Sunday, 4 May 2025

1995. Drop ( English, 2025)

 1995. Drop ( English, 2025)




1995. Drop ( English, 2025)

         Thriller, Mystery


 വിധവയായ വയലറ്റ് ഏറെ കാലത്തിനു ശേഷം ആണ് ഒരു ഡേറ്റിങ്ങിനു പോകുന്നത്. അവിടെ വച്ചവളുടെ ഫോണിൽ അജ്ഞാതനായ ആരുടെയോ എയർ ഡ്രോപ്പുകൾ വരുന്നു.


ആദ്യം തമാശ ആയി എടുത്തെങ്കിലും പിന്നീട് അത് വയലറ്റിനു അപകടകാരമായി മാറുകയായിരുന്നു. അവളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് പകരമായി അജ്ഞാതൻ അവളോട്‌ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നു.


ആരാണ് എയർ ഡ്രോപ്പുകൾ അയച്ചിരുന്ന അജ്ഞാതൻ? അയാളുടെ ഉദ്ദേശം എന്തായിരുന്നു?കൂടുതൽ അറിയാൻ സിനിമ കാണുക.


സിനിമയുടെ മിസ്റ്ററി ഇഷ്ടപ്പെട്ടൂ, രഹസ്യങ്ങളിലേക്ക് എത്തി ചേർന്ന വഴിയും ചെറിയ ട്വിസ്റ്റുകളും എല്ലാം.


തരക്കേടില്ലാത്ത ഒരു ചിത്രം.

Thursday, 1 May 2025

1993. The Method (Spanish, 2005)

 1993. The Method (Spanish, 2005)



ഒരു ജോലിക്കായുള്ള വിചിത്രമായ അവസാന വട്ട ഇന്റർവ്യൂവിന്റെ കഥയാണ് The Method എന്ന സ്പാനിഷ് മിസ്റ്ററി -ത്രില്ലർ ചിത്രം അവതരിപ്പിക്കുന്നത്.


 "  ഡെക്കിയ " എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു വലിയ കോർപ്പറേറ്റിൽ ഉള്ള ഒരു ജോലിക്കായി ഏഴു ആളുകളെ അവസാന വട്ട ഇന്റർവ്യൂവിനു ക്ഷണിക്കുന്നു. വ്യത്യസ്ത സ്വഭാവക്കാരായ ഏഴു പേർ.


അവരിൽ ഒരാൾ മാനേജ്‌മെന്റിന്റെ ആളാണ്. അവിടെ ഇരിക്കുന്നവരെ അയാൾ വിലയിരുത്തും. എന്നാൽ അത് ആരാണ് എന്ന് അവിടെ ഉള്ള മറ്റ് ആറു പേർക്കും അറിയാത്ത അവസ്ഥ.അത് പോലെ ഇന്റർവ്യൂ എന്ന് പറഞ്ഞാൽ സാധാരണ രീതിയിലുള്ള ഒന്നായിരുന്നില്ല.


 അവിടെ നടക്കുന്ന ഓരോ സംഭവങ്ങളിലും ഉള്ള ഓരോരുത്തരുടെയും പെരുമാറ്റ രീതികളും അവരുടെ പ്രതികരണങ്ങളും അനുസരിച്ചു ആണ് അത് മുന്നോട്ടു പോയിരുന്നത്. ഇങ്ങനെ ആണ് അവരിൽ ഓരോരുത്തരെയും എലിമിനെറ്റ് ചെയ്യുന്നത്.


അവരെ നിരീക്ഷിക്കാൻ ആയിട്ടുള്ള ഉപകരണങ്ങൾ അവിടെ വേറെയും ഉണ്ടായിരുന്നു.


The Exam സിനിമ ഉൾപ്പടെ ഉള്ള ചില  സിനിമകളുടെ ബേസിക് സ്വഭാവം ആണ് The Method ന് ഉള്ളത്.


ഒരു മുറിയിൽ നടക്കുന്ന, സംഭാഷങ്ങൾ ഏറെ യുള്ള സിനിമകളുടെ ആരാധകർക്കു കണ്ട് നോക്കാവുന്ന ഒന്ന്.


മികച്ച ഒരു സിനിമ ആയി തോന്നി . കണ്ട് നോക്കുക.


Download: t.me/mhviews1 ൽ ലിങ്ക് ലഭ്യമാണ്



Tuesday, 25 March 2025

1896. Wolf Creek 2 (English, 2016)

 


1896. Wolf Creek 2 (English, 2016)

          Horror Slasher.


ആദ്യ ഭാഗം പോലെ തന്നെ തരക്കേടില്ലാത്ത ഒരു ഹൊറർ സ്ലാഷർ ചിത്രമാണ് ഇതും. ആദ്യ ഭാഗത്തിന്റെ തുടർച്ച ആണ് ഈ ഭാഗവും. 


ഇവിടെയും ആദ്യ ഭാഗം പോലെ തന്നെ. കാണാതാകുന്ന വിദേശ സഞ്ചാരികൾ , Xenophobic ആയ വില്ലൻ. ഓസ്ട്രേലിയൻ സിനിമയിൽ അധികം സിനിമകൾ വരാതെ ഈ ജോനറിൽ വന്ന നല്ല രണ്ടു സിനിമകൾ ആണ് ഈ സിനിമ പരമ്പരയിൽ ഉള്ളതെന്ന് ചിലയിടത്ത് വായിച്ചിരുന്നു. 


എന്തായാലും ഇതിലും കൂടിയ ഡോസിൽ ഉള്ള വയലൻസ് ചിത്രങ്ങൾ പലരും ഇതിനോടകം കണ്ടും കാണും. ഈ സിനിമയിൽ ഇഷ്ടപ്പെട്ടത് അവസാന ഭാഗത്തിൽ ഉള്ള ചോദ്യോത്തര ഭാഗം ആണ്. നല്ല രസമുണ്ടായിരുന്നു. 


ആദ്യ ഭാഗം പോലെ തന്നെ,കണ്ടാൽ നഷ്ടം ഇല്ലാത്ത ഒരു ചിത്രംആണ് ഈ രണ്ടാം ഭാഗവും. ഹൊറർ സ്ലാഷർ സിനിമകൾ കാണാൻ താൽപ്പര്യം ഉള്ളവർ ആണെങ്കിൽ കണ്ടു നോക്കൂ. 


ലിങ്ക്: t.me/mhviews1 ൽ ലഭ്യമാണ്.

1895. Wolf Creek (English, 2005)

 


1895. Wolf Creek (English, 2005)

          Slasher Horror

----------------------------------

സിനിമ തുടങ്ങുന്നത് ഓസ്ട്രേലിയയിൽ ഓരോ വർഷവും കാണാതാകുന്ന ആളുകളെ കുറിച്ചുള്ള വിവരകണക്കുകളിലൂടെ ആണ്. കാണാതായവരെ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥ എന്നു വേണമെങ്കിൽ പറയാം. 


ഓസ്ട്രേലിയയുടെ ഉൾ പ്രദേശത്തേക്ക് യാത്ര പോകുന്ന മൂവർ സംഘം. അവരുടെ യാത്രയിൽ, അവരെ കോഴിക്കുഞ്ഞിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന കഴുകനെ പോലെ ഒരാൾ . നേരത്തെ പറഞ്ഞത് പോലെ കാണാതാകുന്ന ആളുകൾ, അവർക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് കഥ. 


Xenophobic ആയ ഒരാൾ നടത്തുന്ന ക്രൂര കൃത്യങ്ങൾ . പല ഭാഷകളിലും കണ്ടിട്ടുള്ള വയലൻസ് - ഹൊറർ ആണ് ചിത്രത്തിൽ ഉള്ളത്. ഓസ്ട്രേലിയൻ സിനിമ അധികം പിടിക്കാത്ത ഒരു ജോണർ ആണ് Wolf Creek ന് ഉള്ളത്.


വില്ലൻ കഥാപാത്രത്തിന്റെ അഴിഞ്ഞാട്ടം ആണ് സിനിമയിൽ. ഈ ജോണർ ചിത്രങ്ങൾ കാണാൻ താൽപ്പര്യം ഉള്ളവർക്ക് ഇഷ്ടമാകുന്നതൊക്കെ ഉണ്ട്. 


ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ട്.  


ലിങ്ക്: https://movieholicviews.blogspot.com/?m=1 ൽ ലഭ്യമാണ്.

