934.Mystery(Mandarin,2012)
Crime,Drama,Mystery.
നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്.യുവാക്കളുടെ ഒരു സംഘം രണ്ടു കാറിലായി വരുമ്പോള്‍,അവരുടെ ചില കുസൃതികള്‍ കാരണം ആകാം,അവര്‍ അവളെ കണ്ടില്ല.ക്ഷണ നേരത്തില്‍ ആ പെണ്‍ക്കുട്ടി ചോരയൊലിപ്പിച്ചു റോഡില്‍ കിടന്നൂ.മദ്യ ലഹരിയോ മറ്റോ ആകാം.കാര്‍ ഓടിച്ചിരുന്ന ഒരു യുവാവ് അവളെ തൊഴിക്കുകയും ചെയ്തു.അപ്പോഴേക്കും അവള്‍ മരിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ അവള്‍ കാര്‍ ഇടിച്ചു മരിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തുന്നു.ആ അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്?
ആ ചോദ്യത്തില്‍ നിര്‍ത്തുമ്പോള്‍ ചിത്രത്തിന്റെ പേര് പോലെ വലിയ ഒരു രഹസ്യം ഉണ്ടാകും എന്ന് കരുതും.പ്രത്യേകിച്ചും പ്രതികള്‍ ഉന്നതര്‍ ആകുമ്പോള്‍ പോലീസിനു മേല്‍ അതിനുള്ള സംമാര്ധവും ഉണ്ടാകും.അവിടെ പ്രേക്ഷകന്‍ മനസ്സിനെ ഒരു ത്രില്ലര്‍ സിനിമ കാണാന്‍ പാകപ്പെടുത്തുന്നു..എന്നാല്‍ അല്‍പ്പം യാതാര്‍ത്ഥ്യം കൂടി കൂട്ടുമ്പോള്‍ അത്തരത്തില്‍ ഉള്ള ഒരു സിനിമയുടെ രീതിയില്‍ അല്ല ചിത്രം മുന്നോട്ടു പോകുന്നത്.'Lou Yei' ,തന്‍റെ രണ്ടാമത്തെ ചിത്രമായി ചൈനയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ കഥ അല്‍പ്പം വിചിത്രമായി തോന്നാം.തങ്ങളുടെ കുട്ടികള്‍ ഒരുമിച്ചു പഠിക്കുന്ന സമയം രണ്ടു സ്ത്രീകള്‍ പരിചയപ്പെടുകയും അവരില്‍ ഒരാള്‍ മറ്റൊരാളോട് തന്‍റെ ഭര്‍ത്താവിനെ സംബന്ധിച്ച ഒരു രഹസ്യം പറയുമ്പോള്‍ അവള്‍ ആ നിമിഷത്തില്‍ കാണുന്നത് മറ്റൊന്നാണ്.
അതിന്റെ അനന്തരഫലങ്ങള്‍ ആണ് ചിത്രത്തിന്റെ കഥ.അതിന്റെ ഇടയ്ക്ക് ഈ മരണം?അതും വിഷയം ആണ് ചിത്രത്തില്‍.എന്നാല്‍ അതിലും സങ്കീര്‍ണം ആയ ചിലതുണ്ട്.മനുഷ്യ ജീവിതം.അതില്‍ വിശ്വാസത്തിന്റെയും വഞ്ചനയുടെയും ഇടയിലുള്ള നൂല്‍പ്പാലം തകര്‍ന്നാല്‍ എന്താകും ഉണ്ടാവുക?ട്വിസ്റ്റുകള്‍ പോലുള്ള ഗിമിക്കുകളില്‍ അധികം ശ്രദ്ധിക്കാതെ,സാധാരണ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രം ആയിരുന്നെങ്കിലും,ചില ഗൌരവമേറിയ വിഷയങ്ങള്‍ ആണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ആ ഒരു കാരണം കൊണ്ട് തന്നെ നല്ല ഒരു സിനിമ ആയി മരുന്നും ഉണ്ട്.
ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്!!
t.me/mhviews
No comments:
Post a Comment