"ജീവിതത്തില്‍ എല്ലാം നേടിയ ആള്‍ക്ക് നല്‍കാന്‍ ഇനി എന്താണ് ഉള്ളത്?-'The Game' പറയുന്ന കഥ.
നിക്കോളാസ് വാന്‍ ഓര്‍ട്ടന്‍(Michael Douglas) തന്റെ ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള വിശ്വാസത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ഏറെ കാലത്തിനു ശേഷം അയാളെ കാണാന്‍ വരുന്ന സഹോദരന്‍ കൊണ്രാട്(Sean Penn) ആ കളിയിലേക്ക് ക്ഷണിക്കുന്നത്.തന്റെ ജീവിതത്തില്‍ പിന്നീടു നടന്ന സംഭവങ്ങള്‍ക്ക് ആ കളിയും ആയി ബന്ധം ഉണ്ടെന്നു അയാള്‍ മനസ്സിലാക്കിയെങ്കിലും ഇത് വരെ ജീവിതത്തില്‍ നേടിയവയൊക്കെയും തന്റെ മുന്നില്‍ നിന്നും അകന്നു പോകുന്നതായി അയാള്‍ നേരിട്ട് അറിഞ്ഞു.അയാള്‍ക്ക് ആ ഗെയിമിനെ കുറിച്ചുള്ള കൌതുകം അയാളുടെ അന്ന് വരെ ഉള്ള അക്ഷമയെയും,അഹങ്കാരത്തെയും പോലും പരീക്ഷിക്കുന്നു.
ഡേവിഡ് ഫിഞ്ചര്‍ ചിത്രങ്ങളില്‍ സങ്കീര്‍ണതകള്‍ അധികം ഇല്ലാതെ,എന്നാല്‍ സ്ഥിരം ചേരുവകകള്‍ പലതും ചേര്‍ത്ത് അവതരിപ്പിച്ച ചിത്രമാണ് 'The Game'.പതിയെ നിക്കോളസിന്റെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ പലയിടത്തായി നല്‍കി ആരംഭിച്ച ചിത്രം എന്നാല്‍ ഒരു അവസരത്തില്‍ അതിവേഗം കഥ പറയുന്ന ഒരു ത്രില്ലര്‍ ആയി മാറുന്നു.ഫിഞ്ചര്‍ ചിത്രങ്ങളിലെ ഫിലോസഫിക്കല്‍ അംശങ്ങള്‍ പലപ്പോഴും ചിത്രത്തില്‍ കാണില്ല.എന്നാല്‍ കൂടി ഒരു മനുഷ്യന്റെ ജീവിതം അയാള്‍ പോലും എങ്ങനെ മാറ്റി മറിയ്ക്കാം എന്ന് അവതരിപ്പിച്ചതിലൂടെ സങ്കീര്‍ണമായ മനുഷ്യ സ്വഭാവത്തില്‍ ചിത്രം ഊന്നല്‍ നല്‍കുന്നുണ്ട്.
നിക്കോളസിന്റെ അനുഭവങ്ങള്‍ ചിലപ്പോള്‍ പ്രേക്ഷകനും അസ്വസ്ഥത ഉണ്ടാക്കും.കാരണം അയാള്‍ കളിക്കുന്ന ആ ഗെയിമില്‍,കടന്നു പോകുന്ന പലതും മിഥ്യയില്‍ പൊതിഞ്ഞ ഒന്നായി മാറി നിക്കോളസിന്റെ നിയന്ത്രണത്തില്‍ നിന്നും പോകുന്നു.ചിത്രം ക്ലൈമാക്സില്‍ ആകുമ്പോള്‍ ഒന്നിലേറെ തവണ ഈ പ്രതിഭാസം കാണാം.ഒരു സംഭവം നടക്കുന്നു എന്ന് വിശ്വസിക്കുന്നതിനോടൊപ്പം അതെ സംഭവത്തിന് വേറെയും ഭാഷ്യങ്ങള്‍ നല്‍കി പകര്‍ന്നാടുന്ന കഥാപാത്രങ്ങള്‍ പലപ്പോഴും സങ്കീര്‍ണം ആണ്.നിക്കോളസിന്റെ മനസ്സില്‍ ആയിരുന്നു ശരിക്കും ആ കളി നടന്നിരുന്നത്.അയാള്‍ ഒരിക്കലും കടന്നു പോകാത്ത വഴികളിലൂടെ അയാള്‍ സഞ്ചരിക്കുമ്പോഴും ഭയം തന്നെ ആയിരുന്നു അയാളെ അലട്ടിയിരുന്നത്.എന്നാല്‍ എല്ലാത്തില്‍ നിന്നും മുക്തി നേടി,സര്‍വവും പരിത്യജിച്ചു അയാള്‍ വരുമ്പോള്‍ പോലും ചിത്രം സൂക്ഷിച്ചു വച്ചത് നിഗൂഡത ആയിരുന്നു.
ഒരു പിറന്നാള്‍ ദിവസം ആരും ഇത്തരത്തില്‍ ഒന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.അയാള്‍ അനുഭവിച്ചതിനു എല്ലാം ശരിക്കും അര്‍ഹന്‍ ആയിരുന്നോ?'The Redemption of Nicolas Van Ortan' എന്ന് ചിത്രത്തെ വിശേഷിപ്പിച്ചാല്‍ പോലും മതിയാകില്ല.കാരണം അത്തരത്തില്‍ ഒരു വ്യത്യാസം അയാളുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ഉള്ളതെല്ലാം ആ കളിയില്‍ ഉണ്ടായിരുന്നു.
Finalizando:ഒരു ഗെയിമിലേക്ക് കഥാപാത്രങ്ങള്‍ ചുരുങ്ങുന്ന ചിത്രങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ഇതില്‍ ഒരു ഗെയിം എന്നതിലുപരി ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തു അയാളിലെ വ്യക്തിത്വം അധികം അപകടകരം അല്ലാത്ത രീതിയില്‍ നശിപ്പിക്കുമ്പോള്‍ പ്രേക്ഷകന് മനസ്സില്‍ തോന്നുന്ന ഒരു കഥ അല്ല അവസാനം ആകുമ്പോള്‍.കണ്ടു തന്നെ അറിയുക 'The Game'.
848.The Game
English,1997
Mystery,Thriller
MHV Rating:✪✪✪½
Director: David Fincher
Writers: John Brancato, Michael Ferris
Stars: Michael Douglas, Deborah Kara Unger, Sean Penn
No comments:
Post a Comment