Tuesday, 14 January 2025

1890. Door (Japanese, 1988)

 1890. Door (Japanese, 1988)

         Horror, Drama



⭐⭐⭐/5


അപാർടമെന്റിന്റെ വാതിൽ അയാളുടെ കൈ വിരലുകൾ വച്ച് അബദ്ധത്തിൽ അടയ്ക്കുമ്പോൾ യസൂകോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇനി വരാൻ പോകുന്ന നാളുകൾ ഭീകരം ആകുംമെന്ന്. സ്പാം കോളുകളും ശല്യപ്പെടുത്തുന്ന ഡോർ -ടൂ- ഡോർ സെയിൽസുകാരും എല്ലാം ചേർന്ന് സൃഷ്ടിച്ച തലവേദന കാരണം ആണ് യസൂകോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്നതാണ് സത്യം. 


എന്നാൽ അവർ വാതിൽ അടയ്ക്കുമ്പോൾ വാതിലിന്റെ ഇടയിലൂടെ ഫ്ലൈയർ ഇടാൻ ശ്രമിച്ച ആ സെയിൽസ്മാന്റെ കൈക്ക് പരുക്കേൽക്കുന്നു. 


അതോടെ ആയാൾക്ക് തോന്നിയ വെറുപ്പ് യസൂകോയുടെ ജീവിതം നരക തുല്യം ആക്കുകയാണ്. 


ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രത്തിന് പറ്റുന്ന പ്ലോട്ട് തന്നെ ആണ് ഡോർ എന്ന ജാപ്പനീസ് ചിത്രത്തിന് ഉള്ളത്. എന്നാൽ ചിത്രം കൂടുതലും ശ്രദ്ധിച്ചത് അക്കാലത്ത് ഉള്ള ഫ്ലാറ്റ് സംസ്ക്കാരത്തിൽ തൊട്ടപ്പുറത്ത് ഉള്ള ആളുകൾ പോലും മറ്റുള്ളവരെ സഹായിക്കാൻ പോലും തയ്യാർ ആളായിരുന്നു എന്നും, അത് പോലെ ചെറിയ തെറ്റുകളിൽ പോലും ശ്രദ്ധയാലുക്കൾ ആയിരിക്കും എന്നുമൊക്കെയുള്ള കാര്യങ്ങളാണ്. 


എക്സിക്യൂഷൻ കുറേക്കൂടി നന്നാക്കി ഹൊററിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കില് നല്ല സാധ്യത ഉണ്ടായിരുന്നു ചിത്രത്തിന്. മാത്രമല്ല, ഇക്കാലത്ത് കാണുമ്പോൾ സംവിധായകൻ ഉദ്ദേശിച്ച ആംഗിൾ അത്ര റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നൊരു പോരായ്മയും ഉണ്ട്.


ഇൻഡ്യൻ സ്റ്റൈൽ സംഗീതം ബി ജി എം ആയി ഇടയ്ക്ക് വരുമ്പോൾ ഒരു രസമൊക്കെയുണ്ടായിരുന്നു . 


എനിക്കു പൂർണ തൃപ്തി ആയില്ലേലും സിനിമയുടെ രണ്ടു മൂന്നും ഭാഗം ഒക്കെ ഇറങ്ങുകയും ധാരാളം ആളുകൾ ഇഷ്ടപ്പെടുകയും ചെയ്ത ഒരു ചിത്രമാണ് ഡോർ. 

താല്പ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കൂ. 


ലിങ്ക്: t.me/mhviews1 ൽ ലഭ്യമാണ്.

Monday, 13 January 2025

1889. What You Wish For (English, 2024)

 1889. What You Wish For (English, 2024)

         Horror, Thriller.



⭐⭐⭐⭐/5


കഥയെ കുറിച്ച് ഒന്നും അറിയാതെ കണ്ടാൽ ഞെട്ടിക്കും What You Wish For എന്ന ചിത്രം. ഈ പോസ്റ്റിലും കഥയെ കുറിച്ച് ഉള്ള സസ്പെൻസ് തീരെ പരാമർശിച്ചിട്ടില്ല അത് കൊണ്ട് തന്നെ. കണ്ടു നോക്കുക.


 അമേരിക്കയിൽ കുറച്ച് കടങ്ങൾ ഒക്കെ കൂടിയപ്പോൾ റയാൻ അവിടെ നിന്നും മുങ്ങി കൊളമ്പിയയിൽ എത്തി. റയാൻ അവിടെ താമസിക്കുന്നത് പന്ത്രണ്ടു വർഷം മുന്നേ ഷെഫ് ആകാൻ ഒപ്പം പഠിച്ച ജാക്കിന്റെ വീട്ടിലേക്കാണ്.


 ആകെ മൊത്തം അടിപൊളി സെറ്റപ്പ് ആണ് ജാക്കിനു അവിടെ. വലിയ വീട്, പൂൾ, അങ്ങനെ എല്ലാം ഉണ്ട്. എന്നാൽ ഒരു ദിവസം ജോലിക്ക് പോയി വന്ന ജാക്ക് നിരാശനായി കാണപ്പെട്ടൂ.


അതിനു ശേഷം സംഭവിച്ചത് ഒക്കെ അത്രയും നേരം കണ്ടിരുന്ന സിനിമയ്ക്ക് വിരുദ്ധമായ സംഭവങ്ങൾ ആണ്. അതാണ്‌ ഈ സിനിമയുടെ ഗുണവും. പ്രത്യേകിച്ചും ഒരു ഐഡിയയും ഇല്ലാതെ കണ്ടാൽ ഇഷ്ടപ്പെടുന്ന ഒരു തരം ഹൊറർ ത്രില്ലർ.ഇത്തരത്തിൽ സിനിമ മാറും എന്ന് നമ്മൾ കരുതുന്നില്ലലോ!!


ഈ തീം ധാരാളം സിനിമയിൽ വന്നിട്ടുള്ളതാണ്. എന്നാലും What You Wish For തുടക്കത്തിൽ ഒന്നും അത്തരം ഒരു സൂചന പോലും നൽകാത്തത് കൊണ്ട് തന്നെ അപ്രതീക്ഷിതമായ കഥാഗതിയിലെ വഴിത്തിരിവ് നന്നായി തോന്നി.


എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ ചിത്രം. പ്രത്യേകിച്ചും unconventional ആയൊരു ക്ലൈമാക്സ്‌ കൂടി ആയപ്പോൾ തൃപ്തിയായി!!


Download: t.me/mhviews1 

Thursday, 9 January 2025

1877. Greedy People (English, 2024)

 1877. Greedy People (English, 2024)

        Thriller, Comedy

⭐⭐⭐⭐/5



റേറ്റിങ് സൈറ്റുകളിൽ ഉള്ള റേറ്റിങ് എന്തും ആയിക്കൊള്ളട്ടെ, കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് Greedy People.


  അബദ്ധത്തിൽ നടക്കുന്ന ഒരു കൊലപാതകവും ഒരു കൊട്ടയിൽ ഉണ്ടായിരുന്ന ഒരു മില്യൺ ഡോളറും പ്രൊവിഡൻസ് എന്ന സമാധാനപ്പൂർണമായ ചെറിയ ടൗണിൽ തീർത്ത ചോരക്കളിയുടെ കഥയാണ് Greedy People പറയുന്നത്.


   വിൽ ഷെല്ലി, അയാളുടെ ഗർഭിണിയായ ഭാര്യയും ആയി പ്രൊവിഡൻസിൽ എത്തുകയാണ്. പോലീസ് ഓഫീസർ ആയിട്ടാണ് വിൽ അവിടെ എത്തുന്നത്. 


ടെറി ആയിരുന്നു അയാളുടെ പാർട്ണർ. കുറ്റകൃത്യങ്ങൾ കുറവുള്ള ആ ടൗണിൽ എന്നാൽ അന്ന് ഒരു കോളിന് പ്രതികരിച്ച വിൽ അപ്രതീക്ഷിതമായി കുറേ പ്രശ്നങ്ങളിലേക്ക് പോവുകയാണ് 


മാലപ്പടക്കത്തിനു തിരി കൊളുത്തുന്നത് പോലെ ആണ് പിന്നീടുള്ള ഓരോ സംഭവങ്ങളും.അതിൽ ഒക്കെയും ഓരോ ട്വിസ്റ്റും. സിനിമ കാണുമ്പോൾ ഇടയ്ക്ക് തോന്നി പോകും, ദൈവമേ!! ഇത് അങ്ങോട്ടേക്ക് ആണ് പോകുന്നതെന്ന്.


 തമാശ പടം പോലെ തുടങ്ങി അത്യാഗ്രഹികൾ ആയ മനുഷ്യർ അവരുടെയും പലരുടെയും ജീവൻ ഒരു ആവശ്യവും ഇല്ലാതെ വച്ച് കളിച്ചു എത്തുന്നത് എവിടം വരെ ആണെന്ന് കാണാൻ Greedy People കാണുക.


