷ്ടമുണ്ട്. ആദ്യമായി കാണുമ്പോൾ കുറെ നേരം എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ ഇരുന്ന എനിക്ക് അവസാന അര മണിക്കൂറോളം കിട്ടിയ സിനിമ അനുഭവം അത്ര നല്ലതായിരുന്നു.

A Tale of Two Sisters കാണാത്തവർ ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഇപ്പോൾ കാണുമ്പോൾ സിനിമയുടെ തുടക്കം തന്നെ ഒരു പക്ഷെ മൂല കഥ പ്രവചിക്കാനും സാധിച്ചേക്കാം. എന്നാലും ഇത്തരം ഒരു സിനിമയുടെ കഥ അന്ന് തന്ന അനുഭവം ഇപ്പോഴും ഓർമ്മയുള്ളത് കൊണ്ട് തന്നെ എന്നേ സംബന്ധിച്ച് A Tale of Two Sisters മികച്ചത് ആണെന്ന് ആണ്‌ അഭിപ്രായം.

സിനിമയുടെ ലിങ്ക് t.me/mhviews1    ൽ ലഭ്യമാണ്.

Thursday, 9 March 2023

1672.Deliver Us From Evil (Korean, 2020)

 1672.Deliver Us From Evil (Korean, 2020)

         Action , Crime

         Streaming on Viki Rakuten

         


⭐️⭐️⭐️½ /5

 ഭൂതക്കാലത്തിലെ പ്രശ്നങ്ങളിൽ നിന്നും മാറി നടന്ന ഇൻ -നാമിനെ വീണ്ടും തന്റെ പഴയ ഓർമകളിലേക്ക് കൊണ്ട് പോയ സംഭവം ആയിരുന്നു കാണാതായ ഒരു ഒമ്പതു വയസ്സുകാരി പെൺകുട്ടിയെ കണ്ടെത്തുക എന്ന ഉദ്യമം . അതും വാടക കൊലയാളി ആയ അയാളുടെ അവസാനത്തെ ജോലി തീർത്തതിന് ശേഷം. ഈ ദൗത്യം തിരഞ്ഞെടുക്കാൻ അയാൾക്ക്‌ വലിയ ഒരു കാരണം ഉണ്ടായിരുന്നു താനും. എന്നാൽ ഈ സമയം തന്നെ അയാൾക്ക്‌ എതിരാളി ആയി അയാളെക്കാളും ഭീകരനായ, ഒരു സൈക്കോ എന്ന് വരെ വിളിക്കാവുന്ന ഒരാൾ കൂടി വരുക ആണ്‌.


 അവരുടെ ഇടയിൽ ഉള്ള സംഘർഷങ്ങൾ, അതിന്റെ ഇടയിലേക്ക് കടന്ന് വരുന്നവർ എന്നിവയൊക്കെ ചേർന്ന ഒരു ആക്ഷൻ ചിത്രം ആണ്‌ Deliver Us From Evil. നല്ല ആക്ഷൻ രംഗങ്ങൾ ആണ്‌ സിനിമയുടെ ഹൈലൈറ്റ്. Jumg- മിൻ ആണെങ്കിലും jumg- ജേ ആണെങ്കിലും ആക്ഷനിൽ മികച്ചതായിരുന്നു. നല്ല വേഗതയിൽ പോകുന്ന ചിത്രത്തിൽ കഥ അൽപ്പം പ്രെഡിക്റ്റബിൾ ആയിരുന്നു. എന്നാലും ഇൻ - നാം Leon: The Professional തുടങ്ങി കൊറിയയിലെ തന്നെ സമാനമായ ധാരാളം സിനിമകളിലെ പോലെ ആയിരിക്കും എന്ന് കരുതിയിടത്തു നിന്ന് ക്ലൈമാക്സ് ആ ധാരണ മാറ്റുന്നുണ്ട്.


 Deliver Us From Evil കാണാത്തവർ കുറവായിരിക്കും. കണ്ടില്ലെങ്കിൽ കണ്ടു നോക്കാം. തരക്കേടില്ലാത്ത ഒരു ആക്ഷൻ ത്രില്ലർ ആണ്‌.

 

സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Wednesday, 8 March 2023

1671. Unlocked (Korean, 2023)

 1671. Unlocked (Korean, 2023)

         Mystery, Thriller.

         Streaming on Netflix.



⭐️⭐️⭐️½  /5


   എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ നമ്മുടെ മൊബൈൽ അസാധാരണമായി പെരുമാറാൻ തുടങ്ങിയാൽ എന്താകും ചെയ്യുക? സാധാരണ ഫോൺ വിളിക്കാൻ ഉപയോഗിക്കുന്ന ഉപകരണം എന്നതിൽ നിന്നും ഏറെ മാറിയിരിക്കുന്നത് കൊണ്ട് തന്നെ അത്തരം ഒരു അവസ്ഥ ഉണ്ടാക്കുന്ന അപകടം വലുതാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ ലീ - നാം - മി അത്തരം ഒരു അവസ്ഥയിൽ ആണ്‌.അവളുടെ ജീവിതവും ജോലിയും എല്ലാം കൈ വിട്ടു പോകുന്ന അവസ്ഥയിലും ആണ്‌.

   


  അവളുടെ ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങൾക്കും ആരാണ് അല്ലെങ്കിൽ എന്താണ് കാരണം? അവൾ അറിയാതെ അവളുടെ ജീവിതത്തിൽ സംഭവിച്ച പ്രശ്‌നങ്ങളുടെ ദുരൂഹമായ രഹസ്യം അന്വേഷിച്ചു പോവുകയാണ് Unlocked എന്ന സിനിമ.അവസാനത്തോട് അടുക്കുമ്പോൾ ചിത്രം ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ ആയി മാറുന്നുണ്ട്.


ഒരു മിസ്റ്ററി ത്രില്ലർ ചിത്രത്തിന് വേണ്ടിയുള്ള എല്ലാ ഘടങ്ങളും നിറഞ്ഞ ചിത്രമാണ് Unlocked. കഥാസന്ദർഭങ്ങൾ, ട്വിസ്റ്റുകൾ എന്നിവയെല്ലാം സിനിമ നല്ല ഒരു അനുഭവം ആക്കി മാറ്റുന്നുണ്ട്. പ്രത്യേകം എടുത്തു പറയാൻ ഉള്ളത് ട്വിസ്റ്റുകളെ കുറിച്ചു ആണ്‌. കഥ ഇത്രയേ ഉള്ളോ എന്ന് കരുതി ഇരിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന ട്വിസ്റ്റുകൾ നന്നായിട്ടു ഉണ്ട്.ഒരു പക്ഷെ സൈബർ ക്രൈമുകളിൽ ഇത്തരം ക്രൈമുകൾ സാധാരണം ആണ്‌. ചിലപ്പോൾ സ്ഥിരം കേൾക്കുകയും ചെയ്യുന്ന സംഭവം പോലും ആകാം.എന്നാൽ അതിലേക്കു കൊറിയൻ ഫ്ലേവർ കൂടി കൂട്ടുമ്പോൾ തരക്കേടില്ലാത്ത സിനിമ ആയി മാറുന്നുണ്ട്.


 തുടക്കത്തിൽ സിനിമയുടെ കഥ ഇങ്ങനെ ആകും, കഥാപത്രങ്ങൾ ഇങ്ങനെ ആകും എന്ന് കരുതിന്നിടത്തു നിന്നും അൽപ്പം predictable ആണെങ്കിലും കുഴപ്പമില്ലാത്ത ട്വിസ്റ്റുകൾ സിനിമയിൽ ഉണ്ട്. കണ്ടു നോക്കുക.



സിനിമയുടെ ലിങ്ക്   t.me/mhviews1 ൽ ലഭ്യമാണ്.

Tuesday, 7 March 2023

1670. Missing (Japanese, 2021)

 

1670. Missing (Japanese, 2021)
          Mystery.

⭐️⭐️⭐️⭐️/5



പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധനായ ഒരു സീരിയൽ കില്ലറേ താൻ നേരിൽ കണ്ടൂ എന്നും, അയാളെ കണ്ടെത്തി പോലീസിൽ അറിയിക്കാൻ പോവുകയാണ് എന്നും ആണ്‌ സതോഷി തന്റെ മകളോട് പറഞ്ഞത്.കടത്തിൽ മുങ്ങിയ സതോഷിയെ സംബന്ധിച്ച് സീരിയൽ കില്ലറെ പിടിക്കാൻ കഴിഞ്ഞാൽ പോലീസിൽ നിന്നും സഹായം കിട്ടും എന്ന് കരുതി. എന്നാൽ പിന്നീട് ആണ്‌ സതോഷിയുടെ മകൾക്ക് തോന്നുന്നത് ഒരു പക്ഷെ  ആ സീരിയൽ കില്ലർ സതോഷിയെ അപായപ്പെടുത്തിയോ എന്ന്.കാരണം, സതോഷിയുടെ മറ്റു വിവരങ്ങൾ ഒന്നും ഇല്ല. അതേ സമയം സതോഷിയുടെ പേരിൽ മറ്റൊരാൾ അവിടെ ജീവിക്കുന്നും ഉണ്ട്.സതോഷിയുടെ മകളുടെ ചിന്ത യാഥാർഥ്യം ആയിരുന്നോ? അതോ അവളുടെ തോന്നലോ?

സതോഷിയുടെ മകൾ കേടെ നടത്തുന്ന അന്വേഷണം ആണ്‌ ജാപ്പനീസ് സിനിമ ആയ മിസ്സിങ്ങിന്റെ ബാക്കി ഉള്ള കഥ. മികച്ച ഒരു മിസ്റ്ററി ത്രില്ലർ ആയിട്ടാണ് സിനിമ അനുഭവപ്പെട്ടത്. പ്രത്യേകിച്ചും ക്ലൈമാക്സിലേക്ക് എത്തുമ്പോൾ കഥയിൽ വന്ന വെളിപ്പെടുത്തലുകൾ, അതിനു ശേഷം വന്ന കണ്ടെത്തലുകൾ. അങ്ങനെ മിസ്റ്ററി വിഭാഗത്തിൽ നല്ല ഒരു സിനിമ ആണ്‌ മിസ്സിംഗ്‌.

കേടെയുടെ അന്വേഷണം അണ് സിനിമയുടെ മുഖ്യ പ്രമേയം. ആ അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ പല കഥാപത്രങ്ങളുടെ കാഴ്ചപ്പാടിൽ പലതായി പ്രേക്ഷകന് തോന്നും. കഥയിലെ മിസ്റ്ററി അവിടെ വെളിവാകും എന്ന് തോന്നുന്നയിടത്തു മറ്റൊരു കാഴ്ചപ്പാടിൽ ആയിരിക്കും അതിനെ കുറിച്ച് മറ്റൊരു വ്യാഖ്യാനം ഉണ്ടാകുന്നത്. ശരിക്കും സിനിമയിലെ സങ്കീർണമായ പല കാര്യങ്ങളും ഇവിടെ നിന്നും ഉടലെടുക്കുന്നത് ആണ്‌.

എന്നാൽ സിംപിൾ ആയ നരേഷൻ ആണ്‌ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കഥ മനസ്ലാക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല, പ്രത്യേകിച്ചും എല്ലാ കാര്യങ്ങളും വിശദമായി തന്നെ സിനിമയിൽ അവതരിപ്പിക്കുന്നത് കൊണ്ട്.

മിസ്റ്ററി സിനിമ ആരാധകർക്കു വേണ്ടി ഒരു നല്ല ചിത്രം.

സിനിമയുടെ ലിങ്ക്   t.me/mhviews1 ൽ ലഭ്യമാണ്.

Sunday, 5 March 2023

1667. Iratta (Malayalam, 2023)

 1667. Iratta (Malayalam, 2023)

         Streaming in Netflix

         

         ⭐️⭐️⭐️⭐️½ /5



  പോലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റ് മരിക്കുന്ന പോലീസുകാരൻ. പോലീസ് സ്റ്റേഷനിൽ വച്ച് ആയതു കൊണ്ട് തന്നെ അത്തരം ഒരു സംഭവം എത്ര മാത്രം പ്രാധാന്യം ഉള്ളത് ആണെന്ന് മനസ്സിലാകുമല്ലോ? പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുമ്പോൾ ആണ്‌ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ അവിടെ പലർക്കും ഇഷ്ടമായിരുന്നില്ല എന്ന് മനസിലാകുന്നത്. അത് കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണം ആണ്‌ പിന്നീട് സിനിമയിൽ.


  സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് പറയുന്നതിന് മുന്നേ കുട്ടിക്കാലത്തെ ചുറ്റുപാടുകൾ മനുഷ്യരെ എങ്ങനെ സ്വാധീനിക്കും എന്ന് വ്യക്തമായി പറഞ്ഞു പോകുന്നുണ്ട്. സിനിമയുടെ കേന്ദ്ര കഥയ്ക്കു ഇതുമായി ഉള്ള ബന്ധം ശ്രദ്ധിച്ചാൽ മനസ്സിലാകും. ക്ലൈമാക്സിനെ കുറിച്ചു പറഞ്ഞാൽ നല്ല disturbing ആയ ഒന്നാണ് എന്ന് പറയേണ്ടി വരും. ഓരോ കഥാപാത്രവും അത്തരം ഒരു അവസ്ഥയെ യഥാർത്ഥ ജീവിതത്തിൽ ആയിരുന്നെങ്കിൽ എങ്ങനെ നേരിടുമായിരുന്നു എന്നുള്ള ചിന്ത തന്നെ ഏറെ സങ്കീർണതകൾ ഉള്ളതാണ്.


 നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഇരട്ട എന്ന ചിത്രം. രോഹിത് എന്ന സംവിധായകനും എഴുത്തുകാരനും നന്നായി ചെയ്ത ചിത്രം ആണ്‌ ഇരട്ട. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. ഇഷ്ടപ്പെട്ടൂ എന്ന് പറഞ്ഞാൽ ആ ക്ലൈമാക്സ് നല്ല പോലെ haunt ചെയ്യുന്ന ഒന്നായിട്ട് ആണ്‌ തോന്നിയത്. ഇത്തരം ഒരു കഥ കൊണ്ട് ഉദ്ദേശിച്ചത് എന്താണോ അത് നടന്നു എന്ന് തോന്നി.


കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കുക.

1665. The Whale (English, 2022)

 

1665. The Whale (English, 2022)
         Psychological Drama.





        
    ⭐️⭐️⭐️⭐️⭐️/5

ചാർളി മരണം കാത്തു ഇരിക്കുകയാണ്. അയാൾ തന്റെ സങ്കടങ്ങളെ മാറ്റി നിർത്തുന്നത് അമിതമായി ഭക്ഷണം കഴിച്ചും, മരണത്തെ അകറ്റി നിർത്തുന്നത് മോബി ഡിക്ക് നോവലിലെ ഭാഗങ്ങൾ വായിച്ചു കേട്ടും ആണ്‌. മനസിലാക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉള്ള ആളാണ്‌ ചാർളി എന്നു തോന്നുന്നുണ്ടോ? എന്നാൽ ചാർളി അങ്ങനെ അല്ല. ചാർളി സാധാരണ മനുഷ്യൻ ആയിരുന്നു. എന്നാൽ ഇപ്പോൾ അയാൾ ഒരു തിമിംഗലം ആണ്‌. ഇപ്പോൾ പ്രത്യേകിച്ച് വികാരം ഒന്നും ഇല്ലാത്ത ഒരു തിമിംഗല മനുഷ്യൻ. തന്റെ ഭൂതക്കാലത്തെ കുറിച്ച് ഉള്ള ഓർമകളെ  നേരിടേണ്ടി വരുന്ന ആൾ. അതിനുള്ള വഴികളും അയാൾക്ക്‌ അറിയാം. നേരത്തെ പറഞ്ഞ പോലെ അമിതമായി ഭക്ഷണം കഴിക്കുക.

