Tuesday, 30 September 2014

182.BUNNY LAKE IS MISSING(ENGLISH,1965)

182.BUNNY LAKE IS MISSING(ENGLISH,1965),|Thriller|Mystery|,Dir:-Otto Preminger,*ing:-Keir Dullea,Carol Lynley.

 "ബണ്ണി ലേക്ക്" - ഒരു യാഥാര്‍ത്ഥ്യം ആയിരുന്നോ അതോ കെട്ടുക്കഥ മാത്രമോ?

    "ആനി" എന്ന യുവതി രാവിലെ സ്കൂളില്‍ ആക്കിയിട്ട് പുതിയ താമസ സ്ഥലത്തേക്ക് പോയിട്ട് തിരിച്ചു വന്നപ്പോള്‍ തന്‍റെ മകള്‍ ആയ "ബണ്ണി ലേക്ക്"  അഥവാ "ഫെലീഷ്യ" എന്ന നാല് വയസ്സുകാരി അവിടെ നിന്നും അപ്രത്യക്ഷം ആയതായി മനസ്സിലാക്കുന്നു.അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ ഉള്ള സഹോദരന്‍റെ ഒപ്പം താമസിക്കാനായി ആനി അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.ആനി ഉടന്‍ തന്നെ സംഭവം തന്‍റെ സഹോദരന്‍ "സ്റ്റീവനെ" അറിയിക്കുന്നു.സ്റ്റീവന്‍ ലണ്ടനില്‍ പ്രശസ്തന്‍ ആയ ജേര്‍ണലിസ്റ്റ് ആയിരുന്നു.ആനിയും സ്ടീവനും കുട്ടിയെ അന്വേഷിക്കുന്നു.എന്നാല്‍ കുട്ടിയെ കുറിച്ച് ഒരു തെളിവും കിട്ടാതെ ആയപ്പോള്‍ പോലീസിനെ അറിയിക്കുന്നു.പോലീസ് സൂപ്രണ്ട് ആയ "ന്യു ഹൌസ്" അവിടെ എത്തുന്നു.അയാള്‍ അന്വേഷണം ആരംഭിക്കുന്നു.

  എന്നാല്‍ ബണ്ണി ലേക്ക് എന്ന പെണ്‍ക്കുട്ടിയുടെ ആയി ഒരു തെളിവും ലഭിക്കുന്നും ഇല്ല.രാവിലെ അവള്‍ സ്ക്കൂളില്‍ വന്നിരുന്നു എന്ന് ആനി പറയുന്നുണ്ട്.എങ്കിലും അവളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും സ്ക്കൂള്‍ രേഖകളില്‍ കാണുന്നില്ല.എന്നാല്‍ കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കുവാന്‍ ആയി സ്റ്റീവ് കാശ് അയച്ചു കൊടുത്ത രേഖകള്‍ ഒക്കെ പോലീസില്‍ കാണിക്കുന്നുണ്ട്.അത് പോലെ തന്നെ ബണ്ണിയുടെ ഫോട്ടോയും ഒന്നും ആനിയുടെ കയ്യില്‍ ഇല്ലായിരുന്നു.പാസ്പ്പോര്‍ട്ടില്‍ അവളുടെ ഫോട്ടോ കാണും എന്ന് കരുതി അവര്‍ വീട്ടില്‍ എത്തുമ്പോള്‍ ബണ്ണിയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെ ഉള്ള സാധനങ്ങള്‍ കളവു പോയതായി കാണുന്നു.ബണ്ണി ലണ്ടനില്‍ എത്തിയതിനു ശേഷം അവള്‍ യാത്ര ചെയ്ത ബസ്സില്‍ ഉണ്ടായിരുന്ന ആളുകള്‍ മാത്രം ആയിരുന്നു അവളെ കാണുവാന്‍ സാധ്യത.എന്നാലും അവളെ കുറിച്ച് ഒരു തെളിവും ലഭിക്കുന്നില്ല.അപ്പോഴാണ്‌ സ്റ്റീവ് ആനിയുടെ പഴയ സാങ്കല്‍പ്പിക സുഹൃത്തായ ബണ്ണിയെ കുറിച്ച് സൂചന നല്‍കുന്നത്.പോലീസ് അന്വേഷണം മറ്റൊരു വഴിയിലേക്ക് മാറുന്നു.അവര്‍ അന്വേഷിക്കുന്ന കേസ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന്‍ അറിയാതെ അവര്‍ കുഴയുന്നു.എന്താണ് സത്യം?എന്നാല്‍ ആനിക്ക് തന്‍റെ മകള്‍ യഥാര്‍ത്ഥത്തില്‍ ജീവനുള്ള ആളാണെന്നു തെളിയിക്കുകയും വേണം.കൂടുതല്‍ അറിയാന്‍  ഈ ചിത്രം ബാക്കി കാണുക.

 "ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ" സമകാലികന്‍ ആയിരുന്നു "ഓട്ടോ പ്രെമിങ്ങേര്‍" എന്ന സംവിധായകന്‍.അദ്ധേഹം സംവിധാനം ചെയ്ത ചില ചിത്രങ്ങള്‍ കണ്ടാല്‍ പെട്ടന്ന് അത് ഹിച്ച്കോക്ക് ചിത്രം ആണോ എന്നൊരു സംശയം ഉണ്ടാകുമായിരുന്നു.ഉദാഹരണത്തിന് Anatomy of a Murder,Laura,Whirlpool തുടങ്ങിയ ചിത്രങ്ങള്‍.പലപ്പോഴും ഈ ചിത്രങ്ങള്‍ ഒക്കെ തന്നെ ഒരു ത്രില്ലര്‍ എന്ന നിലയില്‍ ക്ലാസ്സിക്കുകള്‍ ആണ്.ഒരു പക്ഷേ ചിത്രങ്ങള്‍ പ്രശസ്തി നേടിയപ്പോഴും സാധാരണ പ്രേക്ഷകന്‍ അദ്ദേഹത്തിന്റെ പേര് മറന്നത് പോലെ തോന്നുന്നു."The Shining "സിനിമയുടെ ക്ലൈമാക്സില്‍ ഉണ്ടായ ഒരു മാനസികാവസ്ഥ ഈ ചിത്രവും അല്‍പ്പ നേരത്തേക്ക് എങ്കിലും തന്നു.ബണ്ണി ലേക്ക് എന്ന നാല് വയസ്സുകാരിയുടെ  തിരോധാനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു മികച്ച സൈക്കോ ത്രില്ലര്‍ ആണ്. ഒരു പക്ഷേ അധികം സംസാരിക്കപ്പെടാതെ പോയ ഒരു അസാധ്യ ചിത്രം,

More reviews @ www.movieholicviews.blogspot.com

Monday, 29 September 2014

181.29 FEBRUARY(KOREAN,2006)

181.29 FEBRUARY(KOREAN,2006),|Thriller|,Dir:-Jon Hoon Jung,*ing:-Eun Jin Baek,Yoon Jeong Choi.

മരിച്ചു എന്ന് കരുതപ്പെട്ട ഒരാള്‍ തിരികെ അതെ സ്ഥലത്ത് വന്നു കൊലപാതകങ്ങള്‍ നടത്തുമോ?അതും അവര്‍ മരിച്ചു എന്ന് കരുതുന്ന ഫെബ്രുവരി 29 മാത്രം?സയന്‍സുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മാത്രം എഴുതുന്ന ഒരു ജേര്‍ണലിസ്റ്റ് ഒരിക്കല്‍ ഇത്തരം ഒരു അവസ്ഥയില്‍ വന്നെത്തുന്നു.മനോരോഗ ഡോക്റ്റര്‍ ആയ സുഹൃത്തിന്‍റെ ആവശ്യപ്രകാരം ആണ് അയാള്‍ അവളെ കാണാനായി ആ മനോരോഗ ചികില്സാലയത്തില്‍ എത്തുന്നത്‌.കണ്മുന്നില്‍ നടക്കുന്നത് മാത്രം വിശ്വസിക്കുന്ന ശാസ്ത്രത്തിന്‍റെ സമസ്യകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്‌ അവള്‍ പറയാന്‍ പോകുന്ന കഥ വിശ്വസനീയം ആകണം എന്നില്ല.എന്നാല്‍ അവളുടെ കഥയില്‍ അമ്പരിപ്പിക്കുന്ന രീതിയില്‍ ഉള്ള സത്യം ഉണ്ടോ എന്ന് കഥ കേള്‍ക്കുമ്പോള്‍ വിശ്വസിക്കുകയും ചെയ്യും.ഈ കഥ സാങ്കല്‍പ്പികമായി മെനഞ്ഞെടുത്ത ഒന്നാണെന്ന് വേണമെങ്കില്‍ വിശ്വസിക്കാം.ഇനി അവളുടെ കഥയിലേക്ക്.

"ജി യോന്‍" ടോള്‍ പിരിക്കാന്‍ ആയി രാത്രി കാലങ്ങളില്‍ ടോള്‍ ബൂത്തില്‍ ആനവളുടെ ജോലി.ഉറക്കം കിട്ടാത്ത രാത്രികള്‍ ,അതിനു ശേഷം ഉള്ള പകലുകള്‍;എനിവ അവളെ മാനസികമായി തകര്‍ക്കുന്നു.അതിന്റെ ഇടയ്ക്കാണ് ഒരു ദിവസം ഫെബ്രുവരി 29 നു പിറന്നാള്‍ ഉള്ള അവളുടെ സഹ പ്രവര്‍ത്തകയും സുഹൃത്തും ആയ "ജോംഗ് സൂക്" ആ ദിവസത്തെ കുറിച്ചുള്ള ഒരു മിത്തിനെ കുറിച്ച് പറയുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്ആ ദിവസം  അവരുടെ ടോള്‍ ഗേറ്റില്‍ നടന്ന ഒരു അപകടത്തെ കുറിച്ച്.കുറ്റവാളികളുമായി വന്ന വാന്‍ അപകടത്തില്‍ കത്തി നശിക്കുന്നു.എല്ലാവരും രക്ഷപ്പെട്ടു എങ്കിലും പരമ്പര കൊലയാളി ആയ ഒരു സ്ത്രീ മാത്രം മരിക്കുന്നു .അവരുടെ പ്രേതം അതിനു ശേഷം ഓരോ നാല് വര്‍ഷം കൂടുമ്പോഴും വരുന്ന ഫെബ്രുവരി 29 നു തന്‍റെ ഇരകളെ അന്വേഷിച്ച് ടോള്‍ ബൂത്തുകളില്‍ വരും എന്ന്.ആ വര്‍ഷത്തെ ഫെബ്രുവരി 29 ആകാറാകുന്നു.അന്ന് രാത്രി ജി യോന്‍ പാസ് കൊടുത്തപ്പോള്‍ കണ്ട രക്തംപുരണ്ട ടിക്കറ്റ് അവളെ ഭയചകിത ആക്കുന്നു.ആസമയം അപ്രതീക്ഷമായി ഉണ്ടായ പവര്‍ കട്ട് അവളെ ഭയപ്പെടുത്തുന്നു.തിരികെ പോകും വഴി റേഡിയോയില്‍  10 മിനിട്ട് മാത്രം അകലെ ഉള്ള മറ്റൊരു ബൂത്തില്‍ കൊലപാതകം നടന്നു എന്ന് അവള്‍ അറിയുന്നു.പിറ്റേ ദിവസം അവളെ അന്വേഷിച്ചു രണ്ടു പോലീസുകാര്‍ എത്തുന്നു.കാരണം ആ കൊലപാതകം തന്നെ.കൂടെ രക്തം പുരണ്ട ടിക്കറ്റ് കിട്ടിയത് അവളുടെ കയ്യിലും.അതെ സമയം തന്നെ ജി യോനെ പോലെ ഉള്ള സ്ത്രീയെ കണ്ടു മുട്ടിയതായി സുഹൃത്തുക്കള്‍ അവളെ വിളിച്ചു പറയുന്നും ഉണ്ട്.കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം അവിടെ അനുഭവപ്പെടുന്നു.കൂടുതല്‍ രക്തം പുരണ്ട രാത്രികള്‍ ആയിരുന്നു പിന്നീട്.

ജിയോനിന്റെ കഥ ഇവിടെ തീരുന്നില്ല.ബാക്കി അറിയാന്‍ ചിത്രം കാണുക.ഒരു ഹൊറര്‍ സിനിമ എന്ന തോന്നല്‍ ഉളവാക്കും ഈ ചിത്രം ഒരു പരിധി വരെ.എന്നാല്‍ സത്യത്തിനും മിഥ്യയ്ക്കും തമ്മില്‍ ഉള്ള ഒരു നേര്‍ത്ത പാലം അതിന്റെ ഇടയ്ക്ക് ഉണ്ട്.അവിടെ എത്തി ചേരുവാന്‍ സയന്‍സില്‍ മാത്രം വിശ്വസിക്കുന്ന ആള്‍ക്ക് കഴിയുമോ എന്നതും പ്രധാനം ആണ്;പ്രത്യേകിച്ചും സത്യത്തെ നോക്കി കാണുന്ന വഴികള്‍ വ്യത്യസ്തം ആകുമ്പോള്‍."2 Horror Tales" എന്ന പരമ്പരയില്‍ ആദ്യ ചിത്രം ആണ് 29 ഫെബ്രുവരി.അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഉള്ള ഒരു ചിത്രം.

More reviews @ www.movieholicviews.blogspot.com

Saturday, 27 September 2014

180.THE TREATMENT(DUTCH,2014)

180.THE TREATMENT(DUTCH,2014),|Thriller|Crime|,Dir:-Hans Herbots,*ing:-Geert Van Rampelberg,Ina Geerts.

"നിക്ക്" ഒരു പോലീസ് ഇനസ്പക്ട്ടര്‍ ആണ്.ഭൂതകാലത്തെ മോശം  ഓര്‍മ്മകള്‍ അയാളെ പലപ്പോഴും മാനസികമായി അലട്ടുന്നും ഉണ്ട്.കുട്ടിക്കാലത്ത് അയാള്‍ക്ക്‌ സ്വന്തം അനുജനെ നഷ്ടപ്പെട്ടിരുന്നു.അയല്‍വാസി ആയ "പ്ലെട്ടിങ്ക്സ്" എന്നയാള്‍ ആണ് അതിനു  കാരണം എന്ന് നിക്കിന് അറിയാമായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്ലെട്ടിങ്ക്സ് രക്ഷപ്പെടുന്നു.കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു ഗ്രൂപ്പ് അവിടെ ഉണ്ടെന്നു നിക്ക് വിശ്വസിക്കുന്നു.ഒരു ദിവസം തന്‍റെ കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി നിക്ക് സമാനമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു."അലെക്സ്" എന്നയാളുടെ കുടുംബത്തെ ആരോ ഒരാള്‍ ആക്രമിക്കുന്നു.ബന്ദിയാക്കപ്പെട്ട അലെക്സും അയാളുടെ ഭാര്യയും ആശുപത്രിയില്‍ ആക്കപ്പെടുന്നു.എന്നാല്‍ അവരുടെ മകന്‍ "റോബിനെ" കാണാതെ പോകുന്നു.ആക്രമി കുട്ടിയെ തട്ടിയെടുത്തു എന്നവര്‍ വിശ്വസിക്കുന്നു.കേസ് അന്വേഷണം മുന്നോട്ടു പോകും തോറും തന്‍ സംശയിക്കുന്ന രീതിയില്‍ ഉള്ള പിടോഫൈല്‍ ഗ്രൂപ്പുകള്‍ സജീവമായി തന്നെ ഉണ്ടെന്നു നിക്ക് മനസ്സിലാക്കുന്നു.

 നിക്ക് തന്റെ അന്വേഷണങ്ങള്‍ ആ വഴിക്ക് നടത്തുന്നു.നേരത്തെ സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് തടവിലാക്കപ്പെട്ട ആളുകളെ കുറിച്ചുള്ള വിവര ശേഖരണവും മറ്റും നടത്തുന്നു.എന്നാല്‍ ആശുപത്രിയില്‍ ആക്കപ്പെട്ട റോബിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതായി നിക്കിന് അനുഭവപ്പെടുന്നു.നിക്ക് ആ രീതിയില്‍ തന്റെ അന്വേഷണം മാറ്റുന്നു.ഇതിന്റെ ഇടയ്ക്ക് തന്‍റെ നഷ്ടപ്പെട്ടു പോയ അനുജനെ കുറിച്ചും ഉള്ള അന്വേഷണവും അയാള്‍ നടത്തുന്നുണ്ട്.ഒരു ദിവസം ആകസ്മികമായി തന്റെ അനുജനെ കുറിച്ചുള്ള ചില വിവരങ്ങള്‍ പ്ലാട്ടിങ്ക്സില്‍ നിന്നും നിക്കിന് ലഭിക്കുന്നു.നിക്ക് സമാന്തരമായ പാതയിലൂടെ തന്‍റെ അനുജന്റെ തിരോധാനം അന്വേഷിക്കുമ്പോള്‍ "നാന്‍സി" എന്ന സ്ത്രീയെ കുറിച്ചുള്ള വിവരം ലഭിക്കുന്നു.നിക്ക് അവരെ കാണാന്‍ പോകുന്നു..അവരുടെ കൈവശം ഒരു വലിയ രഹസ്യം ഉണ്ടെന്നു നിക്കിന് മനസ്സിലാകുന്നു.എന്നാല്‍ ഈ അന്വേഷണങ്ങളുടെ ഇടയില്‍ മറ്റു ചിലതും സംഭവിക്കുന്നുണ്ട്.നിക്കും മറ്റു പോലീസുകാരും അറിയാത്ത ചിലത്.ചുരുക്കത്തില്‍ നിക്ക് അറിയാതെ തന്നെ അതിലും പങ്കാളി ആകുന്നു.അതിനു കാരണക്കാരന്‍ ആയതു മരണപ്പെട്ട റോബിന്റെ നീന്തല്‍ പരിശീലകനും.ചിത്രം പിന്നീട് കടന്നു പോകുന്നത് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളില്‍ കൂടി ആണ്."Pedophilia" എന്ന രോഗാവസ്ഥയുടെ ഭീകരത ആണ് പിന്നീട് വെളിവാകുന്നത്.നിക്കിന് തന്റെ അനുജനെ കണ്ടെത്താന്‍ സാധിക്കുമോ?അയാള്‍ക്ക്‌ മുന്നില്‍ ഉള്ള അപകടങ്ങളെ നേരിടാന്‍ കഴിയുമോ?ആരാണ് യഥാര്‍ത്ഥത്തില്‍ റോബിന്റെ കൊലയാളി?സിനിമയില്‍ പലയിടത്തും പരാമര്‍ശിക്കുന്ന ട്രോള്‍ ആണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ ചിത്രം ആണ്" The Treatment".ബെല്‍ജിയത്തില്‍ നിന്നും വന്ന ഈ ത്രില്ലര്‍ 2014 ലെ മികച്ച ത്രില്ലരുകളില്‍ ഒന്നാണ്.മനുഷ്യ മനസ്സുകള്‍ ചിലപ്പോള്‍ എന്ത് മാത്രം ഭീകരം ആകാറുണ്ട് എന്ന് ഈ ചിത്രം കാണുമ്പോള്‍ നമുക്ക് തോന്നും.പ്രത്യേകിച്ചും ക്ലൈമാക്സ് സീന്‍.മനസ്സില്‍ ഒരു നീറ്റലായി അത് നില്‍ക്കും.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് ഇത്.

More reviews @ www.movieholicviews.blogspot.com



Friday, 26 September 2014

179.SECRET(KOREAN,2009)

179.SECRET(KOREAN,2009),|Thriller|,Dir:-Jae Goo Yun,*ing:-Seung Won Cha,Yun-ah Song.

"കിം സിയോംഗ്" കൊറിയന്‍ പോലീസിലെ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍ ഡിറ്റക്ടീവ് ആണ്.തന്‍റെ ജോലിയില്‍ മിടുക്കന്‍ ആയിരുന്നു എങ്കിലും അയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയും ആയുള്ള ബന്ധം അയാളുടെ ജീവിതത്തില്‍ നഷ്ടങ്ങള്‍ സമ്മാനിക്കുന്നു.അതിന്‍റെ ഇടയില്‍ ആയിരുന്നു അയാളുടെ മകളുടെ മരണവും.കിം സിയോംഗ് മദ്യപിച്ച് കാര്‍ ഓടിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍ മകള്‍ മരിക്കുന്നു.ആ ഇടയ്ക്ക് ആണ് രണ്ടു വര്‍ഷത്തെ സസ്പന്‍ഷന്‍ കഴിഞ്ഞതിനു ശേഷം "ഡിറ്റക്ടീവ് ചോയി" ജോലിയില്‍ തിരികെ പ്രവേശിക്കുന്നു.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൊലയാളിയെ അന്വേഷിച്ച പോയ ചോയിയും കിമ്മും ;അതില്‍ കൊലയാളി ചോയിയുടെ പെണ്‍ സുഹൃത്തിനെ ബന്ദിയാക്കി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ചോയി അയാളെ വെടി വച്ച് കൊല്ലുന്നു.എന്നാല്‍ അത് സ്വയം രക്ഷയ്ക്ക് വേണ്ടി ചെയ്തതല്ല എന്ന കിം സിയോംഗിന്റെ മൊഴി ചോയിയെ സസ്പന്ഷനില്‍ ആക്കുന്നു.ചോയി തിരികെ വന്നത് കിം സിയോംഗിനോട് പകരം വീട്ടണം എന്ന ഉദ്ദേശത്തില്‍ ആണ്.

   പരസ്പ്പരം മാനസികമായി അകന്നിരുന്നു   കിമ്മും അയാളുടെ ഭാര്യയും.ഒരു ദിവസം മുന്തിരി കളറില്‍ ഉള്ള ലിപ്സ്റ്റിക്കും വലിയ കമ്മലുകളും അണിഞ്ഞു പുറത്തു പോയ ഭാര്യയോട്‌ എങ്ങോട്ട് ആണ് പോകുന്നതെന്ന് കിം ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറയുന്നില്ല.അന്നേ ദിവസം "ജക്കാള്‍" എന്ന ഗുണ്ടയുടെ സഹോദരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞു കിമ്മും ചോയിയും അന്വേഷണത്തിനായി അവിടെ പോകുന്നു.സംഭവം നടന്ന സ്ഥലത്ത് ഗ്ലാസ്സില്‍  പറ്റി പിടിച്ചിരുന്ന ലിപ്സ്റ്റിക് അടയാളം മുന്തിരി കളറില്‍ ആയിരുന്നു.ആ ഒരു കളര്‍ മോശം അല്ലെ എന്ന ചോയിയുടെ ചോദ്യത്തിന് അത് ഋതുക്കള്‍ അനുസരിച്ചുള്ള ഫാഷന്‍ ആണെന്നും തന്‍റെ ഭാര്യ അന്ന് രാവിലെ ആ കളര്‍ ഉള്ള ലിപ്സ്റ്റിക് ആണ് അണിഞ്ഞത് എന്നും  കിം പറയുന്നു.പിന്നീട് കിം അവിടെ നിന്നും തന്‍റെ ഭാര്യയുടെ കമ്മലുകള്‍ കൂടി കാണുന്നു.അതോടെ അയാള്‍ക്ക്‌ തന്‍റെ ഭാര്യ ഈ കൊലപാതകത്തില്‍ പങ്കുള്ളവള്‍ ആണെന്ന് സംശയിക്കുന്നു.അന്ന് രാത്രി വസ്ത്രത്തില്‍ ചോരക്കറയും ഒരു കമ്മല്‍ നഷ്ടപ്പെട്ട നിലയിലും അവള്‍ അവിടെ എത്തുമ്പോള്‍ അയാള്‍ കാര്യങ്ങള്‍ ഏകദേശം ഉറപ്പിക്കുന്നു.പിന്നീട് അയാള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു.സാക്ഷികളെയും മറ്റു തെളിവുകളെയും അയാള്‍ അവഗണിക്കുന്നു തന്റെ ഭാര്യയെ സംരക്ഷിക്കാന്‍ വേണ്ടി.എന്നാല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന ദിവസം അയാളുടെ ഫോണിലേക്ക് വന്ന വീഡിയോ സന്ദേശം അയാളെ കൂടുതല്‍ കുഴപ്പിക്കുന്നു.കിം സിയോംഗ് കരുതിയത്തിനും അപ്പുറം ആണ് അയാള്‍ അറിയാന്‍ ഉള്ള രഹസ്യങ്ങള്‍.കൂടാതെ തെളിവുകള്‍ കിട്ടി എന്നുള്ള ഭാവത്തില്‍ ചോയിയും കിമ്മിന്റെ പുറകില്‍ ഉണ്ട്.

  എന്നാല്‍ രഹസ്യങ്ങള്‍ അറിയാന്‍ ഇനിയും ധാരാളം ഉണ്ട് സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ.ആ കൊലപാതകം നടത്തിയത് ആരാണ്?എന്താണ് കിമ്മിന്റെ ഭാര്യയ്ക്ക് അതില്‍ പങ്ക്?തുടര്‍ന്ന് അറിയാന്‍  ബാക്കി സിനിമ കാണുക.സിനിമയുടെ അവസാനം പേര് എഴുതി കാണിക്കുമ്പോള്‍ പോലും കഥയില്‍ ഉള്ള ട്വിസ്റ്റുകള്‍ കാണാം.തുടക്കത്തില്‍ ഒരു ഗാങ്ങ്സ്ട്ടര്‍ സിനിമ ആകും എന്ന് കരുതിയതില്‍ നിന്നും ഒരു അന്വേഷണ ത്രില്ലറിലേക്ക് ഇ ചിത്രം മാറുന്നുണ്ട്.ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രം നഷ്ടം ആകില്ല .

More reviews @ www.movieholicviews.blogspot.com

Thursday, 25 September 2014

178.THE GRAND SEDUCTION(ENGLISH,2013)

178.THE GRAND SEDUCTION(ENGLISH,2013),|Comedy|Drama|,Dir:-Don McKellar,*ing:-Taylor Kitsch,Brendan Gleeson.

 ഒരു ചെറിയ തുറമുഖ  ഗ്രാമം മുഴുവന്‍ തങ്ങളുടെ ജീവിതത്തിലെ നഷ്ടപ്രാതപം തിരിച്ചു പിടിക്കാന്‍ ഒറ്റക്കെട്ടായി നടത്തുന്ന "വശീകരണം" ആണ് ഈ സിനിമയുടെ ഇതിവൃത്തം."ടിക്കിള്‍ ഹെഡ്" എന്ന ഗ്രാമം കടലിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് മത്സ്യബന്ധനം നടത്തി തങ്ങളുടെ ജിവിതം ആസ്വാദ്യകരം ആക്കിയിരുന്നു അവര്‍.സമ്പന്നതയുടെ കൊടുമുടിയില്‍ അല്ലായിരുന്നു എങ്കിലും എല്ലാ കുടുംബങ്ങളിലും സന്തോഷവും ഭക്ഷണവും ഉണ്ടായിരുന്നു.പ്രധാനമായി സ്വസ്ഥതയുള്ള കുടുംബാന്തരീക്ഷം അവര്‍ക്കുണ്ടായിരുന്നു.എന്നാല്‍ മത്സ്യബന്ധനത്തില്‍ വന്ന പുതിയ നിയമങ്ങള്‍ അവരുടെ ജീവിതം ആകെ മാറ്റി മരിച്ചു.സര്‍ക്കാര്‍ നല്‍കുന്ന വെല്‍ഫെയര്‍ തുകയില്‍ ആണ് അവര്‍ ജീവിച്ചിരുന്നത്.അപ്പോഴാണ്‌ അവര്‍ക്ക് ഒരു പുതിയ പിടിവള്ളി ആയി ഒരു ഫാക്റ്ററി അവിടെ സ്ഥാപിക്കാന്‍ ഉള്ള അവസരം വന്നു ചേര്‍ന്നത്‌.ഒരു ഓയില്‍ കമ്പനി അവിടെ തങ്ങളുടെ ഫാക്റ്ററി സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ അവര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വയ്ക്കുന്നു.അതില്‍ പ്രധാനം ആയിരുന്നു ഒരു മുഴുസമയ ഡോക്റ്ററുടെ സേവനം.എട്ടു വര്‍ഷമായി അവര്‍ അതിനായി ശ്രമിക്കുന്നു.എന്നാല്‍ ആരും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്ത  അവിടേക്ക് വരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല.

