1316. The Kid Detective (English,2020)
Mystery.
Nancy Drew, The Hardy Boys,The Famous Five തുടങ്ങി ധാരാളം കുട്ടി ഡിറ്റക്ട്ടീവുകൾ പലരുടെയും വായനയുടെ ഭാഗം ആയിരുന്നിരിക്കണം ഒരിക്കൽ എങ്കിലും. കുട്ടി കാലത്തു അസാധാരണമായ കുറ്റാന്വേഷണ കഴിവ് ഉള്ള ഈ കഥാപാത്രങ്ങൾക്ക് എന്താകും വളർന്നു വലുതായപ്പോൾ സംഭവിച്ചിരിക്കുക എന്നു ചിന്തിക്കുമ്പോൾ ഒരു പക്ഷെ അവർ കുട്ടി കാലത്തു ചുരുളഴിച്ച കേസുകൾ ബാലിശമായി തോന്നിയാലോ? അങ്ങനെ കുറ്റാന്വേഷകർ ആകും എന്നു കരുതിയ പലരും ജീവിതത്തിൽ അങ്ങനെ ഒന്നും ആകാതെ പോയാലോ?
അങ്ങനെ ഉള്ള ചിന്തകളിൽ നിന്നും ആയിരിക്കണം ഇവാൻ മോർഗൻ The Kid Detective എന്ന സിനിമ എഴുതിയിരിക്കാം എന്നു കരുതുന്നു.ഇവിടെ പറയുന്നത് Abe Applebaum എന്ന 32 വയസ്സുകാരന്റെ കഥയാണ്.സ്‌കൂളിൽ ആയിരുന്നപ്പോൾ logical reasoning ലൂടെ ഒരു ചെറിയ ടൗണിലെ കുഞ്ഞു കേസുകൾ തെളിയിച്ച ആൾ വലുതായപ്പോൾ അതേ ജോലി തിരഞ്ഞെടുത്തെങ്കിലും ആകെ പരാജിതൻ ആയി മാറി. വളർത്തു മൃഗങ്ങളെ കണ്ടു പിടിക്കുക തുടങ്ങി രണ്ടു പേർ തമ്മിൽ ഉള്ള ബന്ധത്തിലെ രഹസ്യങ്ങൾ കണ്ടു പിടിക്കുക എന്നതൊക്കെ ആണ് കുറ്റാന്വേഷകൻ ആയി ഇപ്പൊ ചെയ്യുന്ന ജോലി.
ജീവിതം തന്നെ വഴി മുട്ടി നിന്നപ്പോൾ ആണ് ഒരു പെണ്ക്കുട്ടി ഏബിന്റെ മുന്നിൽ എത്തുന്നത്.അൽപ്പ ദിവസം മുന്നേ മൃഗീയമായ രീതിയിൽ കൊല്ലപ്പെട്ട അവളുടെ സുഹൃത്തിന്റെ മരണത്തെ കുറിച്ചു അന്വേഷിക്കാൻ ആയിരുന്നു.പോലീസ് അന്വേഷിക്കുന്ന കേസിന്റെ പുരോഗതിയിൽ ഉള്ള നിരാശ കാരണം ആണ് അവൾ വിടെ എത്തിയത്.ഏബിന്റെ ആദ്യ വലിയ കേസ്.
പതിവ് ഹോളിവുഡ് സിനിമകളിൽ നിന്നും വിഭിന്നമായി ഒരു കുറ്റാന്വേഷകൻ എന്ന charm ഒന്നും ഇല്ലാത്ത, ആകെ നിരാശയിൽ ജീവിക്കുന്ന കുറ്റാന്വേഷകൻ ആണ് ആദം ബോഡി അവതരിപ്പിച്ചിരിക്കുന്നത്.ബ്ളാക് ഹ്യൂമർ നല്ല രീതിയിൽ ഉപയോഗിച്ചിട്ടും ഉണ്ട്.ഒരു ശരാശരി കുറ്റാന്വേഷകനു വേണ്ട കഴിവുകൾ പോലും ഇല്ലാത്ത, പഴയ കാലത്തു ജീവിക്കുന്ന ഏബിന്റെ കഥാപാത്രവും കുറ്റാന്വേഷണവും ഒക്കെ നല്ല ഒറീജിനാലിറ്റി അനുഭവപ്പെട്ടൂ.വെറും ആഗ്രഹം മാത്രം ഉള്ള ഇന്നലെകളിൽ ജീവിക്കുന്ന ഒരാളുടെ കഥാപാത്രം നന്നായി തന്നെ ആദം അവതരിപ്പിച്ചു.
അപ്പോൾ അവനെ ആരാണ് കൊലപ്പെടുത്തിയത്? അതറിയാൻ സിനിമയിലേക്ക് നേരെ പൊയ്ക്കൊള്ളു.നിരൂപക പ്രശംസ നല്ലതു പോലെ ലഭിച്ചിരുന്നു The Kid Detective നു. എനിക്ക് ഇഷ്ടമായി! താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കൂ.
More movie suggestions and link available @www.movieholicviews.blogspot.ca
ടെലിഗ്രാം ലിങ്ക് @mhviews
ആശംസകൾ
ReplyDeleteനന്ദി സർ
Delete