എന്നാൽ അയാളെ കാർന്നു തിന്നുന്ന ഒന്നുണ്ട്. മോബി ഡിക്ക് നോവലിൽ പ്രത്യേകത ഉള്ള തിമിംഗലത്തെ വേട്ടയാടാൻ ശ്രമിക്കുന്ന ക്യാപ്റ്റനെ പോലെ അയാളെ പിന്തുടരുന്ന ഭൂതകാലം. ആ ഭൂതകാലം ക്യാപ്റ്റനെ പോലെ ആണെന്ന് അയാൾ കരുതുന്നു. വികാരം ഇല്ലാത്ത തിമിംഗലവും വികാരം ഉള്ള ക്യാപ്റ്റനും. അവർ തമ്മിൽ ഉള്ള സംഘർഷങ്ങൾ ചാർലിയുടെ ജീവിതം ആയി മാറുമ്പോൾ അത് പ്രേക്ഷകനെയും വിഷമിപ്പിക്കും.

ബ്രാൻഡൻ ഫ്രേസറിന്റെ ചാർളി അത്ര മാത്രം പ്രേക്ഷകനെ പിന്തുടരും. ഞാൻ സിനിമ കണ്ടപ്പോൾ പലപ്പോഴും കരഞ്ഞു. അത്രയും മനോഹരമായി ആണ്‌ അദ്ദേഹം ചാർളി എന്ന കഥാപാത്രം ആയി തകർത്തത്. സങ്കടങ്ങൾ വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന, ഒരു പക്ഷെ ആത്മഹത്യ ചെയ്യാൻ പോലും അമിതമായി ഭക്ഷണം കഴിച്ചാൽ മതി എന്ന് ചിന്തിക്കുന്ന ആളെ ഒറ്റ വരിയിൽ തമാശ കഥാപാത്രം ആക്കാൻ സാധിക്കുമായിരിക്കും.അയാളുടെ ജീവിതത്തിലെ ഇഷ്ടങ്ങളും അയാൾ പ്രാധാന്യം കൊടുത്ത സ്നേഹവും എല്ലാം മറ്റുള്ളവരുടെ കണ്ണിൽ തെറ്റായിരുന്നു എന്നാണ് അയാൾ മനസ്സിലാക്കിയതും.

എന്നാൽ, ഒറ്റ മുറിയിൽ നടക്കുന്ന സംഭവങ്ങൾ ചാർലിയുടെ ജീവിതം എന്തായിരുന്നു എന്നും അയാളുടെ നഷ്ടങ്ങൾ എന്തായിരുന്നു എന്നും പ്രേക്ഷകൻ മനസിലാക്കുമ്പോൾ അയാൾക്ക്‌ സഹായം ആവശ്യം ഉണ്ടെന്നു നമുക്കും തോന്നാം. എന്നാൽ അവസാന രംഗങ്ങളിൽ നമുക്ക് എന്താകും തോന്നുക എന്നതിൽ ആണ്‌ സിനിമയുടെ കഥയ്ക്ക് പൂർണത ഉണ്ടാകുന്നത്. സിനിമയുടെ ക്ലൈമാക്സ്‌ കണ്ടു എന്തോ ഒരു പ്രത്യേക വികാരം ആണ്‌ ഉണ്ടായത്. അതെന്താണ് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തോ ആയിരുന്നു അത്.ഒരു ഫാന്റസി കഥ പോലെ ആയി ചാർളി മാറുന്നു.