ഹിമേഷ് പട്ടേൽ ആണ് വിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ പല കഥാപാത്രങ്ങളും പല അവസരങ്ങളിലും അവരുടെ ആത്യാഗ്രഹം കാരണം സ്വഭാവം മാറുന്നുണ്ടെങ്കിലും അതിൽ ടെറിയുടെ കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടൂ.


ഒന്നു കൂട്ടുകാരനെ സഹായിക്കാൻ നോക്കിയതാണ്. ഈ അവസ്ഥ വരും എന്ന് കരുതിയില്ല. കൂട്ടുകാരനും പറ്റിച്ചു.പാവം!!


കണ്ടു നോക്കൂ. ഇത്തരത്തിൽ ഉള്ള കഥാതന്തു സിനിമ ആയി ധാരാളം വന്നിട്ടുണ്ട്. എന്നാലും സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണം നന്നായിരുന്നു.


ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്

Wednesday, 8 January 2025

1871. L. A Confidential (English, 1997)

 1871. L. A Confidential (English, 1997)

          Thriller, Action

⭐⭐⭐⭐⭐/5



ആക്ഷൻ ത്രില്ലർ സിനിമകളുടെ ഫാൻസിന് മസ്റ്റ് വാച്ച് എന്നു പറയാവുന്ന ഒരു സിനിമയായിട്ട് എനിക്കു തോന്നിയ ഒരു ചിത്രം ആണ് L A Confidential. പണ്ട് കണ്ടതിന്റെ ഓർമ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഏതോ ഒരു റീലിൽ നിന്നും ആണ് റീ- വാച്ച് ചെയ്യണം എന്നുള്ള തോന്നലുണ്ടായത്.


  1950 കളിലെ ലോസഞ്ചലസ്. ഭൂമിയിലെ സ്വർഗം ആണ് അവിടെ എന്ന പ്രതീതി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ. പോലീസ് സേനയും ഹോളിവുഡ് എന്ന ഭീമാകാരന്റെ ഒപ്പം സിനിമകളും അത്തരം ഒരു പ്രതിഛായ നിർമിക്കാൻ സഹായിക്കുന്നു.


എന്നാൽ സത്യം അതിന്റെ അപ്പുറം ആയിരുന്നു. മുഖംമൂടി അണിഞ്ഞ ആ നഗരത്തിന്റെ മറ്റൊരു വശം കൂടി ഉണ്ടായിരുന്നു.മിക്കി കോഹൻ എന്ന അധോലോക നായകൻ അയാളുടെ സാമ്രാജ്യത്തിൽ നിന്നും പടിയിറങ്ങിയതിനു ശേഷവും അവിടെ അസ്വസ്ഥം ആണ്.


പോലീസ് സേനയിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അവിടെ ഉള്ള മൂന്നു വ്യത്യസ്ത സ്വഭാവക്കാർ ആയ പോലീസുകാർ ആണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. 


ബഡ് വൈറ്റ് എന്ന പോലീസുകാരൻ ഏതു വഴിയും നീതി നടപ്പിലാക്കാൻ ശ്രമിക്കുന്നു. എഡ് എക്സ്ലി തന്റെ പോലീസ് കരിയറിലൂടെ അയാളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് വളം ഇടുന്നു. ജാക്ക് ആണെങ്കിൽ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടാക്കി പോലീസ് സേനയുടെ പോസ്റ്റർ ബോയ് ആയി മാറുന്നു.


ഈ സമയം നടക്കുന്ന ചില കൊലപാതകങ്ങളിൽ പോലീസ് സേനയിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നു. അവിടെ നിന്നും സിനിമയുടെ ലെവൽ മാറുകയാണ്.


ഓൾഡ് സ്കൂൾ ബാഡ് - ഗുഡ് കോപ്പ് രീതിയിൽ ആണ് L. A Confidential സഞ്ചരിക്കുന്നത്. പല സിനിമകളിലും പണ്ട് കണ്ടിട്ടുള്ള രീതി തന്നെ ആണ് ഇതിലും ഉള്ളത്.


പക്ഷെ സിനിമയുടെ Neo-Noir അവതരണവും സംഭാഷണങ്ങളും എല്ലാം സാധാരണക്കാരന്റെ ഭാഷയിൽ മാസ് ആയി മാറുന്നുണ്ട് പലപ്പോഴും.


ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചിരുന്ന നഗരത്തിലെ ഇരുണ്ട യാഥാർഥ്യങ്ങൾ ഓരോന്നായി പുറത്തു വരുമ്പോൾ കഥാപാത്രങ്ങൾ പലരും അവർ പുറത്തു കാണിച്ചിരുന്ന സ്വഭാവത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നുണ്ട്.


 The Untouchables ഒക്കെ നൽകുന്ന അതെ വൈബ് ആണ് L. A Confidential ഉം നൽകുന്നത്. 


കെവിൻ സ്‌പേസി, റസൽ ക്രോ, ഗയ് പിയേഴ്‌സ് തുടങ്ങിയവരുടെ പ്രൈം ടൈമിൽ ഇറങ്ങിയ സിനിമയിൽ അതിന്റേതായ എനർജി കഥാപാത്രങ്ങൾക്ക് ഉണ്ട് താനും.


എന്നേ സംബന്ധിച്ച് പെർഫെക്റ്റ് എന്ന് പറയാവുന്ന ഒരു ആക്ഷൻ നിയോ - നോയർ ത്രില്ലർ ആണ് L. A Confidential.ഇപ്പോൾ കണ്ടപ്പോഴും ആദ്യമായി കാണുന്ന അതെ മൂഡിൽ തന്നെ ആണ് സിനിമ കണ്ടു തീർത്തത്.


സിനിമ Plex ൽ സ്ട്രീം ചെയ്യുന്നുണ്ട്.


Download: t.me/mhviews1 

Tuesday, 7 January 2025

1867. Juror #2 (English, 2024)

 1867. Juror #2 (English, 2024)

         Court- Room Drama


⭐⭐⭐⭐/5





  Juror #2 തുടങ്ങി അൽപ്പ നേരം കഴിഞ്ഞപ്പോൾ ആലോചിച്ചത് അതിന്റെ ക്ലൈമാക്സിലേക്ക് പോയി എന്താകും അവസാനം സംഭവിക്കുന്നത് എന്ന് നോക്കാൻ ആയിരുന്നു. അതിനു കാരണം ഈ സിനിമയുടെ മിസ്റ്ററി എലമെന്റ്  ഒന്നും അല്ലായിരുന്നു. സിനിമയിൽ ഉള്ളത് പോലെ ഒരു സാഹചര്യം ഒരാൾക്ക്‌ വന്നാൽ എന്താകും ചെയ്യുക എന്ന ചിന്ത ആയിരുന്നു.


 ജസ്റ്റിൻ കെമ്പ് അയാളുടെ ഭാര്യയുടെ പ്രസവം അടുക്കാറായ സമയത്താണ് ഒരു കൊലപാതക കേസിന്റെ ജൂറിയിലേക്ക് ഉള്ള ക്ഷണം വരുന്നത്. ഭാര്യയുടെ അടുത്ത് വേണ്ട സമയത്തു അയാൾ മനസ്സിലാമനസ്സോടെ ആ ജൂറിയിൽ അംഗമാകുന്നു.


 എന്നാൽ ആ കേസിന്റെ തുടക്കത്തിൽ തന്നെ അയാൾ അതിൽ ഒരു നിഗൂഢമായ കാരണം കൊണ്ട് കൂടുതൽ ആയി ഉൾപ്പെടുകയാണ്. അതിനുള്ള കാരണം എന്തായിരിക്കും എന്നതാണ് സിനിമയുടെ ബാക്കി കഥ.


ക്ലിന്റ് ഈസ്റ്റവുഡ് എന്ന സിനിമ ഇതിഹാസത്തിന്റെ സംവിധാനത്തിൽ വരുന്ന അവസാന സിനിമയാകും Juror #2 എന്നാണ് പൊതുവെ അറിയപ്പെടുന്നത്.


എന്നാലും ഈ പ്രായത്തിലും ഒരു ഓൾഡ് സ്കൂൾ കോർട്ട് ഡ്രാമയിലൂടെ സിനിമയുടെ ആധുനിക വഴിയിലൂടെ പോവുകയും ഒപ്പം തന്റെ മുൻകാല ചിത്രങ്ങളിൽ ഉള്ളത് പോലെ ഉള്ള സിഗ്നേച്ചർ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


 12 Angry Men പോലത്തെ കോർട്ട് റൂം ഡ്രാമകളിൽ കണ്ടത് പോലെ ഒരു ജൂറി അല്ല ഇവിടെ. പ്രതി ആണെന്ന് വിശ്വസിക്കുന്ന ആളെ തുടക്കത്തിൽ തന്നെ പ്രതി ആണെന്ന് ഉള്ള ഒരു പ്രതീതി നില നിർത്തിക്കൊണ്ടുള്ള വിചാരണ ആണ് നടക്കുന്നത്.


എന്നാൽ ഇതിന്റെ ഇടയിൽ വരുന്ന മറ്റൊരു കോൺഫ്ലിക്ട് ഉണ്ട്. അതാണ്‌ Juror #2 ന്റെ കാതൽ. ക്ലൈമാക്സ് കണ്ടപ്പോൾ എന്തോ പോലെ ആയിരുന്നു. 


ആരായിരുന്നു ശരി എന്ന് അറിയാത്ത ഒരു ഫീൽ!!


നന്നായി ഇഷ്ടപ്പെട്ടൂ..


Download Link: t.me/mhviews1

 


Monday, 6 January 2025

1866. Heretic (English, 2024)

 1866. Heretic (English, 2024)

          Horror, Thriller 

⭐⭐⭐⭐/5



വിശ്വാസം മരണം ജനനം ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഉള്ള ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രം ആണ് Heretic എന്നാകും ആദ്യം തോന്നുക. അത് തന്നെ ആണ് പ്രമേയവും. എന്നാൽ..


Heretic - ലോകത്ത് നില നിലക്കുന്ന വിശ്വാസങ്ങൾക്ക് എതിരായി ഉള്ള വിശ്വാസങ്ങൾ കൊണ്ട് നടക്കുന്ന ആളെ വിശേഷിപ്പിക്കാവുന്ന പദം ആണ്. റീഡ് അത്തരത്തിലുള്ള ഒരാളാണ്. 


അയാളുടെ വിശ്വാസങ്ങളെ കുറിച്ച് പറയുവാനുള്ള അവസരം ആയാൾക്ക് ലഭിക്കുകയാണ് മോർമോൻ ചർച്ചിൽ നിന്നുമുള്ള സിസ്റ്റര് പാക്സ്റ്റൺ, ബാർൺസ് എന്നിവർ അയാളുടെ വീട്ടിൽ എത്തുമ്പോൾ . 



തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുവാനായി എത്തുന്ന ഇരുവരും റീഡിന്റെ വിശ്വാസങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ കേൾക്കുന്നു.അയാൾ മോർമൻ സഭയിലെ ചില കാര്യങ്ങളെ കുറിച്ച് വിമർശിക്കുകയും ചെയ്യുന്നു.


ലോകത്തിലെ മതങ്ങൾ തമ്മിൽ ഉള്ള സാദൃശ്യവും തുടങ്ങി ബൃഹത്തായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ലോകത്തിലെ ഒരേ ഒരു സത്യ മതത്തെ കുറിച്ചും റീഡ് പറയുന്നു. 


പലപ്പോഴും അയാളുടെ സംഭാഷണങ്ങളിൽ അവർ ഇരുവരും ആസ്വസ്ഥരാകുന്നുണ്ട് . റീഡിന്റെ ഭാര്യ അടുക്കളയിൽ ബ്ലൂബറി പൈ ഉണ്ടാക്കുന്നു എന്നാണ് അവരോടു പറഞ്ഞത്. എന്നാൽ പിന്നീട് അവർ ഇരുവരും റീഡിന്റെ ഭാര്യയെ കാണണം എന്നു പറഞ്ഞപ്പോൾ കഥ മാറി തുടങ്ങുന്നു. ഒപ്പം അയാളും . 


സിനിമയുടെ തുടക്കത്തിൽ ഉള്ള സംഭാഷണങ്ങളിൽ നിന്നും മതത്തെ കുറിച്ച് വ്യത്യസ്തമായ നിലപാടുള്ള ഒരാൾ എന്ന നിലയിൽ ആകും പ്രേക്ഷകൻ റീഡിനെ വീക്ഷിക്കുക. അതിൽ തെറ്റൊന്നും പറയാനുമില്ല.


 ഞാൻ കരുതിയത് The Man From Earth പോലെ ഒന്നായി മാറുമെന്നായിരുന്നു . എങ്കിലും സിനിമയുടെ ജോനർ തുടക്കത്തിൽ ശ്രദ്ധിച്ചത് കൊണ്ട് തന്നെ അതിൽ അൽപ്പം കൺഫ്യൂഷൻ ഉണ്ടായി.


 എന്നാൽ റീഡ് ദുരൂഹതകൾ ഏറെയുള്ള വ്യക്തി ആയിരുന്നു. അയാളുടെ മാനസികവ്യാപരങ്ങളിലൂടെ ബാർൻസും പാക്‌സ്റ്റനും കടന്നു പോകുമ്പോൾ ആണ് അവർ എവിടെ ആണ് യഥാർത്ഥത്തിൽ എത്തിയത് എന്ന് മനസ്സിലാക്കുന്നത്.


യഥാർത്ഥത്തിൽ സ്വന്തം വിശ്വാസങ്ങൾ മാത്രം ആണ് ശരി എന്ന് കരുതുന്ന റീഡ് അവരോട് എങ്ങനെ ആണ് പെരുമാറിയത് എന്ന് അറിയാൻ ചിത്രം കാണുക.അത് അൽപ്പം ഭീകരം ആയിരുന്നു താനും.


നല്ലൊരു സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ആയി തന്നെ അനുഭവപ്പെട്ടൂ.


Download Link : t.me/mhviews1 

Thursday, 2 January 2025

1865. Blink Twice (English, 2024)

 1865. Blink Twice (English, 2024)

          Phsycological Thriller



⭐⭐⭐½ /5


 Blink Twice കണ്ടു തുടങ്ങുമ്പോൾ ഉള്ള ചിന്ത ഇത് Knives Out പോലെ ആയിരിക്കുമോ അതോ Get Out അല്ലെങ്കിൽ Midsommar പോലെയോ And Then There Were None ഒക്കെ പോലെ ആയിരിക്കുമോ എന്നതായിരുന്നു. 


 Blink ട്വിസ് ന്റെ തുടക്കത്തിൽ ഇത്തരം സംശയം ഉണ്ടാവുക സാധാരണമാണ്.

കാരണം സിനിമയുടെ തുടക്കത്തിൽ ഉള്ള സെറ്റിങ് എല്ലാം ഈ ഒരു സംശയം മനസ്സിൽ ഉണ്ടാക്കും.


കോടീശ്വരനായ സ്ലേറ്റർ കിങ് എന്തിനാണ് സാധാരണക്കാരായ ഫ്രീഡയെയും ജെസ്സിനെയും അയാളുടെ സ്വകാര്യ ദ്വീപിലേക്കു ക്ഷണിച്ചത് എന്നതൊരു ചോദ്യം തന്നെയാണ്. ആ സംശയം മനസ്സിൽ ഉണ്ടായിരുന്നു.


എന്നാൽ, അവിടെ ചെല്ലുമ്പോൾ തുടക്കത്തിൽ അസ്വഭാവികമായി ഒന്നും കാണുന്നില്ല. കുറേ ആളുകൾ ജീവിതം ആഘോഷിക്കുകയാണ്. ലഹരി, മികച്ചു ജീവിത സാഹചര്യങ്ങൾ, ഭക്ഷണം എന്ന് വേണ്ട ഒരു വെക്കേഷൻ ആഘോഷിക്കാൻ ഉള്ളത് എല്ലാം അവിടെ ഉണ്ട്.


എന്നാൽ സംശയത്തിന്റെ മറ പിന്നീട് പലപ്പോഴായി പുറത്തു വരുന്നുണ്ടായിരുന്നു. അതിലേക്കു എത്തുമ്പോൾ ആണ്, സിനിമയുടെ കഥ മാറുന്നത്.


സ്ത്രീ പക്ഷ - പവർ പൊളിറ്റിക്സ് പറഞ്ഞു തുടങ്ങുന്ന സിനിമ അങ്ങനെ ഒരു ആംഗിളിൽ എടുത്തിട്ടുണ്ടെങ്കിലും കൂടുതൽ അതിനെ കുറിച്ച് ചിന്തിക്കാൻ മെനക്കെട്ടില്ല.


സിനിമയിലെ സൈക്കലോജിക്കൽ വശവും പിന്നീട് അതിൽ നിന്നും വരുന്ന വയലൻസ് ഒക്കെ ആണ് നന്നായി തോന്നിയത്. അതിനൊപ്പം അത്തരത്തിൽ ഒരു ക്ലൈമാക്സ്‌ satisfying ആയിരുന്നു.


 സിനിമയുടെ പ്രധാന കഥയിലേക്ക് വരാൻ ധാരാളം സമയം എടുത്തത് പോലെ തോന്നിയത് പെട്ടെന്ന് അവസാനിച്ചു ക്ലൈമാക്സും ആണ് സിനിമ പൂർണ തൃപ്തി നൽകാത്തത് എന്ന് തോന്നി.


അത് പോലെ സമാനമായ കഥാ തന്തു ഉള്ള സിനിമകളിൽ തരക്കേടില്ലാത്ത ഒരെണ്ണം എന്ന ഫീൽ ആണ് അവസാനം ഉണ്ടായത്.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1  ൽ ലഭ്യമാണ് 

Wednesday, 4 December 2024

1864. Only The River Flows (Chinese, 2023)

 1864. Only The River Flows (Chinese, 2023)

         Crime, Drama



 Memories of Murder ന്റെ ഒരു വൈബ് ആണ് ഈ സിനിമയുടെ തുടക്കം മുതൽ ഉണ്ടായിരുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല എന്ന് തോന്നുന്നു. മഴ, മരണം, മൃതദ്ദേഹങ്ങൾ, നിഗൂഢത, തൊണ്ണൂറുകളിലെ തെരുവുകൾ അങ്ങനെ Memories of Murder ന്റെ ആരാധകർക്ക് നൊസ്റ്റാൾജിയ ഏറെ സമ്മാനിക്കുന്നുണ്ട് Only The River Flows ൽ.


പറയാൻ മറന്നു. ഡേവിഡ് ഫിഞ്ചറിന്റെ Zodiac ന്റെയും വൈബും എവിടെയൊക്കെയോ ഉണ്ടായിരുന്നു.


 ഒരു വൃദ്ധയുടെ കൊലപാതകവും, അതിനു ശേഷം ആ കൊലപാതകവും ആയി എന്തെങ്കിലും ബന്ധം ഉണ്ടെന്നു പോലീസിന് തോന്നുന്നവർ പലരും കൊല്ലപ്പെടുന്നു.അതിനെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണം.ഇതാണ് സിനിമയുടെ പ്രമേയം.


ഒരു കുറ്റവാളിയെ കണ്ടെത്തുക എന്ന ക്രൈം ത്രില്ലർ സിനിമയുടെ സാധാരണ ഫോർമാറ്റിനു ഒപ്പം സിനിമ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. അത് ആ സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ സൗന്ദര്യമോ, നിഗൂഢതയോ അല്ലെങ്കിൽ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളും ആകാം.


പതിഞ്ഞ തലത്തിൽ ആണ് സിനിമയുടെ തുടക്കം. എന്നാൽ അന്വേഷണം മുന്നോട്ടു പോകുമ്പോഴും, കൊലപാതകങ്ങൾ വീണ്ടും നടക്കുമ്പോഴും ആരാണ് യഥാർത്ഥ കൊലപാതകി എന്നറിയാൻ ഉള്ള പ്രേക്ഷകന്റെ ത്രിൽ കൂടുന്നുണ്ട്.


സിനിമ കാണുമ്പോൾ ക്ലൈമാക്സ്‌ നേരെ ഓടിച്ചു നോക്കിയാലോ എന്ന് വരെ തോന്നി. കാരണം, ചിലപ്പോൾ ഒക്കെ കഥ അത്ര സങ്കീർണം ആയി മാറിയിരുന്നു.


തൊണ്ണൂറുകളിലെ ചൈനീസ് പോലീസും, അതിലെ രാഷ്ട്രീയവും, രീതികളും സാങ്കേതിക വിദ്യ അത്ര വളർന്നിട്ടില്ലാത്ത അന്നത്തെ കുറ്റാന്വേഷണ രീതി ഒക്കെ കൗതുകം. ഉണർത്തുന്നുണ്ട്.


ക്രൈം ചെയ്തത് ആരാണ് എന്നുള്ള ചോദ്യം തേടി പോകുമ്പോൾ പ്രേക്ഷകന് മുന്നിൽ പതിഞ്ഞ താളത്തിൽ പോകുന്ന മനോഹരമായ ഒരു ക്രൈം ഡ്രാമ ആയി മാറുകയാണ് Only The River Flows.


എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. കണ്ടു കഴിഞ്ഞപ്പോൾ നല്ല സംതൃപ്തി തോന്നി.


ചൈനീസ് indie സിനിമകളിൽ ഏറ്റവും പണം വാരി ചിത്രങ്ങളിൽ ഒന്നാണ് Only The River Flows.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.





Thursday, 28 November 2024

1859.Following (Korean, 2024)

 1859.Following (Korean, 2024)

         Mystery, Thriller.




ജിയോങ് ടെയുടെ പോലത്തെ ഒരു ഓഞ്ഞ ഹോബി ഉള്ള മനുഷ്യനെ കണ്ടു കിട്ടാൻ നല്ല പാടായിരിക്കും. ഹോബി എന്താണെന്ന് വച്ചാൽ അയാൾക്ക്‌ താൽപ്പര്യം തോന്നുന്ന ആളുകളുടെ വീട്ടിൽ അവർ ഇല്ലാത്ത സമയം കയറി അവിടെ നിന്നും വില പിടിപ്പില്ലാത്ത എന്തെങ്കിലും സാധനം എടുത്ത് അതിന്റെ ഫോട്ടോയും വച്ചു വേറെ ഒരു രഹസ്യ റൂമിൽ സൂക്ഷിക്കുക.


 ജിയോങ് ടെയ്ക്ക് ഇത് എളുപ്പവും ആയിരുന്നു. കാരണം അയാളുടെ ജോലി തന്നെ.ഒരു റിയൽറ്റർ ആയത് കൊണ്ട് തന്നെ പലരുടെയും വീടുകളുടെ കീ അയാളുടെ കയ്യിൽ കിട്ടാനും എളുപ്പം ആയിരുന്നു.


 ഇങ്ങനെ ഹോബി തുടർന്ന് പോകുമ്പോൾ ആണ് അത് സംഭവിക്കുന്നത്. ഒരു സ്ത്രീയുടെ വീട്ടിൽ കയറിയ അയാൾ കണ്ടത് ഒരു മൃതദേഹം ആയിരുന്നു.


തെറ്റായ സ്ഥലത്തു തെറ്റായ സമയത്തു വന്നതാണ് ജിയോങ് ടെ എങ്കിലും അയാളുടെ ഈ ഓഞ്ഞ ഹോബി കാരണം ആണ് അയാൾ അവിടെ എത്തേണ്ടി വരുന്നത്.


ആരായിരുന്നു അവിടെ കൊല്ലപ്പെട്ടത്? ആരാണ് കൊലയാളി?അതിനു ശേഷം എന്ത് സംഭവിച്ചു?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് ഫോളോയിങ് എന്ന കൊറിയൻ ചിത്രം പറയുന്നത്.


 അത്യാവശ്യം ട്വിസ്റ്റ് ഉള്ള, പലപ്പോഴും ത്രിൽ അടുപ്പിക്കുന്ന ഒരു ചിത്രം ആണ് ഫോളോയിങ്. കഥയുടെ ഫ്ലാഷ്ബാക്ക് ഒക്കെ വരുമ്പോൾ അൽപ്പം കൺഫ്യൂസിങ് ആകുമെങ്കിലും മൊത്തത്തിൽ കുഴപ്പമില്ലാത്ത ഒരു കൊറിയൻ മിസ്റ്ററി ത്രില്ലർ ആണ് ഫോളോയിങ്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.

Thursday, 31 October 2024

1850. It's What's Inside (English, 2024)

 1850. It's What's Inside (English, 2024)

          Horror, Sci-Fi



റൂബന്റെ കല്യാണ തലേന്ന് പഴയ സുഹൃത്തുക്കൾ കുറച്ചു പേർ കൂടിയപ്പോൾ ആണ് ഫോർബ്സ് ഒരു പുതിയ ഗെയിം ആയി വന്നത്. ഒരു ഇരുപതു സെക്കൻഡ് മാത്രം ആ കളിയെ കുറിച്ച് അനുഭവിച്ചു അറിഞ്ഞവർ വീണ്ടും ആ ഗെയിം കളിക്കണം എന്നു പറഞ്ഞു . ഗെയിം എന്താണെന്നു വച്ചാൽ body swap . അതേ. അത് തന്നെ കൂട് വിട്ടു കൂട് മാറുന്നത് പോലെ ഒരാളുടെ ശരീരത്തിൽ നിന്നും മറ്റൊരാളുടെ ശരീരത്തിൽ കയറുന്നത്. 


