651.MAIGRET SETS A TRAP(ENGLISH,2016),|Crime|Mystery|,Dir:-Ashley Pearce,*ing:-Rowan Atkinson, Leo Staar, Shaun Dingwall.
Rowan Atkinson-ഒരു പക്ഷെ ഒരാളുടെ മുഖം കാണുമ്പോള്‍ തന്നെ ആളുകള്‍ ചിരിക്കുന്നത് ആട്കിന്സന്റെ മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തെ കാണുമ്പോള്‍ ആണ്.ആട്കിന്സനെ ഗൌരവ പൂര്‍ണമായ ഒരു വേഷത്തില്‍ അവതരിപ്പിക്കുകയാണ് മൈഗ്രറ്റ് എന്ന ഡിട്ടക്ട്ടീവ് ആയി.ജോര്‍ജസ് സിമിയോനിന്റെ അതിപ്രശസ്തം ആയ കഥാപാത്രം ആണ് ഫ്രഞ്ച് പോലീസ് ഓഫീസര്‍ ആയ മൈഗ്രറ്റ്.ഷര്‍ലോക് ഹോമസ്,പോയിറോറ്റ് തുടങ്ങിയവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ് മൈഗ്രറ്റും.
Marcel Guillaume എന്ന യഥാര്‍ത്ഥ പോലീസ് ഓഫീസറുടെ ജീവിതത്തെ ആസ്പദം ആക്കിയാണ് കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ളത്."Maigret Sets A Trap" എന്ന ടെലിവിഷന്‍ സിനിമ പരമ്പര മൈഗ്രറ്റ് പരമ്പരയിലെ ആദ്യ ചിത്രം ആണ്.ഫ്രാന്‍സില്‍ നടക്കുന്ന സ്ത്രീകളുടെ ദാരുണം ആയ കൊലപാതകം ആണ് ചിത്രത്തിന്‍റെ പ്രമേയം. പ്രത്യേകിച്ച് തെളിവ് ഒന്നും പോലീസിനു ലഭിക്കുന്നില്ല.മരിച്ച സ്ത്രീകളുടെ മുടിയുടെ നിറം മാത്രം ആയിരുന്നു ആകെ ഉണ്ടായിരുന്ന സാമ്യം.
ജനങ്ങളുടെ ഇടയിലും മാധ്യമങ്ങളും മൈഗ്രറ്റിന്റെ നിശബ്ദതയില്‍ രോഷാകുലര്‍ ആകുന്നു.ആ സമയം ആണ് മൈഗ്രറ്റ് ഈ കേസിന് തുമ്പുണ്ടാക്കാന്‍ ഒരു തന്ത്രം ആവിഷ്ക്കരിക്കുന്നത്.മൈഗ്രറ്റിന്റെ ആ തന്ത്രത്തിന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ആട്കിന്സന്റെ ഗൌരവപൂര്‍ണമായ വേഷം ആണ് പടത്തിന്റെ ഹൈലയിറ്റ്.അത്യാവശ്യം നിലവാരം ഉള്ള കുറ്റാന്വേഷണ ചിത്രം ആണ് Maigret Sets A Trap.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment