Sunday, 20 December 2020

1313. Gone Baby Gone (English, 2007)

 1313. Gone Baby Gone (English, 2007)

           Mystery, Drama.



     കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രമേയവുമായി ധാരാളം സിനിമകൾ കണ്ടിരിക്കും.എന്നാൽ ആ ഴോൻറെയിൽ ഉള്ള ക്ലാസിക് എന്നു  വിളിക്കാവുന്ന ചിത്രങ്ങളിൽ ഒന്നാണ് Gone Baby Gone. നാലു വയസ്സുകാരിയായ അമാന്റയ്ക്ക് എന്തു സംഭവിച്ചു എന്ന് ഉള്ള അന്വേഷണത്തിൽ പോകുന്ന കഥയിൽ പിന്നീട് കഥാഗതിയിൽ മാറ്റം ഉണ്ടാവുകയും ചിത്രം മറ്റൊരു തലത്തിലേക്ക് പോവുകയും ശരി ഏത് തെറ്റ് ഏത് എന്നു പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു Gone Baby Gone.


  പാട്രിക്-ആൻജി എന്നിവർ ഈ കേസിന്റെ അന്വേഷണത്തിൽ വരുന്നത് പ്രൈവറ്റ് ഡിറ്റക്ട്ടീവ് ആയാണ്.പൊലീസിന് കേസിൽ തുമ്പൊന്നും ലഭിക്കാത്തത് കൊണ്ടു കാണാതായ കുട്ടിയുടെ ബന്ധു ആണ് അവരെ കേസ് അന്വേഷണം ഏൽപ്പിക്കുന്നത്.പലരുടെയും ജീവിതത്തിലൂടെ അന്വേഷണം മുന്നേറുമ്പോൾ പ്രേക്ഷകനെ കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ പല സംഭവങ്ങളും ആണ്.പ്രത്യേകിച്ചു ക്ളൈമാക്സിൽ എത്തുമ്പോൾ നേരത്തെ പറഞ്ഞ ശരിയുടെയും തെറ്റിന്റെയും കണക്കെടുപ്പിൽ പ്രേക്ഷകനും പങ്കാളി ആകും.


   കാസെ അഫ്‌ളെക്കിന്റെയും, കുറച്ചു നേരം മാത്രം ഉള്ള മോർഗൻ ഫ്രീമാന്റെയും , എഡ് ഹാരിസിന്റെയും എല്ലാം കഥാപാത്രങ്ങൾ മികച്ചതായിരുന്നു.ബെൻ അഫ്ലെക് സംവിധാനവും തിരക്കഥാകൃത്തുക്കളിൽ ഒരാളും ആയി മാറിയ ചിത്രം എന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.


 Gone Baby Gone കാണാത്തവർ ചുരുക്കമായിരിക്കും.കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണണം.


ചിത്രം Netflix ൽ ലഭ്യമാണ് 


More movie suggestions and download link available @mhviews telegram channel

Thursday, 10 December 2020

1312. 13 Hours: The Secret Soldiers of Benghazi

 1312. 13 Hours: The Secret Soldiers of Benghazi (English, 2016)

          Action, Thriller.



 ചില സിനിമ തിയറ്ററിൽ നിന്നും കാണാത്തത്തിൽ നിരാശ തോന്നാറില്ലേ?അതു പോലെ ഇഷ്ട സംവിധായകന്റെ സിനിമ ആയിട്ടു പോലും കാണാതെ ഇരിക്കുകയും പിന്നീട് വളരെ താമസിച്ചു കാണുമ്പോൾ ഇതു വരെ കാണാൻ ശ്രമിക്കാത്തത്തിൽ ഒരു നിരാശയും?അങ്ങനെ ഒരു അനുഭവം ആണ് 13 Hours: The Secret Soldiers of Benghazi കണ്ടപ്പോൾ തോന്നിയത്.