  ടിക്കിള്‍ ഹെഡ് ഗ്രാമത്തിലെ മേയര്‍ പോലും അവിടം ഉപേക്ഷിക്കുന്നു.എയര്‍പ്പോര്‍ട്ടില്‍ ജോലി ചെയ്യവേ അയാള്‍ ഒരു ദിവസം ക്രിക്കറ്റ് ബാറ്റും ബോളും എല്ലാം കൊണ്ട് വന്ന ഒരു യുവാവിനെ സംശയത്തിന്‍റെ പേരില്‍ പരിശോധിക്കുന്നു.അതിന്റെ ഇടയില്‍ അയാളുടെ കയ്യില്‍ നിന്നും ഒരു പൊതി കൊക്കെയിന്‍ ലഭിക്കുന്നു.താന്‍ ഒരു ഡോക്റ്റര്‍ ആണെന്നും പ്ലാസ്റ്റിക് സര്‍ജറിയില്‍ വിദഗ്ധന്‍ ആണെന്നും ഇതന്നെ വെറുതെ വിട്ടാല്‍ എന്ത് ചികിത്സയും സൗജന്യമായി നല്‍കാം എന്നയാള്‍ പഴയ മേയറോട് പറയുന്നു.എന്നാല്‍ മേയര്‍ അയാളോട് ആവശ്യപ്പെട്ടത് മറ്റൊന്ന് ആയിരുന്നു.ഒരു മാസത്തേക്ക് ടിക്കിള്‍ ഹെഡ് ഗ്രാമത്തിലെ രോഗികളെ ചികിത്സിക്കുക.പുതിയ മേയര്‍ ആയ "മറെ ഫ്രഞ്ച്"  ഈ വിവരം അറിയുന്നു.ക്രിക്കറ്റ് കമ്പക്കാരന്‍ ആയ "ഡോക്റ്റര്‍ ലൂയിസിനെ" ആ നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ ഉള്ള വഴികള്‍ ആ ഗ്രാമവാസികള്‍ ഒത്തൊരുമിച്ചു തേടുന്നു.അതിനായി അവര്‍ മാറേണ്ടതുണ്ട് വളരെയധികം.കാരണം പട്ടണത്തില്‍ നിന്നും വരുന്ന ലൂയിസും അവരും തമ്മില്‍ അത്രയധികം വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.ഐസ് ഹോക്കി ഇഷ്ടപ്പെട്ടിരുന്ന അവര്‍ ക്രിക്കറ്റ്ഞ്ചി കളിക്കാരായി അഭിനയിക്കുന്നത്നു മുതല്‍.ഐസ് ഹോക്കിയിലെ പ്രശസ്ത കളിക്കാരന്റെ ഫോട്ടോ മാറ്റി സച്ചിന്‍റെ ഫോട്ടോയൊക്കെ വയ്ക്കുന്ന സീന്‍ കണ്ടപ്പോള്‍ ഒരു ഫീല്‍ ആയിരുന്നു. ആ ഡോക്റ്ററുടെ വരവോടെ തന്‍റെ ജീവിതം തിരിച്ചു പിടിക്കാന്‍ ഒരു അവസരം ആയിരുന്നു,അവിടെ ഉള്ള എല്ലാ മനുഷ്യരെയും പോലെ.അതിനായി അവര്‍ തങ്ങളുടെ മുഴുവന്‍ കഴിവും ഉപയോഗിക്കുന്നു.

  എങ്ങനെ ആണവര്‍ ഡോക്റ്റര്‍ ലൂയിസിനെ വശീകരിച്ചു തങ്ങളുടെ ഗ്രാമത്തോടുള്ള ഇഷ്ടം കൂട്ടുക?ലൂയിസിന് അവരുടെ നഷ്ടപ്പെട്ട ജീവിതം തിരിച്ചു നല്‍കാന്‍ സാധിക്കുമോ?ഇതെല്ലാം ആണ് കനേഡിയന്‍ സിനിമയായ "The Grand Seduction" ബാക്കി വയ്ക്കുന്ന കഥ.കുറച്ചു തമാശകളും നിഷ്കളങ്കരായ മനുഷ്യരും എല്ലാം ചേര്‍ന്ന് ഒരു നല്ല ചിത്രമായി ഇതിനെ മാറ്റുന്നുണ്ട്.മനസ്സിന് ഒരു നല്ല ആശ്വാസം ആകും ഈ ചിത്രം.സന്കീര്‍ണമായോ കഥയോ ത്രില്ലര്‍ അന്തരീക്ഷമോ ഈ ചിത്രത്തില്‍ ഇല്ല.പകരം കുറച്ചു സാധാരണ മനുഷ്യരുടെ ജീവിതം ആസ്വാദ്യകരം ആയി അവതരിപ്പിച്ചിരിക്കുന്നു.La Grande Seduction എന്ന ഫ്രഞ്ച്-കനേഡിയന്‍ ചിത്രത്തിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

More reviews @ www.movieholicviews.blogspot.com

Wednesday, 24 September 2014

177.MILLION DOLLAR ARM(2014,ENGLISH)

 177.MILLION DOLLAR ARM(ENGLIS H,2014),|Drama|Sports|Biography|,Dir:-Craig gillespie,*ing:-John hamm,Suraj Sharma,Madhur Mittal.

      ഇന്ത്യയില്‍ നിന്നും ആദ്യമായി അമേരിക്കന്‍  പ്രൊഫഷണല്‍ ബേസ്ബോളില്‍ പങ്കെടുത്ത "റിങ്കു സിംഗ്","ദിനേശ് പട്ടേല്‍" എന്നീ സാധാരണ  യുവാക്കളുടെ ജീവിത കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ബേസ്ബോളും ക്രിക്കറ്റും തമ്മില്‍ ഘടനാപരമായ ചില സാമ്യതകള്‍ ഉണ്ട്.നമ്മുടെ കുട്ടിയും കോലും കളി പോലെ തന്നെ.ഈ ഒരു അവസരത്തില്‍ മറ്റെന്ത് കളിയേക്കാളും ക്രിക്കറ്റിന് പ്രചാരം ഉള്ള ഒരു രാജ്യത്ത് നിന്ന് തന്നെ ബേസ്ബോളിന് വേണ്ടിയുള്ള പുത്തന്‍ കണ്ടെത്തലുകള്‍ നടത്താന്‍ "JB"എന്ന "JB Bernstein",കൂട്ടുകാരനായ ഇന്ത്യന്‍ വംശജന്‍ "ആഷ്" എന്നിവര്‍ തീരുമാനിക്കുന്നു.അതും ഇന്ത്യയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയിലുടെ. സ്വന്തമായി തുടങ്ങിയ ബിസിനസ്സില്‍ കളിക്കാരെ ഓരോ പ്രൊഫഷണല്‍ ടീമിനും വേണ്ടി കോണ്ട്രാക്റ്റ് ചെയ്യുന്നതാണ് അവരുടെ ജോലി. കൂടുതല്‍ കാശ് മുടക്കാതെ തങ്ങള്‍ക്ക് ഈ ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് JB യ്ക്കും ആഷിനും മനസ്സിലാകുന്നു.അവര്‍ അതിനായി കണ്ടു പിടിച്ച വഴിയാണ് മേല്‍ വിവരിച്ചത്.ചൈനക്കാരന്‍ ആയ "ചാംഗ്" എന്ന സ്പോര്‍ട്സ് ബിസിനസ്സുകാരന്റെ സഹായത്തോടെ അവര്‍ "മില്ല്യന്‍ ഡോളര്‍ ആം" എന്ന സ്പോര്‍ട്സ് റിയാലിറ്റി  ഷോ ഇന്ത്യയില്‍ സംഘടിപ്പിക്കുന്നു.ക്രിക്കറ്റ് മത്സരവും "Britain's Got Talent" പരിപാടിയും ടി വി യില്‍ അടുത്തടുത്തായി കാണാന്‍ JB യ്ക്ക് കാണാന്‍ സാഹചര്യം ഉണ്ടായപ്പോള്‍ ആണ് ഈ ആശയം പിറവി എടുത്തത്‌.

   ഇന്ത്യന്‍ സാഹചര്യമായി JB യ്ക്ക് പൊരുത്തപ്പെടാന്‍ ആദ്യം പ്രയാസം ആയിരുന്നു.ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ അത് അവതരിപ്പിക്കുന്നുണ്ട്.എന്നാല്‍ "വിവേക്" ,ബേസ്ബോള്‍ കോച്ച് ആകാന്‍ ഉള്ള മോഹവുമായി നടക്കുന്ന :അമിത്" എന്നിവരുടെ സഹായത്തോടെ ഇന്ത്യന്‍ നഗരങ്ങളില്‍ ഒരു കോടി സമ്മാന തുക ഉള്ള ഈ റിയാലിറ്റി ഷോ നടത്തുന്നു.ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന ഈ മത്സരങ്ങളില്‍ പലര്‍ക്കും ബേസ്ബോള്‍ പിച്ചിങ്ങിനു വേണ്ടിയ കൃത്യതയോ വേഗമോ കൈവരിക്കാന്‍ സാധിക്കുന്നില്ല.അവിടെ നിന്നും ആണ് ജാവലിന്‍ ത്രോ കളിക്കാരന്‍ ആയ റിങ്കു സിങ്ങും ,സാധാരണ കുടുംബത്തില്‍ ജനിച്ച ദിനേശ് പട്ടേലും ആ റിയാലിറ്റി ഷോയില്‍ വിജയികള്‍ ആകുന്നത്.ഇന്ത്യന്‍ മാതാപിതാക്കളുടെ സ്പോര്‍ട്സില്‍ ഉള്ള സമീപനം ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.എന്നാല്‍ അപ്രതീക്ഷിതമായ ആ വിജയം അവരുടെ ജീവിതം മാറ്റി മരിച്ചു.കോച്ചിംഗ് ആരംഭിക്കാന്‍ അവര്‍ അമേരിക്കയിലേക്കും.അവരുടെ ജീവിതവും പിന്നെ സാഹചര്യങ്ങളുമായി അവര്‍ നടത്തുന്ന പോരാട്ടവും ആണ് ബാക്കി സിനിമ.ഒരു റിയാലിറ്റി ഷോ ബില്‍ഡ് അപ്പില്‍ നിന്നും അവര്‍ക്ക് ലഭിച്ച പ്രശസ്തിയുടെ അപ്പുറം തങ്ങളുടെ കഴിവും അവര്‍ അവിടെ പ്രകടിപ്പിച്ചാല്‍ മാത്രമേ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയൂ.

 സാധാരണ സ്പോര്‍ട്സ് സിനിമകളുടെ ആവേശം എന്ന് പറയുന്നത് അതില്‍ അവസാനം നടക്കുന്ന മത്സരം അല്ലെങ്കില്‍ ക്ലൈമാക്സില്‍ ഉള്ള മുഖ്യ താരങ്ങളുടെ അവിസ്മരണീയം ആയ പ്രകടനം എന്നിവയാണ്.ഈ സിനിമയും അതില്‍ നിന്നും വിഭിന്നം അല്ല.എങ്കില്‍ പോലും നമ്മള്‍ എല്ലാം ആഗ്രഹിക്കുന്ന ഒരു ക്ലീഷേ ആണ് അതെന്നു തോന്നുന്നു.എന്തായാലും അത്തരം സ്പോര്‍ട്സ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടമാകില്ല ഈ ചിത്രം.അത് പോലെ തന്നെ സംഗീത മാന്ത്രികന്‍ "ഏ ആര്‍ റഹ്മാന്റെ" സംഗീതവും."തിരക്കാത്ത കാട്ട്രുക്കുല്ലേ" (എന്‍ ശ്വാസ കാട്ട്രെ) എന്ന "ചിത്രയും" "ഉണ്ണികൃഷ്ണനും" ആലപിച്ച ഗാനത്തോടെ ചിത്രം അവസാനിക്കുമ്പോള്‍ ഒരു ഇന്ത്യന്‍ ചലച്ചിത്രം ഇംഗ്ലീഷ് ഭാഷയില്‍ കണ്ട ഒരു പ്രതീതി ആണ് ഈ ചിത്രം നല്‍കുന്നത്.


Mire reviews @ www.movieholicviews.blogspot.com

Sunday, 21 September 2014

176.THE SUSPECT(KOREAN,2013)

176.THE SUSPECT(KOREAN,2013),|Thriller|Crime|Action|,Dir:-Shin Yeon Won.*ing:-Yoo Gong,Jae Yun Jo.

