925.Junga(Tamil,2018)
'ജുങ്ക' - ഈ സിനിമയുടെ മോശം വശങ്ങളിലേക്ക് ആദ്യം പോകാം.ഈ പോസ്റ്ററിൽ ഉള്ളത് ആണ് ഏറ്റവും മോശം ആയ കാര്യം.സംശയിക്കേണ്ട.വിജയ് സേതുപതി തന്നെ.നല്ല ഒരു കഥ ഉണ്ടെങ്കിൽ അതിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന തമിഴ് നടൻ എന്നു ഉറപ്പായും പറയാവുന്ന വിജയുടെ ഏറ്റവും മോശം കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതിലെ 'ഡോൺ ജുങ്ക'.ഗെറ്റപ്പ് ചേഞ്ച് എന്നു പറഞ്ഞു തമാശയ്ക്കു വേണ്ടി ചെയ്തതാണെങ്കിലും ആകെ ബോർ ആയി തോന്നി അതു.തമിഴിലെ ഏതു നടനും ചെയ്യാവുന്ന ഒരു കഥാപാത്രം,സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും വരുമ്പോൾ 'ആക്റ്റർ വിജയ്' എന്തായിരിക്കും കരുതിയിട്ടുണ്ടാവുക??
കഥയിൽ വലിയ ലോജിക് ഒന്നും ഇല്ലാത്തതു കൊണ്ടു ഒരു ഫാന്റസി സിനിമ ആയി കണക്കാക്കാം.കുറച്ചു തമാശയും ഒക്കെ ആയി പോകുന്ന ചിത്രത്തിൽ വിജയ് പലപ്പോഴും തീരെ comfortable ആണെന്ന് തോന്നിയില്ല.സ്വാഭാവികമായ,നിഷ്
Encounter ചെയ്തു കൊല്ലാൻ പോകുന്ന ഒരു ഡോൺ, അയാളെ കൊല്ലാൻ കൊണ്ടു പോകുമ്പോൾ അയാളുടെ കഥ കൊല്ലാൻ പോകുന്ന പൊലീസുകാരോട് പറയുന്നതാണ് സിനിമയുടെ പ്രമേയം.ഇടയ്ക്കു ചെറിയ തമാശകൾ ഒക്കെ ആയി സിനിമ വെറുതെ ഒരു ടൈം പാസ് ചിത്രമായി മാറുമ്പോൾ മനസ്സിൽ തോന്നിയതു, വിജയ് സേതുപതിയെ പോലെ ഒരാൾ എന്തിനു ഈ കഥാപാത്രം ചെയ്തു എന്നതാണ്.കാർത്തി,ജീവ,ശിവ ഒക്കെ പോലെ ഈ കഥാപാത്രം ചെയ്യാൻ കഴിയുന്ന ധാരാളം ആളുകൾ ഉള്ളപ്പോൾ മികച്ച അഭിനേതാവ് ആയ ഒരാൾ 'കണ്ണു തട്ടാതെ' ഇരിക്കാൻ ചെയ്‌ത സിനിമ ആയി മറക്കാം.ഒരു പിടി നല്ല സിനിമകൾ വിജയുടെ ആയി വരാൻ ഉള്ളത് കൊണ്ട് പ്രത്യേകിച്ചും.
വിജയ് സേതുപതിയുടെ അഭിനയം ഒഴിച്ചു നിർത്തിയാൽ ഒരു ശരാശരി entertainer ആയി തോന്നി 'ജുങ്ക'.
ഒരു 'ആക്റ്റർ വിജയ്' ആരാധകൻ എന്ന നിലയിൽ എഴുതിയ കുറിപ്പാണിത്...!!!
No comments:
Post a Comment