930.The Third Murder(Japanese,2017)
Mystery.
"ജിഗ്‌സോ പസിൽ" പോലെ ദുരൂഹമായ ഒരു കൊലപാതക കേസ് -The Third Murder.
പുഴയോരത്ത് വച്ചു കൊലയാളി അയാളെ Wrench നു അടിച്ചു കൊന്നതിന് ശേഷം അയാളുടെ മൃതദേഹം കത്തിക്കുമ്പോൾ അയാളുടെ മുഖത്തു ഒരു സംതൃപ്തി ഉണ്ടായിരുന്നു.'മിസുമി' എന്നാണ് അയാളുടെ പേര്.മുപ്പതു വർഷങ്ങൾക്കു മുൻപ് നടത്തിയ രണ്ടു കൊലപാതകങ്ങൾ കാരണം ജയിലിൽ ആയ അയാൾ തിരിച്ചു ഇറങ്ങിയിട്ടു അൽപ്പ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.പൊലീസിന് കീഴടങ്ങുമ്പോൾ അയാൾ ആണ് താൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജരെ കൊന്നത് എന്നു മൊഴി നൽകിയത്.കൊലപാതകിയുടെ മൊഴി മുഖവിലയ്ക്കു എടുത്ത പോലീസ് മിസുമിയെ പ്രതിയായി കണക്കാക്കി.
എന്നാൽ അവിചാരിതമായി കേസ് ഏറ്റെടുക്കേണ്ടി വന്ന 'ഷിഗേമോറി' എന്ന വക്കീൽ ആ കേസിൽ മിസൂമിയ്ക്ക് വേണ്ടി വാദിക്കാൻ തയ്യാറാകുന്നു.പ്രതി കുറ്റം സമ്മതിച്ചത് കൊണ്ടു തന്നെയും,അതു മോഷണ ശ്രമത്തിന് ഇടയ്ക്കു സംഭവിച്ചതാണ് എന്നും മൊഴി നൽകിയത് കൊണ്ടു വധശിക്ഷ ലഭിക്കാൻ പര്യാപ്തം ആയിരുന്നു.അതു കൊണ്ടു ആ കേസിൽ ചെറിയ ഒരു വഴിത്തിരിവ് ഉണ്ടാക്കാൻ ആയിരുന്നു അയാളുടെ ശ്രമം.കൊലപാതകം വൈരാഗ്യത്തിന്റെ പുറത്തു ഉണ്ടായത് ആണെന്നും അതു കൊണ്ടു അതിൽ മറ്റു താൽപ്പര്യങ്ങൾ ഇല്ലാത്തതു കൊണ്ടും ആദ്യം അയാൾക്ക് ലഭിച്ചത് പോലെ ജയിൽ ശിക്ഷയിലേക്കു വിധി മാറ്റുവാൻ ശ്രമിക്കുന്നു.അതിനായി ഷിഗേമോറി ,സ്വന്തം രീതിയിൽ കേസ് പുനരന്വേഷണം നടത്തുന്നു.എന്നാൽ കേസിന്റെ തുടക്കം മുതൽ വ്യക്തത ഇല്ലാത്ത കാര്യങ്ങൾ പലതും മാറ്റി പറഞ്ഞ മിസൂമി എന്ന പ്രതി പറഞ്ഞതിനു അപ്പുറം സത്യങ്ങൾ ഉണ്ടായിരിക്കുമോ?മിസൂമി യഥാർത്ഥ പ്രതി ആണോ?എന്തിനായിരുന്നു അയാൾ ആ കൊലപാതകം നടത്തിയത്? 30 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങളും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ?അതോ ഇതൊന്നും അല്ലാതെ മറ്റൊന്ന്?ഇതെല്ലാം കൂടാതെ അയാൾ കേസിന്റെ അവസാനം അതു വരെ പറഞ്ഞതിനെ എല്ലാം പരിഹസിച്ചത് എന്തിനായിരിക്കും? ചിത്രം കാണുക,ഉത്തരങ്ങൾക്കായി!!
Kore-eda സംവിധാനം ചെയ്ത ഈ ചിത്രം എന്നാൽ, Whodunnit,Whydunnit പോലെ ഉള്ള ചോദ്യങ്ങൾക്കും അപ്പുറം ആണെന്ന് പതിയെ മാത്രമേ പ്രേക്ഷകന് മനസ്സിലാകൂ.ഒരു Yes/No ഉത്തരം ലഭിക്കുന്നതിലേക്കു പ്രേക്ഷകനെ മാറ്റാൻ ആണ് സംവിധായകൻ അവസാനം ശ്രമിക്കുന്നത്.അതിനായി സഞ്ചരിക്കുന്ന വഴികൾ ധാരാളം ആണ്.പലതരം വിചിത്ര കഥകൾ അതിന്റെ ഇടയിൽ അനാവരണം ചെയ്യുന്നുണ്ട്.അതിന്റെ ഒപ്പം "ചില മനുഷ്യർ ജനിക്കണമായിരുന്നോ ?" എന്ന ചോദ്യവും.എന്നാൽ അൽപ്പം ഫിലോസഫിക്കൽ ആയി അതിനെ സമീപിക്കാനും പ്രേക്ഷകനെ അനുവദിക്കുന്നില്ല.പകരം,തന്റെ ചുറ്റും ഉള്ളവർ സങ്കടപ്പെടുമ്പോൾ അതു തന്റെ കുറ്റം ആണെന്ന് എത്ര പേർ കരുതുന്നുണ്ട് എന്ന ചോദ്യം ഉയർത്താൻ ശ്രമിക്കുന്നു.ചോദ്യങ്ങൾ ഒട്ടനവധി ആണ് ചിത്രത്തിൽ.ഒരു മിസ്റ്ററി/ത്രില്ലർ എന്ന രീതിയിൽ മാത്രം ചിത്രത്തെ സമീപിച്ചാൽ ഒരു പക്ഷെ പലതിനും ഉത്തരം കണ്ടെത്തുക ദുർഘടം ആകും.എന്നാൽ സിനിമയുടെ ആ ചെറിയ ഒഴുക്കിനോടൊപ്പം നേരത്തെ പറഞ്ഞ Yes/No ചോദ്യത്തിലേക്കു സിനിമയുടെ ക്ളൈമാക്‌സ് എത്തുമ്പോൾ ചെറിയ ഒരു സംതൃപ്തി തോന്നും.മിസൂമി യഥാർത്ഥത്തിൽ ആരായിരുന്നു എന്നും..
കാണുക!!നല്ല ഒരു ചിത്രമാണ്...!!
No comments:
Post a Comment