Thursday, 3 June 2021

1365. Sliding Doors (English, 1998)

 1365. Sliding Doors (English, 1998)

           Fantasy, Romance.



   Butterfly Effect പ്രമേയമായി Sliding Doors.


 ഹെലൻ എന്നത്തേയും പോലെ ജോലിക്കു പോകുന്നു.എന്നാൽ അന്നവളെ കാത്തിരുന്നത് തന്റെ ജോലി പോയി എന്ന വാർത്തയാണ്.നിരാശയായ ഹെലൻ തിരികെ വീട്ടിലേക്കു പോകാൻ വേണ്ടി ട്രെയിൻ കയറാൻ പോകുന്നു.അവിടെ രണ്ടു സാധ്യതകൾ ആണുള്ളത്.ഒന്നു, അവൾക്കു കയറാൻ ഉള്ള ട്രെയിനിൽ കയറാൻ സാധിക്കുന്നു.രണ്ടു, അവൾക്കു ആ ട്രെയിനിൽ കയറാൻ സാധിക്കുന്നില്ല.


  ഈ രണ്ടു അവസ്ഥയുടെയും അനന്തരഫലങ്ങൾ എന്തായിരിക്കാം?മനുഷ്യന്റെ ജീവിതത്തിൽ ഇതു പോലെ ധാരാളം അവസ്ഥകൾ ഉണ്ടാകാറുണ്ട്.ചിലപ്പോൾ ചെറിയ കാര്യങ്ങൾ പോലും നമ്മൾ തന്നെ ശ്രദ്ധിക്കാതെ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ impact ഉണ്ടാക്കാൻ സാധ്യത ഉള്ളവ.Butterfly Effect ന്റെ സാധ്യതകൾ അനന്തമാണ്.നമ്മൾ ചെയ്യുന്ന കാര്യങ്ങളും ചെയ്യാത്ത കാര്യങ്ങളും എല്ലാം ഇതിൽ ഘടകം ആകാറുണ്ട്.


  ഇവിടെ ഈ രണ്ടു സംഭവങ്ങൾ ഹെലന്റെ ജീവിതത്തെ നന്നായി ബാധിക്കുന്നുണ്ട്.ട്രെയിൻ സംഭവത്തിനു ശേഷം അവൾ കണ്ടു മുട്ടുന്നവർ, അന്നവൾക്കു നേരിടേണ്ടി വരുന്ന സംഭവങ്ങൾ, അങ്ങനെ എല്ലാം.ഈ രണ്ടു സംഭവങ്ങളും അതി സമർഥമായി പാരലൽ ആയി സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടും ഉണ്ട്.സാധാരണയായി ഇത്തരം പ്രമേയങ്ങളിൽ വരുന്ന അതി സങ്കീർണതകൾ ഒന്നും Sliding Doors ൽ ഇല്ല.വളരെ സിംപിൾ ആയ ഒരു കഥയാണിത്.എന്നാലും കഥയിൽ, ഹെലന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ വ്യക്തവുമാണ്.


 ഹെലൻ ആയി അഭിനയിച്ചിരിക്കുന്ന Gwyneth Paltrow നന്നായി തന്റെ റോൾ അഭിനയിച്ചിട്ടുണ്ട്.ഒരേ കഥയിലെ രണ്ടു അവസ്ഥകൾ നല്ലൊരു കൗതുകവും ആയിരുന്നു.തമിഴ് സിനിമയായ 12 B ഈ സിനിമയുടെ adaptation ആയിരുന്നു.


 എന്തായാലും നേരത്തെ പറഞ്ഞതു പോലെ സിംപിൾ ആയ, എന്നാൽ സങ്കീർണമായ ഒരുണപ്രമേയം അവതരിപ്പിക്കുന്ന ചിത്രമാണ് Sliding Doors. Butterfly Effect പ്രമേയം ആയി വരുന്ന സിനിമകളുടെ genre സ്നേഹികൾക്കു ഇഷ്ടമാകും Sliding Doors. ഇതിനോട് ചേർത്തു വയ്‌ക്കേണ്ട മറ്റൊരു സിനിമയാണ് Blind Chance (1982).


