923.Bhavesh Joshi Super Hero(Hindi,2018)
Action,Drama
സൂപ്പർ ഹീറോ സിനിമകൾ ഹോളിവുഡ് വാഴുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നായ ബോളിവുഡ് കൂടി ചേരുകയാണ്.വിരലിൽ എണ്ണാവുന്ന സൂപ്പർ ഹീറോ സിനിമകൾ ആണ് ഇന്ത്യൻ സിനിമയിൽ നിന്നും വന്നിട്ടുള്ളത്.ഒരു പക്ഷെ സൂപ്പർ ഹീറോകളെക്കാളും അമാനുഷികമായ ശക്തികൾ ഉള്ള നായകന്മാർ ആണ് നമുക്ക് ഉള്ളത് എന്ന കാരണം കൊണ്ടാകും.സൂപ്പർ ഹീറോകൾ ചാടും ,ഓടും ,പറക്കും.അതൊക്കെ നമ്മുടെ പല സിനിമകളിലും നായകന്മാർ തന്നെ ചെയ്യാറും ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ ആണ് പുതിയ ഒരു തരം സൂപ്പർ ഹീറോ വരുന്നത്.
സാധാരണ പോലെ അതി സങ്കീർണം ആയ ശാസ്ത്രീയ ഇടപെടലുകൾ ഇല്ല.വേറെ ഗ്രഹങ്ങളിൽ പോയിട്ടില്ല,കാശുകാരൻ അല്ല,പ്രത്യേക തരം സുരക്ഷാ കവചം ഇല്ല,കുറെ കാലം ഐസിൽ ഇട്ടു വച്ചിട്ടും ഇല്ല.പ്രധാനമായും പറക്കുകയും ഇല്ല.ആകെ അറിയാവുന്നത് കുറച്ചു സോഫ്റ്റ്‌വെയർ കോഡിങ് ആണ്.പിന്നെ ഇടയ്ക്കു പെട്ടെന്ന് പഠിച്ച കുറച്ചു കരാട്ടെയും മാത്രം.പക്ഷെ അയാളുടെ ഉദ്ദേശ ശുദ്ധി ഏറെ കുറെ നല്ലതാണ്.ഇന്ത്യയെ എക്കാലവും കാർന്നു തിന്നുന്ന അഴിമതി ആണ് അയാളുടെ ശത്രു.
പണ്ട് തൊപ്പിയും ചൂലുമായി ഇന്ത്യൻ യുവത തെരുവുകളിൽ ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു പ്രതീക്ഷ.അതിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.എന്നാൽ പതിയെ ആവേശം കെട്ടടങ്ങിയപ്പോൾ മനസ്സിലായി.ഇന്ത്യ ഇങ്ങനെ തന്നെ ആണ്.മാറില്ല.ആര് മാറിയാലും system.അതു അങ്ങനെ തന്നെ നിൽക്കും.രാഷ്ട്രീയക്കാരും ബ്യുറോക്രസിയും ആയുള്ള അവിശുദ്ധ ബന്ധം.അതു അങ്ങനെ തന്നെ നിലനിൽക്കും.എന്നാൽ 2 പേർ അതിനെതിരെ ഉള്ള പോരാട്ടം തുടർന്ന് കൊണ്ടിരുന്നു.ഭാവേഷ് ജോഷിയും സുഹൃത്തായ സിക്കന്ദർ ഖന്നയും.അവർ മുഖമൂടി അണിഞ്ഞു യൂടൂബ് വീഡിയോകളും ആയി തെറ്റിനെ ചൂണ്ടി കാണിച്ചിരുന്നു.എന്നാൽ സിക്കു,പിന്നീട് ജീവിത യാഥാർഥ്യങ്ങളോട് ചേർന്നു ജീവിക്കാൻ ശ്രമിക്കുന്നു.പക്ഷെ ഭാവേഷ് അതിനു തയ്യാറല്ലായിരുന്നു.ഒരു പ്രത്യേക അവസരത്തിൽ ഭാവേഷ് ഇല്ലാതായി തീരുന്നു.അവിടെ ഭാവേഷ് ജോഷി എന്ന സൂപ്പർ ഹീറോ ഉദയം കൊള്ളുന്നു.
അനുരാഗ് കശ്യപ് ഉൾപ്പടെ ഉള്ള ടീം എഴുതിയ കഥ സാഹചര്യങ്ങളെ കൂടുതലും യാഥാർഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.DC ചിത്രങ്ങളിലെ പോലുള്ള ഇരുട്ടു നിറഞ്ഞ പശ്ചാത്തലം.സംഘടന രംഗങ്ങളിലെ മികവ് ഹർശവർധൻ കപൂറിന് പ്രകടമായിരുന്നു.ആ ബൈക് ചേസിംഗ് സീൻ ഒക്കെ മികച്ചതായിരുന്നു.പ്രിയാൻഷുവിന് റെ കഥാപാത്രം ആയിരുന്നു സിനിമയുടെ നട്ടെല്ല്.പ്രത്യേകിച്ചും പ്രതീക്ഷകൾ ഇല്ലാതിരുന്നിട്ടും പോരാടാൻ തീരുമാനിച്ച കഥാപാത്രമായി ജീവിച്ചു. അവസാന രംഗങ്ങളിലെ ഇഴച്ചിൽ മാറ്റി നിർത്തിയാൽ നല്ല നിലവാരം ഉള്ള ചിത്രം ആയിരുന്നു "ഭാവേഷ് ജോഷി സൂപ്പർ ഹീറോ".കണ്ടു മടുത്ത സൂപ്പർ ഹീറോകളിൽ നിന്നും ജീവനും രക്തവും മരണവും ഉള്ള സാധാരണ ആളുകളുടെ ഇടയിൽ നിന്നും ഉള്ള സൂപ്പർ ഹീറോ.
