1170. Nanna Prakara (Kannada, 2019)
കണ്ടെത്തിയ മൃതദേഹത്തിൽ ഉള്ള ദുരൂഹതകളുടെ കഥ 'നന്ന പ്രകാര'.
അപകടത്തിൽപ്പെട്ടു മരണമടഞ്ഞ യുവതി.കാർ കത്തി കരിഞ്ഞു അവളുടെ മുഖം പോലും വ്യക്തമാകാത്ത രീതിയിൽ.പോലീസ് അന്വേഷണത്തിൽ കിട്ടിയ തെളിവുകൾ വച്ചു അവളുടെ പേര് വിസ്മയ ആണെന്ന് തെളിഞ്ഞു
പിന്നീട് നടന്ന അന്വേഷണങ്ങളിൽ അവളും ആയി ബന്ധം ഉള്ള ആളെയും കണ്ടെത്തി.എന്നാൽ പോലീസിനെ ഞെട്ടിച്ചു കൊണ്ടു ആണ് ആ വഴിത്തിരിവ് കേസിൽ ഉണ്ടായത്.മരിച്ച ആളെ കുറിച്ചുള്ള സംശയം.എന്തായിരുന്നു അതു?ദുരൂഹതകൾ ഏറെ നിറഞ്ഞ ഒരു മരണ ആയിരുന്നു അതു.കാരണം ??
കേസിന്റെ അന്വേഷണം നടത്തുന്നത് അശോക് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ്.ആകസ്മികമായി ആണ് അയാൾ അന്വേഷിക്കുന്ന കേസിലെ വൻ നിഗൂഢത ബോധ്യപ്പെട്ടത്.കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാം വ്യത്യസ്തം ആണെന്ന് അറിഞ്ഞ സമയം.കേസ് അന്വേഷണത്തിൽ ഇതു വരെ ഉണ്ടായ എല്ലാ വിവരങ്ങളും മറ്റൊരു രീതിയിൽ ആക്കി.തന്റെ അശ്രദ്ധ കൂടി കാരണം ആണെന്ന് അയാൾ മനസ്സിലാക്കി.
ഒരു വളഞ്ഞ വഴിയും ഇല്ലാതെ പെട്ടെന്ന് കണ്ടു പിടിച്ച ഒരു കേസിന്റെ കഥയും അതിനു ശേഷം ആ കേസിൽ വന്ന മാറ്റങ്ങളും ആണ് ഈ കന്നഡ സിനിമ പറയുന്നത്.കിഷോർ ആണ് പോലീസ് ഉദ്യോഗസ്ഥൻ ആയ അശോകിനെ അവതരിപ്പിക്കുന്നത്.പ്രിയാമണിയും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു.ട്വിസ്റ്റുകളും സസ്‌പൻസുകളും കൊണ്ടു സമ്പന്നം ആണ് ചിത്രം.
ഒരു കുറ്റാന്വേഷണ കഥയുടെ ഗൗരവം നല്ലതു പോലെ കാത്തു സൂക്ഷിക്കുകയും, ഷെർലോക് ഹോംസ് രീതിയിൽ അല്ലാതെ തന്നെ കേസ് അന്വേഷണം നടത്തുന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥൻ ആണ് മുഖ്യ കഥാപാത്രം.അങ്ങനെ ഒരു മുഖം അന്വേഷണത്തിന് കൊടുത്തിരുന്നെങ്കിൽ ഈ കഥ പോലും ഉണ്ടാകില്ലയിരുന്നു എന്നതാണ് സത്യം.
നല്ല ഒരു കുറ്റാന്വേഷണ സിനിമ ആയി തോന്നി നന്ന പ്രകാര.കണ്ടു നോക്കുക..
MH Views Rating 3/4
സിനിമ Amazon Prime ൽ ലഭ്യമാണ്.
സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews or @mhviews
നല്ല ഒരു കുറ്റാന്വേഷണ സിനിമ
ReplyDelete