" രഹസ്യങ്ങളുടെ മറ നീക്കാനാകാത്ത 'Cache'."
തന്റെ പ്രവൃത്തികളെ ആരോ നിരീക്ഷിക്കുന്നു.തന്റെ വീടും,താന്‍ യാത്ര ചെയ്യുന്ന സ്ഥലവും എല്ലാം വീഡിയോ ആയി വരുന്നു.ചിലപ്പോള്‍ VHS കാസറ്റ് ആയി ഒറ്റയ്ക്ക് ലഭിക്കുകയും അല്ലാത്തപ്പോള്‍ ദുരൂഹതകള്‍ നിറഞ്ഞ,വയലന്റ് ആയുള്ള ഒരു കൊച്ചു കുട്ടി വരച്ചത് പോലെയുള്ള ചിത്രങ്ങളുടെ ഒപ്പവും .ജോര്‍ജസും കുടുംബവും തങ്ങള്‍ക്കു കിട്ടുന്ന ഇത്തരം ദ്രിശ്യങ്ങളില്‍ അസ്വസ്തര്‍ ആയിരുന്നു.പ്രധാനമായും തങ്ങളെ ആരോ നിരീക്ഷിക്കുന്നു എന്നതിനും അപ്പുറം അത് അയച്ചു തരുന്ന ആള്‍ എന്താണ് അവരോടു പറയാന്‍ ഉദേശിക്കുന്നത് എന്ന ദുരൂഹതയും.
സിനിമയുടെ അവസാനം പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ആയി ഒരു സീന്‍ സംവിധായകന്‍ 'മൈക്കില്‍ ഹനകെ' കൊടുത്തിരിക്കുന്നതായി തോന്നാം.എന്നാല്‍ ആ ദൃശ്യങ്ങളില്‍ പോലും ദുരൂഹത ഒളിച്ചു കടത്തിയിട്ടും ഉണ്ട്.ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരെയും ക്രിട്ടിക്കുകളെയും എല്ലാം കുഴപ്പിച്ച കുറെ കാര്യങ്ങള്‍ ഉണ്ട് ചിത്രത്തില്‍.ഒരു 'ജിഗ്സോ പസില്‍' ആയി പൂരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പോലും പൂര്‍ണമായി ഒരു ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒന്ന്.'Cache' യുടെ അത്തരം ചില സാധ്യതകള്‍ ആണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Spoilers Ahead!!
ആദ്യമായി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'Cache' കാണുമ്പോള്‍ സിനിമയുടെ ക്ലൈമാക്സില്‍ സംതൃപ്തന്‍ ആയിരുന്നു.എന്നാല്‍ ഈ അടുത്ത് വായിച്ച ഒരു ലേഖനം അഭിപ്രായങ്ങളെ മൊത്തം മാറ്റി മറിച്ചു.അതില്‍ നിന്നും ഉരുത്തിരിഞ്ഞ ചില സംശയങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ കണ്ട വിശദീകരണങ്ങളും ആയി സമന്വയിപ്പിക്കുക മാത്രമാണ് ഇവിടെ.സിനിമയിലെ ചില ദൃശ്യങ്ങളുമായി അവയെ ബന്ധെപ്പെടുത്താം.
പ്രേക്ഷകനെ ആദ്യ കാഴ്ചയില്‍ വളരെയധികം സംതൃപ്തി നല്‍കുന്ന ഒരു വിശദീകരണം ആകും ഈ ചിത്രം.സിനിമയുടെ End Credits എഴുതി കാണിക്കുന്ന സമയം അധികം ശ്രദ്ധിക്കാതെ പല ഭാഗത്ത് നിന്നും വന്നു പ്രേക്ഷകന്‍ അധികം ശ്രദ്ധിക്കാത്ത ഒരു കോണില്‍ കണ്ടു മുട്ടുന്ന ജോര്‍ജസിന്റെ മകന്‍ പിയെരെട്ടും ,മജീദിന്റെ മകനും.അത് വരെ നടന്ന സംഭവങ്ങള്‍ക്ക് അവര്‍ രണ്ടു പേരും ഉത്തരവാദികള്‍ ആണെന്നുള്ള കണ്ടെത്തല്‍.മുന്‍ പരിചയം ഉള്ള രീതിയില്‍ തന്നെ ആണ് അവര്‍ സംസാരിക്കുന്നതും.എന്നാല്‍ ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.എങ്ങനെ ആണ് മജീദിന്റെയും ജോര്‍ജസിന്റെയും കുട്ടിക്കാലം ഇത്ര വ്യക്തമായി ആ ചിത്രങ്ങളില്‍ ഉള്ള അത്ര വ്യക്തതയോടെ രണ്ടു പേര്‍ക്കും അറിയുന്നത് എന്ന്.രണ്ടാമത്തേത് അവരുടെ ഈ കണ്ടു മുട്ടല്‍ ആരാണ് വീഡിയോ ആക്കുന്നത് എന്നും?ചിത്രത്തിന്റെ രഹസ്യം അനാവരണം ചെയ്യാന്‍ സംവിധായകന്‍ ചെയ്യുന്ന ഒറ്റപ്പെട്ട ഒരു വീഡിയോ ആയി ഇതിനെ കണക്കാക്കാം.കഥ അവിടെ തീരുന്നു.കാരണം രണ്ടു പേര്‍ക്കും സ്വന്തം വീടുകളില്‍ വീഡിയോ റെക്കോര്ഡ് ചെയ്യാന്‍ സാധ്യതകള്‍ ഉണ്ടായിരുന്നു.പക്ഷെ അവര്‍ മജീദിന്റെ മരണം പ്രതീക്ഷിച്ചിരുന്നോ?എന്നാല്‍ പലരും ഇത്തരം ഒരു ആശയത്തെ തള്ളി കളയുകയും പകരം ഫ്രഞ്ച്-അള്‍ജീരിയന്‍ ജനതയുടെ ഇപ്പോഴത്തെ തലമുറകള്‍ തമ്മില്‍ ഉള്ള സൗഹൃദം അവരുടെ ഭൂതക്കാലത്തെ സംഭവങ്ങളെ സ്വാധീനിക്കില്ല എന്നുള്ള സംവിധായകന്റെ 'Statement' ആയും ആണ് കണക്കാക്കുന്നത്.
മജീദിന്റെ പ്രതികാരം:
മജീദിന് ജോര്‍ജസിനോട് വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികാരം ചെയ്യാനുള്ള കാരണം വ്യക്തമാണ്.ആദ്യത്തെ കാരണം.തങ്ങളുടെ വീട്ടിലെ ജോലിക്കാരായിരുന്ന അല്ജെരിയന്‍ ദമ്പതികളുടെ മകനായിരുന്നു മജീദ്.അള്‍ജീരിയന്‍ ജനത തങ്ങളുടെ അവകാശങ്ങള്‍ക്കായി ഫ്രാന്‍സില്‍ നടത്തിയ പ്രക്ഷോഭത്തില്‍ മജീദിന്റെ മാതാപിതാക്കളെ കാണാതായിരുന്നു.അത് കൊണ്ട് മജീദിനെ ദത്തെടുക്കാന്‍ ജോര്‍ജസിന്റെ മാതാപിതാക്കള്‍ തയ്യാറാകുന്നു.എന്നാല്‍ കുട്ടിക്കാലത്ത് ജോര്‍ജസിനു മജീദിനെ ഇഷ്ടമില്ലതിരുന്നതു കാരണം അവന്‍ രക്തം ചര്ധിക്കുന്നു എന്ന കള്ളം അവന്‍ അവരോടു പറയുന്നു.ആദ്യം അത് വിശ്വസിക്കാതെ ഇരുന്ന മാതാപിതാക്കന്മാരെ പിന്നീട് മജീദിനെ കൊണ്ട് ഒരു കോഴിയെ വെട്ടിപ്പിച്ചു അവന്റെ ശരീരത് ചീറ്റുന്ന ചോര കാണിച്ചു അത് അവന്‍ ചര്ധിച്ചതായി തെളിവ് കാണിക്കുന്നു.
അതിന്റെ അനന്തരഫലമായി അവനെ ടി ബി ആണെന്നുള്ള സംശയം കാരണം അവിടെ നിന്നും മാറ്റുന്നു.ഒരു പക്ഷെ മജീദിന് ലഭിക്കാമായിരുന്ന നല്ല ജീവിതത്തെ തകരാത്തത് ജോര്‍ജസ് ആണെന്നുള്ള വിശ്വാസം അയാള്‍ക്ക് ഉണ്ടായിരുന്നിരിക്കാം.ആ ചിത്രങ്ങളിലെ വ്യക്തമായ സന്ദേശം അതായിരിക്കും നല്‍കുക.എന്നാല്‍ പിന്നീട് മജീദ് ജോര്‍ജസിനെ കാണുകയും അയാളുടെ മുന്നില്‍ വച്ച് തന്നെ കഴുത് അറുത്തു മരിക്കുന്നുമുണ്ട് ,താന്‍ അല്ല ആ വീഡിയോ ഒന്നും അയച്ചതെന്ന് പറഞ്ഞു കൊണ്ട്.അവിടെ കഥ തീര്‍ന്നൂ എന്ന് പറയുമ്പോഴും ആദ്യം ഉള്ള സീനിലെ അവരുടെ മക്കള്‍ തമ്മില്‍ ഉള്ള കൂടിക്കാഴ്ച സംശയം ഉണ്ടാക്കുന്നു.അതിനോടൊപ്പം സ്വന്തം മരണത്തെ പുല്‍കാന്‍ പോകുന്ന ഒരാള്‍ എന്ത് കൊണ്ട് സത്യം അവസാന നിമിഷങ്ങളില്‍ പോലും പറഞ്ഞില്ല എന്ന ദുരൂഹതയും.
സ്ക്രിപ്റ്റ് എഴുതുന്ന സുഹൃത്ത്:
സുഹൃത്തുക്കളും ആയി വീട്ടില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവിടെ ഇല്ലാതിരുന്ന സുഹൃത്ത് എഴുതുന്ന സ്ക്രിപ്റ്റിനെ കുറിച്ച് പറയുന്നുണ്ട്.ആര്‍ക്കും അതിന്റെ തീമിനെ കുറിച്ച് വലിയ പിടിയില്ല.ഒരു പക്ഷെ അന്ന് അവിടെ ഇല്ലാതിരുന്ന അയാള്‍ തന്റെ കഥയ്ക്കായി എങ്ങനെയെങ്കിലും ജോര്‍ജസിന്റെ ഭൂതക്കലാതെ കുറിച്ചുള്ള വിവരങ്ങള്‍,മജീദ് വഴി ആണെങ്കിലും അറിഞ്ഞു തന്റെ സ്ക്രിപ്ട്ടിനായി ഉപയോഗിക്കുന്നതും ആകാം.എന്നാല്‍ ഇത് എത്രത്തോളം ശക്തമായ ഒരു വാദം ആണെന്നുള്ള സംശയമുണ്ട്.പക്ഷെ അവസാനത്തെ സീന്‍ ഈ ഒരു സാധ്യതയ്ക്ക് ബലം എകുന്നുണ്ട്.
മജീദിന്റെ മകന്‍:
വളരെ സാധ്യതകള്‍ ഉള്ള ഒരു ഉത്തരം.ജോര്‍ജസിന്റെ മകനുമായി ഏതെങ്കിലും തരത്തില്‍ സൗഹൃദം ഉണ്ടാവുകയും,അധികം സീനുകളില്‍ കാണിക്കാത്ത അവനെ ഏതെങ്കിലും രീതിയില്‍ കൂട്ട് പിടിച്ചു വീഡിയോകള്‍ അവരുടെ വീടിനു നേരെ വയ്ക്കുക.മജീദില്‍ നിന്നും കുട്ടിക്കാലത്ത് അറിഞ്ഞ രഹസ്യങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ മജീദ് രേഖപ്പെടുത്തിയത് അവന്‍ ഉപയോഗിച്ച് ഇപ്പോഴത്തെ സ്വന്തം ജീവിതത്തോടും ഉള്ള നിരാശ കാരണം തനിക്കും കൂടി ലഭിക്കുമായിരുന്ന നല്ല ജീവിതം തട്ടി തെറുപ്പിച്ച ജോര്‍ജസിനോട് ഉള്ള ദേഷ്യം.ജോര്‍ജസിന്റെ അമ്മയുടെ കാര്യങ്ങള്‍ അവനും അറിയാം എന്നത് കൊണ്ട് അവന്‍ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട് എന്ന ഒരു അര്‍ത്ഥം കൂടി കാണാം.അവന്‍ പിന്നീട് ജോര്‍ജസിനെ കാണാന്‍ പോയപ്പോള്‍,തന്റെ പിതാവിന്റെ മാരണ ശേഷം അവന്‍ അവസാനം കാര്യങ്ങളെ ലഘൂകരിച്ചത് ഒരു പക്ഷെ മരണത്തില്‍ ഉള്ള കുറ്റബോധം കാരണം ആയിരിക്കണം.പ്രേക്ഷകന്‍ അവിടെ പ്രതീക്ഷിച്ചത് മറ്റൊന്നാണ്.പ്രത്യേകിച്ചും ജോര്‍ജസിന്റെ അപ്പോഴത്തെ പ്രതികരണങ്ങള്‍.അവസാന രംഗം അവന്‍ തന്നെ റെക്കോര്ഡ് ചെയ്യാന്‍ ഉള്ള അവസരം കൂടി അതില്‍ ഉണ്ടാകാം.