@mhviews rating:3/4

Telegram Link: t.me/mhviews

More movie suggestions and link available @www.movieholicviews.blogspot.ca

1364. The Soul (Chinese Mandarin, 2021)

 1364. The Soul (Chinese Mandarin, 2021)

         Mystery, Sci-Fi



   "സസ്പെൻസുകൾ നിറഞ്ഞ The Soul"


   വാങ് ഷി കോംഗ് എന്ന ബിസിനസ്സുകാരന്റെ ദാരുണമായ മരണം തുടക്കത്തിൽ തന്നെ അയാളുടെ മകൻ പ്രതികാരം ആയി ചെയ്തു എന്ന ചിന്ത ആയിരുന്നു പൊലീസിന്.ഈ കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന്റെ പ്രാധാന്യം കാരണം, പ്രത്യേകിച്ചും മരിച്ച ആൾ വലിയ ഒരു ബിസിനസുകാരൻ ആയതു കൊണ്ട് തന്നെ സമൂഹത്തിൽ വളരെയധികം ശ്രദ്ധേയവും ആയിരുന്നു.ഈ അവസരത്തിൽ ആണ് കാൻസർ ബാധിതനായ പ്രോസിക്യൂട്ടർ ലിയാങ് കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്.


  എന്നാൽ അന്വേഷണം മുന്നോട്ട് പോകുന്തോറും കൂടുതൽ സങ്കീര്ണതകളിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്.ആദ്യ നിഗമനത്തിൽ നിന്നും മുന്നോട്ടുള്ള കാര്യങ്ങൾ ഒരു ഫാന്റസി കഥ പോലെ ആണ് പോകുന്നത്.സയൻസ് ഫിക്ഷന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയ ചിത്രം ക്ളൈമാക്‌സ് വരെയും പ്രേക്ഷകന് പിന്നീട് ഓരോ ട്വിസ്റ്റുകളും സസ്പെന്സും നൽകുന്നു.


 Netflix ചിത്രമായ The Soul എന്ന ചൈനീസ്-തായ്വാനീസ് ചിത്രത്തിന്റെ ട്രെയിലർ ആദ്യം കണ്ടപ്പോൾ ഒരു ഹൊറർ ചിത്രം ആയിരിക്കും എന്ന് ഫീൽ ആണ് ഉണ്ടായത്.കുറ്റം പറയാൻ പറ്റില്ല.ചിത്രത്തിന്റെ കഥയുടെ തുടക്കവും അങ്ങനെ ആയിരുന്നു.എന്നാൽ, ഏകദേശം 2030 കൾക്കു ശേഷം നടക്കുന്ന കഥ എന്ന നിലയിൽ ചിത്രം പോകുമ്പോൾ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സാങ്കേതിക കുതിപ്പും, ഫാന്റസി ആയി ഇപ്പോൾ കരുതുന്ന ചില കാര്യങ്ങൾ എങ്കിലും യാഥാർഥ്യത്തിൽ വരുത്താൻ ഉള്ള സാധ്യതകളും കണക്കിലെടുക്കുമ്പോൾ മികച്ച ഒരു ചിത്രമായി ആണ് The Soul നെ കാണാൻ കഴിയുക.


  ഒരു പരിധി വരെ ചിത്രം പ്രേക്ഷകന് ഊഹിക്കാവുന്ന രീതിയിൽ പോവുകയും, പിന്നീട് ചെറിയ ഒരു ട്വിസ്റ്റിലൂടെ കഥ മാറുകയും ചെയ്യുമ്പോൾ പ്രതീക്ഷിക്കാൻ ആകാത്ത പലതും ചിത്രം നൽകുന്നുണ്ട്.ഈ ഒരു ഘടകം മുൻ നിർത്തി സിനിമ 2 മണിക്കൂറിൽ അധികം ഉണ്ടാകുന്നെങ്കിലും പ്രേക്ഷകനെ അധികം ബോർ അടുപ്പിക്കില്ല.കാരണം ഈ സിനിമ ഇത്തരം ഒരു സമയ ദൈർഘ്യം ആവശ്യപ്പെടുന്നുണ്ട്.


  കഥയുടെ തുടക്കം മാത്രം ആണ് നൽകിയിരിക്കുന്നത്.സിനിമ കാണുക.യാതൊരു മുൻവിധിയും ഇല്ലാതെ.തീർച്ചയായും ഇഷ്ടപ്പെടും.ഇടയ്ക്കു അൽപ്പം സങ്കീർണമായി കഥ തോന്നുമെങ്കിലും അവസാനത്തോട് അടുക്കുമ്പോൾ കുരുക്കുകൾ എല്ലാം അഴിയുകയും ചെയ്യും.


