"ടൈം ലൂപ്പില്‍ ബന്ധിക്കപ്പെട്ട മൂന്നു ജീവിതങ്ങളുടെ ആ ഒരു ദിവസം" 'A Day'
ഡോക്റ്റര്‍ കിം-ജൂന്‍ യംഗ് ഫ്ലൈറ്റില്‍ വച്ച് കണ്ട സ്വപ്നത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുന്നു.വലിയൊരു ആപത്തിനെ കുറിച്ചുള്ള ദു:സ്വപ്നം മാത്രമായിരുന്നു അത് ആദ്യം അയാള്‍ക്ക്.എന്നാല്‍ സ്വപ്നത്തില്‍ ഉള്ള കാഴ്ചകള്‍ പിന്നീട് അതെ ക്രമത്തില്‍ നടക്കുന്നതായി അയാള്‍ക്ക് മനസ്സിലാക്കുന്നു.കണ്മുന്നില്‍ നേരിടാന്‍ പോകുന്ന ആപത്തു അയാളെ അലട്ടുമ്പോള്‍ ആയിരുന്നു ആ രഹസ്യം അറിയുന്നത്.സമാന രീതിയില്‍ ഉള്ള സ്വപ്നം കണ്ട വേറെയും 2 പേര്‍ ഉണ്ട്.അവരുടെ ജീവിതം എല്ലാം കൂടി ഉച്ചയ്ക്ക് 12 മണിയ്ക്ക് കൂട്ടി മുട്ടുന്നു.അവിടെ നിന്നും വീണ്ടും സംഭവങ്ങള്‍ ആവര്‍ത്തിക്കും.മൂന്നു പേരുടെ ജീവിതവും അവര്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സംഭവിക്കാന്‍ പോകുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടും!!
"ടൈം ലൂപ്" പല രീതിയില്‍ അവതരിപ്പിക്കാന്‍ ആയിരിക്കും പുതിയ സിനിമകളുടെ ശ്രമം.സിനിമാറ്റിക്ക് പ്രമേയം എന്ന രീതിയില്‍ ധാരാളം സാധ്യതകള്‍ ടൈം ലൂപ്പിന് ഉണ്ട്.എന്നാല്‍ അതിലെ ആവര്‍ത്തന വിരസത പ്രേക്ഷകന് വിരസമാകാതെ ഇരിക്കുക എന്നത് വളരെയേറെ ശ്രമകരമാണ്.ആ ഒരു കാര്യത്തില്‍ A Day എന്ന കൊറിയന്‍ ചിത്രം വിജയിച്ചു എന്ന് തന്നെ പറയാം.ആ ഒരു ദിവസത്തെ ഏതാനും മണിക്കൂറുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ കഴിയുന്നത്ര സാദ്ധ്യതകള്‍ ആണ് കഥാപാത്രങ്ങള്‍ തേടുന്നത്.അവര്‍ എങ്ങനെ ആണ് ആ ഒരു സമയം കണ്ടു മുട്ടുന്നത്?ആ കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം എന്താണ്?അതാണ് ചിത്രത്തിന്റെ ബാക്കി ഉള്ള കഥ.
പ്രേക്ഷകനും കഥാപാത്രങ്ങളുടെ ഒപ്പം സഞ്ചരിക്കാന്‍ ഉള്ള സാധ്യത ചിത്രം നല്‍കുന്നുണ്ട്.പ്രത്യേകിച്ചും 'Trial and Error' രീതിയില്‍ ആ മൊത്തം സംഭവത്തെ അവര്‍ സമീപിക്കുന്നത് ശരിക്കും നല്ല ത്രില്ലിംഗ് ആയിരുന്നു.സാധ്യതകളുടെ ഒരു കടല്‍ ആയിരുന്നു അവരുടെ മുന്നില്‍ ഉണ്ടായിരുന്നത്.അതില്‍ നിന്നും ശരികള്‍ കണ്ടെത്തുക എന്നത് ദുഷ്ക്കരം ആയ സംഭവമായിരുന്നു..ചെറിയ മാറ്റങ്ങള്‍ പോലും ഈ ഒരു സംഭവത്തിന്റെ മൊത്തം സ്വഭാവവും മാറ്റും എന്നത് കൊണ്ട് തന്നെ അവരുടെ ഓരോ നീക്കവും നിര്‍ണായകം ആയിരുന്നു.അതിന്റെ ഒരു പിരിമുറുക്കം സിനിമ നല്‍കുന്നുമുണ്ട്.
Finalizando:'A Day' എന്ന ചിത്രം കൊറിയന്‍ സിനിമ പ്രേക്ഷകര്‍ക്ക് ഒരു ചെറിയ വിരുന്നാണ്.പ്രത്യേകിച്ചും മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക്.'ടൈം ലൂപ്' ആസ്പദമാക്കി പല ഭാഷയിലും ചിത്രങ്ങള്‍ വന്നിട്ടുണ്ട്.അത്തരം സിനിമകളോട് താല്‍പ്പര്യം ഉള്ളവര്‍ക്കും ഇഷ്ടമാകും ഈ ചിത്രം.പിന്നെ,വലിയ രീതിയില്‍ സങ്കീര്‍ണം ആയ പ്രമേയം അല്ല അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ നല്ലൊരു സിനിമാനുഭവം ആകുന്നുമുണ്ട്.
853.A Day
Korean,2017
Mystery/Thriller
MHV rating:✪✪✪½
Director: Sun-ho Cho
Writer: Sun-ho Cho
Stars: Myung-min Kim, Yo-han Byeon, Hye-Sun Shin
No comments:
Post a Comment