Sunday, 8 March 2020

1154. Prathi Poovankozhi (Malayalam, 2019)


1154. Prathi Poovankozhi (Malayalam, 2019)


   ഉണ്ണി ആറിന്റെ കഥകൾ ഒക്കെ ഷോർട്ട് ഫിലിം material ആണെന്നുള്ള ഒരു തോന്നൽ ഉണ്ടായിട്ടുണ്ട്.പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചില കഥകൾ സിനിമ ആകുമ്പോൾ.ലീല ഒക്കെ കഥ വായിച്ചപ്പോൾ ഉള്ള ഒരു രസം ഒന്നും സിനിമ ആയപ്പോൾ കിട്ടിയതും ഇല്ല, അതു ഒരു സിനിമ ആയി പോലും തോന്നിയതും ഇല്ല.

  ഇത്രയും പറഞ്ഞതു പ്രതി പൂവൻകോഴി എന്ന സിനിമയെ കുറിച്ചു പറയാൻ ആണ്.തനിക്കു അനുഭവപ്പെട്ട അപമാനത്തിനു, അതിനു കാരണക്കാരൻ ആയ അവളോടുള്ള പ്രതികാരം ആണ് സിനിമയുടെ ഇതിവൃത്തം.അതൊന്നും കുഴപ്പമില്ല.

  സ്ത്രീയുടെ അഭിമാനത്തിന്റെ വില മനസ്സിലാകാതെ, അവളുടെ ശരീരത്തിൽ അനുവാദം ഇല്ലാതെ തൊട്ടാൽ അതു ഒരു സാധാരണ കാര്യം ആയി കാണുന്ന മനുഷ്യരെ ഒക്കെ വ്യക്തമായി കാണിച്ചെങ്കിലും,  സങ്കടം എന്ന കഥ (കഥ വായിച്ചിട്ടില്ല) സിനിമ ആയപ്പോൾ അതിൽ ഒക്കെ മാത്രമായി ഒതുങ്ങി.പ്രത്യേകിച്ചു ഒന്നും പ്രേക്ഷകന് നൽകാൻ ഇല്ലാതെ, ക്ളൈമാക്സിൽ മോശക്കാരായ എല്ലാവർക്കും ചേർത്തു ഒരാളെ മാത്രം പ്രതിയാക്കി സന്തോഷിച്ചു നിർത്തി.

  സ്ഥിരം കേട്ട കഥ ആണെന്ന് തോന്നും.അതേ, സ്ഥിരം നടക്കുന്ന സംഭവം കൂടി ആണല്ലോ.അതു കൊണ്ടു കാലിക പ്രസക്തി ഒക്കെ ഉണ്ട്.പക്ഷെ സിനിമയിൽ എന്തോ ഒരു അപൂർണത തോന്നി.അതിനൊപ്പം ബസ്സിലെ ആ സീൻ, അൽപ്പം വൾഗർ ആയി പോയോ എന്നും. കാണാൻ ഇഷ്ടമുള്ള രംഗം ഒന്നും അല്ല അതു.അതു കൊണ്ടാണ് അങ്ങനെ ഒരു തോന്നൽ.റോഷൻ ആൻഡ്രൂസ് വളരെ ക്രൂരനായ വില്ലനായി നല്ല പ്രകടനം ആയിരുന്നു.

 എന്തായാലും ചിത്രത്തെ കുറിച്ചു വ്യത്യസ്തമായ അഭിപ്രായം ഉള്ളവർ ഉണ്ടാകാം.എനിക്ക് ശരാശരി ആയാണ് സിനിമ അനുഭവപ്പെട്ടത്.

MH Views Rating : 2/4


  More movie suggestions @www.movieholicviews.blogspot.ca

  സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/ mhviews

1 comment:

  1. സ്ഥിരം കേട്ട കഥ ആണെന്ന് തോന്നും.അതേ, സ്ഥിരം നടക്കുന്ന സംഭവം കൂടി ആണല്ലോ.അതു കൊണ്ടു കാലിക പ്രസക്തി ഒക്കെ ഉണ്ട്.പക്ഷെ സിനിമയിൽ എന്തോ ഒരു അപൂർണത തോന്നി

    ReplyDelete