 ജിയംഗ്- ബോയുടെ Transfer Souls എന്ന സയൻസ് ഫിക്ഷൻ നോവൽ ആണ് ഈ സിനിമയ്ക്ക് പ്രമേയം ആയിരിക്കുന്നത്.


 ധാരാളം sub-genre കൾ ഒന്നിപ്പിച്ച നല്ല ഒരു സിനിമയാണ് The Soul.


@mhviews rating: 3.5/4


സിനിമ Netflix ൽ ലഭ്യമാണ്.

Telegram link: t.me/mhviews 

More movie suggestions and link @www.movieholicviews.blogspot.ca

Wednesday, 26 May 2021

1363. Wrath of Man(English, 2021)

 1363. Wrath of Man(English, 2021)

           Action, Thriller.



"Wrath of Man- ഒരു ഗയ് റിച്ചിയൻ ആക്ഷൻ ത്രില്ലർ"


    എവിടുന്നോ വന്ന ഒരാൾ.അയാളുടെ പേര് Patrik Hill എന്നായിരുന്നെങ്കിലും അയാളെ അവർ H എന്നു വിളിച്ചു; H എന്നാൽ Hell (നരകം).അയാൾ ജോലിക്കു വന്നിരിക്കുകയാണ്.ഒരു സെക്യൂരിറ്റി കമ്പനിയിൽ.അവരുടെ പ്രധാന ജോലി ബാങ്കുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്ക് വലിയ തുകകൾ സുരക്ഷിതമായി എത്തിച്ചു കൊടുക്കുക എന്നതാണ്.കുറച്ചു ദിവസം മുൻപ് കൂടി കാശുമായി പോയ ഒരു ട്രക്ക് ആരോ ആക്രമിച്ചതേ ഉള്ളൂ.


  പുതുതായി വന്ന ആൾ ട്രെയിനിങ് സമയത്തു ഒക്കെ ശരാശരിയിൽ ആണ് പരിശീലനം പൂർത്തി ആക്കിയത്.എന്നാൽ പിന്നീട് അയാൾ ഒരു psychopath പോലും ആണോ എന്ന് കൂടെ ജോലി ചെയ്യുന്നവർക്ക് തോന്നുകയുണ്ടായി.അങ്ങനെ മറ്റുള്ളവർക്ക് തോന്നാൻ അയാൾ എന്താണ് ചെയ്തത്?ദുരൂഹതകൾ നിറഞ്ഞ അയാൾ ആരായിരുന്നു?


 Nobody യ്ക്ക് ശേഷം കാത്തിരുന്ന ആക്ഷൻ ചിത്രം ആയിരുന്നു Wrath of Man.പ്രത്യേകിച്ചും 'The Gentleman' എന്ന കിടിലൻ ചിത്രത്തിന് ശേഷം ഗയ് റിച്ചി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നടനായ ജേസൻ സ്റ്റാത്തവും ആയി ഒന്നിക്കുന്ന നാലാമത്തെ ചിത്രം ആകുമ്പോൾ പ്രതീക്ഷ കൂടി.Le Convoyeur" (aka "Cash Truck") എന്ന 2004 ലെ ഫ്രഞ്ച് ചിത്രത്തിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചത്.


വ്യക്തിപരമായി, ഗയ് റിച്ചിയുടെ കൂടെ ഉള്ള 3 ജേസൻ ചിത്രങ്ങളും പ്രിയപ്പെട്ടവയാണ്. Lock, Stock and 2 Smoking Barrels, Snatch, Revolver ഒക്കെ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും എന്നു വിശ്വസിക്കുന്നു.


  അങ്ങനെ ഈ പ്രതീക്ഷകളിൽ എല്ലാം കൂടി സിനിമ കണ്ടു തുടങ്ങി.ഭൂരിഭാഗ ഗയ് റിച്ചി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി Wrath of Man അമേരിക്കയിൽ നടക്കുന്ന കഥയായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ ഗയ് റിച്ചി സിനിമകളിൽ രസകരമായ പല ഡയലോഗുകൾക്കും കാരണമായ ബ്രിട്ടീഷ് accent ഈ സിനിമയിൽ അങ്ങനെ നഷ്ടമായത് പോലെ തോന്നി.അൽപ്പം ദുരൂഹത ഒക്കെ മുന്നിൽ വച്ചു തുടങ്ങുന്ന കഥ പിന്നീട് പ്രവചിക്കാവുന്ന കഥയായി മാറുന്നുണ്ട്.പറഞ്ഞു വരുന്നത് കഥയിൽ സ്ഥിരം ഗയ് റിച്ചി സിനിമകളിലെ പോലെ പ്രവചനാതീതമായ സംഭവങ്ങൾ ഒക്കെ കുറവായിരുന്നു എന്നതാണ്.


  മുഖത്തു ഭാവങ്ങൾ ഒന്നും വരില്ല എന്നു ഒരു കാലത്തു പരിഹസിച്ച ജേസൻ ഗയ് റിച്ചി സിനിമകളിലൂടെയും, എപിക് ആയി മാറിയ Spy യിലെ വട്ടൻ സ്പൈ ആയി വന്ന റിക് ഫോർഡിലൂടെ ഒക്കെ പ്രേക്ഷകന്റെ അഭിപ്രായം മാറ്റിയത് ആണ്.എന്നാൽ ഈ ചിത്രത്തിൽ അങ്ങനെ ഉള്ള സ്കോപ് ഒന്നുമില്ലായിരുന്നു എന്നു മാത്രമല്ല അത്തരത്തിൽ ഒരു കഥാപാത്ര സൃഷ്ടി ആയിരുന്നത് കൊണ്ടു തന്നെ എല്ലാവരോടും ദേഷ്യം മാത്രമുള്ള ഒരു മുഖവും ആയി ആണ് ജേസൻ സ്‌ക്രീനിൽ വരുന്നത്.


 സ്‌കോട്ട് ഈസ്റ്റവുഡ് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും ഇഷ്ടപ്പെട്ട നടന്റെ മകൻ എന്ന നിലയിൽ കൂടുതൽ സ്‌ക്രീനിൽ കാണാൻ താൽപ്പര്യമുള്ള ആളാണ് സ്‌കോട്ട് എന്നത് കൊണ്ടു തന്നെ ആ കഥാപാത്രത്തെ കാത്തിരുന്നെങ്കിലും സിനിമയുടെ ഒഴുക്കിൽ പോകുന്ന ഒരു കഥാപാത്രമായി മാത്രം നിന്നൂ.ജോഷ് ഹർട്ടനെറ്റ്,പോസ്റ്റ് മലോണ്,ജെഫ്രി ഡൊണാവൻ തുടങ്ങി decent ആയ ഒരു താരനിര ഉണ്ടെങ്കിലും വലുതായി ആർക്കും ഒന്നും ചെയ്യാൻ ഇല്ലായിരുന്നു.


ജേസൻ സ്റ്റാതം മാത്രമാണ് സിനിമയിൽ വ്യക്തമായ പ്രാധാന്യം ഉള്ള റോൾ ചെയ്തത്.സിനിമ മൊത്തം ജേസന്റെ One-Man-Show ആയിരുന്നു എന്ന് പറഞ്ഞാലും കുറഞ്ഞു പോകില്ല.അത്രയേറെ സ്‌ക്രീൻ ടൈമും പൂർണമായും ഒരു മാസം ആക്ഷൻ ഹീറോ ആയി ആണ് ജേസൻ സിനിമയിൽ ഉള്ളത്.ആക്ഷൻ രംഗങ്ങളിൽ  അടി-ഇടിയേക്കാളും  കൂടുതലും തോക്ക് കൊണ്ടു ആയിരുന്നു.


 മൊത്തത്തിൽ ഒരു ഗയ് റിച്ചി സിനിമ കണ്ട ഫീലിനെക്കാളും ജേസൻ സ്റ്റാത്തത്തിന്റെ ഒരു ആക്ഷൻ ചിത്രം എന്നു വിലയിരുത്താം Wrath of Man എന്ന ചിത്രത്തെ.ആക്ഷൻ ചിത്രങ്ങളുടെ ആരാധകർക്ക് മുഷിപ്പില്ലാതെ കാണാൻ കഴിയും Wrath of Man.എന്തായാലും സിനിമ മൊത്തത്തിൽ ഇഷ്ടമായി.


 @mhviews rating: 3/4


Tuesday, 25 May 2021

1362. Inside Man (English,2006)

 1362. Inside Man (English,2006)

          Thriller.



  Heist സിനിമ വിഭാഗത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് Inside Man. Denzel Washington, Clive Owen, Jodie Foster,Christopher Plummer തുടങ്ങി മികച്ച അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്.വ്യക്തിപരമായി ഈ ഒരു genre യിൽ Dog Day Afternoon ന് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട heist ചിത്രങ്ങളിൽ ഒന്ന് ആണ് Inside Man.

