Tuesday, 31 March 2020

1177. HIT: The First Case (Telugu, 2020)

1177. HIT: The First Case (Telugu, 2020)
          Mystery, Crime

  നിഗൂഢതകൾ നിറഞ്ഞ  മികച്ച കുറ്റാന്വേഷണ കഥയുമായി Hit: The First Case

      ഒരു പെണ്ക്കുട്ടിയുടെ തിരോധാനവും ആയി ബന്ധപ്പെട്ട കേസിൽ ആണ് Homicide Intervention Team (HIT) ഉദ്യോഗസ്ഥൻ ആയ  വിക്രം അന്വേഷണം നടത്തുന്നത്.അയാൾ ഈ കേസിലേക്കു എത്തി ചേരാൻ ഉള്ള കാരണം അയാളുടെ കാമുകി ആയിരുന്നു.

  ഒരു തുമ്പും ഇല്ലാത്ത കേസ്.അവളെ അവസാനം ആയി കണ്ട പോലീസ് ഉദ്യോഗസ്ഥൻ.എന്നാൽ അയാളുടെ വാക്കുകൾ പോലും വിശ്വാസിക്കാവുന്ന രീതിയിൽ ഒരു തെളിവും പൊലീസിന് കിട്ടുന്നില്ല.ആ പെണ്ക്കുട്ടിയുമായി ബന്ധം ഉള്ള എല്ലാവരും സംശയത്തിന്റെ നിഴലിൽ ആണ്.എന്താണ് അവൾക്കു സംഭവിച്ചത്?പോലീസിന്റെ അന്വേഷണത്തിൽ പ്രേക്ഷകനും പങ്കു ചേരാം.

  ഇതിന്റെ ഇടയിൽ പൊലീസിന് ധാരാളം വഴികളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്.എന്നാൽ ലക്ഷ്യത്തിൽ എത്താൻ നല്ല ബുദ്ധിമുട്ടും ഉണ്ട്.ഒരു കേസ് അന്വേഷണത്തിൽ തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാതെ വരുന്നത് എന്തു കൊണ്ടാണ്.ഒറ്റ തെളിവ് മതി.ആ തെളിവ് എവിടെ ആണ് ഒളിച്ചിരിക്കുന്നത്?ചിത്രം കാണുക.

  മിസ്റ്ററി നിറഞ്ഞ വിദേശ സിനിമകൾ വൻ രീതിയിൽ ഇന്ത്യൻ പ്രേക്ഷകന്റെ ഇടയിൽ തരംഗം ആകുമ്പോൾ ആദ്യം കരുതിയത് മലയാള സിനിമ മാത്രം ആയിരിക്കും ആ ഒരു രീതിയിലേക്ക് മാറുക എന്നാണ്.എന്നാൽ തമിഴ്,തെലുങ്ക്,കന്നഡ സിനിമകൾ എല്ലാം അടിമുടി മാറിയിരിക്കുന്നു.പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഉള്ള ശ്രമം വലിയ രീതിയിൽ എല്ലാ ഭാഷ സിനിമകളിലും ഇപ്പോൾ കാണാം.അതിന്റെ പുതിയ addition ആണ് HIT:The First Case. സിനിമയുടെ അവസാനം ഒരു രണ്ടാം ഭാഗത്തിനുള്ള മുന്നോടിയായി ഉൾക്കൊള്ളിച്ചിരിക്കുന്ന രംഗം പോലും മികച്ചതായിരുന്നു.

   എന്തായാലും മിസ്റ്ററി/ത്രില്ലർ സിനിമ സ്നേഹികൾ കണ്ടു തുടങ്ങിക്കോളൂ ചിത്രം
  ചിത്രം Amazon Prime ൽ ലഭ്യമാണ്.ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എന്നു തോന്നുന്നു ചിത്രം കണ്ട് കഴിയുമ്പോൾ.

 MH Views Rating:3.5/4

   ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews എന്നു ടെലിഗ്രാം സെർച്ച് ചെയ്യുമ്പോൾ ലഭ്യമാണ്.