  സത്യം പറഞ്ഞാൽ സിനിമ കണ്ടു തുടങ്ങിയപ്പോൾ തന്നെ ഈ ഗെയിം യഥാർത്ഥത്തിൽ എത്ര ഭീകരം ആണെന്ന് ആണ് ഓർത്തത്. സുഹൃത്തുക്കൾ ആണെങ്കിലും ഓരോരുത്തരക്കും ഓരോ ജീവിതം ഉണ്ട്. അതിൽ നല്ല നിലയിൽ ഉള്ളവർ ഉണ്ടാകാം, അല്ലാത്തവരും. അങ്ങനെ ആർക്കെങ്കിലും ഇങ്ങനെ മാറുമ്പോൾ മറ്റൊരാൾക്ക് പണി കൊടുക്കാന് സാധ്യത ഏറെയാണ്. ഇത് മാത്രമല്ല, പ്രണയം, പ്രതികാരം ,അസൂയ തുടങ്ങി എത്രയോ വികാരങ്ങൾ ഉള്ളിൽ ഉണ്ടെങ്കിൽ എന്തൊക്കെ സംഭവിക്കാം?


ഇവിടെയും വ്യത്യസ്തം ഒന്നും ആളായിരുന്നു. അങ്ങനെ ഒക്കെ തന്നെ സംഭവിച്ചു. ശരീരത്തിൽ ഫോട്ടോ ഒട്ടിച്ചാണ് അവർ അപ്പോൾ ആരാണ് എന്നു കാണിക്കുന്നതെങ്കിലും പലപ്പോഴും കഥാപാത്രങ്ങൾ തമ്മിൽ നല്ല കൺഫ്യൂഷൻ ഉണ്ടാക്കി എനിക്ക് . ടി വി യിൽ ആയത് കൊണ്ട് ഇടയ്ക്ക് pause അടിച്ചു നോക്കി ഒക്കെ ആണ് സിനിമ കണ്ടത്. കാരണം, ഒന്നും മീസ് ആകരുതല്ലോ?


മിസ് ആക്കിയില്ല ഒന്നും. നിരാശപ്പെടേണ്ടിയും വന്നില്ല. സിനിമയിലെ ധാരാളം ട്വിസ്റ്റുകൾ തുടങ്ങി ക്ലൈമാക്സ് വരെ നീണ്ടു നിലക്കുന്ന നിഗൂഡത ആണ് സിനിമയിൽ ഇഷ്ടമായ കാര്യം. ഇടയ്ക്ക് ആളുകൾ ആര് ആരൊക്കെയാണ് എന്നൊക്കെ ആലോചിച്ച് ഇരുന്നു പോകും. കാണാൻ ശ്രമിക്കുക. ഇഷ്ടപ്പെട്ടൂ.


#recommended


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Tuesday, 29 October 2024

1849. Caddo Lake (English, 2024)

 1849. Caddo Lake (English, 2024)

          Mystery, Sci-Fi



അന്ന എന്ന പെൺക്കുട്ടിയെ കാണാതായതും അതിനെ തുടർന്നുള അന്വേഷണവും ആയിട്ടാണ് സിനിമ ആരംഭിക്കുന്നത്. പ്രേക്ഷകനും അത്തരം ഒരു കഥ ആണ് ചിത്രത്തിന് ഉള്ളത് എന്നു കരുതും . എന്നാൽ കാതിരിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ഴോൻറെയിൽ ഉള്ള ചിത്രം ആയിരുന്നു. നിഗൂഡതയിൽ നിന്നും അവസാനം വരുമ്പോഴേക്കും അടുത്തത് എന്താണെന്നു കാത്തിരുന്നു കാണുമ്പോൾ കുറച്ചു ട്വിസ്റ്റുകൾ അടങ്ങിയ മറ്റൊരു തലത്തിലേക്ക് കഥ പോകുന്നു. 


 കാഡോ ലേക്കിന്റെ ഴോൻറെ എന്താണ് പറയുന്നതിലും നല്ലത് അത് കണ്ടു തന്നെ മനസ്സിലാക്കുക എന്നതാണ്. ഒരു പെൺക്കുട്ടിയെ കാണാതായ കഥയിൽ നിന്നും മേല്പ്പറഞ്ഞ കഥയിലേക്ക് ഉള്ള ട്രാൻസ്ഫോർമേഷൻ സിനിമയിൽ നമ്മൾ അറിയാതെ തന്നെ നടക്കുന്നുണ്ട്. അവിടെ ആണ് സിനിമയോട് നല്ല താൽപ്പര്യം തോന്നുന്നതും. അവിടം മുതൽ പ്രേക്ഷകന് സംശയങ്ങൾ ഉണ്ടായി തുടങ്ങും. പാരീസ്, ഏലി തുടങ്ങിയ കഥാപാത്രങ്ങൾ വ്യത്യസ്തങ്ങളായ കാര്യങ്ങൾ അന്വേഷിച്ചു കാഡോ ലേക്കിൽ എത്തുമ്പോള് ലഭിക്കുന്നത് കുറച്ചു ചോദ്യങ്ങൾക്ക് ഉള്ള ഉത്തരവും ആണ്.


കാഡോ ലേക്ക് തുറന്നു വച്ച നിഗൂഡതകൾ അറിയുവാനായി ചിത്രം കാണുക. ഈ zhonreyiler മികച്ച ഒരു ചിത്രമായിട്ടാണ് കാഡോ ലേക്ക് അനുഭവപ്പെട്ടത്. 


#recommended


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1848. The Shadow Strays (Indonesian, 2024)

 1848. The Shadow Strays (Indonesian, 2024)

           Action



സാധാരണയായി സിനിമകളിൽ ഉള്ള ഫൈറ്റ് സീനുകളിൽ സൈഡ് ആയി വരുന്ന ഗുണ്ടകളെ ഒക്കെ സിനിമയിലെ മെയിൻ കഥാപാത്രം കാൽ തറയിൽ ചവിട്ടുമ്പോൾ പറന്നു പോകുന്ന സെറ്റപ്പ് ആയിരിക്കും. അവിടെ അവരുടെ പീഡനം കഴിഞ്ഞു.എന്നാൽ The Shadow Strays ൽ ആ പാവം ഗുണ്ടകളെ പോലും ഇടിച്ചു ഇഞ്ചപ്പരുവം ആക്കി കാലപുരിക്ക് അയക്കുകയാണ്.അതും ഒരു മയവും ഇല്ലാതെ പറ്റാവുന്ന രീതിയിൽ ഒക്കെ അനുഭവിപ്പിച്ചു കൊണ്ട്. അപ്പോൾ പിന്നെ മെയിൻ വില്ലന്മാരുടെ ഒക്കെ അവസ്ഥ?ചുരുക്കത്തിൽ വളരെയേറെ വയലൻസ് രംഗങ്ങൾ ഉള്ള ആക്ഷൻ ചിത്രംആണ് The Shadow Strays.


“The Night Comes for Us” ന്റെ സംവിധായകൻ ആയ ടിമോയുടെ മറ്റൊരു മികച്ച ആക്ഷൻ ചിത്രമാണ് The Shadow Strays. കഥയിൽ ഒന്നും വലിയ പുതുമ ഒന്നുമില്ല. അമ്മ നഷ്ടപ്പെട്ട മോൻജിയെ രക്ഷിക്കാൻ അറോറോ റിബെറോയുടെ 13 എന്ന പേരിൽ അറിയപ്പെടുന്ന കഥാപാത്രം ശ്രമിക്കുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് സിനിമയുടെ കഥ. 13 നു ഒരു ഭൂതക്കാലം ഉണ്ട്. അതും കൂടി ഈ സംഭവത്തിൽ ഉൾപ്പെടുമ്പോൾ ആക്ഷൻ രംഗങ്ങൾക്കു ഒരു പഞ്ഞവും ഇല്ല എന്നു തന്നെ പറയാം. 


Netflix സിനിമകളിൽ ഇറങ്ങിയ സമയത്ത് തന്നെ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ആണ് The Shadow Strays . അത് പോലെ സിനിമയിലെ ഒരു കാമിയോ അടിപൊളി ആയിരുന്നു. The Raid: Redemption ൽ ഞെട്ടിച്ച മാഡ് ഡോഗ് എന്ന കഥാപാത്രമായി വന്ന യായാൻ റൂഹയിയാൻ വന്നത്. 