 ചാരന്മാരുടെ കഥകള്‍ പലപ്പോഴും സിനിമകള്‍ക്ക്‌ പ്രധാനമായ ഒരു പ്രമേയം ആണ്.തീര്‍ച്ചയായും അവരുടെ ജീവിതം അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന സംഭവങ്ങളുമായി കോര്‍ത്ത്‌ ഇണക്കി ഉള്ള സംഭവങ്ങളും ആയി ഇറങ്ങുന്നത് സാധാരണം."ജെയിംസ് ബോണ്ട്‌,"ജേസന്‍ ബോണ്‍" തുടങ്ങിയ പ്രശസ്തരായ ചാരന്മാരുടെ കഥകള്‍ പല ആവര്‍ത്തി കണ്ടതും കേട്ടതും ആണ്.ഇവര്‍ മാത്രമല്ല ഹോളിവുഡ് മേഖലയില്‍ ഉള്ള ചാര സാധ്യതകള്‍.കൊറിയന്‍ സിനിമകളില്‍ ഇത്തരം കഥാതന്തു കുറവാണെന്ന് തോന്നുന്നു."ബോണ്‍ പരമ്പരയിലെ" ജേസന്‍ ബോണിന്റെ കഥാപാത്രത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രം ആണ് ഇതിലെ നായകനായ "ജി ഡോന്ഗ് ജൂള്‍" .അയാള്‍ കൊറിയയിലെ വിദഗ്ധ പരിശീലനം നേടിയ ചാരന്മാരുടെ ശൃംഖല ആയ "defectors" ലെ അംഗം ആയിരുന്നു.ജി ടോന്ഗ് ആദ്യ കാലങ്ങളില്‍ രാജ്യത്തിന് വേണ്ടി നടത്തിയ സാഹസികമായ ദൌത്യങ്ങള്‍ക്ക് ശേഷം അയാളെ രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുന്നു.

  പിന്നീടുള്ള ജീവിതത്തില്‍ ഉള്ള പകലുകള്‍ അയാള്‍ ഒരു ലക്ഷ്യത്തിനായി മാറ്റി വച്ചു.ഉച്ചക്ക് ശേഷം ഉള്ള സമയം കൊറിയയിലെ ഏറ്റവും വലിയ വ്യവസായ സംരംഭകന്‍ ആയ " പാര്‍ക്ക്" എന്ന ആളുടെ ഡ്രൈവര്‍ ആണ്.ജി ഡോങ്ങിനെ തിരികെ തന്‍റെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അയാള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറി താമസിക്കുന്നു.അയാളുടെ മുന്നില്‍ ഒരു ലക്‌ഷ്യം ഉണ്ട്.ഒരു ദിവസം രാത്രി അപ്രതീക്ഷിതമായി ചെയര്‍മാന്‍ പാര്‍ക്കിന്റെ വീട്ടില്‍ ചില അപരിചിതര്‍ കയറി പറ്റുന്നു.എന്നാല്‍ അതിന്റെ ഇടയ്ക്ക് ആകസ്മികമായി ജി ഡോംഗ് അതില്‍ ഉള്‍പ്പെടുന്നു വരുന്നു.അയാള്‍ക്ക്‌ ചെയര്‍മാന്‍റെ ജീവിതം രക്ഷിക്കാന്‍ സാധിച്ചില്ല.എന്നാല്‍ തന്റെ മരണത്തിനു മുന്‍പ് തന്‍റെ കണ്ണട ജി ടോംഗിനു കൊടുത്ത ശേഷം അയാള്‍ അത് നശിപ്പിക്കാന്‍ പറയുന്നു.എന്നാല്‍ കൊലപാതക കേസ് തന്‍റെ തലയില്‍ ആകുന്നതാണ് അയാള്‍ കണ്ടത്.തന്‍റെ കയ്യില്‍ ഉള്ള കണ്ണട എന്തിനു ഉപയോഗിക്കുന്നത് ആണെന്ന് അയാള്‍ക്ക്‌ കണ്ടെത്താന്‍ സാധിക്കുന്നില്ല.കൊലപാതകം അന്വേഷിക്കാന്‍ ആയി "മിന്‍ സീ ഹോണ്‍ "വരുന്നു.ജി ടോംഗും ആയി അയാള്‍ക്ക്‌ നേരത്തെ തന്നെ പരിചയം ഉണ്ട്.അവര്‍ തമ്മില്‍ തീര്‍ക്കാന്‍ കണക്കുകള്‍ ഏറെയും.ജി  ടുംഗിനെ മരിച്ചു കാണാന്‍ ആണ് അയാള്‍ ആഗ്രഹിക്കുന്നതും.ഒരു ട്രെയിനര്‍ മാത്രം ആയി ഒതുങ്ങി പോയതിന്‍റെ കാരണവും ജി ടുംഗ് ആയിരുന്നു എന്ന് പറയാം.എന്നാല്‍ തന്‍റെ ഇരയെ പിടിക്കാന്‍ ഇറങ്ങിയ മിന്‍ സി ഹോനിനു താന്‍  എന്തിന്റെ പുറകെ ആണോ നടക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ ആകെ മൊത്തം കുഴയുന്നു.മുന്‍ വിധികള്‍ തകരുന്നു.ഇത് തന്നെ ആയിരുന്നു ജി ഡുംഗിന്റെ അവസ്ഥയും.അവരുടെ വഴികള്‍ വ്യത്യസ്തം ആയിരുന്നു എങ്കിലും ലക്‌ഷ്യം  ഒന്നായിരുന്നു ഒരു പരിധി വരെ എങ്കിലും.

 അവിശുദ്ധ ബന്ധങ്ങളുടെ കഥകള്‍ക്ക് ഇടയില്‍ പൊലിഞ്ഞു പോകുന്ന ധാരാളം ആളുകള്‍ ഉണ്ട്.അത്തരം ഒരു അവസ്ഥ ആണ് പലപ്പോഴും ഈ സിനിമയിലും.ജി ഡോംഗ്,മിന്‍ സി ഹോന്‍ എന്നിവരുടെ പാതയിലൂടെ ഉള്ള യാത്ര ആണ് ബാക്കി സിനിമ.മൊത്തത്തില്‍ നിലവാരം ഉള്ള ഒരു അന്താരാഷ്‌ട്ര സിനിമ എന്ന് വിളിക്കാം ഇതിനെ.കഥയില്‍ പുതുമ ഇല്ലെങ്കിലും ബി ജി എം ,പിന്നെ അവതരണ ശൈലി എല്ലാം കയ്യടിക്കാന്‍ ഉള്ളത് നല്‍കുന്നു.ഖത്തറില്‍ നിന്നും ഉള്ള ഫ്ലൈറ്റില്‍ വച്ചാണ് ഈ സിനിമയെ കുറിച്ച് ആദ്യം അറിയുന്നത്.എന്നാല്‍ സിനിമ കാണാന്‍ വൈകി  എന്ന് കരുതുന്നു.ചാരന്മാരുടെ ഗൂഡാലോചനയില്‍ പങ്കാളി ആകാന്‍  ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഈ ചിത്രം ധൈര്യമായി കാണാം.തീരെ  മുഷിപ്പിക്കാത്ത ഒരു ചിത്രം ആണ്  "The Suspect".ട്വിസ്റ്റും ആക്ഷനും എല്ലാം  നിറഞ്ഞ ഒരു കൊറിയന്‍ ചിത്രം.


More reviews @ www.movieholicviews.blogspot.com

Thursday, 18 September 2014

175.APAN(SWEDISH,2009)

175.APAN(SWEDISH,2009),|Thriller|Drama|,Dir:-Jesper Ganslandt,*ing:-Olle Sari,Eva Rexed.

 സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രത്തില്‍ ഇടപ്പെടാന്‍ പ്രേക്ഷകനും ഒരു അവസരം തന്നിരിക്കുകയാണ് ഈ ചിത്രത്തില്‍."Apan" അഥവാ "Ape" എന്ന ഈ സ്വീഡിഷ് ചിത്രത്തിന് അതിന്റെ പേരും ആയുള്ള ബന്ധം മനസ്സിലാകുമ്പോള്‍ മാത്രമേ പ്രേക്ഷകന് തന്‍റെ കണ്മുന്നില്‍ അത്രയും നേരം കണ്ടത് എന്താണെന്ന് ബോധ്യം വരൂ.അതും സ്വന്തം മനോധര്‍മം അനുസരിച്ച് ഭാവനകള്‍ നെയ്തെടുക്കാന്‍ ഉള്ള ധാരാളം സംഭവങ്ങള്‍ ചിത്രം ഈ നല്‍കുന്നും ഉണ്ട്.അത് കൊണ്ട് തന്നെ ഒരിക്കലും വെറുതെ സമയം കൊല്ലി ആയി ഈ സിനിമ കാണാന്‍ ശ്രമിക്കരുത്.കാരണം അത്തരം കാഴ്ചയ്ക്ക് പറ്റിയതല്ല ഈ സിനിമ.പൂര്‍ണമായി പ്രേക്ഷകന് മനസ്സിലാകാത്ത  സിനിമയുടെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഞാന്‍ ശ്രമിക്കുന്നില്ല ഇവിടെ.ഇനി നേരെ സിനിമയുടെ പശ്ചാതലത്തിലേക്ക് നോക്കാം.

  "ക്രിസ്ട്ടര്‍" തനിക് ബോധം വന്നപ്പോള്‍ കാണുന്നത് ദേഹമാസകലം പുരണ്ട രക്തം ആണ്.അയാള്‍ വേഗം എഴുന്നേറ്റു അത് കഴുകി വൃത്തിയാക്കുന്നു.തന്‍റെ സൈക്കിളില്‍ യാത്ര ചെയ്തു അയാള്‍ തനിക്കു എത്തേണ്ട സ്ഥലത്ത് എത്തി ചേരുന്നു.ക്രിസ്ട്ടര്‍ ഒരു ഡ്രൈവിംഗ് പരിശീലകന്‍ ആണ്.അയാളുടെ അന്നത്തെ മനോനില അയാളെ അസ്വസ്ഥന്‍ ആക്കുന്നു.വേഗം തന്നെ അന്നത്തെ പരിശീലനം അയാള്‍ അവസാനിപ്പിക്കുന്നു.പിന്നെ ക്രിസ്ട്ടര്‍ പോകുന്നത് ടെന്നീസ് പരിശീലനത്തിനായാണ്.അവിടെ ഉള്ള യുവാവിനോട് അന്ന് തന്‍റെ കളി മെച്ചപ്പെടുത്താന്‍ വന്നതാണെന്ന് പറയുന്നു.അവ്യക്തമായ എന്തോ ഒരു പ്രശ്നം ക്രിസ്ട്ടറിനു അവിടെ ഉണ്ട് എന്ന് മനസ്സിലാകുന്നു.പിന്നീട് ക്രിസ്ട്ടര്‍ ചിത്രം  വരക്കാരിയായ അമ്മയെ കാണാന്‍ പോകുന്നു.സ്വന്തം ചിത്രങ്ങളുടെ നിലവാരത്തില്‍ അവര്‍ക്ക് മതിപ്പുണ്ട്;ക്രിസ്ട്ടര്‍ക്ക് അത് കുറവാണു താനും.ക്രിസ്ട്ടരുടെ അന്നത്തെ ജീവിതത്തിലെ പ്രധാന കൂടിക്കാഴ്ചകളും സംഭാഷണങ്ങളും ഈ അവസരങ്ങളില്‍ ആയിരുന്നു.എന്നാല്‍ മറ്റൊന്ന് കൂടി ഉണ്ടായിരുന്നു ഇതിന്‍റെ ഇടയ്ക്ക്.രക്ത വര്‍ണത്തില്‍ ചാലിച്ച രണ്ടു ജീവനുകള്‍.ജീവന്‍ നഷ്ടപ്പെട്ട ഒരു യുവതി(വ്യക്തമായി അവരെ കാണിക്കുന്നില്ല) പിന്നെ മൃതുപ്രാണന്‍ ആയ ഒരു ബാലനും.ക്രിസ്ട്ടര്‍ ആ ബാലന്‍ ആശുപത്രിയില്‍ ആക്കുന്നു.സിനിമയില്‍ പിന്നെ നിര്‍ണായകം ആയത് ആ ബാലന്‍ അവസാനം തന്‍റെ സ്വപ്നത്തെ കുറിച്ച് ഒറ്റ വാക്കില്‍ നല്‍കുന്ന നിര്‍വചനവും ആണ്.

 പ്രത്യക്ഷത്തില്‍ സംവിധായകന്‍ "ജെസ്പ്പാര്‍
" തന്‍റെ നായകനെ കൊണ്ട് അവതരിപ്പിക്കുന്നത്‌ ഇത്തരം കുറച്ചു സംഭവങ്ങള്‍ ആണ്.ഇടയ്ക്ക് ട്രെയിനിന്റെ മുന്നില്‍ നിന്ന് മരിക്കാന്‍ പോകുന്ന സീന്‍ കുറച്ചു ഭീകരം ആയി തോന്നി.പ്രത്യേകിച്ചും ആ ട്രെയിന്‍ അടുതെത്തി എന്നൊരു തോന്നല്‍ ഉണ്ടായിരുന്നത് കൊണ്ട്.ഈ ചിത്രം ഒരു സമസ്യ ആണ്.യഥാര്‍ത്ഥത്തില്‍ ഇതിലെ നായകന്‍ "ഒല്ലേ സാരിക്ക്" സംവിധാകന്‍ ഓരോ സീനിലും ആണ് സ്ക്രിപ്റ്റ് നല്‍കിയിരുന്നത്.അതിനു ശേഷം തോന്നുന്ന രീതിയില്‍ അഭിനയിക്കാനും പറഞ്ഞു സിനിമയുടെ അവസാനം എന്താണ് എന്ന് പറയാതെ.അത് പോലെ തന്നെയാണ് സിനിമയുടെ അവതരണവും എന്താണ് എന്ന് മനസ്സിലാക്കാന്‍ ഉള്ള പ്രേക്ഷകന്‍റെ ആഗ്രഹത്തിനും  അപ്പുറം  ഈ സിനിമയില്‍ ഒരു നല്ല ത്രില്ലര്‍ ഉണ്ടെന്നു തോന്നി.അല്‍പ്പം തല പുകയ്ക്കാന്‍ ഉള്ള ഒരു സ്വീഡിഷ് ചിത്രം:പക്ഷെ " Enemy" സിനിമ ഒക്കെ പോലെ ഉള്ള സമസ്യ പൂരണം ഇവിടെ സാധ്യം അല്ല എന്നൊരു വ്യത്യാസവും ഉണ്ട്.

