933.Goodachari(Telugu,2018)
Mystery,Thriller
ഭൂരിപക്ഷവും നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമയെ കുറിച്ച് ചെറിയ രീതിയില്‍ പരദൂഷണം പറഞ്ഞു കൊണ്ട് തുടങ്ങാം 'ഗൂഡാചാരി' യുടെ ആസ്വാദന കുറിപ്പ്.തുടക്കത്തിലേ രംഗങ്ങള്‍ ഒക്കെ അല്‍പ്പം ക്ലീഷേ ആയി പോകുന്നു.പെട്ടെന്ന് ആണ് കണ്ടു പരിചയം ഉള്ള ഒരു സിനിമയുടെ സീന്‍ വന്നത്.'Kingsman: The Secret Service" നെ പെട്ടെന്ന് ഓര്‍ത്തു പോയി.പിന്നെ നടന്നത് ഒക്കെ സമാനമായ കാര്യങ്ങള്‍ ആയിരുന്നു.എന്നാല്‍ സിനിമയുടെ അവസാനം ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ആദ്യം ഓര്മ വന്നതൊക്കെ മറന്നു പോയി എന്നതാണ് സത്യം.
അമേരിക്കക്കാര്‍ റഷ്യയെയും മറ്റു പല രാജ്യങ്ങളെയും ഒക്കെ ശത്രുപക്ഷത്തു നിര്‍ത്തി "ചാര സിനിമ'കള്‍ അവതരിപ്പിക്കുമ്പോള്‍,അത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്ഥിരം 'വേട്ടമൃഗം' ആയ പാക്കിസ്ഥാനോടൊപ്പം ബംഗ്ലാദേശും ഈ തവണ ഉണ്ട് എന്നതാണ് കാതലായ മാറ്റം.തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ സിനിമ എന്നാല്‍ പിന്നീട് വേറെ ഒരു ലെവലിലേക്ക് മാറുക ആണ് ചെയ്തത്.ചാര സിനിമകളില്‍ വേണ്ട മിസ്റ്ററി/ത്രില്‍ എന്നീ ഘടകങ്ങള്‍.അതിനോടൊപ്പം മോശമല്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ സിനിമയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നതിനോടൊപ്പം ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ ഉള്ള ട്വിസ്റ്റ് കൂടി ആകുമ്പോള്‍ തെലുങ്ക് സിനിമയില്‍ നിന്നും വന്ന മികച്ച ഒരു 'സ്പൈ ചിത്രം' ആണ് ഗൂഡാചാരി.
ആദിവി ശേഷിന്റെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന 'ക്ഷണം' ക്ലൈമാക്സില്‍ അവതരിപ്പിച്ച ട്വിസ്ട്ടിനോട് ഉണ്ടായ താല്‍പ്പര്യക്കുറവു എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ഉണ്ടായില്ല.അഭിനയം ഒന്നും കാര്യമായി ഇല്ലെങ്കിലും തീരെ മോശമാക്കാതെ സിനിമയുടെ കഥ നോക്കി. വിവരിച്ചു പറയാനുള്ള കഥ ആയിരിക്കില്ല ഇത്തരം ചിത്രങ്ങളില്‍ ഉണ്ടാവുക എന്നതിനാല്‍ അതിനു മുതിരുന്നില്ല.ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരം ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞാലും മികച്ച രീതിയില്‍ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.എത്ര ഒക്കെ കുറ്റം കണ്ടു പിടിക്കാന്‍ നോക്കിയാലും ഒരു Entertainer എന്ന നിലയില്‍ ഒരിക്കലും നിരാശ നല്‍കില്ല.വലിയ വാചകമടി ഇല്ലാതെ തന്നെ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തെ സമാനമായ ഴോന്രെയില്‍ ഉള്ള വിദേശ ചിത്രങ്ങളോട് ഒന്നും താരതമ്യപ്പെടുത്താതെ ,ആസ്വാദനത്തില്‍ അതിന്റെ സ്വാധീനം ഉണ്ടായില്ല എങ്കില്‍ ചിത്രം തീര്‍ച്ചയായും ഇഷ്ടമാകും.
No comments:
Post a Comment