Thursday, 19 March 2020

1161. Fracture (English, 2007)



1161. Fracture (English, 2007)
          Crime, Thriller.

     പെര്ഫെക്റ്റ് ക്രൈം എന്നൊന്നുണ്ടോ? Fracture കാണുക!!

 ക്രോഫോഡ് ഭാര്യയെ വെടി വച്ചു കൊല്ലുമ്പോൾ അവരുടെ മുഖത്തേക്ക് നോക്കി.ആ ഒരു ആനന്ദം അയാൾ അനുഭവിച്ചു.അയാൾക്ക്‌ അത്തരം ഒരു പ്രവർത്തി അനിവാര്യം ആണെന്ന് തോന്നി.അയാൾ പോലീസിനോട് കുറ്റം ഏറ്റു പറയുകയും ചെയ്യുന്നു.എന്നാൽ എയറനോട്ടിക്കൽ എൻജിനീയർ ആയ, ധനികനായ ഒരാൾ ആയിട്ടു കൂടി ആ കേസ് വേറെ ഒരു വക്കീലിനെ വയ്ക്കാതെ അയാൾ തന്നെ വാദിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ജഡ്ജിയ്ക്കു പോലും അമ്പരപ്പ് ആണ് ഉണ്ടായത്.എതിരെ നിൽക്കുന്ന ഇതു വരെ ഏറ്റെടുത്ത കേസുകളിൽ എല്ലാം നല്ല രീതിയിൽ പ്രകടനം നടത്തിയ വില്ലിയും.


  വില്ലി പോലും അയാളുടെ തീരുമാനത്തിൽ അമ്പരന്നു എന്നു വേണം പറയാൻ.ലാഘവത്തോടെ വില്ലിയും ആ കേസ് കണക്കിലെടുത്തു.കാരണം പ്രതി കുറ്റം സമ്മതിച്ചു കേസ്.പ്രതി തന്നെ വാദിക്കുന്നു.എന്നാൽ കോടതിയിൽ കേസ് വന്നപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു.ആരും പ്രതീക്ഷിക്കാത്ത ഒന്നു.എന്തായിരുന്നു അതു എന്നു മനസ്സിലാക്കുവാൻ ചിത്രം കാണുക.

  ആദ്യമായി ഈ ചിത്രം കാണുന്നത് ഏകദേശം 10 വർഷങ്ങൾക്കു മുൻപായിരുന്നു.അന്ന് ട്രെയിനിൽ തൃശൂരിൽ നിന്നും കോട്ടയം വരുമ്പോൾ ആണ് കണ്ടത്.ട്രെയിൻ കോട്ടയം സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു ക്ളൈമാക്‌സ്.ആകാംക്ഷ കാരണം  അതും കൂടി പ്ലാറ്റ്ഫോമിൽ ഇരുന്നു കണ്ടിട്ടാണ് വീട്ടിലേക്കു പോയതു.

  പറഞ്ഞു വരുന്നത് അന്ന് അപ്രതീക്ഷിതമായി ആണ് അങ്ങനെ ഒരു ക്ളൈമാക്‌സ് കാണുന്നത്.നന്നായി ഇഷ്ടപ്പെട്ട ചിത്രം ഇന്ന് കാണാൻ വീണ്ടും സാധിച്ചു.അന്നത്തെ അതേ കൗതുകത്തോടെ കാണാൻ സാധിച്ചു.സീനുകൾ പലതും മറന്നിരുന്നു.അതു കൊണ്ടു തന്നെ പുതിയ സിനിമ കാണുന്ന പ്രതീതി ആയിരുന്നു.

  പെര്ഫെക്റ്റ് ക്രൈം പ്രമേയം ആക്കിയ സിനിമകൾ ഇഷ്ടമാണോ?കണ്ടു നോക്കൂ.ആന്റണി ഹോപ്കിൻസിന്റെ ക്രോഫോഡ് കിടിലം കഥാപാത്രം ആയിരുന്നു.ക്ലാസിക് എന്നു പറയാവുന്ന പ്രകടനം.

സിനിമ Amazon Prime ൽ ലഭ്യമാണ്.

  More movie suggestions @ www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : t.me/mhviews or @mhviews

No comments:

Post a Comment