647.CLOVERFIELD(ENGLISH,2008),|Adventure|Action|,Dir:-Matt Reeves,*ing:-Mike Vogel, Jessica Lucas, Lizzy Caplan.
ഹോളിവുഡ് സിനിമകളിലെ തന്നെ സ്ഥിരം genre കളില്‍ ഒന്നാണ് ഭീകര രൂപികളും അവ സൃഷ്ടിക്കുന്ന അപകടങ്ങളെയും ഒക്കെ പ്രതിപാദിക്കുന്ന സിനിമകള്‍.ഇവയില്‍ ചില കഥാപാത്രങ്ങള്‍ക്ക് ഒക്കെ വലിയ ഒരു ഫാന്‍ ബേസ് ഉണ്ടായിരിക്കും.ഗോട്സില്ല ,ജുറാസിക് പാര്‍ക്കിലെ ദിനോസറുകള്‍ പോലെ ഉള്ള ജീവികള്‍ ഒക്കെ ഉദാഹരണം.ആ കഥാപാത്രങ്ങള്‍ ഒക്കെ മനുഷ്യരുടെ ശത്രു ആയി വരുകയും അതിനെ കണ്ടെത്തി നശിപ്പിക്കുക എന്നതും ആണ് പലപ്പോഴും ഈ തരം സിനിമകളുടെ കഥാഗതി.
ഈ സിനിമ ഒരു Found Footage രീതിയില്‍ ആണ് അവതരിപ്പിക്കുന്നത്.റോബ് എന്ന യുവാവ് ജപ്പാനിലേക്ക് പോകുന്നതിന്റെ ഭാഗം ആയി തന്റെ സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി നടത്തുന്നു.ആ പാര്‍ട്ടിയുടെ ഇടയില്‍ ഹട്സ് എന്ന സുഹൃത്ത് അന്ന് നടന്ന സംഭവങ്ങള്‍ എല്ലാം വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നു.യുവാക്കളായ സുഹൃത്തുക്കളുടെ ഇടയില്‍ നടക്കുന്ന സംഭവങ്ങളിലൂടെ തന്നെ അന്നത്തെ സംഭവങ്ങള്‍ ആ ക്യാമറയില്‍ പതിയുന്നുണ്ട്.
ആ സമയം ആണ് ഭൂമിക്കുലുക്കം എന്ന് തോന്നിക്കുന്ന പോലെ ആഘാതം അവിടെ ഉണ്ടായത്.Statue of Liberty തലയറ്റു പതിക്കുന്നു.അവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിനു മുന്‍പ് തന്നെ നാശം വിതയ്ക്കാന്‍ തുടങ്ങിയിരുന്നു ആ വിചിത്ര ജീവി.ഒരു പക്ഷെ ജപ്പാന്‍ എന്ന രാജ്യത്തിന്‍റെ reference ,Godzilla യോട് സമാനമായ രൂപം എല്ലാം ആ ജീവിയെ അങ്ങനെ ആയി അവതരിപ്പിക്കാന്‍ ആണ് ശ്രമിചിട്ടുണ്ടാവുക.എന്നാല്‍ സിനിമ അതില്‍ അമിതമായി ശ്രദ്ധിക്കാതെ പകരം മറ്റൊരു രീതിയിലേക്ക് മാറുന്നു.അതാണ് നേരത്തെ സൂചിപ്പിച്ച ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നും ഈ ചിത്രം വ്യത്യസ്തം ആകുന്നതു.25 മില്ല്യന്‍ ഡോളറില്‍ നിര്‍മിച്ച ഈ കൊച്ചു ചിത്രം 170 മില്ല്യന്‍ ഡോളറോളം നേടിയതും പതിവ് ഹോളിവുഡ് സിനിമകളുടെ ആര്‍ഭാടം ഇല്ലാതെയും ആണ്.അതിനു മുഖ്യ കാരണം ഈ കഥ അവതരിപ്പിച്ച രീതി ആയിരുന്നു.പ്രേക്ഷകനില്‍ ഭയവും ആകാംക്ഷയും ഉണ്ടാക്കുന്ന ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment