1230. Ponmagal Vandhal (Tamil, 2020)
OTT റിലീസുകൾ പുതിയ ലോകത്തിന്റെ ഭാഗം ആകുമ്പോൾ വലിയ ഒരു താര നിരയും ആയി വന്ന പൊന്മകൾ വന്താൽ നല്ല പ്രതീക്ഷയോടെ ആണ് കാണാൻ തുടങ്ങിയത്.എന്നാൽ ആ പ്രതീക്ഷകൾക്കു ഒപ്പം ഉയരാൻ ചിത്രത്തിന് കഴിഞ്ഞോ എന്നു ചോദിച്ചാൽ ഉത്തരം നിരാശ എന്നായിരിക്കും.
ഒരു സൈക്കോ കില്ലർ ആയ സ്ത്രീയുടെ 15 വർഷം മുൻപുള്ള കഥയിൽ നിന്നും തുടങ്ങി തരക്കേടില്ലാത്ത ട്വിസ്റ്റ് എന്നു പറയേണ്ടി വരുന്ന ക്ളൈമാക്‌സ് വരെ വെറുതെ കഥ ആയി പറഞ്ഞാൽ നന്നായിരിക്കും. എന്നാൽ സിനിമ ആയി വന്നപ്പോൾ മനോരമ വാരികയിൽ കിനാവും കണ്ണീരും പോലെ ആക്കി മാറ്റി ചിത്രം.ഒരു കുറ്റാന്വേഷണ കഥ മികച്ചതാക്കൻ ഉള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും അതിനു ശ്രമിക്കാതെ ഓവർ ആയി സെന്റി ആക്കി കരയിപ്പിക്കാൻ ആണ് നോക്കിയതെന്നു തോന്നുന്നു.
കോടതി സീനുകൾ കഥയല്ലിത് ജീവിതം പോലെ ഒക്കെ തോന്നി.ഒരു സിനിമയെ കുറിച്ചും മോശം പറയാൻ താൽപ്പര്യം ഇല്ലാത്ത ആളാണ്.പക്ഷെ waste of resources എന്ന കാര്യത്തിൽ ചിത്രം മുന്നിട്ടു നിന്നു.സ്പാർക്ക് ഉണ്ടായിരുന്ന പല കഥാപാത്രങ്ങളും ഈ സെന്റിയിൽ വീണു പോയി എന്ന് തന്നെ പറയാം.കഥ കേട്ടപ്പോൾ കൊള്ളാം എന്നു തോന്നിയാകും സൂര്യയും ജ്യോതികയും ചിത്രം നിർമിക്കാൻ തീരുമാനിച്ചത് എന്നു തോന്നുന്നു.പക്ഷെ തിരക്കഥ ഒന്നും നോക്കി കാണില്ല എന്നു തോന്നുന്നു.അതു പോലെ ആണ് ഭാഗ്യരാജ് മുതൽ ത്യാഗരാജൻ വരെ ഉള്ള സീനിയർ നടന്മാരുടെയും അവസ്ഥ എന്നു തോന്നുന്നു.
OTT യിൽ നേരിട്ടു റിലീസ് ചെയ്ത ഇന്ത്യൻ സിനിമ എന്ന കൗതുകം മാത്രം ഉണ്ടെങ്കിൽ പടം കാണാം.
MH Views Rating: 2/5
More movie suggestions @www.movieholicviews.blogspot.ca
OTT യിൽ റിലീസ് ചെയ്‌ത കോടതി സീനുകൾ
ReplyDeleteകഥയല്ലിത് ജീവിതം പോലെയൊക്കെ തോന്നി.ഒരു സിനിമ