1176. 118(Telugu, 2019)


1176. 118(Telugu, 2019)
           Mystery, Fantasy

  " സ്വപ്നങ്ങൾ പറയാൻ ശ്രമിച്ച നിഗൂഢതയുടെ കഥ -118 "

സിനോപ്സിസ്

  ശക്തമായി അടിയേറ്റു നിലത്തു വീഴുന്ന സ്ത്രീയുടെ മുഖം.ആരൊക്കെയോ ചേർന്നു വെള്ളത്തിലേക്ക് തള്ളിയിടുന്ന കാർ.ഒരു സ്വപ്നത്തിൽ ഗൗതം എന്ന ജേർണലിസ്റ്റ് കാണുന്നതാണ് ഇതു.അതു ഒരു പ്രാവശ്യം അല്ല.വീണ്ടും ആവർത്തിച്ചു. അന്വേഷണാത്മക പത്ര പ്രവർത്തനം ഇഷ്ട മേഖല ആക്കിയ ഒരു ആൾ എന്ന നിലയിൽ ഗൗതമിനു ആ സ്വപ്നങ്ങൾ എന്തോ പറയാൻ ശ്രമിക്കുന്നു എന്നു തോന്നി തുടങ്ങുന്നു.എന്തായിരുന്നു ആ സ്വപ്നങ്ങളുടടെ പിന്നിൽ ഉള്ള കഥ?

   സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ?

  സിനിമയുടെ ഫാന്ടസിയും മിസ്റ്ററിയും ഇഴ ചേർന്ന ട്രീറ്റ്മെന്റ് നന്നായിരുന്നു.കഥയിൽ പെട്ടെന്ന് ഉണ്ടായ ട്വിസ്റ്റുകളും, ആ സംഭവം അന്വേഷിക്കുന്നതും എല്ലാം സിനിമയുടെ പ്രധാന സംഭവങ്ങൾ ആണ്.ഒരു ക്ളീഷേ കഥയിൽ ഈ ഒരു ഫാന്ടസി എലമെന്റ് നല്ല രീതിയിൽ വർക് ഔട്ട് ആയിട്ടുണ്ട് എന്നു തോന്നി.പ്രത്യേകിച്ചും lucid ഡ്രീംസ് ഒക്കെ ആയി പ്രേക്ഷകന് പരിചയം ഉള്ള ഈ സമയത്തു. ഒരു ഫാന്റസി വിഷയം convincing ആകുന്ന രീതിയിൽ അവതരിപ്പിച്ചു.

  സിനിമയുടെ മോശം വശം?

  സിനിമ പറയുന്ന വിഷയത്തിന്റെ ഗൗരവം കളയുന്ന തമാശകൾ, റൊമാൻസ്, പാട്ടൊക്കെ ഉണ്ടായിരുന്നു.ഒരു പക്ഷെ അതൊക്കെ ട്രിം ചെയ്തിരുന്നെങ്കിൽ നന്നായേനെ.കാരണം സിനിമയുടെ വിഷയം അതു അർഹിക്കുന്നു.

  VFX ആയിരുന്നു മറ്റൊന്ന്.നിലവാരം കുറവായിരുന്നു ചില രംഗങ്ങളിൽ ഒക്കെ.ആക്ഷനും റോഡ് ചേസും ഈ കഥയിൽ ആവശ്യം ഉള്ളതായിരുന്നു.പക്ഷെ പലപ്പോഴും ഇതൊക്കെ കല്ലു കടിയായി മാറി എന്നതാണ് സത്യം.

  MH Views Rating 2.5/4

   മൊത്തത്തിൽ വലിയ കുഴപ്പം ഇല്ലാത്ത സിനിമ.Lucid dreams ഒക്കെ വലിയ സങ്കീർണത ഇല്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.കൊറിയൻ സിനിമയിലെ Lucid Dream എന്ന 2017 ലെ സിനിമ ഓർമ കാണുമല്ലോ?അതുമായി താരതമ്യം ചെയ്യാതെ ഒരു തെലുങ്ക് പടം എന്ന നിലയിൽ കണ്ടാൽ അത്യാവശ്യം ട്വിസ്റ്റും കുഴപ്പമില്ലാത്ത കഥയുമൊക്കെയായി ഒരു സിനിമ കാണാം.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്

Saturday, 28 March 2020

1175. The Queen of Crime(Korean,2016)


"കൂടിയ വെള്ളത്തിന്റെ ബില്ലും അതിന്റെ പിന്നിലെ നിഗൂഢതയും" -The Queen of Crime.

  എന്തു കൊണ്ടാകും വെള്ളത്തിന്റെ ബിൽ കൂടുക?പല കാരണങ്ങൾ ഉണ്ടാകാം.എന്നാൽ ഇവിടെ കാരണം അൽപ്പം ഗൗരവം ഉള്ളതായിരുന്നു.ആരും കരുതാത്ത ഒന്നു.

   മി-ക്യൂങ്ങിന് ഉറപ്പായിരുന്നു തന്റെ മകൻ താമസിക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ബിൽ കൂടുതൽ ആണെന്ന്.1100 ഡോളറോളം ഒരു മാസത്തെ വെള്ളത്തിന്റെ ബിൽ ആയത് ഒരു ബ്യൂട്ടി പാർലർ നടത്തുന്ന അവരെ സംബന്ധിച്ചു വലിയ തുക ആയിരുന്നു.അവർ മകന്റെ അടുത്തേക്ക് പോകുന്നു.എന്നാൽ അവിടെ അവർ ആരും ശ്രദ്ധിക്കാതെ പോയ ഒരു നിഗൂഢത കണ്ടെത്തുന്നു. മി-ക്യൂങ് എന്താണ് കണ്ടെത്തിയത്?അതാണ് ചിത്രത്തിന്റെ കഥ.

 പല കഥാപാത്രങ്ങളെയും നമ്പറുകളിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അവർ താമസിക്കുന്ന മുറികളുടെ നമ്പറുകൾ അനുസരിച്ചു. കൊറിയൻ സിനിമകൾ തിരഞ്ഞു നടന്നപ്പോൾ ആണ് ഈ സിനിമ കണ്ടത്.വലിയ താൽപ്പര്യം ആദ്യം തോന്നിയില്ലെങ്കിലും ഒരു ഫോറത്തിൽ കണ്ട സ്പോയിലർ ആണ് ആകർഷിച്ചത്.ഒരു പെര്ഫെക്റ്റ് കുറ്റാന്വേഷണ കഥയ്ക്ക് യോജിച്ച പ്രമേയം;വ്യത്യസ്തവും. ഡൌൺലോഡ് ചെയ്‌തു.കണ്ടൂ.പ്രതീക്ഷിച്ചതിനും അപ്പുറം ആയിരുന്നു ചിത്രം.

  കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഇതും ഉൾപ്പെടുമോ?

  ഉൾപ്പെടുത്താം.പ്രത്യേകിച്ചും കൊറിയൻ മിസ്റ്ററി സിനിമകളുടെ പ്രേക്ഷകർക്ക്.ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു കഥയുടെ രീതി തന്നെ മാറിയത്.ഒപ്പം ചടുലമായ അവതരണവും.മിസ്റ്ററി ത്രില്ലർ പ്രേമികൾക്ക് ഇഷ്ടമാകും. മി-ക്യൂങ് ആയി അഭിനയിച്ച  പാർക്-ജി-യങ് ആയിരുന്നു സിനിമയുടെ എല്ലാം.നന്നായി ചെയ്തു.

  മോശം വശങ്ങൾ?

  സിനിമയുടെ അവസാനം ഒരു കാര്യം വിട്ടു പോയത് പോലെ തോന്നി.അപൂർണം ആയ ഒരു ഫീൽ അവിടെ ഉണ്ട്.സിനിമയുടെ കഥയിൽ മുഖ്യമായ സ്ഥാനം അതിനു ഉണ്ടായിരുന്നു.എങ്കിലും അത് ഊഹിച്ചു എടുക്കാം.

