Wednesday, 9 December 2020

1310. The Call (Korean, 2020)

 

1310. The Call (Korean, 2020)
          Mystery, Thriller



  ഒരു പഴയ ലാൻഡ് ഫോണിൽ വന്ന ഫോണ് കോൾ.ആ വിളി വരുന്നത് മറ്റൊരു കാലഘട്ടത്തിൽ നിന്നായിരുന്നു.കാക്കത്തൊള്ളായിരം പ്രാവശ്യം കണ്ട സിനിമ കഥയാകും ഇതു.എന്നാലും ദി കോൾ മികച്ച ഒരു ചിത്രമായി തന്നെ തോന്നി.അടിസ്ഥാന കഥ പരിചിതം ആണെങ്കിലും കഥയിലെ സംഭവങ്ങൾ വികസിക്കുന്നത് നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു.

  കഥയെ കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടാകും പേരിൽ നിന്നും പോസ്റ്ററിൽ നിന്നും എല്ലാം.എന്നാൽ കഥ സഞ്ചരിക്കുന്ന വഴി ആണ് ഇഷ്ടമായത്. ഒരേ പ്രായത്തിൽ ഉള്ള 2 സ്ത്രീകൾ, ഏകാന്തതയെ കൂട്ടു പിടിച്ച അവർക്ക് ഒരു പ്രത്യേക ഘട്ടത്തിൽ തങ്ങളുടെ പുതിയ ബന്ധത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും എന്ന് മനസിലാകുന്നിടത്തു നിന്നും തുടങ്ങുന്നു ട്വിസ്റ്റുകളും ത്രില്ലും.

  ക്ളൈമാക്‌സിലെ അവസാന സീൻ വരെ നീളുന്നു അതു.എനിക്ക് തോന്നുന്നത് ഒരു രണ്ടാം ഭാഗം ഒക്കെ വന്നാലും അതിനായി വേണ്ടുന്ന കഥയ്ക്ക് ഉള്ള സ്കോപ് ഇനിയും ആ കഥാപാത്രങ്ങൾക്ക് ഉണ്ടെന്നതാണ്.പാർക് ഷീനിന്റെയും, ജോംഗ് സിയോയുടെയും കഥാപാത്രങ്ങൾക്ക് അതിനുള്ള വലിയ ഒരു അവസരം കഥയിൽ ഇനിയും ബാക്കി ആക്കി വച്ചിട്ടുണ്ട്.

Il Mare പോലുള്ള സമാന കഥയിൽ ഉള്ള ക്ളാസിക്കുകളും അല്ലാതെ ഉള്ള മറ്റു കഥകളും കൊറിയൻ സിനിമയിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും ഒട്ടും മുഷിയാതെ തന്നെ ഈ ചിത്രം കണ്ടു തീർക്കാൻ സാധിച്ചു എന്നു മാത്രമല്ല നല്ല രീതിയിൽ ഇഷ്ടമാവുകയും ചെയ്തു,മാത്രമല്ല ട്വിസ്റ്റുകളിലൂടെ ക്ളൈമാക്‌സ് കൂടുതൽ രസകരമാക്കുകയും ചെയ്തു.

  സിനിമ Netflix ൽ ലഭ്യമാണ്.

More movie suggesions at www.movieholicviews.blogspot.ca

No comments:

Post a Comment