സിനിമയുടെ കഥയെ കുറിച്ച് പറയുവാൻ വിട്ടു പോയി.ചാർളി ഇപ്പൊ ഓൺലൈനിൽ വിദ്യാർത്ഥികൾക്ക് ഉപന്യാസ രചനയിൽ ക്‌ളാസുകൾ എടുക്കുക ആണ്‌. അയാളുടെ ജീവിതത്തിലെ ഒരു അദ്ധ്യായത്തിൽ നിന്നും അയാളുടെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ട് പോവുകയാണ് ഡാരൻ അരാണോഫ്‌സ്കിയുടെ മാജിക്കിലൂടെ.

തീർച്ചയായും കാണേണ്ട സിനിമ ആണ്‌. ഒരു എന്റെർറ്റൈൻർ എന്ന നിലയിൽ അല്ല. എന്നേ സംബന്ധിച്ച് ഞാൻ കണ്ട ഏറ്റവും വലിയ ഡിപ്രഷൻ തന്ന സിനിമ ആണെന്ന് പറയാം The Whale. അല്ലെങ്കിൽ ഏറ്റവും വിഷമിപ്പിച്ച ചിത്രം.അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു  കാണിച്ച ഫ്രേസർ തന്നെ ആണ്‌ സിനിമയുടെ നട്ടെല്ല്. മികച്ച നടൻ ഉൾപ്പടെ 3 ഓസ്‌ക്കാർ നാമനിർദേശം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.ഹോങ് ചോയുടെ അഭിനയവും നന്നായിരുന്നു.

കാണുക.

#Oscars_2023

1666. Alone ( Malayalam, 2023)

 1666. Alone ( Malayalam, 2023)

         Streaming on Hotstar.

         


     .5/5

        

        കോവിഡിന് ശേഷം മാന്ദ്യം അനുഭവപ്പെട്ട  സിനിമ വ്യവസായത്തെ സംരക്ഷിക്കാൻ വേണ്ടി, അതായത് സിനിമ കൊണ്ട് ജീവിക്കുന്നവർക്ക് ഒരു കൈ താങ്ങ് ആയി ഒരു സിനിമ എടുത്തു എന്ന് നെന്മ മരം സ്റ്റൈലിൽ പറഞ്ഞു രക്ഷപ്പെടേണ്ട സിനിമ ആണ്‌ എലോൺ. അടുത്ത് വന്ന മോഹൻലാൽ സിനിമകകളിൽ കാണുന്ന ഒരു പ്രത്യേകത ഉണ്ട്. ഇതാണേ ക്ലൈമാക്സ് എന്ന് പറയാൻ വേണ്ടി അവസാന ഒരു അഞ്ചു മിനിട്ട് മാറ്റി വച്ച് വൻ ട്വിസ്റ്റ് എന്ന് പറഞ്ഞു അവതരിപ്പിക്കുന്നത് ആണ്‌ അത്. ഇവിടെയും സംഭവം വ്യത്യസ്തമായി ഒന്നും ഇല്ല. ദൈവമേ! വീണ്ടും ഏട്ടൻസ് ഏജന്റ് യൂണിവേഴ്‌സ് ആണോ Alone എന്ന് വരെ സംശയിച്ചു. ഭാഗ്യം! അതിലും കൂടിയ സംഭവം ആയിരുന്നു.