   MH Views Rating: 3.5/4

  എനിക്കു നല്ലത് പോലെ ഇഷ്ടമായി.പ്രത്യേകിച്ചും സ്പോയിലർ തന്ന ഒരു ആകാംക്ഷ സിനിമയോട് നീതി പുലർത്തി എന്നു പറയാം.

    ഈ സിനിമ മറ്റുളവർക്കു suggest ചെയ്യുമോ?

 തീർച്ചയായും. സിനിമ കൊറിയൻ സിനിമയുടെ നിഗൂഢത കാത്തു സൂക്ഷിക്കുന്ന അവതരണ രീതി ഒക്കെ നന്നായി അവതരിപ്പിച്ചു.പല അഭിനേതാക്കളും നന്നായി ചെയ്തു.

കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണം

   സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews

Friday, 27 March 2020

1174. Vasaku Jala Reede( Estonian, 2012)



1174. Vasaku Jala Reede( Estonian, 2012)
           Crime, Thriller

  ഒരു വെള്ളിയാഴ്ച ആറു കൂട്ടം അപരിചിതർക്കു  സംഭവിച്ച കാര്യങ്ങൾ ആണ് ഈ എസ്റ്റോണിയൻ ചിത്രം അവതരിപ്പിക്കുന്നത്.സമാന്തരമായി നടക്കുന്ന സംഭവങ്ങൾ, അതെല്ലാം കൂടി അവരിൽ പലരെയും ക്ളൈമാക്സിൽ ഒരേ സ്ഥലത്തു എത്തിക്കുക ആണ്.ഒരേ സ്ഥലം എന്നത് പ്രിയദർശൻ സിനിമകളിലെ പോലെ അവസാന കൂട്ടിയിടി അല്ല.പകരം വിധി ആണ് അപരിചിതരായ അവരെ എല്ലാം ബന്ധിപ്പിക്കുന്നത്.ഒരു ബന്ധവും ഇല്ലാത്ത ആളുകൾ.പക്ഷെ അവരുടെ വിധി പരസ്പര ബന്ധം ഉള്ളതായി മാറുന്നു.

   സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണോ?

  വിവിധ സിനിമ സംസ്ക്കാരങ്ങളെ കുറിച്ചു അറിയാൻ ആഗ്രഹം ഉള്ളവർ നഷ്ടം ആക്കരുത്. ഗയ് റിച്ചി സിനിമ കണ്ട ഒരു ഫീൽ ഈ ചിത്രത്തിൽ നിന്നും ലഭിക്കും.എസ്റ്റോണിയൻ സിനിമയിലെ കറുത്ത അന്തരീക്ഷവും കഥാപാത്രങ്ങളുടെ ജീവിതവും എല്ലാം രസകരം ആയിരുന്നു.ഒപ്പം ക്ളൈമാക്സിലേക്കു ഉള്ള യാത്രയും.ഇതെല്ലാം കൊണ്ടു വ്യത്യസ്ത സിനിമ രീതികൾ കാണാൻ ആഗ്രഹം ഉള്ളവർ മിസ് ആക്കാതെ ഇരിക്കുക.

  മോശം വശങ്ങൾ?

  ചിത്രത്തിന്റെ തുടക്കം അൽപ്പം പതുക്കെ ആയിരുന്നു.കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിക്കാൻ സമയമെടുത്തു.സിനിമയ്ക്ക് അനിവാര്യം ആണെങ്കിലും അൽപ്പം മുഷിപ്പിക്കും.പിന്നെ ഇത്തരത്തിൽ ഉള്ള പ്രമേയത്തിലെ ചിത്രങ്ങൾ കാണുന്നവർ ആണെങ്കിൽ കഥ ഇങ്ങനെ ആയിരിക്കും എന്ന് ഒരു പരിധി വരെ മനസിലാകും.