More reviews @ www.movieholicviews.blogspot.com

Sunday, 14 September 2014

174.COLD IN JULY(ENGLISH,2014)

174.COLD IN JULY(ENGLISH,2014),|Crime|Thriller| Dir:-Jim Mickle,*ing:-Michael C Hall,Sam Shepard,Don Johnson.

 ഒരു പിതാവെന്ന നിലയില്‍ രണ്ടു അച്ഛന്മാര്‍ക്ക് തങ്ങളുടെ മക്കളെ അഭിമൂഖികരിക്കേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് "Cold in July" എന്ന ചിത്രം അവതരിപ്പിക്കുന്നത്‌.രണ്ടു പേര്‍ക്കും തങ്ങളുടെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നത് വ്യത്യസ്ത രീതികളില്‍ ആണെന്ന് മാത്രം."റിച്ചാര്‍ഡ് ഡെന്‍" തന്‍റെ ഭാര്യയും കുട്ടിയുമായി ജീവിക്കുന്ന ഒരു സാധാരണക്കാരന്‍ ആണ്.ഒരു രാത്രി അയാളുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ആളെ  അബദ്ധത്തില്‍ വെടി വച്ച് കൊല്ലുന്നു."ഫ്രെഡി എന്ന ക്രിമിനലിനെ ആണ് റിച്ചാര്‍ഡ് കൊല്ലുന്നത്.സ്വയം രക്ഷയ്ക്ക് വേണ്ടി ഉള്ള കൊലപാതകം എന്ന രീതിയില്‍ ആ കേസിനെ അന്വേശണ ഉദ്യോഗസ്ഥന്‍ ആയ "റേ പ്രൈസ്" കണക്കാക്കുന്നു.കൊലപാതകത്തിനു ശേഷം റിച്ചാര്‍ഡ് സമൂഹത്തില്‍ നിന്നും ഉള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്.

  എന്നാല്‍ അതിലും വലിയ ഒരു പ്രശ്നം റിച്ചാര്‍ഡ് നേരിടേണ്ടി വരുന്നു.ഫ്രെഡിയുടെ അച്ഛനായ "ബെന്‍ റസ്സലില്‍" നിന്നും.റസ്സല്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ്‌.അയാള്‍ ജയിലില്‍ നിന്നും പരോളിനു ഇറങ്ങിയ സമയത്താണ് തന്‍റെ മകന്‍ കൊല്ലപ്പെട്ടു എന്ന് അറിയുന്നത്.വളരെ ചെറുപ്പത്തില്‍ തന്നെ തന്നില്‍ നിന്നും അകന്നു താമസിക്കുന്ന മകന്‍റെ മരണം അയാള്‍ അറിഞ്ഞപ്പോള്‍ അയാള്‍ അതിനു കാരണക്കാരന്‍ ആയ റിച്ചാര്‍ഡിനെ കണ്ടു മുട്ടുന്നു.റിച്ചാര്‍ഡ് കുടുംബസ്ഥന്‍ ആണെന്നും അയാള്‍ക്കും ഒരു മകന്‍ ഉണ്ടല്ലോ എന്ന് ഭീഷണിയുടെ സ്വരത്തില്‍ ചോദിക്കുന്നു.ഭയന്ന് പോയ റിച്ചാര്‍ഡ് പോലീസില്‍ പരാതിപ്പെടുന്നു.എന്നാല്‍ പ്രത്യക്ഷത്തില്‍ കുറ്റങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ട് ബെന്നിനെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അവര്‍ അറിയിക്കുന്നു.തന്‍റെ മകന്‍റെ സ്ക്കൂളിന്റെ അടുക്കല്‍ ബെന്നിനെ കണ്ടു എന്ന് പറഞ്ഞത് പോലും ഒരു കേസ് എടുക്കാന്‍ ഉതകുന്നതല്ല എന്നവര്‍ അറിയിക്കുന്നു.ബെന്‍ എന്നാല്‍ അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു.വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അയാള്‍ ആക്രമിച്ചു കയറുകയും ആരും ഇല്ലാത്ത സമയത്ത് അവിടെ ആരോ വന്നു എന്നും ഉള്ള ഒരു പ്രതീതി ജനിപ്പിക്കുന്നു.ഇത്തവണ എന്തായാലും പോലീസ് റിച്ചാര്‍ഡഡിനെയും കുടുംബത്തെയും സംരക്ഷിക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ബെനവരെ ഭയപ്പെടുത്തുക എന്ന ഉദ്യമത്തില്‍ വിജയിക്കുന്നു.പിന്നീട് കേസില്‍ നിന്നും റിച്ചാര്‍ഡ് ഒഴിവാക്കപ്പെട്ടു എന്ന് പോലീസില്‍ നിന്നും അറിയിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന റിച്ചാര്‍ഡ് അവിടെ വച്ച് ഒരു സത്യം മനസ്സിലാക്കുന്നു.താന്‍ കരുതുന്നത് പോലെ അല്ല കഴിഞ്ഞ രാത്രികളില്‍ നടന്ന സംഭവങ്ങള്‍ എന്ന സത്യം.എന്താണ് റിച്ചാര്‍ഡ് അറിഞ്ഞ ആ സത്യം?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  "Dexter" സീരിയലിലെ നായകന്‍ "Michael C Hall" ആണ് റിച്ചാര്‍ഡ്‌ ആയി അഭിനയിക്കുന്നത്.1989 ല്‍ നടന്ന സംഭവങ്ങള്‍ ആണ് ഈ ക്രൈം/ത്രില്ലര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഒരു പരിധി വരെ ഈ ചിത്രം ഒരു ത്രില്ലര്‍ സിനിമയുടെ ഒരു മൂഡ്‌ നല്‍കുന്നുണ്ട്.എന്നാല്‍ അവസാനത്തോട് അടക്കുമ്പോള്‍ ചിത്രം ഒരു ടിപ്പിക്കല്‍ അമേരിക്കന്‍ ചിത്രം ആയി മാറുന്നുണ്ട്.മികച്ച ത്രില്ലര്‍ എന്ന് പറയാന്‍ ഉള്ള സാധ്യത അവിടെ ഈ ചിത്രത്തിന് നഷ്ടം ആകുന്നതു പോലെ തോന്നി.ഹോളിവുഡ് ചിത്രങ്ങള്‍ അമാനുഷിക കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച് സാധാരണ ഇറങ്ങാറുള്ള മികച്ച ചിത്രങ്ങളില്‍ നിന്നും അകലുന്നു എന്ന് ഈ വര്‍ഷത്തെ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ തോന്നും.

More reviews @ www.movieholicviews.blogspot.com

Friday, 12 September 2014

173.PARQUE VIA(SPANISH,2008)

173.PARQUE VIA (SPANISH,2008),|Drama|,Dir:-Enrique Rivero,*ing:-Nolberto Coria,Nancy Orozco.

 "Parque Via" ഒരു മെക്സിക്കന്‍ ഡ്രാമ ചിത്രമാണ്.ഒരു ചെറു ചിലന്തിയെ ചവിട്ടി അരച്ച് പോകുന്ന ഷൂസിലൂടെ ആണ് സിനിമയുടെ തുടക്കം.സിനിമയുടെ പ്രമേയത്തിന് പുറത്തു നില്‍ക്കുന്ന ഈ രംഗത്തിന് എന്നാല്‍ സിനിമയില്‍ പ്രാധാന്യം ഉണ്ട് എന്ന് പിന്നീട് തോന്നാം.ഈ രംഗം ഒരു പക്ഷേ മനസ്സ് മടുപ്പിക്കുന്ന ആവര്‍ത്തന വിരസമായ സംഭവങ്ങളിലേക്കുള്ള ഒരു ചൂണ്ടു പലക ആയിരുന്നിരിക്കാം.ചിത്രം അവതരിപ്പിക്കുന്നത് "ബെറ്റോ" എന്നയാളുടെ ജീവിതമാണ്.ബെറ്റോ മുപ്പതു വര്‍ഷമായി ഒരു വലിയ വീടിന്‍റെ കാവല്‍ക്കാരന്‍ ആണ്.അയാളുടെ ജീവിതത്തില്‍ പുതിയതായി ഒന്നും നടക്കുന്നില്ല.ദിവസവും രാവിലെ എഴുന്നേറ്റതിന് ശേഷം നടക്കുന്ന പ്രവര്‍ത്തികളുടെ ആവര്‍ത്തനം ആണ് എല്ലാ ദിവസവും അയാളുടെ ജീവിതത്തില്‍ ഉള്ളത്. ഇടയ്ക്കിടെ അയാളെ കാണാന്‍ വരുന്ന ആ വീടിന്‍റെ ഉടമസ്ഥയായ ധനികയും പിന്നെ അയാളുടെ രാത്രി സൗഹൃദമായ "ലൂപേ" എന്ന വേശ്യയും മാത്രം ആണ് അയാളുടെ ലോകത്തിനു പുറത്തുള്ള അതിഥികള്‍.ടെലിവിഷന്‍ ആണ് അയാളുടെ പുറം ലോകത്തേക്കുള്ള വാതില്‍.അയാള്‍ കാണുന്ന വാര്‍ത്തകള്‍ പലപ്പോഴും ഭീകരമായ സംഭവങ്ങളെ കുറിച്ചുള്ളത് ആണ്.ഒരു പക്ഷെ സിനിമയില്‍ പലപ്പോഴും കാണിക്കുന്നത് അയാള്‍ അത്തരം വാര്‍ത്തകള്‍ കാണുന്ന രംഗങ്ങള്‍ ആണ്.

 ബെറ്റോ കഴിഞ്ഞ മുപ്പത് വര്‍ഷമായി താമസിക്കുന്ന വീട് വില്‍ക്കാന്‍ അതിന്‍റെ ഉടമസ്ഥ തീരുമാനിക്കുന്നു.വീടിന്‍റെ വില്‍പ്പനയ്ക്ക് ശേഷം ഉള്ള ബെറ്റൊയുടെ ജീവിതവും ഒരു ചോദ്യ ചിഹ്നം ആയി മാറുന്നു.പ്രധാനമായും ബെറ്റോ ഇനി എന്ത് ജോലി ചെയ്യും എന്നുള്ളതാണ്.പിന്നെ പുറം ലോകത്തിലേക്ക്‌ ഇറങ്ങാന്‍ വിമൂഖത ഉള്ള ബെറ്റോ എങ്ങനെ ജീവിക്കും എന്നതും ഒരു പ്രശ്നമാണ്.ഒരു ദിവസം തന്‍റെ യജമാനത്തിയോടൊപ്പം മാര്‍ക്കറ്റില്‍ പോയ ബെറ്റോ അവിടെ ബോധം കേട്ട് വീഴുന്നു.പുറം ലോകം അയാള്‍ക്ക്‌ ഒരു ശല്യമായി മാറുന്നു.അയാള്‍ ഇടയ്ക്ക് പറയുന്നുണ്ട് അയാള്‍ ആദ്യം അവിടെ വന്നപ്പോള്‍ ഒറ്റയ്ക്ക് ആ വലിയ വീട്ടില്‍ താമസിക്കാന്‍ അയാള്‍ക്ക്‌ തീരെ താല്‍പ്പര്യം ഇല്ലായിരുന്നു എന്നും അത് അയാളെ ഭയപ്പെടുത്തിയിരുന്നു എന്നും,പിന്നീട് വീട് നോക്കാന്‍ വന്നവര്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു അയാള്‍ ആ സ്ഥലം കൂടുതലായി ഇഷ്ട്പ്പെടുന്നു എന്ന്,ആ സ്ഥലത്തെ ഏകാന്ത അയാളുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.ആവര്‍ത്തന വിരസമായ ജീവിതം മുന്നോട്ടു പോകുമ്പോള്‍ ഒരു ദിവസം അയാളുടെ സ്വപ്നങ്ങളില്‍ പോലും ചിന്തിക്കാത്ത ആ സംഭവം നടക്കുന്നു.സിനിമയുടെ ആരംഭത്തില്‍ കാണിച്ച മരണം എന്തിലേക്കുള്ള സൂചന ആയിരുന്നു എന്ന് പിന്നീടുള്ള സിനിമ കാഴ്ചയിലൂടെ മനസ്സിലാകും.ഇത്തവണ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസാനം ആകും നമുക്ക് ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കുക.

  മെക്സിക്കന്‍ സിനിമയില്‍ മാറ്റത്തിന്റെ അലയൊലികള്‍ അതും സാധാരണ മനുഷ്യനുമായി സംവേദിക്കുന്ന രീതിയില്‍ അയാളുടെ വ്യാകുലതകളും ദു:ഖവും ആണ് സിനിമയിലൂടെ "റിവേരോ" അവതരിപ്പിച്ചിരിക്കുന്നത്.അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വളരെയധികം പ്രശംസിക്കപ്പെട്ട ഈ ചിത്രം ഈ അടുത്ത് ഇറങ്ങിയ ഒരു മലയാള സിനിമയും ആയി സാമ്യം ഉണ്ടെന്ന് ചിലര്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നു.എന്നാല്‍ പ്രമേയപരമായും കഥാപരമായും ആ ചിത്രമായി ഒരു ബന്ധവും ഇല്ലന്നിരിക്കെ വെറും രണ്ട് സീന്‍ മാത്രം അടര്‍ത്തിയെടുത്ത്‌ ബന്ധം കാണിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചതെന്ന് തോന്നി പോകും.എന്തായാലും ആ അഭിപ്രായങ്ങള്‍ കാരണം ആ സിനിമയ്ക്ക് ഒപ്പമോ അല്ലെങ്കില്‍  അതിന് മുകളിലോ നില്‍ക്കുന്ന ഒരു ചിത്രം കാണാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം.

More reviews @ www.movieholicviews.blogspot.com

Wednesday, 10 September 2014

172.THE TWO FACES OF JANUARY(ENGLISH,2014)

172.THE TWO FACES OF JANUARY(ENGLISH,2014),|Thriller|Drama|,Dir:-Hossein Amini,*ing:-Viggo Mortensen,Kirsten Dunst,Oscar Isac.

 "Strangers On A Train"  "പട്രീഷിയ ഹിഗ്സ്മിത്തിന്റെ" നോവലിനെ ആധാരമാക്കി "ഹിച്ച്കോക്ക്" സംവിധാനം ചെയ്ത ലോക പ്രശസ്ത ത്രില്ലര്‍ സിനിമയാണ്.അതേ പട്രീഷിയയുടെ നോവലിനെ ആസ്പദം ആക്കിയാണ് "The Two Faces of January" എന്ന സിനിമ നവാഗതനായ "Hosein Amini" ഒരുക്കിയിരിക്കുന്നത്.ഈ സിനിമയില്‍ മുഖ്യമായും മൂന്നു കഥാപാത്രങ്ങള്‍ ആണുള്ളത്."ചെസ്റ്റര്‍" എന്ന് പേരുള്ള മദ്ധ്യവയസ്കന്‍,അയാളുടെ ഭാര്യ "കോളറ്റ്" പിന്നെ "റയ്ടല്‍" എന്ന യുവാവും.ചെസ്ട്ടറും ഭാര്യയും ഗ്രീസില്‍ വിനോദസഞ്ചാരികള്‍ ആയി എത്തുന്നു.റയ്ടല്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആണ്.ഒരു ദിവസം തന്‍റെ ജോലിക്കിടയില്‍ റയ്ടല്‍ ചെസ്ട്ടറിനെ ശ്രദ്ധിക്കുന്നു.ഒരു മാസം മുന്‍പ് മരിച്ചു പോയ തന്‍റെ പിതാവിന്‍റെ മുഖ സാദൃശ്യം ചെസ്ട്ടരില്‍ രയ്ടല്‍ കാണുന്നു.റയ്ടല്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ കോളറ്റ് അതെന്തു കൊണ്ടാണെന്ന് റയ്ടലിനോട് ചോദിക്കുന്നു.എന്നാല്‍ റയ്ടല്‍ സ്വാഭാവികമായി പെരുമാറുന്നു.

  റയ്ടല്‍ ചെസ്റ്റര്‍ ദമ്പതിമാരുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു രാത്രി റയ്ടല്‍ തന്റെ പെണ്‍ സുഹൃത്തിനൊപ്പം ചെസ്റ്റര്‍ ദമ്പതികളുടെ ആതിഥ്യം സ്വീകരിക്കുന്നു.അന്ന് അവരോട് വിട പറഞ്ഞതിന് ശേഷം കാറില്‍ പോയിരുന്ന റയ്ടല്‍ കോളറ്റ് അണിഞ്ഞിരുന്ന വല കാറില്‍ നിന്നും കണ്ടെത്തുന്നു.അത് തിരികെ കൊണ്ട് കൊടുക്കാന്‍ ആയി റയ്ടല്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തുമ്പോള്‍ കാണുന്നത് ഒരു മനുഷ്യ ശരീരം താങ്ങി പിടിച്ചു വാതിലിന്‍റെ അടുക്കല്‍ നില്‍ക്കുന്ന ചെസ്ട്ടറിനെ ആണ്.ചെസ്റ്റര്‍ ആ മനുഷ്യന്‍ മദ്യപിച്ചു വഴിയില്‍ കിടന്നപ്പോള്‍ എടുത്തു കൊണ്ട് റൂമില്‍ ആക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നു.രയ്ടല്‍ അയാളെ ഒരു കൈ സഹായിക്കുന്നു.എന്നാല്‍ അയാളുടെ റൂമില്‍ എത്തിയ റയ്ടല്‍ അവിടെ ചെസ്റ്റര്‍ ദമ്പതികളുടെ ഒപ്പം നില്‍ക്കുന്ന തന്‍റെ ഫോട്ടോകള്‍ കാണുന്നു.ഒരു നിമിഷം സംശയിച്ച റയ്ടലിനോട് അയാള്‍ ചെസ്ട്ടരെയും ഭാര്യയേയും അപകടപ്പെടുത്താന്‍ ശ്രമിച്ച ആള്‍ ആണെന്ന് പറയുന്നു.അതിലുണ്ടായ കശപിശയില്‍ ആ മനുഷ്യന്‍ ബോധം കെട്ടു എന്നും.രയ്ടല്‍ അത് വിശ്വസിക്കുന്നു.ചെസ്ട്ടരുടെ അഭ്യര്‍ത്ഥന പ്രകാരം റയ്ടല്‍ അവരെ ആ ഹോട്ടലില്‍ നിന്നും രക്ഷിക്കുന്നു.ഹോട്ടലില്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ട് തിരികെ കിട്ടാന്‍ പാടായതിനാല്‍ പുതിയ ഒരു പാസ്പ്പോര്‍ട്ട് ഒപ്പിച്ചു കൊടുക്കാനും ശ്രമിക്കുന്നു.എന്നാല്‍ ചെസ്റ്റര്‍-കോളറ്റ് ദമ്പതികള്‍ ആരായിരുന്നു?തന്‍റെ പിതാവിന്റെ അടുക്കല്‍ നിന്നും ഓടി അമേരിക്കയില്‍ നിന്നും ഗ്രീസില്‍ എത്തിയ റയ്ടല്‍ കൂടുതല്‍ അവരെ അറിയുന്നു പിന്നീട്.ബാക്കി അറിയാന്‍ സിനിമ കാണുക.

   ഒരു മുഴുനീള ത്രില്ലര്‍ എന്നൊന്നും പുതിയക്കാലത്ത് അവകാശപ്പെടാന്‍ ഈ ചിത്രത്തിന് സാധിക്കില്ല.കാരണം സിനിമയുടെ അവതരണ രീതികള്‍ മാറി എന്നത് തന്നെ.പഴയ രീതിയില്‍ ഉള്ള കഥ  പറച്ചില്‍ ആണ് ഈ സിനിമയിലും ഉള്ളത്.1960 കളുടെ പശ്ചാതലത്തില്‍ അവതരിപ്പിച്ചതിനാല്‍ ആകണം ദൃശ്യഭാഷ്യത്തിലും അത്തരം ഒരു രീതി അവലംബിച്ചിരിക്കുന്നത്.കറുപ്പും വെളുപ്പും കലര്‍ന്ന ഫ്രയ്മില്‍ നമ്മള്‍ കണ്ടിട്ടുള്ള സിനിമകളുമായി സാദൃശ്യം തോന്നുകയും ചെയ്യും.ക്യാമറയില്‍ ഒപ്പിയെടുത്ത മനോഹരമായ "ഗ്രീസും"മികച്ച അഭിനയവും ഈ ചിത്രത്തെ ഒരു തവണ കാണുന്നതില്‍ തെറ്റില്ലാത്ത ചിത്രം ആക്കുന്നു.

More reviews @ www.movieholicviews.blogspot.com

Tuesday, 9 September 2014

171.THE ELEMENT OF CRIME(ENGLISH,1984)

171.THE ELEMENT OF CRIME(ENGLISH,1984),|Thriller|Crime|,Dir:-Lars Von Trier,*ing:-Michael Elphick,Esmond Knight

 "ലാര്‍സ് വോണ്‍ ട്രയറിന്റെ" ആദ്യ സിനിമയാണ് 1984 ല്‍ റിലീസ് ചെയ്ത "The Element of Crime".അദ്ദേഹത്തിന്റെ തന്നെ Europa പരമ്പരയിലെ ആദ്യ ചിത്രവും ഇതായിരുന്നു."Epidemic","Europa" എന്നിവയാണ് പിന്നീട് ഇറങ്ങിയ ഭാഗങ്ങള്‍."ഫിഷര്‍" എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കയ്റോയിലേക്ക് സ്ഥലം മാറ്റപ്പെട്ടു ജര്‍മനിയില്‍ നിന്നും.പിന്നീട് അയാളെ പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വിളിച്ചു ഒരു കേസ് അന്വേഷണത്തിനായി,അയാള്‍ അവിടെ ഉണ്ടായിരുന്ന രണ്ടു മാസങ്ങള്‍ അയാളില്‍ പുതിയ ഒരു രോഗം ഉണ്ടാക്കി-തലവേദന.അയാള്‍ അതിനുള്ള ചികിത്സ തേടി ആണ് കയ്റോയില്‍ ഉള്ള സൈക്കാട്രിസ്റ്റിന്റെ അടുക്കല്‍ എത്തുന്നത്‌;രോഗം ഭേദം ആക്കാന്‍ അയാള്‍ ഫിഷറിനോട് ഹിപ്നോസിസിനു വിധേയന്‍ ആകാന്‍ ആവശ്യപ്പെടുന്നു.ഫിഷര്‍ രണ്ടു മാസം മുന്‍പ് ജര്‍മനിയിലേക്ക്‌ നടത്തിയ യാത്രയും തന്‍റെ ലക്ഷ്യവും അയാളോട് വിവരിക്കുന്നു.ഒരു സ്വപ്നത്തില്‍ എന്നത് പോലെ ആണ് ആ രംഗങ്ങള്‍ ഒക്കെ അവതരിപ്പിച്ചിരിക്കുന്നത്.

  മഴയുടെ പശ്ചാത്തലം എവിടെയും നിറയുന്നു.മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ നിന്നും ജര്‍മനിയിലെ മഴയിലേക്ക്‌..ഫിഷര്‍ "ഓസ്ബോണ്‍" എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശിഷ്യന്‍ ആണ്.അയാള്‍ എഴുതിയ പുസ്തകം ആണ് "The Element of Crime".കുറ്റവാളികളെ കണ്ടെത്താന്‍ ആയി ഓസ്ബോണ്‍ തയ്യാറാക്കിയ തിയറി ഫിഷറിനെ വളരെയധികം ആകര്‍ഷിക്കുന്നു .ഫിഷര്‍ കയ്റോയില്‍ ആയിരുന്നപ്പോള്‍ അതിന്റെ അറബിക് പരിഭാഷയും നടത്തിയിരുന്നു.ഒരു കുറ്റവാളിയുടെ മനസ്സിലേക്ക് ഇറങ്ങി ചെന്ന് അയാളുടെ നീക്കങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വായതം ആക്കിയാല്‍ ആ കുറ്റവാളിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും എന്നായിരുന്നു ഒസ്ബോണിന്റെ സിദ്ധാന്തം."ക്രമര്‍" എന്ന ഫിഷറിന്റെ പഴയ എതിരാളി ആയിരുന്നു അപ്പോഴത്തെ പോലീസ് ചീഫ്.ഓസ്ബോണ്‍ മാനസികമായി തകര്‍ന്ന നിലയില്‍ ആയിരുന്നു.അയാള്‍ ആരെയോ ഭയപ്പെടുന്നതു പോലെ ഫിഷറിന് തോന്നി.ഫിഷര്‍ അവിടെ തിരകെ വരുന്നത്  "ലോട്ടോ കൊലപാതകങ്ങള്‍" എന്ന് കുപ്രസിദ്ധി നേടിയ കൊലപാതകങ്ങളുടെ പുനര്‍ അന്വേഷണത്തിന് ആയിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ലോട്ടോ കൊലപാതകങ്ങളുടെ രീതിയില്‍ വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നു.ലോട്ടോ കൊലപതകങ്ങളിലെ ഇരകള്‍ ലോട്ടറി വില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടികല്‍ ആണ്.അവരെ പ്രത്യേക രീതിയില്‍ പൊട്ടിയ കുപ്പി ഉപയോഗിച്ച് ആണ് കൊല ചെയ്തിരുന്നത്.കേസ് ആദ്യം അന്വേഷിച്ചത് ഓസ്ബോണ്‍ ആയിരുന്നു.അയാളുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലയാളി എന്ന് സംശയിക്കുന്ന "ഹാരി ഗ്രേ" ഒരു കാറപകടത്തില്‍ മരണപ്പെട്ടിരുന്നു.അല്ലെങ്കില്‍ ഓസ്ബോണ്‍ അങ്ങനെ വിശ്വസിച്ചിരുന്നു.ഫിഷര്‍ ഒസ്ബോണിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു,ഹാരിയെ അന്വേഷിച്ചു ഇറങ്ങിയ ഒസ്ബോനിന്റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഒരു യാത്ര.അതില്‍ അയാളുടെ കൂടെ "കിം" എന്ന വേശ്യയും പങ്കാളി ആകുന്നു.ഒസ്ബോണിന്റെ സിദ്ധാന്തം അനുസരിച്ച് നടത്തിയ ആ അന്വേഷണം ഫിഷറെ കൊണ്ടെത്തിച്ചത് മറ്റൊരു ലോകത്തിലേക്ക്‌ ആയിരുന്നു.കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  "The Element of Murder" അവതരിപ്പിച്ചിരിക്കുന്നത് ഫിഷറിന്റെ മനസ്സ് അത് പോലെ തന്നെ പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ തുറന്നുകൊടുത്തു കൊണ്ടായിരുന്നുഅതിനായി മഞ്ഞ വെളിച്ചം കൂടുതല്‍ ആയി ലഭിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ ആണ് ബാക്കി ഉള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.ചിന്തകള്‍ ആയതു കൊണ്ട് തന്നെ പലയിടത്തും കഥ വഴിമുട്ടി നില്‍ക്കുന്നുണ്ട്.അപ്പോള്‍ സൈക്കാട്രിസ്റ്റ് ഫിഷറിനെ അതില്‍ നിന്നും പുറത്തു കൊണ്ട് വരുന്നും ഉണ്ട്.ഒരു അന്വേഷണ ത്രില്ലര്‍ എന്നതില്‍ ഉപരി  മനുഷ്യ മനസ്സിലൂടെ ഉള്ള ഒരു യാത്രയാണ് ഈ ചിത്രം.ഒരു പ്രത്യേക തരം ദൃശ്യാനുഭവം.