  ലാലേട്ടന്റെ അഭിനയം കണ്ടു അതിനു മാർക് ഇടാൻ അധികം മലയാളികളും ശ്രമിക്കും എന്ന് തോന്നുന്നില്ല. പക്ഷെ ഈ അടുത്ത് കണ്ട പല സിനിമകളും കാണുമ്പോൾ പഴയ 'സൂപ്പർസ്റ്റാർ മദൻലാൽ ' എന്ന കഥാപാത്രത്തെ ആണ്‌ ഓർമ വരുന്നത്. മുഖത്ത് ചെയ്തു എന്ന ആരോപിക്കുന്ന ചികിത്സ കാരണം ആയിരിക്കാം, ലാലേട്ടൻ മദൻ ലാൽ ആയിക്കൊണ്ടിരിക്കുക ആണ്‌ ഓരോ സിനിമയിലും. ഒരു മനുഷ്യനോട് ഇത്രയും ദ്രോഹം ഒന്നും ചെയ്യരുത് ആരും. പണ്ട് ഏട്ടൻ കണ്ണിറക്കി ചിരിക്കുമ്പോൾ ഉള്ള മാസ് സീൻ എല്ലാം ഇപ്പോൾ കോമഡി ആയി ആണ്‌ തോന്നുന്നത്.


 ഈ അവസ്ഥയിൽ ഏട്ടൻ മാത്രം ഒറ്റയ്ക്ക് സ്‌ക്രീനിൽ. ഏട്ടനെ മാത്രം കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ഉറക്കം വരാം, മൊബൈലിൽ കുത്തി കൊണ്ട് ഇരിക്കാൻ തോന്നും, അതിന്റെ ഇടയ്ക്ക് ഫാന്റസി ആണോ സൈക്കോളജിക്കൽ ത്രില്ലർ ആണോ, അതോ കോവിഡ് സമയത്ത് വന്ന മാനസിക വിഭ്രാന്തി ആണോ എന്നൊന്നും  പറയാൻ കഴിയാത്ത ഒരു സിനിമ കഥയും. നല്ല കിടിലൻ മിക്സ് ആണ്‌.


 ഫോണിലൂടെയോ, സോഷ്യൽ മീഡിയയിലൂടെയോ മാത്രം കഥാപത്രങ്ങളെ കാണിക്കുന്ന സിനിമകൾ, അതും Searching, Profile തുടങ്ങി എത്രയോ സങ്കീർണം ആയ അന്വേഷണ കഥകൾ നേരത്തെ തന്നെ നമ്മുടെ മുന്നിൽ ഉള്ള സമയം. സ്‌ക്രീനിൽ എല്ലാ കഥാപത്രങ്ങളും വേണം എന്നില്ല. പകരം നല്ല രീതിയിൽ അവതരിപ്പിച്ചാൽ പ്രേക്ഷകനും ആയി കണക്റ്റ് ചെയ്യാൻ ഇത്തരം സിനിമകൾക്ക് കഴിയേണ്ടത് ആണ്‌. എന്നാൽ കാളിദാസൻ അന്വേഷിക്കുന്ന, അയാൾക്ക്‌ അജ്ഞാതർ ആയ അമ്മയും കുഞ്ഞും ഇത്തരത്തിൽ പ്രേക്ഷകനും ആയി കണക്റ്റ് ആകുന്നുണ്ടോ എന്ന് സംശയമുണ്ട്.


എന്തായാലും എനിക്ക് തീരെ കണക്റ്റ് ആയും ഇല്ല. ഒരു വലിയ നടൻ സ്‌ക്രീനിൽ എന്തോ കോപ്രായം കാണിക്കുന്നത് പോലെ ആണ്‌ പല രംഗങ്ങളും അനുഭവപ്പെട്ടതും. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മോശം പെർഫോമൻസ് എന്ന് തോന്നിയത് ഇതാണ്. ലാലിസം എന്ന് (പാടുന്നതായി അഭിനയിക്കുന്നത് അല്ല ഉദ്ദേശിച്ചത്, മാനറിസങ്ങൾ അണ് ) വിഖ്യാതമായ ഏട്ടന്റെ മാനറിസങ്ങൾ പോലും ആരോചകമായി ഇത്രയും തോന്നിയ വേറെ സിനിമ ഞാൻ കണ്ടിട്ടില്ല.


 സിനിമ മോശം ആണെന്ന് പറഞ്ഞ വ്ലോഗർസിനെ വിമർശിക്കുന്നതിനു പകരം തങ്ങളുടെ പ്രോഡകറ്റ് നന്നാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ.