1239. SK1 (French, 2014)
Crime, Drama
The Beast of Bastille എന്നു ഫ്രാൻസിൽ കുപ്രസിദ്ധി നേടിയ, 7 സ്ത്രീകളെ ക്രൂരമായി വധിച്ച ആൾ അവിടത്തെ ആദ്യ സീരിയൽ കില്ലർ ഒന്നും അല്ല.പക്ഷെ, DNA ടെസ്റ്റിലൂടെ ആദ്യമായി ഫ്രാൻസിൽ കുറ്റം തെളിയിച്ച കേസ് ആണ് അയാളുടെ.
SK1 എന്നത് ഫ്രഞ്ച് പോലീസ് പരമ്പര കൊലയാളികൾക്കു നൽകുന്ന പേരുകളിൽ ഒന്നാണ്.ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം തന്റെ ഇരകളെ ക്രൂരമായി കഴുത്തറുത്തു കൊല്ലുന്ന കൊലയാളി.പൊലീസിന് വ്യക്തമായ തെളിവുകൾ ഒന്നുമില്ല.കിട്ടുന്ന തെളിവുകൾ പലതും എങ്ങും എത്താതെ പോവുകയും ചെയ്യുന്നു.ഈ അവസരത്തിൽ ആണ് ചാർളി എന്ന അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഏറ്റെടുക്കുന്നത്.അയാൾ താൻ അന്വേഷിക്കുന്ന ചെകുത്താന്റെ പുറകെ അലയാൻ തുടങ്ങി.പല കേസുകൾ തമ്മിലുള്ള ബന്ധം എല്ലാം കണ്ടു പിടിച്ചെങ്കിലും വീണ്ടും..
നോൺ ലേസർ രീതിയിൽ പഴയ കാര്യങ്ങളും ഒരു കേസിന്റെ ട്രയലും ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്.മിസ്റ്ററി ഉള്ള ഒരു കൊലപാതക സിനിമ എന്നതിലുപരി ആ കൊലകളുടെയും കൊലയാളിയുടെയും അന്വേഷണ- വിചാരണകളുടെയും മറ്റൊരു വശം കൂടി കാണിക്കാൻ ആണ് ചിത്രം ശ്രമിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ വൈകാരികമായി ആണ് പ്രേക്ഷകനെ ഈ ചിത്രം കൂടുതൽ ചിന്തിപ്പിക്കുക.
ഒരു പക്ഷെ Zodiac ന്റെ അതേ pattern ആണ് സിനിമയ്ക്ക് എന്നു തോന്നുമെങ്കിലും Zodiac നൽകിയ അവസാന ഭാഗങ്ങളിലെ പിരിമുറുക്കം ഈ ചിത്രത്തിന് നല്കാനായില്ല.പകരം ഒരു ചെകുത്താന്റെ കീഴടങ്ങൽ ആയിരിക്കും കാണാൻ സാധിക്കുക.
ജേർണലിസ്റ്റ് ആയ പട്രീഷ്യയുടെ പുസ്തകത്തെ ആധാരമാക്കി അവതരിപ്പിച്ച യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യവിഷ്‌ക്കാരം ആണ് ഈ ഫ്രഞ്ച് ചിത്രം.
MH Views Rating:3/5
ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്ന സെർച്ചിൽ ലഭ്യമാണ്.
No comments:
Post a Comment