Sunday, 17 April 2016

650.JUNGLE BOOK(ENGLISH,2016)



 650.JUNGLE BOOK(ENGLISH,2016),|Action|Adventure|,Dir:-Jon Favreau,Voices:-Neel Sethi, Bill Murray, Ben Kingsley.

     D-Box Motion നെ  കുറിച്ച്  ആദ്യമായി  കേള്‍ക്കുമ്പോള്‍   ഇത്  അനുഭവിക്കാന്‍  എന്നെങ്കിലും  കഴിയുമോ  എന്നൊരു  സംശയം  ഉണ്ടായിരുന്നു.എന്തായാലും  ജംഗിള്‍  ബുക്കിലൂടെ  തന്നെ  അത്  ആദ്യമായി  അനുഭവിക്കാന്‍  സാധിച്ചു.അമ്യൂസ്മെന്റ് പാര്‍ക്കില്‍  ഒക്കെ  ഉള്ളത്  പോലെ  തന്നെ   സാഹചര്യങ്ങള്‍ക്ക്  അനുസരിച്ചുള്ള  പ്രകമ്പനം ഒക്കെ  3 D  യുടെ  അകമ്പടിയോടെ  വല്ലാത്ത  ഒരു  അനുഭവം  ആയിരുന്നു  Scotaibank Cineplex VIP തിയറ്ററില്‍  നിന്നും  ഉണ്ടായത്.മികച്ച  തിയറ്റര്‍  Experience.ഇനി  സിനിമയിലേക്ക്  കടക്കാം.


  Rudyard Kipling എന്ന എഴുത്തുകാരനെ അറിയാവുന്നതിലും അധികം അദ്ദേഹം രൂപം നല്‍കിയ കഥാപാത്രത്തെ ആയിരിക്കും എല്ലാവര്‍ക്കും  അറിയുക.പ്രത്യേകിച്ചും തൊണ്ണൂറുകളില്‍   ബാല്യം ചിലവഴിച്ച ഇന്ത്യക്കാരുടെ  വീടുകളില്‍ ഒരു പ്രത്യേക അതിഥി തന്നെ ആയിരുന്നു ദൂരദര്‍ശനില്‍  സീരിയല്‍ ആയി വന്നിരുന്ന  ജംഗിള്‍ ബുക്ക്.സാഹിത്യത്തിനുള്ള  നോബല്‍  സമ്മാനം  ലഭിച്ച  കിപ്ലിങ്ങിന്റെ  ജംഗിള്‍  ബുക്ക്  വീണ്ടും  സ്ക്രീനില്‍  എത്തുമ്പോള്‍   വലിയ  ഒരു  അനുഭവം  ആയി   മാറുകയാണ്  പ്രേക്ഷകര്‍ക്ക്‌.പ്രത്യേകിച്ചും  പരിചിതമായ  കഥാപാത്രങ്ങള്‍  അത് പോലെ  തന്നെ മുന്നില്‍  നില്‍ക്കുന്ന  പോലെ.മൌഗ്ലിയുടെയും  കൂട്ടരുടെയും  കഥയെക്കുറിച്ച്  പ്രത്യേകിച്ച്  ഒന്നും  പറയേണ്ടതില്ല.എല്ലാവര്‍ക്കും  അറിയാവുന്ന  കഥ.എന്നാല്‍  മികച്ച  ടെക്നോളജിയുടെ  സഹായത്തോടെ  മികച്ച  ചിത്രം  ആയി  മാറുന്നു.

   1967,1994  എന്നീ  വര്‍ഷങ്ങളില്‍  ഡിസ്നി  അവതരിപ്പിച്ച ചിത്രം  ജോണ്‍ ഫെവ്ര്യുവിന്റെ  സംവിധാനത്തില്‍  വലിയ  ഹിറ്റ്  ആയി  മാറിക്കൊണ്ടിരിക്കുന്നു.മൌഗ്ലി,ബഗീര,ഷേര്‍ഖാന്‍  എന്നിവരെ  കാണാന്‍  ഒരിക്കല്‍  കൂടി  തിയറ്ററില്‍  പോയാല്‍  ഒരിക്കലും  നഷ്ടം  ഉണ്ടാകില്ല.കാരണം  ചില  കഥാപാത്രങ്ങള്‍  അങ്ങനെയാണ്  നമ്മളെ   പഴയ  കാലത്തിലേക്ക്  കൊണ്ട്  പോകുന്ന  ടൈം മഷീന്‍  ആണ്  അവയൊക്കെ.ജംഗിള്‍  ബുക്ക്  നമ്മളില്‍  പലരെ  സംബന്ധിച്ചും

 "ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ ...!!  എന്ന്  തുടങ്ങുന്ന  വരികളോട്  അത്രയധികം  ഇഴ  ചേര്‍ന്നിരിക്കുന്നു.

More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment