Thursday, 22 February 2018

849.RV:RESURRECTED VICTIMS(KOREAN,2017)


"പ്രതികാരത്തിന്റെ കൊറിയൻ ഉയിർത്തെഴുന്നേൽപ്പു"- RV:Resurrected Victims

   ഒരു മോഷണ ശ്രമത്തിനിടെ കൊലയാളിയാല്‍  കൊല്ലപ്പെട്ട അമ്മ,പിന്നീട് തിരിച്ചു വന്നിരുന്നു വീട്ടില്‍ ടി വി കാണുന്നു എന്ന് കേട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍  'സിയോ-ജിന്‍-ഹോംഗ്' ശരിക്കും ഞെട്ടിപ്പോയി.മാനസിക വൈകല്യമുള്ള സഹോദരിയുടെ തോന്നലുകള്‍ ആണെന്ന് അയാള്‍ കരുതി.എന്നാല്‍ അവളുടെ ആ ഫോണ്‍ വിളി സത്യമായിരുന്നു.'It is Over' എന്ന പാര്‍ക്ക് ഹെയുടെ നോവല്‍ ആണ് RV:Resurrected Victims എന്ന ചിത്രത്തിന് പ്രമേയം.കൊലപാതകത്തിന് ഇരയായവര്‍ പിന്നീട് തങ്ങളുടെ പ്രതികാരം തീര്‍ക്കാനായി തിരിച്ചു വന്ന സംഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ചിത്രത്തില്‍ ഉടന്നീളമുണ്ട്.കഥ ഊന്നല്‍ നല്‍കിയിരിക്കുന്നത് അത്തരത്തില്‍ ഉള്ള സാങ്കല്‍പ്പികമായ ഒരു അവസ്ഥയിലേക്ക് ആണ്.

   അമ്മ മരിക്കുമ്പോള്‍ സിയോ ആ റോഡിനു അപ്പുറം ഉണ്ടായിരുന്നു.അന്ന് അമ്മയുടെ മരണത്തിനു ശേഷം സിയോയ്ക്ക് കൊലപാതകത്തില്‍ രണ്ടാമത് ഒരാളുടെ പങ്കു ഉള്ളതായി സംശയം തോന്നിയിരുന്നു.പ്രോസിക്യൂട്ടര്‍ ആയ സിയോ സ്വന്തമായി കേസന്വേഷണം നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഒമ്പത് വര്‍ഷത്തിനു ശേഷം RV ആയി വന്ന അമ്മ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചത്‌ സിയോയെ ആണ്.RV യുടെ സാധാരണഗതിയില്‍ ഉള്ള പ്രതികരണം അവരുടെ മരണത്തിനു കാരണക്കാര്‍ ആയവരെ ശിക്ഷിക്കാന്‍ ആകും.സ്വാഭാവികമായും സിയോയും പോലീസിന്റെ അന്വേഷണ പരിധിയില്‍ ആയി.


  ഒരു ഫാന്റസി ചിത്രം എന്ന ഘടകം കൊണ്ട് വരുകയും എന്നാല്‍ പിന്നീട് പൂര്‍ണമായും ദുരൂഹമായ ഭൂതക്കാലം അന്വേഷിച്ചുള്ള യാത്രയും ആണ് ചിത്രം.മനുഷ്യന്റെ വികാരവിചാരങ്ങള്‍ അവനു പൂര്‍ണ ബോധത്തില്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.അതിനു ഉള്ള കഴിവ് ഒരു ദിവസം ആര്‍ക്കോ നഷ്ടമായി.പിന്നീട് അവിടെ സംഭവിച്ചത് അരുതായ്മകളുടെ ഒരു പരമ്പരയായിരുന്നു.ആര്‍ക്കാണ് അത് സംഭവിച്ചത്?എന്തായിരുന്നു അതിന്റെ അനന്തര ഫലങ്ങള്‍?മികച്ച ഒരു പ്ലോട്ടിലേക്ക് ആണ് ചിത്രം പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്.


  സ്ഥിരം ക്രൈം-അന്വേഷണം എന്നീ ഫോര്‍മാറ്റില്‍ നിന്നും മാറി കൊണ്ട് വന്ന RV എന്ന ആശയം നന്നായിരുന്നു. The Crow പോലെ ഉള്ള ചിത്രങ്ങളിലും,സ്വതവേ ഇന്ത്യന്‍ സിനിമകളില്‍ പല രീതിയില്‍ അവതരിപ്പിച്ച പ്ലോട്ട് ആണിത്.പുനര്‍ജ്ജന്മം എന്നതു ആയിരിക്കും അവിടെ പലപ്പോഴും ഇത്തരം ചിത്രങ്ങളിലെങ്കിലും ഇവിടെ മരണത്തില്‍ നിന്നും ഉള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് ,അതിനെ തുടര്‍ന്ന് നടത്തുന്ന പ്രതികരങ്ങള്‍ക്ക് ഒരു പ്രതിഭാസമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്.

Finalizando:ചിത്രത്തിന്റെ തുടക്കം RV എന്ന പ്രതിഭാസത്തിനു നല്‍കിയ പ്രാധാന്യം പിന്നീട് കഥയുടെ വഴിത്തിരുവില്‍ കൈ വിട്ടതായി തോന്നി.എന്നാല്‍ ക്ലൈമാക്സ് രംഗങ്ങള്‍ മറ്റൊരു ഫീല്‍ ആണ് തന്നത്.പ്രത്യേകിച്ചും ആ അമ്മയുടെ നോട്ടം.ശരിക്കും മനസ്സലിയിപ്പിച്ചു.കൊറിയന്‍ സിനിമകള്‍ പരീക്ഷണം തുടരുകയാണ്.അവരുടെ തന്നെ പ്രശസ്തമായ മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങള്‍ ഭാവനയില്‍ ചേര്‍ത്ത ഘടകങ്ങളുമായി പ്രേക്ഷകനെ ഇഷ്ടപ്പെടുത്താന്‍.കാണാന്‍ ശ്രമിക്കുക!!

849.RV:resurrected Victims
      Korean,2017
Mystery/Thriller

MHV Rating:✪✪✪½

Director: Kyung-taek Kwak
Writers: Kyung-taek Kwak, Ha-Ik Park (novel)
Stars: Rae-won Kim, Hae-sook Kim, Dong-il Sung 

No comments:

Post a Comment