നേരത്തെ പറഞ്ഞത് പോലെ, കഥയിൽ വലിയ പുതുമ ഒന്നും ഇല്ല. പക്ഷേ ആക്ഷൻ സിനിമ എന്ന നിലയിൽ മികച്ച എക്സ്പീരിയൻസ് നല്കിയ ചിത്രം ആണ് The Shadow Strays.


#recommended


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


Tuesday, 15 October 2024

1842. My Client's Wife (Hindi, 2018)

 1842. My Client's Wife (Hindi, 2018)

         Mystery



  വളരെ ദുരൂഹതകൾ നിറഞ്ഞ ഒരു സീനിലൂടെ ആണ് സിനിമയുടെ തുടക്കം. പർദ്ദ അണിഞ്ഞ ഒരു സ്ത്രീ ഒരു വീട്ടിലെ പടികൾ കയറി ഒരു മുറിയിൽ പോകുന്നു. അവിടെ ആരോ ഒരാളുടെ നിലവിളി ശബ്ദം. പിന്നീട് അവർ എന്തൊക്കെയോ പേപ്പറുകൾ കത്തിച്ചു കളഞ്ഞതിന് ശേഷം അവർ ഒരു റെക്കോർഡറിൽ, അവരെ ഇനി അന്വേഷിക്കേണ്ട എന്നും അവറെ കുറിച്ചുള്ള എല്ലാ രേഖകളും അവർ നശിപ്പിച്ചെന്നും പറഞ്ഞതിന് ശേഷം മൂന്നു വർഷത്തോളമായി അവർ ചെയ്യുന്ന തെറ്റുകളെ കുറിച്ച് സൂചിപ്പിക്കുന്നു.


ഇതിനു ശേഷം ഭാര്യയെ തല്ലി അറസ്റ്റിൽ ആയ രഘുറാം എന്നയാൾ അയാളുടെ ഭാഗം ഒരു ജയിലിൽ ഇരുന്ന് സംസാരിക്കുന്നു. അയാൾ അയാളുടെ ഭാര്യയെ കുറിച്ച് പറയുന്ന കാര്യങ്ങൾ വക്കീൽ വിശ്വസിക്കുന്നില്ല. ഇതിനു ശേഷം അയാളുടെ ഭാര്യയെ കാണാൻ പോയ വക്കീൽ മനസ്സിലാക്കുന്ന കാര്യങ്ങൾ അന്ന് അവരുടെ വീട്ടിൽ നടന്ന സംഭവങ്ങൾ കൂടുതൽ ദുരൂഹം ആക്കുന്നു.


പല കഥാപാത്രങ്ങളും അവരുടെ ഭാഗത്തിൽ നിന്ന് കൊണ്ട് പറയുന്ന കഥകൾ ആണ് പ്രേക്ഷകൻ പലപ്പോഴായി പിന്നീട് കാണുന്നത്. അതിൽ സത്യം ഏതു മിഥ്യ ഏതു എന്നറിയാത്ത നിലയിൽ നിഗൂഢമായ എന്തോ ഉണ്ടെന്നുള്ള തോന്നൽ നന്നായി ഉണ്ടാക്കുന്നുമുണ്ട്.


ഹിച്ച്കോക്കിയൻ രീതിയിൽ ആണ് സിനിമ അവതരിപ്പിച്ചത് എന്ന് തോന്നി പോകും പല കഥ സന്ദർഭങ്ങളിലും. അതിനൊപ്പം പല സ്ഥലങ്ങളിലും ഉള്ള പശ്ചാത്തല സംഗീതം പഴയ ഹോളിവുഡ് സിനിമകളിൽ ഉള്ളത് പോലെ തോന്നി . 


 ക്ലൈമാക്സിലേക്ക് വരുമ്പോൾ ഉള്ള ട്വിസ്റ്റ് എല്ലാം അപ്രതീക്ഷിതമായിരുന്നു. അങ്ങനെ ഒരു സാധ്യത നേരത്തെ തന്നെ എത്ര പേർ ഊഹിച്ചിട്ടുണ്ടാകും എന്നും അറിയില്ല. അത്രയും നേരം കണ്ട കാഴ്ചകളും അവിടെ കഥ ഊഹിക്കാൻ ശ്രമിക്കുന്നതും എല്ലാം പൊളിച്ചടുക്കിയിട്ടുണ്ട്.


നല്ല ഒരു സൈക്കോളജിക്കൽ മിസ്റ്ററി ചിത്രം ആണ് My Client's Wife.സിനിമ Amazon Prime ൽ ലഭ്യമാണ്. കഴിയുമെങ്കിൽ കാണുക.


സിനിമയുടെ ലിങ്ക്  t.me/mhviews1 ൽ ലഭ്യമാണ്.


Friday, 23 August 2024

1835. Oddity (English, 2024)

 1835. Oddity (English, 2024)

Horror




Oddity എന്ന ചിത്രം അതിന്റെ ആരംഭം മുതൽ പ്രേക്ഷകന് നൽകുന്ന അറ്റ്മോസ്‌ഫീയറിക് ഹൊറിന്റെ ഒരു സൂചനയുണ്ട്. അത് അവിടെ നിന്നും വളർന്നു ഒരു ഘട്ടത്തിൽ പ്രേക്ഷകനിൽ scared stiff എന്ന നിലയിൽ എത്തിക്കുന്നുണ്ട്. അതിനായി സിനിമയിൽ പ്രത്യേകം ഗിമിക്കുകൾ ഒന്നും കാണിക്കേണ്ടി വരുന്നില്ല. തുടക്കം മുതൽ ഉള്ള കഥയുടെ ഉള്ളിൽ നിന്നും തന്നെയാണ് ഇത്തരം ഒരു ഫീൽ പ്രേക്ഷകനിൽ ഉണ്ടാക്കുന്നത്.


പ്രത്യേകിച്ചും ഒന്നര മണിക്കൂറിൽ അൽപ്പം മാത്രം കൂടുതൽ ഉള്ള സിനിമയിലെ അവസാന അര മണിക്കൂർ പ്ലോട്ട് ട്വിസ്റ്റ് ഉണ്ടാക്കുക മാത്രമല്ല, ഒറ്റയ്ക്ക് രാത്രിയിൽ ഇരുന്ന് കാണുമ്പോൾ പ്രേക്ഷകനെ ഭയപ്പെടുത്താൻ ആയിട്ടുള്ളത് എല്ലാം ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.


ഡാനി, തന്റെ ഐഡന്റിക്കൽ ട്വിൻ ആയ ഡാഴ്സിയുടെ മരണത്തെ കുറിച്ച് നടത്തുന്ന വെളിപ്പെടുത്തൽ മുതൽ പല സിനിമകളിലും ഉണ്ടായിട്ടുള്ളത് പോലെ ഹൊറർ സിനിമകളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന eerie ആയിട്ടുള്ള ഒരു ഘട്ടത്തിലേക്ക് സിനിമയെ കൊണ്ട് പോവുകയാണ്. ഇടക്കുള്ള ഒരു ജമ്പ് സ്കെയർ രംഗം ശരിക്കും ഉള്ളിന്റെ ഉള്ളിൽ നിന്നും തന്നെ പേടിപ്പിച്ചു.


 ക്ലൈമാക്സിൽ സിനിമയിലെ ഒരു കഥാപാത്രം തന്റെ ചുറ്റും നടന്ന കാര്യങ്ങളിൽ ഉണ്ടായ അവിശ്വസനീയത കാരണം അത് പരീക്ഷിക്കാൻ എന്നവണ്ണം അയാൾ സ്വയം അതിലേക്കു എടുത്തു ചാടുന്നുണ്ട്. അതിനു മുന്നേ അയാളുടെ ആ ചിരി കണ്ടപ്പോൾ നിരാശ തോന്നിയെങ്കിലും, അതിനൊപ്പം വൈഡ് ഷോട്ടിൽ വരുന്ന രംഗം കണ്ടപ്പോൾ പൂർണമായ സംതൃപ്തി ആണ് Oddity നൽകിയത്.


 Oddity ഒറ്റയ്ക്ക് ഇരുന്നാണ് കണ്ടത്. അതും ഇരുട്ടിൽ ടി വി സ്ക്രീൻ വെളിച്ചത്തിൽ മാത്രം. എന്നിട്ടും സിനിമ അവസാനിച്ചപ്പോൾ ചുറ്റുപാടും അൽപ്പം ഭയത്തോടെ നോക്കി ലൈറ്റും ഇട്ട് നേരെ പോയി കിടന്നുറങ്ങുക ആണ് ചെയ്തത്. 


