Friday 6 March 2020

1150. The Office( English Series, 2005-2013)

1150. The Office( English Series, 2005-2013)
   Comedy

No. of Seasons 9
No. of Episodes 201
Duration 22 mins. Last 2 episodes in the 9th season were nearly 50 mins.

ആദ്യമായി The Office നെ കുറിച്ചു വായിക്കുന്നത് നാട്ടിൽ കോളേജിൽ പഠിച്ചിരുന്ന സമയത്തു ലൈബ്രറിയിൽ ഏതോ ഒരു ഇംഗ്ലീഷ് പത്രത്തിൽ ഫ്രണ്ട്സ് പോലെ വേറെ ഒരു സീരീസ് വന്നു എന്നൊക്കെ പറഞ്ഞു ഉള്ള വാർത്ത വഴി ആയിരുന്നു. എന്റർടെയ്ൻമെന്റ് പേജിലോ മറ്റോ.വർഷങ്ങൾക്കു ശേഷവും ഒരു കോമഡി  സീരീസ് കാണാൻ ഉള്ള ആഗ്രഹം ഇല്ലായിരുന്നു.
Friends, Mind Your Language ഒക്കെ ഇരുന്നു കണ്ടു തീർത്തത് ആണെങ്കിലും എന്തോ The Office കാണാൻ മൂഡ് ഇല്ലായിരുന്നു എന്നു പറയുന്നതാകും ശരി.

 എന്നാൽ പുതിയ പ്രൊഫഷൻ, ക്ലാസ് ഓകെ പോയപ്പോൾ എവിടെയും The Office  റെഫറന്സുകൾ . പലപ്പോഴും തമാശകളിൽ ഷ്രൂട്ടും, സ്കോട്ടും ഒക്കെ വരുന്നത് കേൾക്കാമായിരുന്നു.അങ്ങനെ എന്തായാലും സീരീസ് കാണാൻ തീരുമാനിച്ചു.ഏകദേശം ഡിസംബർ ഒക്കെ ആയപ്പോൾ നവംബറിൽ കണ്ടു തുടങ്ങിയ സീരീസ് പതുക്കെ 2 സീസണ് തീർത്തൂ. പിന്നീട് സത്യം പറഞ്ഞാൽ The Office ജീവിതത്തിന്റെ ഭാഗം ആയെന്നു പറയാം. നല്ല തിരക്കുള്ള സമയങ്ങളിൽ പോലും ഒഴിവു സമയം എപ്പോഴെങ്കിലും കിട്ടിയാൽ The Office കാണാൻ വേണ്ടി സമയം ചിലവഴിച്ചു എന്നു പറയാം.നല്ല രീതിയിൽ അഡിക്റ്റ് ആയെന്നു  പറയാം.സ്ഥിരം ഉള്ള സിനിമ കാഴ്ച പോലും മുടങ്ങി.

 എന്നാൽ ഇന്നലെ മാര്ച്ച് 5 2020 ൽ The Office ഫിനാലെ കഴിയുമ്പോൾ ഭയങ്കര ഒരു വിഷമം ആയിരുന്നു.ഒരിക്കലും തീരരുത് എന്നു ആഗ്രഹിച്ച ഒരു കാര്യം തീർന്നു പോയ പ്രതീതി.ചെറിയ രീതിയിൽ വിഷമം പോലും തോന്നി.ആദ്യമായി ആണ് ഒരു സീരീസ് ഇങ്ങനെ influence ചെയ്യുന്നത് എന്നു തോന്നുന്നു.ഒരു ആരാധകൻ എന്ന നിലയിൽ ഉള്ള കുറിപ്പാണു ഇതു.

