928.Marionette(Korean,2018)
Mystery,Crime.
മിൻ-ഹാ,ഏറെ വർഷങ്ങൾക്കു ശേഷം തന്റെ ഭൂതകാലത്തെ വീണ്ടും നേരിടുകയാണ്.ഒരു ടീച്ചർ ആയി മാറിയ ആ കൗമാരക്കാരി ഏറെ വർഷങ്ങൾക്കു മുൻപ് തന്റെ ജീവിതത്തെയും സ്ഥലങ്ങളെയും മറന്നു ഒളിച്ചു നടക്കുകയാണ്.കല്യാണ തീയതിയും അടുക്കാറായി.ക്ലാസ് കഴിഞ്ഞ ഒരു വൈകുന്നേരം കുടിച്ച കാപ്പി മാത്രമേ അവൾക്കു ഓർമ ഉണ്ടായിരുന്നുള്ളൂ.പിറ്റേ ദിവസം രാവിലെ സ്ക്കൂൾ തുറക്കുമ്പോൾ അവൾ അവിടെ തന്നെ ഉറങ്ങുക ആയിരുന്നു.കൈ തണ്ടയിൽ ചുവന്ന അടയാളം.അൽപ്പ സമയത്തിന് ശേഷം അവളെ തേടി വീണ്ടും അതു വന്നൂ..എന്നാൽ അൽപ്പ സമയത്തിനുള്ളിൽ അവൾ മനസ്സിലാക്കുന്നു,ഇത്തവണ തന്റെ ഒരു വിദ്യാർത്ഥിനിയും തന്റെ അതേ അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുക ആണെന്ന്.
കൊറിയൻ സിനിമയായ Marionette ചർച്ച ചെയ്യുന്നത് ഗൗരവം ഏറിയ ഒരു വിഷയത്തെ കുറിച്ചാണ്.കുട്ടികൾ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ.അതിന്റെ തോത് കാലങ്ങൾക്കു അപ്പുറം നവീന ടെക്‌നോളജി കൂടി ചേരുമ്പോൾ എന്ത് മാത്രം ഭീകരം ആയി മാറുന്നു എന്നു.കൊറിയയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഏറെയാണ്.കുട്ടികളെ ഉപയോഗിച്ചു പണം ഉണ്ടാക്കുന്ന ധാരാളം ആളുകൾ ഉണ്ട്.പലപ്പോഴും പ്രതികളായി കുട്ടികളെ കിട്ടുമ്പോൾ പോലീസിനും അധികം ഒന്നും ചെയ്യാൻ കഴിയുന്നില്ല.കാരണം നിയമം നൽകുന്ന പരിരക്ഷയും,നാളത്തെ പൗരന്മാർ എന്ന നിലയിൽ അവർക്ക് നൽകുന്ന അവസരങ്ങളും ആണ്.എന്നാൽ അതിനെ മുതലെടുക്കുന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്?
സംവിധായകൻ ലീ ഹൻ വൂക് ഇത്തരം ഒരു വിഷയം പ്രമേയം ആക്കി സിനിമ അവതരിപ്പിച്ചപ്പോൾ കൊറിയൻ സിനിമയിലെ മിസ്റ്ററി ഘടകം കൂടി കൂട്ടിയിണക്കി അൽപ്പം സസ്പെൻസ് ഒക്കെ നൽകി ആണ് അവതരിപ്പിച്ചത്.കാലം കൂടുന്തോറും മനുഷ്യന്റെ നിഷ്കളങ്കതയുടെ ആയുസ്സു കുറഞ്ഞിരിക്കാം.ഒളിവിൽ ഇരുന്നു കൊണ്ടു എന്തു വേണമെങ്കിലും ചെയ്യാൻ കഴിയുന്ന രീതിയിൽ ടെക്നൊളജിയും വിജയിച്ചിരിക്കുന്നു.മിൻ-ഹ,യാഥാർഥ്യങ്ങളെ തേടി പോകുന്ന സിനിമ എന്നാൽ ചില സമയങ്ങളിൽ മിസ്റ്ററി സ്വഭാവം ഉപേക്ഷിക്കുന്നുണ്ട്.എന്നാൽ ക്ളൈമാക്സിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ വരുമ്പോൾ കണ്ടതെല്ലാം വേറെ ആണെന്ന രീതിയിൽ ആയി മാറുന്നു.ഒരു പക്ഷെ ഒരിക്കലും വിശ്വസിക്കാൻ ആകില്ല എന്നു കരുതുന്ന ക്ളൈമാക്‌സ് ആയി തോന്നിയാൽ പോലും കുറ്റകൃത്യങ്ങളുടെ യഥാർത്ഥ കണക്കു വിവരങ്ങൾ ആ അപ്രതീക്ഷിതം എന്നു തോന്നുന്ന സംഭവങ്ങളെ ശരി വയ്ക്കുന്നു...
കൊറിയൻ സിനിമ സ്നേഹികൾക്കായി ഒരു ചിത്രം കൂടി..!!!

No comments:
Post a Comment