ചിത്രം Netflix ൽ ലഭ്യമാണ്!!
Action,Drama
സൂപ്പർ ഹീറോ സിനിമകൾ ഹോളിവുഡ് വാഴുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നായ ബോളിവുഡ് കൂടി ചേരുകയാണ്.വിരലിൽ എണ്ണാവുന്ന സൂപ്പർ ഹീറോ സിനിമകൾ ആണ് ഇന്ത്യൻ സിനിമയിൽ നിന്നും വന്നിട്ടുള്ളത്.ഒരു പക്ഷെ സൂപ്പർ ഹീറോകളെക്കാളും അമാനുഷികമായ ശക്തികൾ ഉള്ള നായകന്മാർ ആണ് നമുക്ക് ഉള്ളത് എന്ന കാരണം കൊണ്ടാകും.സൂപ്പർ ഹീറോകൾ ചാടും ,ഓടും ,പറക്കും.അതൊക്കെ നമ്മുടെ പല സിനിമകളിലും നായകന്മാർ തന്നെ ചെയ്യാറും ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ ആണ് പുതിയ ഒരു തരം സൂപ്പർ ഹീറോ വരുന്നത്.
സാധാരണ പോലെ അതി സങ്കീർണം ആയ ശാസ്ത്രീയ ഇടപെടലുകൾ ഇല്ല.വേറെ ഗ്രഹങ്ങളിൽ പോയിട്ടില്ല,കാശുകാരൻ അല്ല,പ്രത്യേക തരം സുരക്ഷാ കവചം ഇല്ല,കുറെ കാലം ഐസിൽ ഇട്ടു വച്ചിട്ടും ഇല്ല.പ്രധാനമായും പറക്കുകയും ഇല്ല.ആകെ അറിയാവുന്നത് കുറച്ചു സോഫ്റ്റ്‌വെയർ കോഡിങ് ആണ്.പിന്നെ ഇടയ്ക്കു പെട്ടെന്ന് പഠിച്ച കുറച്ചു കരാട്ടെയും മാത്രം.പക്ഷെ അയാളുടെ ഉദ്ദേശ ശുദ്ധി ഏറെ കുറെ നല്ലതാണ്.ഇന്ത്യയെ എക്കാലവും കാർന്നു തിന്നുന്ന അഴിമതി ആണ് അയാളുടെ ശത്രു.
പണ്ട് തൊപ്പിയും ചൂലുമായി ഇന്ത്യൻ യുവത തെരുവുകളിൽ ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു പ്രതീക്ഷ.അതിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.എന്നാൽ പതിയെ ആവേശം കെട്ടടങ്ങിയപ്പോൾ മനസ്സിലായി.ഇന്ത്യ ഇങ്ങനെ തന്നെ ആണ്.മാറില്ല.ആര് മാറിയാലും system.അതു അങ്ങനെ തന്നെ നിൽക്കും.രാഷ്ട്രീയക്കാരും ബ്യുറോക്രസിയും ആയുള്ള അവിശുദ്ധ ബന്ധം.അതു അങ്ങനെ തന്നെ നിലനിൽക്കും.എന്നാൽ 2 പേർ അതിനെതിരെ ഉള്ള പോരാട്ടം തുടർന്ന് കൊണ്ടിരുന്നു.ഭാവേഷ് ജോഷിയും സുഹൃത്തായ സിക്കന്ദർ ഖന്നയും.അവർ മുഖമൂടി അണിഞ്ഞു യൂടൂബ് വീഡിയോകളും ആയി തെറ്റിനെ ചൂണ്ടി കാണിച്ചിരുന്നു.എന്നാൽ സിക്കു,പിന്നീട് ജീവിത യാഥാർഥ്യങ്ങളോട് ചേർന്നു ജീവിക്കാൻ ശ്രമിക്കുന്നു.പക്ഷെ ഭാവേഷ് അതിനു തയ്യാറല്ലായിരുന്നു.ഒരു പ്രത്യേക അവസരത്തിൽ ഭാവേഷ് ഇല്ലാതായി തീരുന്നു.അവിടെ ഭാവേഷ് ജോഷി എന്ന സൂപ്പർ ഹീറോ ഉദയം കൊള്ളുന്നു.
അനുരാഗ് കശ്യപ് ഉൾപ്പടെ ഉള്ള ടീം എഴുതിയ കഥ സാഹചര്യങ്ങളെ കൂടുതലും യാഥാർഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.DC ചിത്രങ്ങളിലെ പോലുള്ള ഇരുട്ടു നിറഞ്ഞ പശ്ചാത്തലം.സംഘടന രംഗങ്ങളിലെ മികവ് ഹർശവർധൻ കപൂറിന് പ്രകടമായിരുന്നു.ആ ബൈക് ചേസിംഗ് സീൻ ഒക്കെ മികച്ചതായിരുന്നു.പ്രിയാൻഷുവിന്
ചിത്രം Netflix ൽ ലഭ്യമാണ്!!
No comments:
Post a Comment