Saturday 16 January 2021

1318. Heroic Losers ( Spanish, 2019)

 1318. Heroic Losers ( Spanish, 2019)

          Adventure, Comedy, Thriller.



     ജീവിതത്തിൽ ഏറ്റവും വലിയ പരാജയം ആയി മാറുന്നത് ആരാണെന്നു അറിയാമോ?ഏറ്റവും എളുപ്പം പറയാവുന്ന ഉത്തരം സാധാരണക്കാർ എന്നാണ്. ജീവിതത്തിൽ ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ, സമൂഹത്തിനു ദോഷം ഒന്നും ഉണ്ടാക്കാതെ ജീവിക്കുന്നവരെ പലപ്പോഴും പറ്റിക്കാനും എളുപ്പമാണ്.പ്രത്യേകിച്ചും തങ്ങളെ പോലെ ആകും മറ്റുള്ളവർ എന്ന വിശ്വാസത്തിൽ അവരെ പറ്റിക്കാൻ വരുന്നവരെ പോലും മുഖവിലയ്ക്കു എടുക്കുന്ന കൂട്ടം ആളുകൾ ആണ് ഈ സാധാരണക്കാരിൽ പലരും. Heroic Losers എന്ന അർജന്റീനിയൻ ചിത്രം അത്തരം കുറച്ചു ആളുകളുടെ കഥ ആണ് പറയുന്നത്.


  അർജന്റീനിയൻ സിനിമയിലെ എണ്ണം പറഞ്ഞ പ്രധാന അഭിനേതാക്കൾ പലരും ഈ സിനിമയുടെ ഭാഗം ആയിട്ടുണ്ട്.റിക്കാർഡോ ഡാറിന് മുഖ്യ കഥാപാത്രമായ ഫെർമിനെ അവതരിപ്പിക്കുന്നു.ഡാറിന് കുടുംബത്തിലെ മൂന്നാം തലമുറയിലെ ചിനോ ഡാറിൻ, റിക്കാർഡോയുടെ മകനായി തന്നെ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തിൽ.


  ഇനി കഥയിലേക്ക്.ഒരു ചെറിയ അർജന്റീനിയൻ ടൗണ്.അവിടെ ഉള്ള കുറച്ചാളുകൾ ചേർന്നു കൃഷി സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗം ആകുന്ന ഒരു സഹകരണ സ്ഥാപനം തുടങ്ങാൻ ശ്രമിക്കുന്നു.അതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ, അവരുടെ സുഹൃത്തുക്കളെ പങ്കാളികൾ ആക്കി പണവും ഉണ്ടാക്കി.അതു ലോണിനായി ബാങ്കിൽ ഇടാൻ പോകുമ്പോൾ തുക മുഴുവനുമായി ബാങ്കിൽ ഇട്ടാൽ ലോണ് കിട്ടാൻ എളുപ്പം ആണെന്ന് ബാങ്ക് മാനേജർ പറയുന്നു.അതു വിശ്വസിച്ചു അവർ തുക മുഴുവൻ ബാങ്കിൽ ഇടുന്നു.


 സാമ്പത്തിക പ്രശ്നങ്ങളിൽ ആയ അർജന്റീനിയൻ ബാങ്കുകളുടെ മേൽ സർക്കാർ നിയന്ത്രണം ആയ corralitos അടുത്ത ദിവസം വരുന്നു.എന്നാൽ ഈ നിയന്ത്രണത്തെ കുറിച്ചു നേരത്തെ അറിഞ്ഞ ബാങ്ക് മാനേജർ വഴി വിട്ടു ഒരാളെ സഹായിക്കുന്നു. മൻസി എന്ന വക്കീലിനെ.ഫെർമിനും കൂട്ടരും ഇട്ട നിക്ഷേപം എല്ലാം കൂടി അയാൾ കൈക്കലാക്കിയിരുന്നു.സ്വയം മണ്ടന്മാർ ആയെന്നു തോന്നിയ അവർ എല്ലാവരും കൂടി ചിലതു തീരുമാനിക്കുന്നു.


എല്ലാവരെയും പോലെ അവർക്കും നഷ്ടം ഉണ്ടായി.ആ നഷ്ടങ്ങൾ ഒരു പരിധി വരെ എങ്കിലും അവർക്ക് നികത്തിയെ പറ്റൂ.അവരുടെ ആ ശ്രമങ്ങൾ ആണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.അതിനു അവർക്ക് മൻസിയെ കൊള്ളായടിക്കേണ്ടി വന്നേക്കാം.ഒരു heist സിനിമ ആണെന്ന് പറയാമെങ്കിലും ഭയങ്കരമായി പ്ലാൻ ചെയ്തു മുന്നോട്ട് പോകാവുന്ന ഒന്നല്ലായിരുന്നു അതു.മൊബൈൽ ഫോണ് ഒക്കെ പ്രചാരത്തിൽ വന്ന കാലഘട്ടം. കുറച്ചു സാധാരണക്കാർ.എന്നാലും അവരുടെ പരിമിതികളിൽ നിന്നു കൊണ്ടു അവർ ചിന്തിച്ചു. യഥാർത്ഥത്തിൽ അവരെ പറ്റിച്ചു എന്നു കരുതിയവർ അവരുടെ ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ആയി മാറുമോ ഈ അവസ്ഥ?


  ചിരിക്കാനും വൈകാരികമായി സമീപിക്കാനും എല്ലാം ഉള്ള ധാരാളം രംഗങ്ങൾ സിനിമയിലുണ്ട്.നല്ല രസമുള്ള ഒരു ചിത്രം ആയിരുന്നു Heroic Losers. Edurado Sacheri യുടെ La Noche de la Lusina എന്ന നോവൽ ആയിരുന്നു സിനിമയ്ക്ക് ആധാരമായ കഥ.കണ്ടു നോക്കൂ.ഇഷ്ടമാകും ഈ ചിത്രം.ആ വർഷത്തെ അർജന്റീനിയൻ ഓസ്‌കാർ നാമനിർദേശത്തിനായി ഈ ചിത്രം ആണ് തിരഞ്ഞെടുത്തത്.


 കൂടുതൽ സിനിമകളെ കുറിച്ചു വായിക്കാനും ലിങ്കിനും ആയി www.movieholicviews.blogspot.ca യിലേക്ക് പോവുക.


ടെലിഗ്രാം ചാനൽ ലിങ്ക് : @mhviews  or t.me/mhviews

No comments:

Post a Comment

1818. Lucy (English, 2014)