652.11.22.63(ENGLISH,2016),|Mystery|Thriller|Sci-F,Dir:-Various,*ing:-James Franco, Sarah Gadon, George MacKay .
“You fuck with the past, and the past fucks with you.”
ഒരു കാലത്തില്‍ നിന്ന് കൊണ്ട് മറ്റു കാലങ്ങളിലേക്ക് യാത്ര ചെയ്യുന്ന Time Travelling എന്ന concept അതീവ സങ്കീര്‍ണം ആയി തോന്നുമെങ്കിലും ശരിക്കും അത് വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ രസകരം ആണ്.പ്രത്യേകിച്ചും തിരുത്തലുകള്‍ ഏറെ സാധ്യമാകും ഈ യാത്രയില്‍.പിഴവ് ഉണ്ടായ ജീവിതത്തിലെ സമയങ്ങള്‍,ദുരന്തങ്ങള്‍ എല്ലാം എഴുതി വച്ച രേഖകളിലൂടെ എത്തി ചേര്‍ന്നാല്‍ ഒരു പക്ഷെ അവയെ മാറ്റാന്‍ സാധിക്കുക എന്നത് ശരിക്കും മനുഷ്യനെ സംബന്ധിച്ച് വലിയ കാര്യം ആണ്.ഒരു പക്ഷെ ലോകത്തിന്റെ ഇന്നുള്ള ഗതി പോലും മാറാവുന്ന ഒന്ന്.
അമേരിക്കയില്‍ 22 നവംബര്‍ 1963 എന്ന തീയതി അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസം ആണ്.അവരുടെ ജനകീയന്‍ ആയ പ്രസിഡന്‍റ്മാരില്‍ ഒരാള്‍ ആയിരുന്നു John Fitzgerald "Jack" Kennedy ഒസ്വാള്‍ടിന്റെ തോക്കില്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ടയില്‍ കൊല്ലപ്പെടുന്നത് ആ ദിവസം ആണ്.പലരും വിശ്വസിക്കുന്നത് അന്ന് ആ കൊലപാതകം നടന്നിരുന്നില്ലെങ്കില്‍ ലോകം വേറെ ഒന്നായി മാറിയേനെ എന്നാണു.സ്റ്റീഫന്‍ കിംഗ് എഴുതിയ നോവല്‍ ആയ 11.22.63 ആ പ്രമേയത്തെ ആസ്പദം ആക്കിയാണ്.ആ നോവല്‍ ടി വി മിനി സീരിയല്‍ ആയി മാറി.ജേക് എപ്പിംഗ് എന്ന അദ്യാപകന്‍ അയാളുടെ സുഹൃത്തായ Al Templeton ല്‍ നിന്നും ടൈം ട്രാവല്‍ സാധ്യമാകുന്ന ഒരു വഴി മനസ്സിലാക്കുന്നു.പലപ്പോഴും Templeton നടത്തിയ യാത്രയുടെ ലക്‌ഷ്യം പൂര്‍ത്തീകരിക്കാന്‍ ജേക്കിനോട് അയാള്‍ ആവശ്യപ്പെടുന്നു.1960ലേക്ക് ടൈം ട്രാവല്‍ ചെയ്തു പോയി 1963 ല്‍ നടന്ന JFK യുടെ കൊലപാതകം തടയാന്‍ ജേക്കിനോട് ആവശ്യപ്പെടുന്നു.
ജേക് കാലങ്ങള്‍ പുറകോട്ടു സഞ്ചരിച്ച് JFK യുടെ കൊലപാതകം തടയാന്‍ നടത്തുന്ന യാത്ര ആണ് 8 എപിസോഡ് ഉള്ള ഈ ടി വി മിനി സീരീസില്‍ അവതരിപ്പുക്കുന്നത്.കാലം പിന്നിലോട്ടു പോയി കാര്യങ്ങള്‍ മാറ്റുമ്പോള്‍ അതിന്റെ പ്രതിഫലനം കാലങ്ങളില്‍ മാറ്റം ഉണ്ടാക്കും.ആ സംഭവങ്ങള്‍ ആണ് സീരീസില്‍ അവതരിപ്പിക്കുന്നത്.രാഷ്ട്രീയം ആയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന,JFK മരിച്ചില്ലായിരുന്നെങ്കില്‍ ലോകം എങ്ങനെ ആകും എന്ന് അവസാനം കാണിക്കുന്നുണ്ട് സ്റ്റീഫന്‍ കിംഗിന്റെ കാഴ്ച്ചപ്പാടില്‍.JFK യുടെ മരണത്തിലെ വിവാദങ്ങള്‍ എക്കാലവും നില നില്‍ക്കുമ്പോള്‍ ഫിക്ഷണല്‍ രീതിയില്‍ അവതരിപ്പിച്ച ഈ മിനി സീരീസ് നന്നായി തോന്നി.ജേക് ആയി ജെയിംസ് ഫ്രാങ്കോ ആണ് അഭിനയിച്ചത്.അഞ്ചോളം സംവിധായകര്‍ ആണ് ഈ 8 എപിസോഡുകള്‍ അവതരിപ്പിച്ചത്.ജെയിംസ് ഫ്രാങ്കോയും അവരില്‍ ഒരാള്‍ ആയിരുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment