Sunday 20 December 2020

1313. Gone Baby Gone (English, 2007)

 1313. Gone Baby Gone (English, 2007)

           Mystery, Drama.



     കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രമേയവുമായി ധാരാളം സിനിമകൾ കണ്ടിരിക്കും.എന്നാൽ ആ ഴോൻറെയിൽ ഉള്ള ക്ലാസിക് എന്നു  വിളിക്കാവുന്ന ചിത്രങ്ങളിൽ ഒന്നാണ് Gone Baby Gone. നാലു വയസ്സുകാരിയായ അമാന്റയ്ക്ക് എന്തു സംഭവിച്ചു എന്ന് ഉള്ള അന്വേഷണത്തിൽ പോകുന്ന കഥയിൽ പിന്നീട് കഥാഗതിയിൽ മാറ്റം ഉണ്ടാവുകയും ചിത്രം മറ്റൊരു തലത്തിലേക്ക് പോവുകയും ശരി ഏത് തെറ്റ് ഏത് എന്നു പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു Gone Baby Gone.


  പാട്രിക്-ആൻജി എന്നിവർ ഈ കേസിന്റെ അന്വേഷണത്തിൽ വരുന്നത് പ്രൈവറ്റ് ഡിറ്റക്ട്ടീവ് ആയാണ്.പൊലീസിന് കേസിൽ തുമ്പൊന്നും ലഭിക്കാത്തത് കൊണ്ടു കാണാതായ കുട്ടിയുടെ ബന്ധു ആണ് അവരെ കേസ് അന്വേഷണം ഏൽപ്പിക്കുന്നത്.പലരുടെയും ജീവിതത്തിലൂടെ അന്വേഷണം മുന്നേറുമ്പോൾ പ്രേക്ഷകനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ പല സംഭവങ്ങളും ആണ്.പ്രത്യേകിച്ചു ക്ളൈമാക്സിൽ എത്തുമ്പോൾ നേരത്തെ പറഞ്ഞ ശരിയുടെയും തെറ്റിന്റെയും കണക്കെടുപ്പിൽ പ്രേക്ഷകനും പങ്കാളി ആകും.


   കാസെ അഫ്‌ളെക്കിന്റെയും, കുറച്ചു നേരം മാത്രം ഉള്ള മോർഗൻ ഫ്രീമാന്റെയും , എഡ് ഹാരിസിന്റെയും എല്ലാം കഥാപാത്രങ്ങൾ മികച്ചതായിരുന്നു.ബെൻ അഫ്ലെക് സംവിധാനവും തിരക്കഥാകൃത്തുക്കളിൽ ഒരാളും ആയി മാറിയ ചിത്രം എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.


 Gone Baby Gone കാണാത്തവർ ചുരുക്കമായിരിക്കും.കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണണം.


ചിത്രം Netflix ൽ ലഭ്യമാണ് 


More movie suggestions and download link available @mhviews telegram channel

1 comment:

1818. Lucy (English, 2014)