  സിനിമ ഇറങ്ങിയ സമയം കാണാതെ ഇരുന്നതിനുള്ള കാരണം അന്ന് സിനിമയെ കുറിച്ചു വന്ന ചില വിവാദങ്ങൾ ആയിരുന്നു.മൈക്കൽ ബേയുടെ സിനിമയിൽ ഉള്ള രാഷ്ട്രീയത്തെ കുറിച്ചുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു.എന്നാൽ മിച്ചൽ സക്കോഫിന്റെ നോവലിലെ രാഷ്ട്രീയം നോക്കാതെ ഒരു ആക്ഷൻ ചിത്രമാണ് ഉദ്ദേശിച്ചത് എന്നുള്ള സിനിമ ടീമിന്റെ വാദങ്ങൾ വന്നിരുന്നു.


  എന്നാലും ഒരു propoganda സിനിമ എന്ന ചീത്ത പേര് ഉണ്ടായിരുന്നു ഈ ചിത്രത്തിന്.അതിനൊപ്പം മിലിറ്ററിയുടെ സഹായം കിട്ടാത്തതും, ഫ്രഞ്ച് ആർമിയുടെ സപ്പോർട്ട് കിട്ടാത്തതും തുടങ്ങി അവിടെ ഉണ്ടായിരുന്ന contract സെക്യൂരിറ്റിയോട് stand down ഓർഡർ കൊടുത്തത് ഒക്കെ വിഷയമായി. മൈക്കൽ ബേയുടെ ഏറ്റവും കുറവ് ലാഭം കിട്ടിയ ചിത്രമായി ബംഗാസി മാറി.Historical Accuracy പ്രശ്നവുമായിരുന്നു.


അതെന്തെങ്കിലും ആകട്ടെ. ആ ഒരു ഭാഗം മാറ്റി വച്ചു ഒരു ആക്ഷൻ ചിത്രമായി കണ്ടാൽ മികച്ച ആക്ഷൻ/ത്രില്ലർ ചിത്രങ്ങളുടെ ഇടയിൽ സ്ഥാനം ഉണ്ടാകും 13 Hours: The Secret Soldiers of Benghazi യ്ക്ക് എന്ന അഭിപ്രായം ആണ് കണ്ടു തീർന്നപ്പോൾ ഉണ്ടായത്.


  ലിബിയയിൽ ഗദാഫിയുടെ ഭരണം അവസാനിപ്പിച്ച അമേരിക്ക, അവിടെയുള്ള അവസാന ചില ദൗത്യങ്ങൾക്കായി ഒരു ടീമിനെ അയക്കുന്നു.പ്രത്യേകിച്ചും ആയുധങ്ങളുമായി സംബന്ധിച്ച കാര്യങ്ങൾ ആണ് അവിടെ നടന്നത്.എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അവിടെ ഉള്ളവർക്ക് ആക്രമണങ്ങൾ നേരിടേണ്ടി വന്നു.അതും സഹായം കിട്ടാതെ അവർ അകപ്പെട്ടു പോയി.ആ സമയം അവിടെ contract സെക്യൂരിറ്റി ആയി വന്ന 6 പേർ ആ സാഹചര്യത്തെ നേരിടാൻ ഒരുങ്ങി.അതിന്റെ കഥയാണ് 13 Hours: The Secret Soldiers of Benghazi പറയുന്നത്.


  ഒരു വീഡിയോ ഗെയിം കളിക്കുന്ന പോലെ ആണ് ചിത്രം കണ്ടപ്പോൾ തോന്നിയത്.മൈക്കൾ ബേയുടെ ചിത്രങ്ങളുടെ ലൗഡ് ആയുള്ള അവതരണം കൂടി ആയപ്പോൾ സിനിമയുടെ ടെക്നിക്കൽ സൈഡ് മികച്ചതായി മാറി.ജെയിംസ് ഡേലിന്റെ റോണ് എന്ന കഥാപാത്രം നല്ല ഇഷ്ടമായി.അതു പോലെ ആ ടീമിൽ ഉണ്ടായിരുന്ന എല്ലാവരും മികച്ചതായി തന്നെ തോന്നി.


 നേരത്തെ പറഞ്ഞ ഗെയിം പോലെ ത്രിൽ അടിപ്പിക്കുന്ന അവതരണം നല്ലതു പോലെ ഇഷ്ടമായി.ഇനി ആദ്യം പറഞ്ഞു വനത്തിലേക്ക് തിരിച്ചു പോകാൻ.Historical Accuracy പ്രശ്നം  ഇല്ല എന്നു തോന്നുകയും അതൊക്കെ മാറ്റി വച്ചു ഒരു ആക്ഷൻ ത്രില്ലർ സിനിമ ആയി മാത്രം സമീപിക്കുക ആണെങ്കിൽ മികച്ച ഒരു ദൃശ്യാനുഭവം ആകും 13 Hours: The Secret Soldiers of Benghazi .


  Personally, നല്ല പോലെ ഇഷ്ടമായി ചിത്രം.


Netflix ൽ സിനിമ ലഭ്യമാണ്.2 മണിക്കൂറിൽ കൂടുതൽ ഉള്ള സിനിമ ഒറ്റ ഇരുപോയന് ബോറടിക്കാതെ കണ്ടു തീർത്തൂ.


More movie suggestions and link available at www.movieholicviews.blogspot.ca


Telegram Channel link:  t.me/mhviews

Wednesday, 9 December 2020

1311. Okay Madam (Korean, 2020)

 1311. Okay Madam (Korean, 2020)

           Comedy, Action



  ആക്ഷൻ-കോമഡി വിഭാഗത്തിൽ വരുന്ന കൊറിയൻ സിനിമകൾ അവിടത്തെ കൊമേർഷ്യൽ സിനിമകളിൽ നല്ല സ്വാധീനം ഉണ്ടാക്കാറുണ്ട്.ലോകത്തു എവിടെ നോക്കിയാലും കുടുംബ സിനിമകൾ എന്ന വിഭാഗത്തിലെ ജനപ്രിയ വിഭാഗം ഇത്തരം സിനിമകൾ ആണെന്ന് തോന്നുന്നു. Okay Madam അത്തരം ഒരു സിനിമയാണ്.


 മാർക്കറ്റിലെ ഒരു ചെറിയ ലോക്കൽ ഭക്ഷണങ്ങളുടെ കട നടത്തുക ആണ് മി-യങ്.അവരുടെ ഭർത്താവ് ഒരു കമ്പ്യൂട്ടർ റിപ്പയർ കട നടത്തുന്നു.ഒരു സാധാരണ കുടുംബം, ദാരിദ്ര്യവും ഒപ്പം ഉണ്ട്.മകളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാത്തത്തിൽ വിഷമിച്ചിരിക്കുന്ന മാതാപിതാക്കൾ.അങ്ങനെ ഇരിക്കെ അവർക്ക് ഒരു സമ്മാനം അടിച്ചു.ഹവായിലേക്കു ഒരു ട്രിപ്പ്.ട്രിപ്പിനായി ഫ്ളൈറ്റിൽ കയറിയ അവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു.എന്താണ് അവിടെ സംഭവിച്ചത് എന്നാണ് സിനിമയുടെ കഥ.


  കുറച്ചു സസ്പെന്സും ട്വിസ്റ്റും അതിലേറെ ആക്ഷനും കോമഡിയും എല്ലാം കൂടി ആദ്യം പറഞ്ഞ പോലത്തെ ചിത്രമാണ് Okay Madam. Wonderful Nightmare, Bestseller, Montage തുടങ്ങിയ സിനിമകളിലൂടെ പരിചിതയായ  ജുങ്-ഹ്വാ ആണ് പ്രധാന കഥാപാത്രമായ മി-യങ്ങിനെ അവതരിപ്പിക്കുന്നത്. അവരുടെ എനർജി ആണ് സിനിമയുടെ നട്ടെല്ല് എന്നു പറയുന്നത് തന്നെ.


  വിഭജിക്കപ്പെട്ട കൊറിയയുടെ അപ്പുറവും ഇപ്പുറവും ഉള്ള കഥകൾ പല സിനിമകളിലും കണ്ടിരിക്കും.ആ ഒരു വിഷയമായി ബന്ധമുള്ള, എന്നാൽ സങ്കീർണമായ രാഷ്ട്രീയത്തിലേക്ക് ഒന്നും പോകാതെ പ്രേക്ഷകനെ നല്ല പോലെ സന്തോഷിപ്പിക്കുന്ന ഒരു light-watch അനുഭവം നൽകുന്ന സിനിമയാണ് Okay Madam.


 More movie suggestions and download link available @www.movieholicviews.blogspot.ca


Telegram download link : t.me/mhviews

1310. The Call (Korean, 2020)

 

1310. The Call (Korean, 2020)
          Mystery, Thriller



  ഒരു പഴയ ലാൻഡ് ഫോണിൽ വന്ന ഫോണ് കോൾ.ആ വിളി വരുന്നത് മറ്റൊരു കാലഘട്ടത്തിൽ നിന്നായിരുന്നു.കാക്കത്തൊള്ളായിരം പ്രാവശ്യം കണ്ട സിനിമ കഥയാകും ഇതു.എന്നാലും ദി കോൾ മികച്ച ഒരു ചിത്രമായി തന്നെ തോന്നി.അടിസ്ഥാന കഥ പരിചിതം ആണെങ്കിലും കഥയിലെ സംഭവങ്ങൾ വികസിക്കുന്നത് നല്ലൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു.

  കഥയെ കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടാകും പേരിൽ നിന്നും പോസ്റ്ററിൽ നിന്നും എല്ലാം.എന്നാൽ കഥ സഞ്ചരിക്കുന്ന വഴി ആണ് ഇഷ്ടമായത്. ഒരേ പ്രായത്തിൽ ഉള്ള 2 സ്ത്രീകൾ, ഏകാന്തതയെ കൂട്ടു പിടിച്ച അവർക്ക് ഒരു പ്രത്യേക ഘട്ടത്തിൽ തങ്ങളുടെ പുതിയ ബന്ധത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും എന്ന് മനസിലാകുന്നിടത്തു നിന്നും തുടങ്ങുന്നു ട്വിസ്റ്റുകളും ത്രില്ലും.

  ക്ളൈമാക്‌സിലെ അവസാന സീൻ വരെ നീളുന്നു അതു.എനിക്ക് തോന്നുന്നത് ഒരു രണ്ടാം ഭാഗം ഒക്കെ വന്നാലും അതിനായി വേണ്ടുന്ന കഥയ്ക്ക് ഉള്ള സ്കോപ് ഇനിയും ആ കഥാപാത്രങ്ങൾക്ക് ഉണ്ടെന്നതാണ്.പാർക് ഷീനിന്റെയും, ജോംഗ് സിയോയുടെയും കഥാപാത്രങ്ങൾക്ക് അതിനുള്ള വലിയ ഒരു അവസരം കഥയിൽ ഇനിയും ബാക്കി ആക്കി വച്ചിട്ടുണ്ട്.

Il Mare പോലുള്ള സമാന കഥയിൽ ഉള്ള ക്ളാസിക്കുകളും അല്ലാതെ ഉള്ള മറ്റു കഥകളും കൊറിയൻ സിനിമയിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും ഒട്ടും മുഷിയാതെ തന്നെ ഈ ചിത്രം കണ്ടു തീർക്കാൻ സാധിച്ചു എന്നു മാത്രമല്ല നല്ല രീതിയിൽ ഇഷ്ടമാവുകയും ചെയ്തു,മാത്രമല്ല ട്വിസ്റ്റുകളിലൂടെ ക്ളൈമാക്‌സ് കൂടുതൽ രസകരമാക്കുകയും ചെയ്തു.

  സിനിമ Netflix ൽ ലഭ്യമാണ്.

More movie suggesions at www.movieholicviews.blogspot.ca

Monday, 7 December 2020

1309. Honest Thief (English,2020)

 1309. Honest Thief (English,2020)

          Action, Thriller




  ലിയാം നീസന്റെ ചിത്രങ്ങൾ ഇഷ്ടമാകുന്ന ആക്കും ഇഷ്ടമാകുന്ന ഒരു സിനിമ ആണ് Honest Thief. പേരിൽ ഉള്ള വൈരുധ്യത്തിൽ തന്നെ സിനിമയുടെ കഥയും ഉണ്ട്. ടോം (നീസൻ) ജീവിതത്തിൽ ചെയ്ത കുറച്ചു തെറ്റുകൾ തിരുത്താൻ തീരുമാനിക്കുന്നു.കാരണം പ്രണയമാണ്.


  ജീവിതത്തിൽ തന്റെ ഒപ്പം കൂടാൻ പോകുന്ന ആളോട് തന്നാൽ കഴിയാവുന്നത്ര സത്യസന്ധത കാണിക്കാൻ ആയിരുന്നു അയാളുടെ തീരുമാനം.ജീവിതത്തിൽ തിരുത്തലുകൾ ഉണ്ടാകുന്നത് നല്ലതാണ്.എന്നാൽ അതിനായി നിയമ വ്യവസ്ഥയുടെ കാവൽക്കാരെ സമീപിച്ചപ്പോൾ ഉണ്ടായ അനുഭവം അയാളുടെ പ്രതീക്ഷകൾക്കും അപ്പുറം ആയിരുന്നു.അയാളുടെ നന്നാകാനുള്ള അവസരം നഷ്ടപ്പെടും എന്ന അവസ്ഥ ഉണ്ടാകുന്നു. കാരണം FBI യിലെ ചിലർക്ക് മറ്റു പ്ലാനുകൾ ആണ് ഉണ്ടായിരുന്നത്.ടോമിന്റെ പ്ലാനും അവരുടെ പ്ലാനും തമ്മിൽ കൊമ്പു കോർക്കുമ്പോൾ എന്തു സംഭവിക്കും??അതാണ് Honest Thief ന്റെ കഥ.


  വലിയ കഥ ഒന്നും അല്ല ചിത്രത്തിന് ഉള്ളത്.രു സാധാരണ ഹോളിവുഡ് സിനിമ എന്നു വിളിക്കാം.എന്നാലും എനിക്ക് ഇഷ്ടമായി.കാരണം ആദ്യം പറഞ്ഞ വരികൾ തന്നെ.ലിയാം നീസന്റെ ആരാധകൻ എന്ന കാരണം കൊണ്ട്. അങ്ങനെ നോക്കുമ്പോൾ പ്രായം അതിന്റെ വികൃതികൾ ചെയ്യുന്നുണ്ടെങ്കിലും ലിയാമിന്റെ എനർജി സിനിമയിൽ ഉണ്ടായിരുന്നു. സിനിമയുടെ ഏറ്റവും വലിയ പ്ലസും അതാണ്. വില്ലൻ ആയി വന്ന ജയ് കെർട്നിയും കൊള്ളാമായിരുന്നു.


  അങ്ങനെ മികച്ചത് എന്ന അഭിപ്രായം സിനിമയേക്കുറിച്ചു ഇല്ലെങ്കിലും ലിയാമിന്റെ സ്‌ക്രീനിൽ കാണാം എന്നുള്ള ഒറ്റ കാരണം മനസ്സിൽ ഉണ്ടെങ്കിൽ കണ്ടു നോക്കൂ.


  More movie suggestions @www.movieholicviews.blogspot.ca and download link available at @mhviews Telegram Channel


Thursday, 3 December 2020

1308. Scam 1992: The Harshad Mehta Story( Hindi,2020)

 1308. Scam 1992: The Harshad Mehta Story( Hindi,2020)


"Risk Hai Toh, Ishq Hai"- The Harshad Mehta Story



          ഇന്ത്യൻ രാഷ്ട്രീയം വല്ലാത്ത ഒരു അവസ്ഥയിലൂടെ ആണ് തൊണ്ണൂറുകളുടെ തുടക്കം പൊയ്ക്കൊണ്ടിരുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അസ്ഥിരമായ സർക്കാറുകർ, ബൊഫോഴ്‌സ്, പുരുലിയ ആയുധ വർഷം തുടങ്ങിയ അഴിമതി ആരോപണങ്ങൾ ഒക്കെ കത്തി നിന്ന സമയം. നരസിംഹ റാവു- ചന്ദ്രസ്വാമി അവിശുദ്ധ കൂട്ടുക്കെട്ടു കൊടുമ്പിരി കൊണ്ടിരുന്ന സമയം.അതിലേക്കുള്ള വെടി മരുന്നു പോലെ ആയിരുന്നു ഹർഷദ് മേത്ത കേസ് വരുന്നത്‌.


  ഷെയർ മാർക്കറ്റിലെ ലൂപ്പ് ഹോളുകൾ , സിസ്റ്റത്തെ തന്നെ ഉപയോഗിച്ചു തനിക്കു അനുകൂലമാക്കി മാറ്റിയ ഹർഷദ് മേത്ത എന്ന "The Big Bull" ന്റെ കഥയാണ് സുചേത ദലാൽ- ദേബാശിഷ് ബസു എന്നിവർ ചേർന്ന് എഴുതിയ Scam: Who Won, Who Lost, Who Got Away  എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഹൻസൽ മേത്ത ഈ പരമ്പര SonyLiv നു വേണ്ടി ഒരുക്കിയിരിക്കുന്നത്.


  ഹർഷദ് മേത്ത പത്രത്താളുകളിൽ സ്ഥാനം പിടിച്ചിരുന്ന സമയം വലിയ എന്തോ ഫ്രോഡ് പരിപാടി നടത്തി എന്നതിലുപരി അന്ന് 7 വയസ്സുകാരൻ ആയ എനിക്ക് വലിയ പിടിയിലായിരുന്നു സംഭവങ്ങൾ.പിന്നീട് പലപ്പോഴായി വായനയിലൂടെ അന്നത്തെ ഇന്ത്യൻ സാമ്പത്തിക ചരിത്രത്തിലെ തന്നെ വലിയ മാറ്റങ്ങളിലേക്കു വഴിതെളിച്ച ആളാണ് ഹർഷദ് എന്നു മനസ്സിലായി.


  സാമ്പത്തിക രംഗത്തെ പല കാര്യങ്ങളും Layman's Terms ലൂടെ അവതരിപ്പിച്ചു എന്നത് ആണ് ഈ പരമ്പരയുടെ ഏറ്റവും വലിയ വിജയം.അതിനൊപ്പം ഹർഷദ് എന്ന, അന്നത്തെ  അമിതാഭ് ബച്ചനോടൊപ്പം ആരാധനയോടെ നോക്കിയിരുന്ന, ചെറുപ്പക്കാരുടെ എല്ലാം ആരാധന പാത്രമായ ഹർഷദ് മേത്തയുടെ കഥയുടെ സ്റ്റൈലിഷ് ആയ അവതരണം കൂടി ആകുമ്പോൾ ഇന്ത്യൻ സീരീസുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നായി Scam 1992 മാറുന്നു.


  ഇന്ത്യയുടെ 80 കൾ മുതലുള്ള വളർച്ചയും തളർച്ചയും എല്ലാം വിശദമായി ഹർഷദ് മേത്തയുടെ കഥയിലൂടെ പറഞ്ഞു പോകുന്നുണ്ട്.ബോംബൈ ഭരിക്കാൻ ഗുണ്ടായിസം വേണ്ട, പകരം തന്റെ ഭ്രാന്തമായ(വിദഗ്ധരുടെ അഭിപ്രായത്തിൽ) ആശയങ്ങൾക്ക് കഴിയും എന്ന് മനസ്സിലാക്കി കൊടുത്തു ഹർഷദ് മേത്ത.RBI യ്ക്ക് പോലും എന്തോ കള്ളത്തരം നടക്കുന്നുണ്ട് എന്നു മാത്രം അറിവ് ഉണ്ടായിരുന്നുള്ളൂ.അതിന്റെ അപ്പുറത്തേക്ക് അയാൾ അതു എങ്ങനെ operate ചെയ്തു എന്നത് അവിശ്വസനീയമായ കഥയായി മാറുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകൾ മുതൽ അങ്ങു താഴെത്തട്ടിൽ വരെ ഹർഷദ് സ്വാധീനിച്ചത് എങ്ങനെ ആണ് എന്നതാണ് സീരിസിന്റെ കഥ.ഒപ്പം elite ക്ലസ്സിനു മാത്രം കടന്നു ചെല്ലാൻ കഴിഞ്ഞിരുന്ന ഒരു മേഖലയിൽ വിജയി ആവുകയും പിന്നീട് അയാളുടെ തളർച്ചയിലൂടെയും കഥ പോകുന്നു.


  അയാളുടെ കഥ ഒരു ഇതിഹാസം ആണ്.കാറുകൾ ഉൾപ്പടെ ഉള്ള ആഡംബരങ്ങളോട് താല്പര്യമുള്ള, കുടുംബ ബന്ധങ്ങൾക്ക് സ്ഥാനം നൽകിയിരുന്ന,തന്നെ അവഗണിച്ചവരെ എല്ലാം നേരിട്ടു ഒറ്റയ്ക്ക് സാമ്രാജ്യം ഒരുക്കിയ ഒറ്റയാൻ ആയിരുന്നു ഹർഷദ്.ഒരു പക്ഷെ ഈ കഥയിൽ സുചേത പോലും അയാളെ ആരാധനയോടെ നോക്കി കാണുന്നുണ്ട് എന്നു തോന്നി.ഹർഷദിന്റെ നീക്കങ്ങൾ സസൂക്ഷ്മം പഠിച്ചു അയാളുടെ അധഃപതനത്തിനു വഴിയൊരുക്കിയ സുചേത എന്തോ ഒരു വാശിയോടെ ആണ് അയാളെ തകർത്തതായി തോന്നിയത്.


  രാഷ്ട്രീയമായ ചില conspiracy theory കൾ പണ്ട് ഇതിനെ കുറിച്ചു വായിച്ചതായി ഓർമയുണ്ട്.കേന്ദ്ര സർക്കാർ 2006 ൽ നൽകിയ പദ്മശ്രീ പുരസ്‌കാരത്തിന്റെ സമയം ആയിരുന്നു എന്ന് തോന്നുന്നു.രാഷ്ട്രീയമായി വേറെ മാനങ്ങൾ ആയിരുന്നു എന്ന് ആ കഥയ്ക്ക് ഉണ്ടായിരുന്നത്.ഓർക്കുട്ട് കാലത്തെ ഏതോ ഗ്രൂപ്പിൽ ആയിരുന്നു എന്നാണ് ഓർമ.


  പ്രതീക് ഗാന്ധി ശരിക്കും ഈ കഥാപാത്രമായി ജീവിക്കുക ആണോ എന്ന് പോലും തോന്നി പരമ്പര കാണുമ്പോൾ.ഇടയ്ക്കൊക്കെ ഉള്ള മാസ് ഡയലോഗുകൾ, അയാളുടെ ചിരി എന്നു വേണ്ട ശരീര ഭാഷയിൽ മൊത്തം ഒരു മാസ് കഥാപാത്രമായി അയാൾ മാറി.പ്രത്യേകിച്ചും ബി ജി എം കൂടി ആകുമ്പോൾ ഓരോ എപ്പിസോഡും  മികച്ചതായി മാറുന്നു. 


  ഹർഷദ് മേത്തയുടെ കഥ കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.10 എപ്പിസോഡുകൾ ആയി ഏകദേശം 45- 1 മണിക്കൂറിന്റെ അടുത്തുണ്ട് പരമ്പര.പക്ഷെ മികച്ച ഒരു ത്രില്ലർ ആയി ആകും അനുഭവപ്പെടുക.മികച്ച ആഖ്യാന ശൈലി.അതു കൂടി ആകുമ്പോൾ Scam 1992 എന്റെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായി മാറുന്നു.


 Netflix പോലുള്ള platform കളിൽ വന്നിരുന്നേൽ കുറെ കൂടി സ്വീകാര്യത വന്നേനെ എന്നു തോന്നി.എന്തായാലും കണ്ടു കഴിഞ്ഞതോടെ The Office ന്റെ റിങ്ടോൻ മാറ്റി ഇതിന്റെ ആക്കിയിട്ടുണ്ട്.