 ഇനി സ്വൽപ്പം പരമ്പരയെ കുറിച്ചു.അമേരിക്കയിലെ സ്ക്രാന്റണിലെ ഒരു കുത്തഴിഞ്ഞ പേപ്പർ കമ്പനിയിൽ ദിവസവും നടക്കുന്ന സംഭവങ്ങൾ ക്യാമറയിൽ ഷൂട്ട് ചെയ്തു 9 വർഷങ്ങൾ പ്രേക്ഷകന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന രീതിയിൽ ആണ് പരമ്പര അവതരിപ്പിച്ചിരിക്കുന്നത്. ജിം, പാം, ഷ്രൂട്ട്, സ്‌കോട്ട്,ടോബി, കെവിൻ, ഡാരിൽ, ഏഞ്ചല,ക്രീഡ്, ഫിലിസ്,ആൻഡി,റയാൻ ,കെല്ലി തുഫങ്ങി ധാരാളം കഥാപാത്രങ്ങൾ ഉണ്ട്.സ്ഥിരമായി ഉള്ളതും അല്ലാത്തതും.എപ്പോഴും ഒരു ഓഫീസ് എന്ന concept നോട് യോജിച്ചു തന്നെ അതിൽ തമാശകൾ ഒക്കെ കോർത്തിണക്കി ആണ് സീരീസ് അവതരിപ്പിച്ചത്.പല സ്വഭാവം ഉള്ള ആളുകൾ.അവരുടെ സ്വഭാവങ്ങളിൽ നിന്നും വരുന്ന തമാശകൾ.

 പലപ്പോഴും പൊളിറ്റിക്കൽ കരക്റ്റനസ് ഒന്നും ചില കഥാപാത്രങ്ങളിൽ ഇല്ലെങ്കിലും അതിനെ മഹത്വൽക്കരിക്കാതെ മറ്റു കഥാപാത്രങ്ങളിലൂടെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തുക എന്ന കാര്യവും ചെയ്തിട്ടുണ്ട്.ശരാശരി വിവരം ഉള്ള അമേരിക്കക്കാരനും അതിലും അൽപ്പം കൂടി ഭേദപ്പെട്ട മറ്റ് ചില കഥാപാത്രങ്ങളും ഒക്കെ ആണ് സീരീസിൽ ഉള്ളത്.

 തിരക്കേറിയ സമയത്തു ഈ സീരീസിന് വേണ്ടി സമയം കളയണം എന്നു പറയില്ല.പക്ഷെ ഒരിക്കൽ കണ്ടു തുടങ്ങിയതോടെ daily routine തന്നെ മാറ്റേണ്ടി വന്ന അവസ്ഥ ഉണ്ടായി എന്നത് കൊണ്ട് തന്നെ എന്നെ ഏറ്റവും അഡിക്റ്റ് ആക്കിയ പരമ്പര എന്ന നിലയിൽ എന്റെ കാഴ്‌ചപ്പാടിലെ ഏറ്റവും മികച്ച പരമ്പര ആണ് The Office.

 സീരീസ് കണ്ടു കുറെ കഴിഞ്ഞപ്പോൾ തന്നെ ജോലി സ്ഥലത്തും കോളേജിലും എല്ലാം ബാക്കി ഉള്ളവരുടെ ഒപ്പം കഥാപാത്രങ്ങളെ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു നല്ലത് പോലെ.ഈ പരമ്പരയുടെ ഫാൻ ആയി എന്നും ഉണ്ടാകും. Dwight. K. Shrute ഒക്കെ എന്നും ഒരു ഐക്കൻ ആയി തന്നെ മനസ്സിൽ ഉണ്ടാകും.നല്ല രീതിയിൽ നോർത്ത് അമേരിക്കയിൽ കൾട്ട് ഫോളോയിങ് ഉണ്ട് The Office നു.

Netflix ൽ സീരീസ് ലഭ്യമാണ്.

 More suggestions at www.movieholicviews.blogspot.ca

പരമ്പരയുടെ ടെലിഗ്രാം ചാനൽ ലിങ്ക് @t.me/mhviews ൽ ലഭ്യമാണ്.

1 comment:

  1. തിരക്കേറിയ സമയത്തു ഈ സീരീസിന് വേണ്ടി സമയം കളയണം എന്നു പറയില്ല.പക്ഷെ ഒരിക്കൽ കണ്ടു തുടങ്ങിയതോടെ daily routine തന്നെ മാറ്റേണ്ടി വന്ന അവസ്ഥ ഉണ്ടായി എന്നത് കൊണ്ട് തന്നെ എന്നെ ഏറ്റവും അഡിക്റ്റ് ആക്കിയ പരമ്പര എന്ന നിലയിൽ എന്റെ കാഴ്‌ചപ്പാടിലെ ഏറ്റവും മികച്ച പരമ്പര ആണ് The Office.

    ReplyDelete

1819. Shutter (Thai, 2004)