Saturday 2 January 2021

1314. Guardian (Malayalam,2021)

 

1314. Guardian (Malayalam,2021)

          

         2021 ലെ ആശയ മലയാളം OTT റിലീസുകളിൽ ഒന്നാണ് 'ഗാർഡിയൻ'. Prime Reels എന്ന OTT പ്ലാറ്റ്ഫോമിൽ ആണ് ചിത്രം റിലീസ് ആയതു. സിനിമ എങ്ങനെ ഉണ്ടെന്നു പറയുന്നതിന് മുന്നേ ഒരു സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖല അഭിനേതാക്കളുടെ പ്രകടനം ആണെന്ന് ഉള്ള അഭിപ്രായം ആണുള്ളത്. ഇതു പറയാൻ ഉള്ള കാരണം വഴിയേ പറയാം.


  ഡോക്റ്റർ അരുൺ വിവാഹം ചെയ്തിരിക്കുന്ന ശ്രുതിയ്ക്ക് ഒരു ഫോണ് കോൾ വരുന്നതും, അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ഈ ക്രൈം ത്രില്ലർ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കഥ മുന്നോട്ടു പോകുന്തോറും Perfect Crime സിനിമ ആയി മാറുകയാണ് ചിത്രം.ഇവിടെ പോലീസും മറ്റുള്ളവരും തമ്മിൽ ഉള്ള ചെറിയ cat& mouse കളി ആണ് കാണാൻ കഴിയുക.


  സിനിമ കൊള്ളാമോ എന്നു ചോദിച്ചാൽ കുറേക്കൂടി നന്നാക്കാവുന്ന ഒരു സിനിമ ആവറേജ് ആയി എന്നു പറയാൻ ആണ് തോന്നുക.അതിനു പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ അഭിനയം ആണ്.സൈജു കുറുപ്പ് ,മിയ തുടങ്ങി കുറച്ചു പരിചിത മുഖങ്ങൾ ആണ് ഉണ്ടായിരുന്നത്. സൈജു ഒഴികെ പലരുടെ അഭിനയത്തിലും നല്ല artificiality ഉണ്ടായിരുന്നു.


 സംഭാഷണങ്ങൾ പലപ്പോഴും amateur ആയി തോന്നിയിരുന്നു.പ്രത്യേകിച്ചും ഇത്തരം ഒരു സിനിമയ്ക്ക് സ്പൂണ് ഫീഡിങ് ആവശ്യത്തിലധികം ഉപയോഗിക്കുകയും അതു പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുമ്പോൾ പലപ്പോഴും കല്ലുകടിയായി തോന്നി.


 സിനിമയുടെ പ്രധാനപെട്ട 2 മേഖലകളിൽ ഉണ്ടായ പാകപ്പിഴകൾ സിനിമയുടെ നിലവാരത്തെ സ്വാധീനിക്കുന്നുണ്ട് എന്നു തന്നെ പറയാം.എന്നാലും നമുക്ക് പരിചിതമായ കഥാ സന്ദര്ഭങ്ങളിലൂടെ പോകുമ്പോഴും Perfect Crime സിനിമകളുടെ ഒരു ഏകദേശ രൂപം മനസ്സിൽ വരുന്നത് കൊണ്ടു തന്നെ കഥയെ കുറിച്ചു ഏകദേശ രൂപം ഉണ്ടായി.എന്നാലും അടുത്തതെന്തു എന്നു വെറുതെ കാണാൻ തോന്നി.എന്തായാലും മൊത്തത്തിൽ നിരാശപ്പെടുത്തിയില്ല. 

   


   സിനിമ ഒരു ആവറേജ് അനുഭവം ആയി മാറി.വെറുതെ കണ്ടിരിക്കാവുന്ന ഒരു കുഞ്ഞു ചിത്രം

 

 ദൃശ്യം സിനിമയുടെ സമയം വന്ന ആരോപണങ്ങൾ ഓർമ ഉള്ളവർ ദൃശ്യവും Guardian ഉം തമ്മിൽ കഥയിൽ എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന് ചോദിച്ചാൽ Perfect Crime എന്ന വിഭാഗത്തിൽ ആണ് രണ്ടു ചിത്രവും ഉള്ളത് എന്നു മാത്രം പറയാം.






1 comment:

  1. നല്ല വിശകലനങ്ങൾ
    ott യിൽ 'ഗാർഡിയൻ' കാണണം...

    ReplyDelete

1818. Lucy (English, 2014)