ഒരു ഹൊറർ സിനിമ എന്ന നിലയിൽ മികച്ചു നിൽക്കുന്ന ചിത്രമാണ്. സിനിമ ഇറങ്ങിയപ്പോൾ തന്നെ മികച്ചു അഭിപ്രായങ്ങൾ കേട്ടിരുന്നു.അതിൽ അതിശയോക്തി ഒന്നുമില്ല.


#Classic


സിനിമയുടെ ലിങ്ക് 

t.me/mhviews1 ൽ ലഭ്യമാണ്.




        

Friday, 9 August 2024

1825. Shattered (English, 1991)

 

1825. Shattered (English, 1991)

          Psychological thriller




ചതിയുടെയും വഞ്ചനയുടെയും അവിശ്വസനീയമായ ഒരു കഥ , കുറച്ചു ട്വിസ്റ്റൂകളിലൂടെ അവതരിപ്പിച്ച സിനിമയാണ് Shattered. കാർ ആക്സിഡന്റിൽ നിന്നും രക്ഷപ്പെട്ടത്തിന് ശേഷം ഡാൻ മെറിക്കിന് ഓർമകൾ എല്ലാം നഷ്ടമാകുന്നു. എന്നാൽ ഓർമകൾ തിരിച്ചെടുക്കാൻ അയാള് ശ്രമിക്കുമ്പോൾ ആയാൾക്ക് പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാകുന്നു. ആക്സിഡന്റ് നടക്കുന്ന സമയം ഒപ്പം ഉണ്ടായിരുന്ന ഭാര്യയെ മുതൽ പല കാര്യത്തിലും ഉണ്ടാകുന്ന അയാളുടെ സംശയങ്ങളും അതിനു അയാൾ ഉത്തരങ്ങൾ കണ്ടെത്തുമോ എന്നതാണ് Shattered എന്ന സിനിമയുടെ കഥ. 


 സിനിമയുടെ കഥയെ സംബന്ധിച്ച് വലിയ ഒരു പ്ലോട്ട് ട്വിസ്റ്റ് ഉണ്ട്. എന്നാൽ അതിനു ഉപയോഗിച്ചിരിക്കുന്ന സംവിധാനത്തിന് ഇപ്പോഴും എത്ര മാത്രം പുരോഗതി ഉണ്ട് എന്നു ചിന്തിച്ചാൽ ഒരു പക്ഷേ അവിശ്വസനീയമായി തോന്നും. പണ്ട് പല സിനിമകളിലും ഉപയോഗിച്ച ഒരു വിദ്യ തന്നെയാണ്.അതെന്താണ് എന്ന് പറയുന്നില്ല.എന്നാൽക്കൂടിയും കഥയിൽ ഉള്ള ട്വിസ്റ്റ് കൊള്ളാമായിരുന്നു. സിനിമയുടെ ജോൻറെയോട് നീതി പുലർത്തിയിട്ടുണ്ട് Shattered. 


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.





Thursday, 8 August 2024

1824. Fried Green Tomatoes

 1824. Fried Green Tomatoes 

         Comedy, Mystery



സാധാരണ ഒരു കോമഡി ഡ്രാമ ആണെന്ന് കരുതി കണ്ട് തുടങ്ങുന്ന സിനിമ അവസാനം അതിന്റെ നിഗൂഢ സ്വഭാവം കാരണം പ്രതീക്ഷയ്ക്ക് അപ്പുറം മാറ്റം വന്നാലോ?അങ്ങനെ വരുമ്പോൾ അത് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായി മാറിയാലോ?ഈവ്‌ലിൻ എന്ന വീട്ടമ്മ അവരുടെ കുടുംബ ജീവിതത്തിൽ തീരെ സന്തുഷ്ട അല്ലായിരുന്നു. ആക്‌സ്മികമായി ഒരു ഓൾഡ് ഏജ്‌ ഹോമിൽ വച്ച് പരിചയപ്പെടുന്ന നിന്നി ത്രെഡ്ഗുഡ് എന്ന വൃദ്ധയായ സ്ത്രീ അവർക്കു പരിചയം ഉള്ള കുറച്ചു ആളുകളുടെ ജീവിതത്തെ കുറിച്ച് ഈവലിനോട് പറഞ്ഞു തുടങ്ങുമ്പോൾ ഒന്നെങ്കിൽ ഒരു ട്രാജഡി, അല്ലേൽ ഒരു ഫീൽ ഗുഡ് സിനിമ മാത്രമാകും Fried Green Tomatoes എന്നതായിരുന്നു എന്റെ മുൻവിധി.


 എന്നാൽ ഈ കഥയ്ക്ക് അവസാനം ഒളിപ്പിച്ചു വച്ച ഒരു വലിയ രഹസ്യം അനാവരണം ചെയ്യുന്ന സമയം ആയപ്പോഴേക്കും എന്റെ അവസ്ഥ സിനിമയെ കുറിച്ചുള്ള മുൻവിധികൾ മാറ്റുന്നത് മാത്രം ആയിരുന്നില്ല. അതിനൊപ്പം ഒരു കാലഘട്ടത്തിൽ ഉള്ള സമൂഹവും മനുഷ്യരുടെ ഇഷ്ടാനിഷ്ട്ടങ്ങളും എല്ലാം ഒത്തു ചേരുമ്പോൾ മികച്ച ഒരു സിനിമ കണ്ട അനുഭവം ആണുണ്ടായത്.


ഇഡ്ജി എന്ന പെൺകുട്ടിയുടെ കഥ അവളുടെ സഹോദരൻ ബഡി മുതൽ അങ്ങോട്ട് വ്യാപിച്ചു കിടക്കുകയാണ്. വളരെ അധികം ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രം ആയിരുന്നു ഇഡ്ജി.മേരി സ്റ്റുവർട്ടിന്റെ മികച്ച ഒരു കഥാപാത്രം. ഇത്തരത്തിൽ ഉള്ള സ്ത്രീ കഥാപാത്രങ്ങളെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഒരു പ്രത്യേക സ്നേഹം തോന്നി പോകും ഇഡ്ജിയോട്. അത് പോലെ തന്നെയാണ് ആ ചെറിയ ഗ്രാമത്തിൽ ഉള്ള പല കഥാപാത്രങ്ങളും.ബിഗ് ജോർജും റൂത്തും സ്മോക്കിയും എല്ലാം അതിൽ ഉൾപ്പെടും.


ഫാനി ഫ്ലാഗിന്റെ Fried Green Tomatoes at the Whistle Stop Cafe എന്ന നോവൽ ഞാൻ വായിച്ചിട്ടില്ല. അങ്ങനെ ഒരെണ്ണത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ല. ഈ സിനിമയെ കുറിച്ച് അറിയുന്നത് തന്നെ കാത്തി ബേറ്റ്സ് എന്ന നടിയോടു പെട്ടെന്നൊരു ദിവസം തോന്നിയ ആരാധന കാരണം ആണ്. പക്ഷെ എത്ര മാത്രം ജീവനുള്ള കഥാപാത്രങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്? വല്ലാത്ത ഒരു ഫീലും ഇഷ്ടവും ആയിരുന്നു ഈവ്‌ലിൻ ഇവരുടെ എല്ലാം കഥ കേൾക്കുമ്പോൾ. പിന്നെ പ്രത്യേകിച്ച് പറയാൻ ഉള്ളത് കാത്തി ബേറ്റ്സിന്റെ ഈവ്‌ലിൻ എന്ന കഥാപത്രമാണ്. അവരുടെ കഥാപാത്രം സിനിമയ്ക്ക് കൊണ്ട് വന്ന ദ്വിമുഖം ഉണ്ട്. ഒരു പക്ഷെ ഒരു കോമഡി ഫീൽ ഗുഡ് സിനിമ ആണെന്ന് പ്രേക്ഷകനെ പറഞ്ഞു പറ്റിക്കാൻ ആ കഥാപാത്രത്തിന് കഴിഞ്ഞു. ഇത്തരം ഒരു കഥയിലേക്ക് ആണ് നമ്മളെ കൊണ്ടെത്തിക്കുന്നത് എന്ന് പറയാൻ പോലും സാധിക്കില്ല.


എന്തായാലും വളരെ ഇഷ്ടമായി Fried Green Tomatoes എന്ന ചിത്രം. താൽപ്പര്യം തോന്നുന്നു എങ്കിൽ തീർച്ചയായും കാണുക. നിരാശപ്പെടേണ്ടി വരില്ല.

 

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് t.me/mhviews1  ലഭ്യമാണ് 




1995. Drop ( English, 2025)