1234. Cochin Express(Malayalam,1967)
ഒരു പക്ഷെ ഇറങ്ങിയ കാലഘട്ടത്തിലെ മാരക ട്വിസ്റ്റ് ആയിരിക്കണം കൊച്ചിൻ എക്സ്പ്രസ് എന്ന സിനിമയ്ക്ക് ഉണ്ടായിരിക്കുക.ഈ കാലത്തു പോലും അത്തരം ഒരു ട്വിസ്റ്റ് ഈ സിനിമ കണ്ടപ്പോൾ പ്രതീക്ഷിച്ചില്ല എന്നത് ആണ് മറ്റൊരു കാര്യം.പ്രശസ്തമായ ഒരു ഹോളിവുഡ് മൂവി സീരീസിലും, ഒരു മലയാള സിനിമയിലും പിന്നീട് കണ്ടെങ്കിലും ആ കാലത്തു പ്രേക്ഷകന്റെ മുന്നിലെ മികച്ച ട്വിസ്റ്റോട് കൂടിയ ചിത്രം ആയിരിക്കണം ഇതു.
കൊച്ചിൻ എക്സ്പ്രസ് മൊത്തത്തിൽ ബ്ലാക് ആൻഡ് വൈറ്റ് മലയാള സിനിമയിലെ കുറ്റാന്വേഷണ ചിത്രങ്ങളിൽ മികച്ച ഒന്നാണ് എന്നു പറയാം.കഥയുടെ പോക്കിൽ വില്ലൻ ആരാണെന്നൊക്കെ അറിഞ്ഞതിനു ശേഷം പോലും സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞു.കുറ്റാന്വേഷണം നടത്തുന്ന സി ഐ ഡി രാജനും ഒപ്പം അടൂർ ഭാസിയും മറുക് വച്ചു വേഷം മാറുന്നത് "കൾട്ട്" ആയെങ്കിലും മൊത്തത്തിൽ ഒരു കൊലപാതകവും അതിന്റെ പിന്നാലെ ഉള്ള അന്വേഷണവും നന്നായിരുന്നു.
കൊച്ചിൻ എക്സ്പ്രസ് ഒരു ട്രെയിൻ ആണ്.ട്രെയിൻ യാത്രയിൽ ആണ് പല പ്രധാനപ്പെട്ട സംഭവങ്ങളും നടക്കുന്നതും.അവിടുന്ന് പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചു അവസാനം കുറ്റാന്വേഷണ ഉദ്യോഗസ്ഥന് ഒരു ക്ലൂ പോലും ഇല്ലാതെ ക്ളൈമാക്‌സ് ട്വിസ്റ്റിൽ എത്തുകയാണ്.സിനിമ കണ്ടു നോക്കുക.മലയാള സിനിമയുടെ വളർച്ചയിലെ മികച്ച ഒരു ഏട് ആണ് കൊച്ചിൻ എക്സ്പ്രസ്.
ചിത്രം YouTube ൽ ലഭ്യമാണ്.
t.me/mhviews or @mhviews യിൽ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.
കൊച്ചിൻ എക്സ്പ്രസ് ബ്ലാക് ആൻഡ് വൈറ്റ് മലയാള
ReplyDeleteസിനിമയിലെ കുറ്റാന്വേഷണ ചിത്രങ്ങളിൽ മികച്ച ഒന്നാണ്...