1236. Code Of A Killer (English, 2015)
Mystery, Crime
മനുഷ്യന്റെ 99.5 ശതമാനം DNA യും ഒരേ പോലെ ആണ്.എന്നാൽ ബാക്കി ഉള്ള .5 ശതമാനം ആണ് ഓരോരുത്തരെയും വ്യത്യസ്തരാകുന്നത്. അലക് ജെഫ്രിയുടെ വിശ്വാസം അതായിരുന്നു.ലോകമെമ്പാടും ഉള്ള ഫോറൻസിക് കുറ്റാന്വേഷണത്തിൽ വഴിത്തിരിവ് ആയി മാറിയ വിശ്വാസം.
IMDB Rating: 7.6/10
Code of a Killer : Limited Mini-Series
Number of Episodes:2
Duration:1 hr
Streaming Platform:iTV
മൂന്നു വർഷത്തിൽ നടന്ന രണ്ടു കൊലപാതകങ്ങൾ.കുറ്റവാളിയെ കുരുക്കാൻ ഒരു തെളിവും ഇല്ലാതെ പോലീസ്. 15 വയസ്സുള്ള രണ്ടു പെണ്ക്കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആൾ അവരുടെ എല്ലാം ഒപ്പം തന്നെ ഉണ്ട്.എന്നാൽ കുറ്റവാളിയെ കണ്ടെത്താൻ സഹായിക്കുന്ന ഒരു വിവരവും ഇല്ല.മരണം നടന്ന സ്ഥലങ്ങളിലെ വഴികൾ പരിചിതമായ ഒരാൾ ആണ് കൊലയാളി എന്നും 30 വയസ്സിനോട് അടുത്താണ് പ്രായം എന്നുള്ള അനുമാനങ്ങൾ മാത്രമാണ് പൊലീസിന് ഉള്ളത്.
DCS ബേക്കർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രത്യേക താൽപ്പര്യം ഈ കേസിൽ കാണിക്കുന്നു.എന്നാൽ അധികം ഫലപ്രദമായി തന്റെയും ടീമിന്റെയും സമയം വിനിയോഗിക്കാൻ കഴിയുന്നില്ല.ആ സമയം ആണ് ലീസ്റ്റർ സർവകലാശാലയിലെ അലേക് ജെഫ്രി ചരിത്രപരമായ ആ കണ്ടുപിടുത്തം നടത്തുന്നത്.പിന്നീട് ഈ കേസിൽ അദ്ദേഹത്തിന്റെ കണ്ടു പിടുത്തം എങ്ങനെ സഹായിക്കുന്നു എന്നതാണ് കഥ.
ഒരു സി.ബി.ഐ ഡയറികുറിപ്പ് 1988 ൽ എസ്.എൻ സ്വാമി കഥ എഴുതുമ്പോൾ ഉറപ്പായും 1983-1986 കാലഘട്ടത്തിൽ നടന്ന സംഭവങ്ങൾ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ പരമ്പര അവതരിപ്പിച്ചിരിക്കുന്നത്.രണ്ടു മണിക്കൂറിൽ പ്രേക്ഷകനെ അത്യാവശ്യം ത്രിൽ അടിപ്പിക്കാൻ ഉള്ള എല്ലാം ഇതിലുണ്ട്.
പ്രത്യേകിച്ചും ശാസ്ത്രീയമായ കുറ്റാന്വേഷണത്തിൽ നടന്ന ഏറ്റവും വലിയ മുന്നേറ്റം എന്നതിലും ലോകത്തിൽ തന്നെ ആദ്യമായി ഉപയോഗിച്ച സാങ്കേതിക വിദ്യ എന്ന നിലയിലും ഉള്ള റിസ്ക് എല്ലാം സീരിസിന്റെ മൂഡ് മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. iTV പരമ്പരകളിലെ ഏറ്റവും മികച്ച ഒന്നാണ് Code of a Killer.ബ്രിട്ടീഷ് സീരീസുകളിൽ മികച്ച ഒന്നും.
കുറ്റാന്വേഷണ പരമ്പരകൾ കാണാൻ താൽപ്പര്യം ഉള്ളവർ മറക്കാതെ കാണുക.ഡോ.ഉമാദത്തൻ എഴുതിയ പുസ്തകങ്ങളുടെ ആരാധകർക്ക് കൂടി ഈ പരമ്പര suggest ചെയ്യുന്നു.അദ്ദേഹം പറഞ്ഞ കഥകളുടെ തുടക്കം ഇവിടെ നിന്നായിരുന്നു, ലീസ്റ്ററിലെ ആ രണ്ടു പെണ്ക്കുട്ടികളുടെ മരണത്തിൽ നിന്നും.
MH Views Rating:4/5
t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലിങ്ക് ലഭ്യമാണ്
1 part link work ചെയ്യുന്നില്ല
ReplyDelete