More reviews @ www.movieholicviews.blogspot.com

Monday, 8 September 2014

170.VILLALI VEERAN(MALAYALAM,2014)

170.VILLALI VEERAN(MALAYALAM,2014_,Dir:-Sudeesh Sankar,*ing:-Dileep,Namitha Pramod.

ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ ഉള്ള രണ്ടു ആശ്വാസങ്ങള്‍ ആണ് ദിലീപേട്ടന്റെ സിനിമയും തെലുങ്കിലെ രവി തേജയുടെ സിനിമയും.എന്താണെന്നറിയില്ല നല്ല രീതിയില്‍ മനസ്സിന് വിഷമം വരുമ്പോള്‍ ഇവരുടെ സിനിമകള്‍ കാണുമ്പോള്‍ മനസ്സിലെ വിഷമങ്ങള്‍ എല്ലാം ഓടി പോകും."ഡാര്‍ലിംഗ് ഡാര്‍ലിംഗ്" എന്ന സിനിമ ആണ് വിഷമിച്ചിരിക്കുന്ന മനസ്സിന് പറ്റിയ ടോണിക്ക് ദിലീപ് സിനിമകള്‍ ആണെന്ന് എനിക്ക് ആദ്യമായി മനസ്സിലാക്കി തന്നത്.സ്ക്കൂളില്‍ നടന്ന ഒരു ചെറിയ സംഭവത്തില്‍ വിഷമിച്ചിരുന്ന എനിക്ക് അന്ന് മനസ്സ് തുറന്നു ചിരിക്കാന്‍ ഈ ചിത്രം മൂലം സാധിച്ചു.അന്നത്തോടെ ദിലീപ് സിനിമകളുടെ വലിയ ആരാധകന്‍ ആയി ഞാന്‍ മാറി.ഇപ്പോഴും അങ്ങനെ തന്നെ.ലോജിക് ഓഫ് ചെയ്തു വച്ചിട്ട് സിനിമകള്‍ കാണണം എന്ന് എഴുതി വയ്ക്കുന്ന ഈ സമയത്ത് ദിലീപ് എന്ന പേര് കണ്ടാല്‍ തന്നെ ലോജിക് ഓഫ് ആക്കുക എന്നതാണ് അര്‍ഥം എന്ന് മനസ്സിലാക്കി സിനിമ കാണുന്നതാണ് നല്ലത്.അല്ലാതെ സിനിമ കണ്ടതിനു ശേഷം ദിലീപ് എന്തോ വിഷം തന്നു കൊല്ലാന്‍ ശ്രമിച്ചു എന്നുള്ള രീതിയില്‍ നടക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ കാമ്പില്ലാത്ത സംസാരം മാത്രം ആണ്.

  ഇനി "വില്ലാളി വീരന്‍" എന്ന സിനിമയിലേക്ക്.പ്രതീക്ഷകള്‍ തെറ്റിയില്ല.തുടക്കം മുതല്‍ ദിലീപ് സിനിമകളില്‍ ഉള്ള വണ്മാന്‍ ഷോ ആയിരുന്നു ഈ ചിത്രവും.ദിലീപ് എന്ന നടന്‍ ചെയ്‌താല്‍ മാത്രം ഇതില്‍ തമാശയുണ്ടെന്നു മനസ്സിലാക്കാവുന്ന കുറച്ചു ചിരി പടക്കങ്ങള്‍."മോക്ക് ഡ്രില്‍" സീനിനോക്കെ നല്ല രീതിയില്‍ ചിരി ആയിരുന്നു.കുടുംബ പ്രേക്ഷകര്‍ ശരിക്കും ആ രംഗങ്ങള്‍ ഒക്കെ സ്വന്തം താരങ്ങളുടെ  മാസ്സ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഉണ്ടാക്കുന്ന ആര്‍പ്പുവിളികളെക്കാളും കൂടുതല്‍ ആയിരുന്നു.ഇടയ്ക്ക് ടി വി യില്‍ "ചോട്ടാ ഭീം " കാണിക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം ഈ സിനിമയുടെ പ്രേക്ഷകര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന്.സിദ്ധാര്‍ത്ഥന്‍ എന്ന ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ചില പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ആള്‍ ആണ്.സുഹൃത്തായി ഷാജോണിന്റെ കഥാപാത്രവും."ശ്രുംഗാരവേലന്‍" കൂട്ടുകെട്ട് വീണ്ടും അഭ്രപാളികളില്‍ കാണാം.സിദ്ധാര്‍ത്ഥന്‍ തന്‍റെ അമ്മയെ മാത്രം അല്ലാതെ വേറെ മൂന്നു കുടുംബങ്ങളെയും സ്വന്തം പെങ്ങളുടെ കുടുംബം എന്ന പോലെ നോക്കുന്നു.അവരുടെ പ്രശ്നങ്ങള്‍ക്ക് സിദ്ധാര്‍ത്ഥന്‍ സഹായമായി ഇപ്പോഴും കാണും.കാശ് ഒരുക്കാന്‍ ഉള്ള ഓട്ടത്തില്‍ സിദ്ധാര്‍ത്ഥന്‍ ജീവിതത്തില്‍ ആദ്യമായി ഒരു തെറ്റ് ചെയ്യുന്നു.എന്നാല്‍ ആ തെറ്റിന് ഫലമായി സിദ്ധാര്‍ത്ഥന്‍റെ ജീവിതം തന്നെ അപകടാവസ്ഥയില്‍ ആകുന്നു.ആ സമയത്താണ് സിദ്ധാര്‍ത്ഥന്റെ അമ്മ ആ രഹസ്യം എല്ലാവരെയും അറിയിക്കുന്നത്.സിദ്ധാര്‍ത്ഥന്‍ ആരായിരുന്നു എന്നും അയാളുടെ ഇപ്പോഴത്തെ ജീവിതത്തിന്റെ ഉദ്ദേശം എന്താണെന്നും.ചിത്രത്തിന്‍റെ രണ്ടാം പകുതി മുതല്‍ സിദ്ധാര്‍ത്ഥന്‍റെ ജീവിതം മാറി മറിയുന്നു.സിദ്ധാര്‍ത്ഥന്‍ ഇന്നത്തെ നിലയില്‍ എത്താനുള്ള കാരണം അയാള്‍ അറിയുന്നു.സിദ്ധാര്‍ത്ഥന്‍റെ മുന്നോട്ടുള ജീവിതം ആണ് ബാക്കി കഥ.

   ദിലീപ് സിനിമകളില്‍ കഥയും ഒക്കെ നോക്കി പോകുന്നത് തെറ്റ് ആണെന്നാണ്‌ എന്റെ അഭിപ്രായം.സിനിമ ഇഷ്ടം ആയില്ലെങ്കില്‍ അത് കാണാതെ ഇരിക്കാന്‍ ഉള്ള അവകാശം നമുക്കുണ്ട്.ഈ സിനിമ ഇങ്ങനെ തന്നെ ആണ് എന്ന് മനസ്സിലാക്കി പോയ എനിക്ക് അത് കൊണ്ട് നിരാശന്‍ ആകേണ്ടി വന്നില്ല.എന്തായാലും ദിലീപ് ആകാന്‍ ശ്രമിക്കുന്ന ഇതര താരങ്ങള്‍ ചെയ്യുന്നതിലും ഭംഗിയായി ദിലീപ് ഈ വേഷം ചെയ്തിരുന്നു.ആദ്യ പകുതിയില്‍ ഉള്ള തമാശകള്‍ക്കൊക്കെ നല്ലത് പോലെ ചിരിക്കുകയും ചെയ്തു.പക്ഷെ ഇടയ്ക്ക് ആക്ഷന്‍ ഒക്കെ വന്നപ്പോള്‍ കുറച്ച് മടുപ്പായി തോന്നി.കൂടെ പാട്ടുകളും.എന്നാല്‍ സിനിമയുടെ അവസാനം വീണ്ടും തമാശകള്‍ ഒക്കെ വന്നപ്പോള്‍ ആസ്വദിച്ചു.എന്തായാലും ഈ സിനിമയ്ക്ക് റേറ്റിംഗ് ഇടണ്ട കാര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.മെഗാ-സൂപ്പര്‍ താരങ്ങള്‍ അവരുടെ ആരാധകര്‍ക്ക് വേണ്ടി മാത്രം സിനിമ എടുക്കുമ്പോള്‍ ജനപ്രിയ നായകനും തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തി എന്ന് തോന്നുന്നു.

More reviews @ www.movieholicviews.blogspot.com

Sunday, 7 September 2014

169.RAJADHI RAJA(MALAYALAM,2014)

169.RAJADHI RAJA(MALAYALAM,2014),Dir:-Ajai Vasudev,*ing:-Mammootty,Joju

 "ഞാന്‍ വെയിലത്ത്‌ നടന്നാലും ഇക്കയും ലാലേട്ടനും ബെന്‍സില്‍ തന്നെ പോകണം " എന്ന് ചിന്തിക്കുന്ന ആരാധകര്‍ തന്നെയാണ് ഈ താരങ്ങളുടെ ജീവിത വിജയത്തില്‍ നിര്‍ണായ ഘടകം ആയതു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.സാധാരണ ഒരു പ്രേക്ഷകന്‍ ഒരു നല്ല സിനിമ കണ്ടു അതിനെ പുകഴ്ത്തുന്നതിലും അധികം ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയിലൂടെ നേടാം എന്നൊരു വിശ്വാസവും ഇവര്‍ക്കെല്ലാം ഉണ്ടെന്നു തോന്നുന്നു.പറഞ്ഞു വരുന്നത് ഓണം റിലീസുകളെ കുറിച്ചാണ്.മലയാളത്തിലെ പ്രധാനപ്പെട്ട രണ്ടു താരങ്ങളും ആരാധകരെ ലക്ഷ്യമാക്കി ആണ് ഇത്തവണത്തെ ഓണ സിനിമകളും ആയി എത്തിയത് എന്ന് തോന്നി പോകും.വിജയ ഫോര്‍മുല എന്ന് ചിന്തിക്കുന്ന ഒരു പ്രത്യേക അനുപാതം ആണ് ഈ ചിത്രത്തിലും ഉള്ളത്.ആക്ഷന്‍,ഐറ്റം ടാന്‍സ്‌ എന്ന് വേണ്ട ഒരു വിധം മസാലകള്‍ എല്ലാം ഇ ചിത്രത്തിലും ഉണ്ട് .ഉത്സവ ചിത്രങ്ങള്‍ ഇത്തരത്തില്‍ ആയാല്‍ കൂടുതല്‍ ലാഭം കൊയ്യാം എന്നൊരു തോന്നല്‍ അതിന്‍റെ പുറകില്‍ ഉണ്ടായിരുന്നിരിക്കാം.കാരണം നല്ല സിനിമകള്‍ എന്ന് സാധാരണ പ്രേക്ഷകര്‍ പറയുന്ന ചിത്രം ബോക്സോഫീസ് നഷ്ടങ്ങളുടെ ഗണത്തില്‍ പെടുമ്പോള്‍ തീര്‍ച്ചയായും അവരുടെ ചിന്തകളെ കുറ്റം പറയാന്‍ സാധിക്കില്ല.നല്ല സിനിമകള്‍ കാണാന്‍ ആരാധകരും മടിക്കുന്നതായി പലപ്പോഴും കാണാം.മുന്നറിയിപ്പ് എന്ന സിനിമ നല്ല അഭിപ്രായം നേടിയപ്പോഴും ഒരു ബോക്സോഫീസ് ഹിറ്റ്‌ ആയി എന്ന് അതിനെ കുറിച്ച് പറയാന്‍ സാധിക്കുമോ?ആരാധകര്‍ അവയൊന്നും കാണുന്നില്ലേ എന്നുള്ള ചിന്ത അവിടെ ഉണ്ടാകും.

  ഇനി സിനിമയിലേക്ക്.അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയെ തിരികെ കൊണ്ട് വന്നിട്ടുണ്ട്.അത് സിനിമയുടെ ഗുണത്തില്‍ അല്ല.പകരം ആരാധകര്‍ തങ്ങളുടെ ഇക്കയെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നോ ആ രീതിയില്‍.പുതുമ തീരെ ഇല്ലാത്ത കഥ.സാധാരണ ജീവിതം നയിക്കുന്ന നായകന്‍റെ ഭൂതക്കാലവും അയാള്‍ ആരാണ് എന്ന് അറിയുമ്പോള്‍ ഉള്ള പ്രശ്നങ്ങളും എല്ലാം ആണ് കഥയുടെ ഇതിവൃത്തം.സിനിമയില്‍ ജോജു എന്ന നടന്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിട്ടുണ്ട്.ആദ്യ പകുതി ഭൂരിഭാഗവും ജോജു തന്നെ കയ്യടക്കി എന്ന് പറയാം.എന്നാല്‍ ഇടവേളയ്ക്കു മുന്‍പുള്ള സമയം ആരാധകര്‍ ആവേശ തിമിര്‍പ്പില്‍ ആകാന്‍ ഉള്ളത് ഒരുക്കുകയും ചെയ്തിട്ടുണ്ട്.മമ്മൂട്ടി എന്ന നടന്റെ സ്ക്രീന്‍ പ്രസന്‍സ് അപാരം ആണ്.ഈ പ്രായത്തിലും തന്‍റെ സമകാലികരെക്കാളും പ്രസരിപ്പും ഓജസ്സും അദ്ധേഹത്തിനുണ്ട്.ആര്‍ക്കും അസൂയ തോന്നുന്ന വ്യക്തി പ്രഭാവവും.നാല്‍പ്പതുകളില്‍ ഉള്ള കുടുംബനാഥന്‍ ആയി അദ്ധേഹത്തെ കാണുന്നതില്‍ ഒരു വിഷമവും ഇല്ലായിരുന്നു.സിബി-ഉടയാന്‍ സിനിമകളുടെ പതിവ് ചേരുവകയായ ചളിയില്‍ കുതിര്‍ന്ന തമാശകള്‍ക്ക് ഇവിടെ അവര്‍ അവധി നല്‍കി.രാജാധി രാജ എന്ന ബി ജി എം രണ്ടാം പകുതി മുഴുവനും ഉണ്ടായിരുന്നു.ഇപ്പോഴും അത് ചെവിയില്‍ കേള്‍ക്കുന്നത് പോലെ തോന്നുന്നു.