പിയരറ്റ്:
ജോര്‍ജസിന്റെ മകന്‍ പിയരറ്റ് ഈ സംഭവങ്ങളില്‍ ഉള്‍പ്പെടാന്‍ ഉള്ള സാധ്യത,അവനെ ശ്രദ്ധിക്കാത്ത മാതാപിതാക്കള്‍,പിന്നെ അമ്മയ്ക്ക് പിയരെയും ആയി ഉണ്ടായിരുന്നിരിക്കാം എന്നുള്ള അവന്റെ സംശയവും ആയിരിക്കാം.അവന്റെ ഒരു രാത്രിയിലെ തിരോധാനം ശരിക്കും ദുരൂഹതകള്‍ ഏറെ നിറഞ്ഞതായിരുന്നു എന്നും കൂടി കൂട്ടി വായിക്കണം.അവന്റെ പതിവ് രീതികള്‍ അവന്‍ ഉപേക്ഷിച്ച ദിവസം അവന്‍ എന്ത് ചെയ്യുകയായിരുന്നു എന്നതും.
ജോര്‍ജസിന്റെ കുടുംബം:
വളറെ valid ആയുള്ള മറ്റൊരു വാദം ആണ് മജീദിന്റെ ജനനം.ജോര്‍ജസിന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും അവിഹിത ബന്ധത്തില്‍ ജോലിക്കാരിക്ക് ഉണ്ടായ കുട്ടി ആയിരുന്നിരിക്കാം മജീദ്.അതായിരിക്കും അവര്‍ അവനെ ദത്തെടുക്കാന്‍ തീരുമാനിച്ചതും.വര്‍ഷങ്ങള്‍ക്കു ശേഷം മജീദിന്റെ മകന്‍ ജോര്‍ജസിന്റെ അമ്മയുടെ കാര്യങ്ങള്‍ അറിയുന്നതും,അമ്മയെ കാണാന്‍ പോയപ്പോള്‍ അവരുടെ പെരുമാറ്റത്തിലെ ദുരൂഹതയും എല്ലാം കൂടി കൂട്ടി വായിച്ചാല്‍ അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ ആകില്ല.
സ്വതവേ നുണയന്‍ ആയ,കുട്ടിക്കാലത്തും പിന്നീട് കുടുംബ ജീവിതത്തിലും നുണ പറയുന്ന ജോര്‍ജസിനെ നന്നാക്കാന്‍ ഇവരില്‍ ആരെങ്കിലും ചെയ്ത പ്രവൃത്തികള്‍ ആയിക്കൂടെന്നില്ല ഇനി.അത് അയാളുടെ ഭാര്യ പോലും ആകാം.
എന്തായാലും ശക്തമായതും എന്നാല്‍ ലൂപ് ഹോള്‍സ് ഏറെയുള്ളതും ആയ ധാരാളം സംഭവങ്ങളെ ഈ ചിത്രത്തിന് വേണ്ടി അവലോകനം ചെയ്യേണ്ടതായുണ്ട്.പ്രേക്ഷകന് മുന്നില്‍ ഹെനെക്ക തുറന്നിട്ടത് സാധ്യതകളുടെ കൂമ്പാരമായിരുന്നു.പ്രേക്ഷകന് ഒരു സിനിമയെ ഏതു വിധേയനെയും സ്വന്തം ചിന്തകള്‍ക്ക് അനുസരിച്ച് കഥയെ പാകപ്പെടുത്താനുള്ള അവസരം.
'Cache' കുറിച്ചുള്ള സംശയങ്ങള്‍ അവസാനിക്കില്ല ഒരിക്കലും. പല രൂപത്തില്‍ പ്രേക്ഷകന് മുന്നില്‍ ഒരു പ്രഹേളിക ആയി തന്നെ എന്നും കാണും ഈ അര്‍ജന്റെനിയന്‍ മാസ്റ്റര്‍പീസ്.
Cache
French,2005
Mystery,Drama
MHV Rating: Masterpece!!
Director: Michael Haneke
Writer: Michael Haneke
Stars: Daniel Auteuil, Juliette Binoche, Maurice Bénichou