  

പതിവ് ബാങ്ക് മോഷണങ്ങളുടെ മാതൃകയിൽ ആണ് ചിത്രം ആരംഭിക്കുന്നത്.എന്നാൽ പിന്നീട് മോഷ്ട്ടാക്കളുടെ രീതി, അവരുടെ ലക്ഷ്യം എല്ലാം കൂടി ഒരു മിസ്റ്ററി ഫീൽ സിനിമ നൽകുന്നുണ്ട്.ക്ളൈവിന്റെ കഥാപാത്രം അത്തരം ഒരു ട്രാക്കിൽ ആണ് യാത്ര ചെയ്യുന്നത്.ഡാൽട്ടൻ റസൽ എന്ന കഥാപാത്രം നൽകുന്ന മിസ്റ്ററി വശത്തെ ചുറ്റിപ്പറ്റി ആണ് മറ്റു കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്.


 പണത്തെക്കാളും വലിയ ചില കാര്യങ്ങൾ ഉണ്ട്.പ്രത്യേകിച്ചും ആ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടി വരുന്ന ഒരാൾ ഉള്ളപ്പോൾ സിനിമയുടെ ത്രില്ലിംഗ് factor നേക്കാളും പ്രേക്ഷകന് ആ കഥാപാത്രത്തിന്റെ രഹസ്യം അറിയാൻ ആയിരിക്കും താൽപ്പര്യം.പിന്നീട് വന്ന

 പല ചിത്രങ്ങളിലും സമാനമായ അവിഷ്‌ക്കാരം ഉണ്ടായിട്ടും ഉണ്ട്.


  സിനിമയിൽ ഡൻസലിനെ വരെ ഒതുക്കി കളഞ്ഞ പ്രകടനം ആയിരുന്നു ക്ളൈവിന്റെ കഥാപാത്രം എന്നു തോന്നി.പലപ്പോഴും സ്‌കോർ ചെയ്യുന്ന ഒരു ബാങ്ക് കൊള്ളക്കാരൻ.സിനിമയുടെ അവസാന ഭാഗങ്ങളിലേക്ക് പോകുമ്പോൾ ധാരാളം സസ്പെൻസ് സീനുകൾ പ്രേക്ഷകനെ കാത്തിരിക്കുന്നുണ്ട്.


  Money Heist പോലെ ഒക്കെ ഉള്ള ഒരു അവതരണ രീതി അല്ല ചിത്രത്തിന് ഉള്ളത്.കുറച്ചു കൂടി ഗൗരവം ഉള്ള ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതു സമയമെടുത്തു തന്നെ അവതരിപ്പിക്കണം.Inside Man അതിനു ശ്രമിക്കുന്നുണ്ട്.


 Inside Man ആരംഭിക്കുന്നതും അവസാനിക്കുന്നതും ദിൽസെയിലെ 'ചയ്യ ചയ്യ' പാട്ടിലൂടെ ആണ്.സിനിമ ഇറങ്ങിയ സമയം വലിയ വാർത്തയായിരുന്നു entertainment വാർത്ത വിഭാഗത്തിൽ.സ്പായ്ക് ലീയുടെ Inside Man നേരത്തെ പറഞ്ഞതു പോലെ Heist സിനിമകളിലെ ഒരു ക്ലാസിക് ആയി കാണാൻ ആണ് താൽപ്പര്യം.ഈ വിഭാഗത്തിൽ ഉള്ള സിനിമകൾ കാണണം എന്നു തോന്നുമ്പോൾ ധൈര്യമായി സിനിമ കാണാവുന്നതാണ്.


 @mhviews rating: 3.5/4


ടെലിഗ്രാം ലിങ്ക്: t.me/mhviews.


For download link and more movie suggestions, go to www.movieholicviews.blogspot.ca

Monday, 24 May 2021

1361.Love Death + Robots (English,2019)

 1361.Love Death + Robots (English,2019)

          Sci-Fi,Animation

         OTT:Netflix, 2 Seasons 26 Episodes(7 mins-15 mins)



  സാധാരണ ഒരു സീരീസ് കാണാൻ ഇരുന്നത് പോലെ ആണ് Love Death + Robots കണ്ടു തുടങ്ങിയത്.എന്നാൽ നല്ലതു പോലെ രസിപ്പിച്ചു  Love Death + Robots. നമ്മൾ ഇപ്പോൾ കാണുന്നതിലും വിഭിന്നമായ ലോകം ആണ് സീരീസിൽ ഉള്ളത്.പലപ്പോഴും weird ആയ, ഭാവന വേറെ ലെവലിൽ എത്തി എന്നു പറയാവുന്ന 26 കഥകൾ. നമ്മൾ ജീവിക്കുന്ന ലോകം എപ്പോഴെങ്കിലും എത്തി ചേരാൻ സാധ്യത ഉള്ള അവസ്ഥകൾ ആണ് പല കഥകളിലും അവതരിപ്പിക്കുന്നത്.