  ആദ്യ പകുതിയുടെ ഒരു രസം രണ്ടാം പകുതിയില്‍ നഷ്ടം ആയതു പോലെ തോന്നി.പഞ്ച് എല്ലാം ഉണ്ടായിരുന്നു എങ്കിലും എവിടെയോ എന്തോ നഷ്ടം ആയ ഒരു അവസ്ഥ."അവതാരം" സിനിമയിലെ അതെ വേഷത്തോടെ വന്ന സിദ്ധിക്കും മറ്റു സഹതാരങ്ങളും രാജയുടെ വണ്മാന്‍ ഷോയില്‍ മുങ്ങി പോവുകയും ചെയ്തു.ആരാധകരുടെ സഹകരണത്തോടെ ഈ ചിത്രം തിയറ്ററുകളില്‍ കുറച്ചു ദിവസം തീര്‍ച്ചയായും കാണും."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍" എന്ന രീതിയില്‍ ആയിരുന്നു സിനിമ എങ്കിലും ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്ന അവരുടെ ഇക്കയെ ഈ സിനിമയില്‍ കാണാന്‍ കഴിഞ്ഞു എന്നതോര്‍ത്ത് സന്തോഷിക്കുന്നും ഉണ്ട്..സമെപക്കാലത്ത് ആരാധകര്‍ പൊക്കി കൊണ്ട് നടന്ന അവരുടെ മാസ്സ് എന്ന് പറഞ്ഞ ചിത്രങ്ങളായ "ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്", "മംഗ്ലീഷ്" എന്നിവയെക്കാളും ഒക്കെ ഭേദം ആയിരുന്നു ഈ  ചിത്രം.എനിക്ക് ഈ ചിത്രം ഒരു ശരാശരി ആയാണ് തോന്നിയത്.ഈ ഓണ ചിത്രത്തിന് എന്റെ മാര്‍ക്ക് 2.5/5

More reviews @ www.movieholicviews.blogspot.com


Saturday, 6 September 2014

168.SAPTHAMASREE THASKARA(MALAYALAM,2014)

168.SAPTHAMASREE THASKARA(MALAYALAM,2014),Dir:-Anil Radhakrishnan Menon,*ing:-Prithviraj,Reenu Mathews.

  പ്രിത്വിരാജും ആസിഫും ഒന്നിക്കുന്ന അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത സപ്തമ. ശ്രീ.തസ്ക്കര ഏഴു കള്ളന്മാരുടെ കഥയാണ് അവതരിപ്പിക്കുന്നത്‌.വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ഒരുമിച്ച് ജീവിതത്തില്‍ കണ്ടു മുട്ടുന്നവര്‍.എല്ലാ മനുഷ്യര്‍ക്കും സ്വന്തമായി പറയാന്‍ ഒരു കഥയുണ്ടാകും.സ്വാഭാവികമായും ഇവര്‍ക്കും കഥ ഉണ്ടാകും.സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ഒന്ന്.സാഹചര്യങ്ങള്‍ കാരണം കുറ്റവാളികള്‍ ആകേണ്ടി വരുന്നവരും അല്ലാതെ അറിഞ്ഞു കൊണ്ട് കുറ്റങ്ങള്‍ ചെയ്യുന്നവരും.ഒരാള്‍ ചെയ്ത കുറ്റങ്ങള്‍ ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളി ആകുന്നുള്ളൂ.ഇവരുടെ അവസ്ഥയും വിഭിന്നം അല്ല.തെളിയിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് അകത്തു കിടക്കേണ്ടി വന്നവര്‍.എന്നാല്‍ അവര്‍ തമ്മില്‍ ഒരു ആത്മ ബന്ധം ഉണ്ടാകുന്നും ഉണ്ട്.അതാണ്‌ അവര്‍ ഒരു ലക്‌ഷ്യം നേടാന്‍ വേണ്ടി ഒരുമിക്കുന്നതും.

   24 നോര്‍ത്ത് കാതം" എന്ന സിനിമയില്‍ നിന്നും അനില്‍ ഈ ചിത്രത്തില്‍ കുറച്ചും കൂടി ഒരു വലിയ താരനിരയെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പേരിനു വേണ്ടി വരുന്ന കഥാപാത്രങ്ങള്‍ മാത്രമായി ഒതുങ്ങാതെ അവര്‍ക്കെല്ലാം താര മൂല്യം നോക്കിയല്ലാതെ ഉള്ള ഒരു പാത്ര സൃഷ്ടി ആണ് ഒരു പരിധി വരെ എങ്കിലും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.സ്ക്രീന്‍ പ്രസന്‍സ് നോക്കുകയാണെങ്കില്‍ "ചെമ്പന്‍ വിനോദ്" ആണ് നായകന്‍ എന്ന് പറയേണ്ടി വരും.എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കഥ അവതരണ ശൈലിയിലും കഥാപാത്രങ്ങള്‍ക്ക് വേണ്ടി സിനിമയെ മോശം ആക്കിയും ഇല്ല.അത് കൊണ്ട് തന്നെ സിനിമ ചില ഇടങ്ങളില്‍ ഒക്കെ ചിരിപ്പിക്കുന്നും ഉണ്ട്.സുധീര്‍ കരമാനയുടെയും നീരജ് മാധവിന്റെയും ഒക്കെ കഥാപാത്രങ്ങള്‍ അത് കൊണ്ട് തന്നെ ശ്രദ്ധേയം ആവുകയും ചെയ്തു.ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച പള്ളിയില്‍ അച്ഛന്റെ വേഷം നന്നായിരുന്നു.രസികന്‍ ആയ ഒരു വൈദികന്‍.Heist സിനിമകളുടെ വിഭാഗത്തില്‍ ഇതിനെയും തീര്‍ച്ചയായും ഉള്‍പ്പെടുത്താം.കാരണം ഈ ചിത്രം ചലിക്കുന്നത്‌ ആ ഒരു ട്രാക്കിലൂടെ മാത്രം ആണ്.അത്യാവശ്യം ഉള്ള കഥാപാത്രങ്ങള്‍ ,കഥാ സന്ദര്‍ഭങ്ങള്‍ അവസാനം ഒളിപ്പിച്ച ട്വിസ്റ്റ്‌ എല്ലാം ചിത്രത്തെ പ്രേക്ഷകന്റെ മുന്നില്‍ ആസ്വാദ്യകരം ആക്കുന്നും ഉണ്ട്.

  ആരാധകര്‍ക്കായി ഒരുക്കിയ ഭൂരിഭാഗം ഓണം ചിത്രങ്ങളില്‍ ഉള്ളതൊന്നും ഇതില്‍ ഇല്ല.ഇതൊരു വലിയ ക്യാന്‍വാസില്‍ വരച്ച ഒരു സാധാരണ ചിത്രം ആണ്.അത് കൊണ്ട് തന്നെ ഈ ചിത്രം പ്രേക്ഷകനെ അത്രയ്ക്കും വെറുപ്പിക്കും എന്ന് തോന്നില്ല.മാസ് എന്ന് പറഞ്ഞു ആരാധകരെ മാത്രം ലക്‌ഷ്യം ആക്കി വരുന്ന സിനിമകള്‍ ഇറങ്ങുന്ന ഈ ഓണക്കാലത്ത് ഒരു പ്രാവശ്യം മുഷിപ്പിക്കാതെ ഇരുന്നു കാണാം ഈ ചിത്രം.

More reviews @ www.movieholicviews.blogspot.com 

Tuesday, 2 September 2014

167.SPIDER(ENGLISH.2002)

167.SPIDER(ENGLISH,2002),|Drama|,Dir:-David Cronenberg,*ing:-Ralf Fiennes,Miranda Richardson

  "സ്പൈഡര്‍" ഒരു മനുഷ്യന്‍റെ ചിന്തകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ്.മാനസിക നില സാധാരണ നിലയില്‍ നിന്നും വ്യത്യസ്തമായ ഒരാള്‍ ആണ് മുഖ്യ കഥാപാത്രം.മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിട്ടയച്ച "ഡെന്നിസ് ക്ലെഗ്" സമൂഹവുമായി കൂടുതല്‍ ഇണങ്ങാന്‍ വേണ്ടി നടത്തുന്ന "Halfway House" ല്‍ അയാള്‍ എത്തുന്നിടത്ത് നിന്നും ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ട്രെയിന്‍ വരുന്ന സിനിമയിലെ ആദ്യ ഷോട്ടില്‍ തന്നെ ഇയാളെ കുറിച്ചുള്ള വിവരണം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.യാത്രക്കാര്‍ എല്ലാം ഇറങ്ങിയതിനു ശേഷം മാത്രം ട്രയിനില്‍ നിന്നും പുറത്തു വരുന്ന ക്ലെഗ്ഗിന്റെ സംഭാഷണങ്ങള്‍ അവ്യക്തം ആണ് പലപ്പോഴും.ചുറ്റും നടക്കുന്നതൊക്കെ ഒരു മായാ ലോകത്തില്‍ എന്നവണ്ണം ആണ് അയാള്‍  നോക്കി കാണുന്നത്.

  തന്നെ പുനരധിവസിപ്പിക്കുന്ന സ്ഥലത്ത് എത്തിയ ക്ലെഗ് സമാനമായ സാഹചര്യങ്ങളില്‍ കൂടി എത്തിയ മറ്റുള്ളവരെയും കാണുന്നു.തങ്ങള്‍ക്കു വിലപ്പെട്ടതെല്ലാം ഇവര്‍ സൂക്ഷിക്കുന്ന സ്ഥലം കാണുമ്പോള്‍ തന്നെ ഇത്തരം മാനസികാവസ്ഥ ഉള്ളവര്‍ അനുഭവിക്കുന്ന സുരക്ഷിതമില്ലായ്മ അവതരിപ്പിക്കുന്നു.ക്ലെഗ് പുതിയ സ്ഥലത്തില്‍ ഒരു പ്രയാണം നടത്തുകയാണ്.ചിന്തകളിലൂടെ ആയിരുന്നു അയാള്‍ സഞ്ചരിച്ചിരുന്നത്.അത് അയാളുടെ ഭൂത കാലത്തിലേക്ക് ഉള്ള ഒരു മടങ്ങി പോക്കും ആയിരുന്നു."സ്പൈഡര്‍" എന്ന്‍ അമ്മ ചെറുപ്പത്തില്‍ വിളിച്ചിരുന്ന ക്ലെഗ് എങ്ങനെ ഈ അവസ്ഥയില്‍ ആയി എന്ന് പ്രേക്ഷകന്‍റെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു.ക്ലെഗ് നടന്നു പോകുന്ന എല്ലായിടത്തും അയാള്‍ തന്നെ തന്നെ കാണാന്‍ തുടങ്ങുന്നു.തന്റെ ജീവിതത്തില്‍ നടന്ന ആ സംഭവങ്ങള്‍ അയാള്‍ വിചിത്രമായ ഒരു ഭാഷയില്‍ ഒരു നോട്ട് ബുക്കില്‍ കോറുന്നു.അയാള്‍ക്ക്‌ നഷ്ടമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് പിന്നീട് അവതരിപ്പിക്കുന്നത്.എന്നാല്‍ ഇത്തവണ ഒരു കാഴ്ചക്കാരന്‍ ആയി അയാള്‍ അവിടെ ഉണ്ട്.ഒരു ചിലന്തി വല നെയ്യുന്നത് പോലെ അയാളുടെ ജീവിതവും അവിടെ അവതരിപ്പിക്കപ്പെടുന്നു.അവസാനം സ്പൈഡര്‍ എന്ന പേര് അന്വര്‍ത്ഥം ആക്കുന്ന രീതിയില്‍ അയാള്‍ ഒരു പരിധി വരെ എങ്കിലും തന്‍റെ ജീവിതത്തിലെ അലോസരപ്പെടുത്തുന്ന വസ്തുക്കളെ ഒഴിവാക്കുന്നു.

 പാട്രിക് മഗ്രാത്തിന്റെ അതെ പേരില്‍ ഉള്ള നോവലിന്റെ ദൃശ്യാവിഷ്ക്കാരം  ആണ് സ്പൈഡര്‍ എന്ന ഈ കനേഡിയന്‍/ബ്രിട്ടീഷ് സിനിമ.അധികം സ്ഥലത്ത് റിലീസ് ഇല്ലായിരുന്നു എങ്കില്‍ കൂടിയും സിനിമയുടെ ചില ഭാഗത്ത്‌ അവതരിപ്പിക്കപ്പെടുന്ന ചില സംഭവങ്ങള്‍ ഒരു സൈക്കോ ത്രില്ലര്‍ മൂഡ്‌ പ്രേക്ഷകന് നല്‍കുന്നുണ്ട്.ചിത്രം സഞ്ചരിക്കുന്നത് പതുക്കെയാണ്.അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ദഹിക്കണം എന്ന് ഇല്ല..

More reviews @ www.movieholicviews.blogspot.com