'Breathe'- ഇന്ത്യന്‍ 'ബ്രേക്കിംഗ് ബാഡ്" (അല്‍പ്പം അതിശയോക്തിയോടെ)
ഉറക്കത്തില്‍ 'ഡാനി മസ്കരാനസ്' മിയ്ക്കപ്പോഴും ഞെട്ടി ഉണരുമായിരുന്നു.തന്റെ ഏറ്റവും വലിയ ഭയത്തെ അയാള്‍ നേരിടുകയാണ്.അയാള്‍ തന്റെ എല്ലാമെല്ലാം ആയതിനെ സംരക്ഷിക്കാം ശ്രമിക്കുന്നു.അതിനു മുന്നില്‍ അയാള്‍ക്ക് സാധാരണ മനുഷ്യരുടെ മുഖങ്ങള്‍ ഇല്ലായിരുന്നു.പകരം,രാത്രി കാണുന്ന ദു:സ്വപ്‌നങ്ങളിലെ മുഖമായിരുന്നു അവര്‍ക്കെല്ലാം.അവയെല്ലാം അയാളെ ഭയപ്പെടുത്തിയിരുന്നു.എന്നാല്‍ അയാള്‍ പിന്തിരിഞ്ഞു ഓടാന്‍ തയ്യാറല്ലായിരുന്നു. നഗരത്തില്‍ നടക്കുന്ന സ്വാഭാവിക മരണങ്ങള്‍ ശരിക്കും അങ്ങനെ തന്നെ ഉള്ളവയാണോ? ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കബീര്‍ സാവന്തിന് തോന്നി തുടങ്ങി അങ്ങനെ ഒരു സംശയം
'Breathe (2018)' ആമസോണ്‍ പ്രൈമിന്റെ ഇന്ത്യന്‍ സീരീസ്.8 എപ്പിസോഡുകള്‍ ആയി ആദ്യ സീസന്‍ അവസാനിക്കുമ്പോള്‍ ലഭിക്കുന്നത് മികച്ച ഇന്ത്യന്‍ സീരീസുകളില്‍ ഒന്നാണ്.ആദ്യ എപിസോഡില്‍ കഥാപാത്രങ്ങളെ പ്രേക്ഷകന് പരിചയപ്പെടുത്തി തുടങ്ങിയ പരമ്പര ഏഴാമത്തെ എപിസോഡ് വരെ മികച്ച ത്രില്ലര്‍ ആയിരുന്നു പലപ്പോഴും.എന്നാല്‍ അപ്രതീക്ഷമായിരുന്നു എട്ടാം എപിസോഡ്.പ്രതീക്ഷകള്‍ക്ക് വിപരീതമായി 'ഇമോഷണല്‍ ഘടകങ്ങള്‍' സമന്വയിപ്പിച്ച് ഞെട്ടിച്ചു.
രണ്ടു സാധാരണക്കാര്‍,ഫുട്ബോള്‍ കോച് ആയ ഡാനി(മാധവന്‍)യും പോലീസ് ഉദ്യോഗസ്ഥന്‍ ആയ കബീര്‍ സാവന്തും(അമിത് സാദ്).രണ്ടു പേരും തമ്മില്‍ സമാനതകള്‍ ഏറെയാണ്.ഡാനിയുടെ ഭാര്യ മരിച്ചെങ്കില്‍ കബീര്‍ ഭാര്യയും ആയി അകന്നു ആണ് താമസിക്കുന്നത്.കബീറിന്റെ മകള്‍ അപ്രതീക്ഷിതമായ ഒരു അപകടത്തില്‍ മരണപ്പെട്ടു.ഡാനിയുടെ മകന്‍ ജോഷ്,സമാനമായ ഒരു അവസ്ഥയെ നേരിടുന്നു.ഇവരുടെ ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ രണ്ടു പേരും നേര്‍ക്ക് നേര്‍ വരുന്നു."Breathe" ന്റെ മൊത്തത്തില്‍ ഉള്ള കഥ ഇതാണ്.
മാധവന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഡാനി മസ്ക്കരാനസ്.അല്‍പ്പം വില്ലന്‍ ചായവു ഇടയ്ക്ക് തോന്നുന്ന വേഷം തന്റെ പ്രിയപ്പെട്ടതിനെ സംരക്ഷിക്കാം ഏതു അറ്റം വരെയും പോകാന്‍ തയ്യാറായിരുന്നു.ഇത്തരം സീനുകളില്‍ മാധവന്റെ മുഖത്തെ ക്രൂരത ഭയപ്പെടുത്തുന്ന ഒന്നായിരുന്നു.കബീര്‍ സാവത് ആയി വന്ന അമിത് സാദും സമാനമായ് ഒരു കഥാപാത്രമായിരുന്നു.അയാളുടെ ജീവിതത്തിലെ നിരാശകള്‍ ഒരു പരിധി വരെ അയാളുടെ സ്വഭാവത്തില്‍ പ്രകടമായിരുന്നു.ചുരുക്കത്തില്‍ പരസ്പ്പരം വായിച്ചെടുക്കാന്‍ കഴിയുന്ന രണ്ടു കഥാപാത്രങ്ങള്‍.എന്നാല്‍ ഒരാള്‍ക്ക് ഇവിടെ പിഴയ്ക്കണം.എങ്കില്‍ മാത്രമേ ' Breathe' അവസാനിക്കൂ.ആര്‍ക്കയിരുന്നു പിഴച്ചത് എന്നതാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്.കഥയിലേക്ക് അധികം പോകുന്നില്ല!!എല്ലാം കണ്ടു തന്നെ അറിയുക.നിരാശരാകില്ല!!!
Finalizando:-ഹിന്ദിയിലെ ഒക്കെ 'സോപ്പ് സീരിയലുകള്‍' മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്തു ഇറക്കുന്നത് പോലെ കൂടുതല്‍ ജനകീയമായി Breathe പോലെ ഉള്ള പരമ്പരകള്‍ നമ്മുടെ സ്വീകരണ മുറികളില്‍ വരേണ്ട സമയമായി.ഇത്തരം ഒരു മൂഡ് ഉള്ളതാകണം എന്നില്ല.'ഫ്രണ്ട്സ്' ഒക്കെ പോലെ ജനകീയം ആകുന്നതു മതി.അല്ലാതെ അമ്മായി അമ്മയെയും മരുമകളെയും തല്ലു കൂടിപ്പിച്ചു എത്ര നാള്‍ കൂടി ഇവരൊക്കെ ജീവിക്കും?"Breathe' അതിനുള്ള ഒരു പുത്തന്‍ ഉണര്‍വ് ആകട്ടെ.ഇഷ്ടപ്പെട്ട മികച്ച സീരീസുകളില്‍ എന്നും ഉണ്ടാകും ' Breathe'
850.Breathe
Tamil,2018
Thriller,Drama
MHV Rating:✪✪✪✪½
Director:Mayank Sharma
Stars: Madhavan, Amit Sadh, Sapna Pabbi
movieholicviews.blogspot,ca
No comments:
Post a Comment