  റോബോട്ടുകൾ, മറ്റു ലോകത്തിൽ നിന്നും ഉള്ള പല രൂപത്തിൽ ഉള്ള ഭീകര രൂപികൾ മുതൽ മനുഷ്യനുമായി ഏതെങ്കിലും ഒരു കാലത്തിൽ contact ൽ വരാവുന്ന ധാരാളം കഥകൾ ഈ സീരീസിൽ ഉണ്ട്.അതിനൊപ്പം മനുഷ്യന്റെ മനസ്സിന്റെ ചിന്തകളിലും ജീവിതത്തിലും ഉണ്ടാക്കാൻ സാധ്യത ഉള്ള ആത്മീയവും ശാരീരികവും ആയ മാറ്റങ്ങൾ എല്ലാം ഈ സീരീസിലെ വിഷയങ്ങൾ ആണ്.


  കുറച്ചു സമയം മാത്രം (ഏകദേശം 7- 15 മിനിറ്റുകൾ) ആണ് ഓരോ എപ്പിസോഡും.ചിലതൊക്കെ എപിക് എന്നു വിളിക്കാവുന്ന അത്ര ഭാവന ഉള്ളത് ആണ്.പലതിലും പൊതുവായി സ്നേഹം, മരണം, റോബോട്ട് എന്നിവയും ആയി ബന്ധപ്പെടുത്തിയിട്ടു ഉണ്ടെങ്കിലും വേദന എന്നൊരു വിഭാഗം കൂടി പലതിലും കാണാം.അതു ഈ മൂന്നുമായി ബന്ധപ്പെട്ടിരിക്കുന്നു.


 Netflix ന്റെ മികച്ച ഒരു പരീക്ഷണം എന്നു വേണമെങ്കിൽ പറയാം.കുറവുകൾ ഇല്ല എന്നല്ല, ഉണ്ട്.പ്രത്യേകിച്ചും പലപ്പോഴും സമയ ദൈർഘ്യം കാരണം കഥാപാത്രങ്ങളുടെ ഭൂതകാലം പ്രേക്ഷകൻ ഊഹിക്കേണ്ടി വരും; സീരീസിൽ ഉള്ള ചില സൂചനകളിലൂടെ.അതു പോലെ കഥാപാത്രങ്ങൾ വികസിക്കാൻ ഉള്ള സമയവും ഇല്ല എന്നു കാണാം.


  എന്നാലും മിനി ക്ലിപ്പുകൾ പോലെ പ്രേക്ഷകനെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും അത്ഭുതം ഉളവാക്കുകയും ചെയ്യുന്ന ഒരു പിടി നല്ല കഥകൾ ഈ സീരീസിൽ ഉണ്ട്.വെറുതെ ഇരിക്കുന്ന സമയം ചുമ്മാതെ Netflix ൽ ഓരോ എപ്പിസോഡ് ആയി കാണാൻ സാധിക്കും.സംഭവം സിംപിൾ ആണെങ്കിലും വലിയ കാര്യങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.ഭാവനയുടെ അവിഷ്‌ക്കാരം ആനിമേഷൻ /Live Action ആയിട്ടാണ് അവതരണം എങ്കിലും കഥാപാത്രങ്ങൾക്ക് ജീവനുണ്ട്.


  Apocalyptic ലോകം, ടെക്‌നോളജി വികസിച്ച ലോകം, മനുഷ്യരുടെ സ്ഥാനം റോബോട്ടുകൾ കയ്യടക്കിയ കാലം തുടങ്ങി വ്യത്യസ്തമായ സയൻസ് ഫിക്ഷൻ ടോപ്പിക്കുകൾ കാണാൻ ഉള്ള മൂഡ് ആണെങ്കിൽ ഒന്നും നോക്കേണ്ട, Love Death + Robots stream ചെയ്തോളൂ.Binge watching ന് പറ്റിയ സീരീസ്.


@mhviews rating:3.5/4




 


   

1360. Recalled (Korean, 2021)

 1360. Recalled (Korean, 2021)

           Mystery.



