1238. Budapest Noir (Hungarian, 2017)
Crime, Drama
വർഷം 1936.ഹങ്കറി ഒരു വലിയ രാഷ്ട്രീയ നീക്കത്തിന് ശ്രമിക്കുകയാണ്.ജൂതന്മാരെ ശത്രു ആക്കിയ ഹിറ്റ്ലറുടെ ഒപ്പം രാഷ്ട്രമായി പങ്കു ചേരാൻ.ആ സമയം ആണ് Budapest ൽ ഒരു മരണം നടക്കുന്നത്.വഴിയിൽ കണ്ട മരിച്ച സ്ത്രീയുടെ മൃതദേഹം സ്ഥിരമായി ആ ഭാഗങ്ങളിൽ മരണപ്പെടുന്ന വേശ്യയുടെ മൃതദേഹം മാത്രമായി ആണ് പോലീസ് കണക്കാക്കിയത്.
എന്നാൽ ഈ മൃതദേഹത്തിന്റെ പിന്നിൽ ആരാന്നെനും കൊല്ലപ്പെട്ട സ്ത്രീ ആരാണെന്നു അറിയാനും ആഗ്രഹം ഉള്ള ഒരാൾ ഉണ്ടായിരുന്നു.ഗോർഡൻ എന്ന പത്രപ്രവർത്തകൻ.അയാൾ ആ കേസിലെ ഓരോ ഭാഗങ്ങളും കണ്ടെത്തി കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കുന്നു.അയാൾക്ക് അതിനു സാധിക്കുമോ?എന്താണ് ഈ സംഭവത്തിൽ നടന്നത്?ചിത്രം കാണുക.
ഇരുണ്ട പശ്ചാത്തലത്തിൽ കറുപ്പിനെ വശ്യമായ സൗന്ദര്യമുള്ള ഫ്രെയിം ആണ് ചിത്രത്തിൽ മുഴുവനും.നിഗൂഢമായ ഒരു അന്തരീക്ഷം അവിടെയുണ്ട്.രാഷ്ട്രീയം വിഷയം ആയി വരുന്നത് കൊണ്ടു ആ ഭാഗത്തിൽ നിന്നും ചിന്തിക്കുക ആണ് എളുപ്പം ഈ കേസിൽ.എന്നാൽ അതിനും അപ്പുറം ഒന്നുണ്ടായിരുന്നു.സ്വന്തം സ്വത്വം വെളിപ്പെടുത്താതെ കഴിയുന്ന കുറെ കാര്യങ്ങളുടെ പ്രതിനിധി ആയി ഉള്ള ആളുകൾ.
കണ്ടു നോക്കുക.രണ്ടാം ലോക മഹായുദ്ധതിനു മുന്നേ ഉള്ള കാലം ആണ് സിനിമയ്ക്ക് പശ്ചാത്തലം എന്നത് കൊണ്ട് പഴഞ്ചൻ ആണെന്ന് അർത്ഥമില്ല.മാത്രമല്ല, ഇതൊരു brian-twisting mystery യും അല്ല.ക്രൈം/ഡ്രാമ ആണ് വിഭാഗം.ഒപ്പം ഇന്നും പ്രസക്തമായ ഒരു വിഷയം കൈ കാര്യം ചെയ്യുന്നും ഉണ്ട്..
MH Views Rating 3.5/5
t.me/mhviews or @mhviews യിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭിക്കും.
മുക്കാൽ നൂറ്റാണ്ട് മുമ്പുള്ള ഒരു ക്രൈം ഡ്രാമ ..!
ReplyDelete