Friday, 8 April 2016

645.WATCHMEN(ENGLISH,2009)

645.WATCHMEN(ENGLISH,2009),|Action|Mystery|Sci-Fi|,Dir:-Zack Snyder,*ing:-Jackie Earle Haley, Patrick Wilson, Carla Gugino


  DC Comics ന്റെ Watchmen സിനിമ  രൂപം പ്രാപിച്ചപ്പോള്‍  അത്  സംവിധാനം  ചെയ്തത്  സാക്ക് സ്നൈടര്‍  ആയിരുന്നു.സൂപ്പര്‍ ഹീറോ എന്ന ആശയത്തിന് രാഷ്ട്രീയപരമായ ബന്ധനങ്ങള്‍  തീര്‍ക്കുകയും ലോകത്തില്‍  ഉണ്ടായ  പല  രാഷ്ട്രീയ  മാറ്റങ്ങള്‍ക്കു  കാരണം   ആകുകയും  ചെയ്ത മുഖമൂടി  അണിഞ്ഞ ഒരു  പറ്റം  അമാനുഷിക  കഥാപാത്രങ്ങള്‍  ആണ്  Watchmen  എന്ന പേരില്‍  അറിയപ്പെടുന്നത്.അമേരിക്കന്‍-വിയട്നാം-റഷ്യന്‍  ചരിത്രങ്ങളെ  മറ്റൊരു  രീതിയില്‍  അവതരിപ്പിച്ചു  രഹസ്യ  സ്വഭാവം  ഉള്ള രാഷ്ട്രീയ  നീക്കങ്ങള്‍  ആയാണ്  കഥയില്‍  അവതരിപ്പിച്ചിരിക്കുന്നത്.ഒപ്പം  അസംഭവ്യം  എന്ന്  തോന്നിക്കുന്ന അമാനുഷിക  ശക്തിയുള്ളവരുടെ  ഇടപ്പെടലുകളും.


   പിന്നീട്  അമേരിക്കന്‍  സര്‍ക്കാരിന്റെ  രാഷ്ട്രീയ  നീക്കങ്ങളില്‍  നിന്നും   അവര്‍  പലരും  മാറ്റപ്പെട്ടു എങ്കിലും  Dr Manhattan   നെ  പോലെ  ഉള്ളവര്‍ സര്‍ക്കാരിന്റെ  സുരക്ഷ  സംഘത്തിലെ  പ്രധാനികള്‍ ആയി മാറി.Edward Blake എന്ന  സര്‍ക്കാര്‍  ഉദ്യോഗസ്ഥന്റെ  മരണത്തിനു  ശേഷം  ആണ് അയാള്‍  തങ്ങളുടെ  കൂടെ  ഉണ്ടായിരുന്ന കൊമേഡിയന്‍  ആണെന്ന് രോഷാക്കിന് മനസ്സിലാക്കുന്നത്‌.അയാളുടെ   മരണത്തിലെ ദുരൂഹതകള്‍ മുന്‍  Watchmen അംഗമായ  രോഷാക്കിനു   ചില  സംശയങ്ങള്‍  ഉണ്ടാക്കി.

  അന്ന്  Watchmen  സംഘത്തില്‍  ഉള്ളവര്‍ക്ക്  ജീവന്  അപായം  ഉണ്ടെന്നുള്ള  അയാളുടെ  സംശയം  മറ്റു  പഴയ  അംഗങ്ങളെ  അറിയിക്കുന്നു.എന്നാല്‍  ആദ്യം  അത്  പലരും  തള്ളിക്കളഞ്ഞു.Adrian Veidt എന്ന  പഴയ  അംഗം  തന്റെ അക്കാലത്തെ  പ്രശസ്തി  മുതലാക്കി ഒരു  സെലിബ്രിറ്റി  ആയി  കഴിയുന്നു.അയാള്‍ക്ക്‌ നേരെയും ആക്രമണം  ഉണ്ടായപ്പോള്‍  രോഷാക്കിനോടൊപ്പം മറ്റുള്ളവരും  ആ സംശയത്തെ  ഭയന്ന്  തുടങ്ങി.ആരാണ്   അവരെ  അപായപ്പെടുത്താന്‍  ശ്രമിക്കുന്നത്  എന്ന്  കണ്ടെത്തുന്നതാണ്  ചിത്രത്തിന്റെ  കഥ.  അമാനുഷിക  കഥപാത്രങ്ങളുടെ ചിത്രം ആണെങ്കിലും അവരുടെ മോശമായ  വശങ്ങളും  ചിത്രം  അവതരിപ്പിക്കുന്നുണ്ട്.അവരുടെ  വേദനകളും  ഒറ്റപ്പെടലുകളും സമൂഹത്തില്‍ പെട്ടന്ന്  ആരും  വേണ്ടാത്തവര്‍  ആയി  തീര്‍ന്നതിന്റെ  വിഷമങ്ങളും  എല്ലാം.Identity  പോലും അവര്‍ക്ക്  ബാധ്യത  ആയി  മാറുന്നു.DC Comics ന്റെ  ഈ  സൂപ്പര്‍  ഹീറോ  ചിത്രം  മികവു  പുലര്‍ത്തുന്നുണ്ട്  സാധാരണ നന്മ-തിന്മ സൂപ്പര്‍  ഹീറോ  സിനിമകളില്‍  നിന്നും.അത് കൊണ്ട്  തന്നെ  നല്ല  ഒരു  ചിത്രമായി  തോന്നി.

More movie suggestions from www.movieholicviews.blogspot.com

No comments:

Post a Comment