Recalled: കാഴ്ചകൾ എല്ലാം സത്യമാണോ?


  ഒരു അപകടത്തിൽ അബോധാവസ്ഥയിൽ ആയ സൂ-ജിൻ ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ആണ്.കൂടെ ഭർത്താവ് ജി-ഹുന്നും ഉണ്ട്.നല്ല രീതിയിൽ പരിചരണം ലഭിച്ച സൂ-ജിൻ പൂർണ ആരോഗ്യസ്ഥിതി നേടിയെങ്കിലും ചില കാഴ്ചകൾ അവൾ കണ്ടു തുടങ്ങി.കഴിക്കുന്ന മരുന്നുകൾ മുതൽ ഉള്ള ഹാലുസിനേഷൻ കാരണം Deja Vu  പോലെ ഒരു അവസ്ഥയിൽ അവൾ എത്തി ചേർന്നിരിക്കാം എന്നു ഡോക്റ്റർ അവളെ പിന്നീട് പരിശോധിച്ചപ്പോൾ പറയുന്നു.


  അപകടം മൂലം പഴയ ഓർമകൾ നശിച്ച അവൾ താൻ ആരാണെന്നു കണ്ടു പിടിക്കാൻ ഇറങ്ങി തിരിച്ചിരുന്നു.ഭർത്താവിൽ നിന്നും ലഭിച്ച അറിവുകൾക്കൊപ്പം അവൾ തന്റെ അന്വേഷണം തുടങ്ങുന്നു.എന്നാൽ അന്വേഷണത്തിന്റെ ഒരു ദിശയിൽ അവൾ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നു.


 അവൾ ഇപ്പോൾ ജീവിക്കുന്ന ജീവിതം അല്ലായിരുന്നു അപകടത്തിന് മുന്നേ ഉള്ളത് എന്ന രഹസ്യം അവളെ തകർത്തു.ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന ചോദ്യം അവളുടെ മുന്നിൽ വന്നു.അവളുടെ യഥാർത്ഥ ജീവിതം എന്തായിരുന്നു എന്നു കണ്ടെത്തുമോ എന്നതാണ് ഈ സിനിമയുടെ ബാക്കി കഥ.


 Before I Go to Sleep ന്റെ പോലെ ഒരു കഥയാണ് സിനിമ കണ്ടു തുടങ്ങിയപ്പോൾ മനസ്സിൽ വന്നത്.സിനിമ ആ കഥയുടെ റീമേക് ആണോ എന്ന് പോലും സംശയിച്ചു.എന്നാൽ മേൽപ്പറഞ്ഞ കഥയുടെ അപ്പുറം സിനിമയുടെ മൊത്തം സ്വഭാവവും മാറുകയാണ്.ട്വിസ്റ്റുകളും അതിനൊപ്പം നേരത്തെ കണ്ടു പോയ പൽ കാര്യങ്ങളുടെ വിശദീകരണവും എല്ലാം ആയി സിനിമ അതിന്റെ 'കൊറിയൻ സ്വഭാവം' കാണിച്ചു തുടങ്ങി എന്നു തന്നെ പറയാം.


  അൽപ്പ നേരം കാണിച്ച കഥയിൽ നിന്നും കഥാപാത്രങ്ങൾ ഓരോ സ്റ്റേജിലും കൂടുതൽ വ്യക്തമായി വരുമ്പോൾ നേരത്തെ കണ്ട കാഴ്ചകളും കഥകളും എല്ലാം കൂടി മനസ്സിൽ നിന്നും കളഞ്ഞു പുതിയത് establish ചെയ്യേണ്ട അവസ്ഥ പ്രേക്ഷകന് ഉണ്ടാക്കുന്നുണ്ട്.


 നല്ല interesting ആയി തോന്നി സിനിമയുടെ കഥ.കൊറിയൻ സിനിമ സ്നേഹികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് സിനിമ;അവസാന സീൻ വരെ.

Download Link: t.me/mhviews

@mhviews rating: 3/4


 For more.movie auggestions and download link, go to www.movieholicviews.blogspot.ca


 

Monday, 17 May 2021

1359.Space Sweepers (Korean,2021)

 1359.Space Sweepers (Korean,2021)

         Sci-Fi, Action.



  ഒരു സിനിമയിൽ ഉൾക്കൊള്ളാവുന്നതിലും അധികം കഥാപാത്രങ്ങളും സംഭവങ്ങളും നിറഞ്ഞ സിനിമയാണ് Space Sweepers.ഒരു പക്ഷെ ഒരു സീരീസ് ആയി വന്നിരുന്നെങ്കിൽ വലിയ സ്കോപ് ഉള്ളതായി തോന്നിയിരുന്നു.ഓരോ കഥാപാത്രത്തിന്റെയും back story വെറുതെ പറഞ്ഞു പോയത് സിനിമ എന്ന നിലയിൽ വലിയ പ്രശ്നം ആയി തോന്നിയില്ലെങ്കിലും ഓരോ കഥാപാത്രവും develop ചെയ്തു ഒരു സീരീസ് ആയി വന്നാൽ നന്നായിരുന്നു എന്നു തോന്നി.


 കൊറിയൻ സിനിമയിൽ ആദ്യമായി വന്ന സ്‌പേസ് സംബന്ധമായ ചിത്രമാണ് Space Sweepers.Engaging ആയ ഒരു കഥ തന്നെയാണ് സിനിമയുടെ മുതൽക്കൂട്ടും.2092 ൽ ഭൂമിയിൽ നിന്നും മാറി മട്ടുണ്ഗ്രഹങ്ങളിലേക്കു മനുഷ്യർ താമസിക്കാൻ തുടങ്ങുന്നത് ആണ് സിനിമയുടെ ഒറ്റവരിയിൽ ഉള്ള കഥ എന്നു പറയാം.ആ സമയം സ്‌പേസിൽ ഒഴുകി നടക്കുന്ന വേസ്റ്റുകൾ ശേഖരിച്ചു വിൽക്കാൻ വേണ്ടി പല കൂട്ടം ആളുകൾ, പല രാജ്യങ്ങളിൽ നിന്നായി ശ്രമിക്കുന്നുണ്ട്.അത്തരത്തിൽ ഒന്നാണ് കൊറിയയിൽ നിന്നും ഉള്ള വിക്റ്ററി.സംഭവം സ്‌പേസിൽ ആണ് പണി എങ്കിലും വിക്റ്ററിയിൽ ഉള്ളവർ പഴയ ജഗദീഷ്-മുകേഷ് സിനിമകളിലെ പോലെ ദാരിദ്ര്യത്തിൽ ആണ്.കാശ് ഉണ്ടാക്കിയാൽ അവർക്ക് ചെയ്തു തീർക്കാൻ പല കാര്യങ്ങളും ഉണ്ട്.ആ സമയം ആണ് അവരുടെ പേടകത്തിൽ ആ പെണ്ക്കുട്ടി എത്തുന്നത്.ഡൊറോത്തി എന്നു പേരുള്ള അവളെ അന്വേഷിച്ചു പുതിയ ലോകത്തിലെ ആളുകൾ വരുന്നു.എന്നാൽ ഈ അവസരം തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാൻ ആണ് വിക്റ്ററിയിൽ ഉള്ളവർ ശ്രമിക്കുന്നത്.ആ കഥയാണ് Space Sweepers പറയുന്നത്.


  രസകരമായ കഥാപാത്രങ്ങൾ ആണ് ഏകദേശം രണ്ടേകാൽ മണിക്കൂർ ഉള്ള ചിത്രത്തിന് മുതൽക്കൂട്ടു.എന്നാൽ നേരത്തെ പറഞ്ഞതു പോലെ കഥാപാത്രങ്ങൾ develop ചെയ്തു വരാൻ ഉള്ള സമയം ഇത് പോരായിരുന്നു എന്നു തോന്നി.സ്കോപ് ഉള്ള കഥാപാത്രങ്ങൾ ആയി തോന്നിയത് കൊണ്ടു തന്നെ ആ ഒരു വിഭാഗം ചെറിയ നിരാശ നൽകി.എന്നാൽക്കൂടിയും ഒരു സിനിമയുടെ ഫോർമാറ്റിൽ നിന്നു കൊണ്ടു തന്നെ ആ കഥ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.


  Concept വച്ചാണെങ്കിലും മികവ് പുലർത്തുന്നുണ്ട് ചിത്രം.നല്ല visuals ആണ് മറ്റൊരു പ്ലസ് പോയിന്റ് ആയി തോന്നിയത്.സിനിമ മൊത്തത്തിൽ എന്തായാലും ഇഷ്ടപ്പെട്ടൂ.ഒന്നു കണ്ടു വിലയിരുത്താൻ ഉള്ള വകയുണ്ട് ചിത്രം.


So stream it!!


OTT: Netflix


mhviews rating: 3/4

1995. Drop ( English, 2025)