  MH Views Rating: 2.75/4

   ചിത്രം മൊത്തത്തിൽ നോക്കുമ്പോൾ രസകരം ആണ്.ക്ളൈമാക്‌സ്, ടെയിൽ എൻഡ് ഒക്കെ നന്നായിരുന്നു.മൊത്തത്തിൽ ആന ചന്തം എന്നു പറയാം.

  സിനിമ മറ്റുള്ളവർക്ക് കാണാൻ suggest ചെയ്യുമോ?

  തീർച്ചയായും.പ്രത്യേകിച്ചു ആദ്യം പറഞ്ഞ സിനിമ സംസ്ക്കാരം ,പിന്നെ സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണ രീതി

  കുട്ടികളോടും കുടുംബത്തോടും ഒപ്പം ഇരുന്ന് കാണാൻ ശ്രമിക്കാതെ ഇരിക്കുക.പ്രമേയവും ചില രംഗങ്ങളും എല്ലാ പ്രായത്തിൽ ഉള്ളവർക്കും യോജിച്ചത് അല്ല.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews എന്നു ടെലിഗ്രാമിൽ സേർച്ച് ചെയ്യുക.

Thursday, 26 March 2020

1173. Babru (Kannada, 2019)



1173. Babru (Kannada, 2019)
           Mystery, Thriller.

    ഉറങ്ങി എഴുന്നേൽക്കാൻ വൈകിയത് കൊണ്ടാണ് അർജുൻ എന്ന അമേരിക്കൻ-കണ്ണഡ യുവാവിന് അന്നത്തെ പ്ലാൻ മൊത്തം തെറ്റിയത്.അവൻ അമേരിക്കയിൽ നിന്നും കാനഡയിലെ വാൻകൂവർ വരെ ഒരുങ്കാർ ഡെലിവറി ചെയ്യാൻ ഉണ്ടായിരുന്നു.എന്നാൽ അവൻ വൈകി വന്നത് കൊണ്ടു മറ്റൊരു സ്ത്രീയ്ക്ക് ആ ജോലി കിട്ടി.പക്ഷെ അവർ അവനെ കൂടെ കൂട്ടി.കാരണം, അവന്റെ ആവശ്യം.

  ഒരു റോഡ് ട്രിപ്പ് സിനിമ പോലെ തോന്നിയ കഥ.എന്നാൽ സിനിമ പതിയെ ആണ് ഒരു ട്രാക്കിലേക്ക് അടുക്കുന്നത്.ക്ളൈമാക്സിൽ 5 മിനിറ്റ് ആണ് കഥ മൊത്തം പ്രേക്ഷകന്റെ മുന്നിൽ മാറി മറിയുന്നത്.ഇടയ്ക്കു ഫീൽ ഗുഡ് മൂവി ആണോ ഉദ്ദേശിച്ചത് എന്നു സംശയിച്ചു.സിനിമയുടെ genre യ്ക്ക് അനുസരിച്ച മൂന്നോട്ട് പോകാത്ത കഥ ഇടയ്ക്കു ബോർ അടിപ്പിക്കുന്നും ഉണ്ട്. No Country for Old Man ലെ അന്റോണിനെ ഓര്മിപ്പിക്കുന്നുണ്ട് ഈ സിനിമയിലെ ഫെഡറിക്കോ എന്ന കഥാപാത്രത്തെ.

   MH Views

 സിനിമയുടെ പൊസിറ്റിവ് ഘടകങ്ങൾ?
    ക്ളൈമാക്‌സ് ആണെന്ന് നിസംശയം പറയാം.പിന്നെ സന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുമൻ നാഗർക്കാരും.പിന്നെ അമേരിക്കൻ ഹൈവേകയുടെ സൗന്ദര്യം അവതരിപ്പിച്ച രീതിയും.

 മോശം വശങ്ങൾ എന്തൊക്കെ ആണ്?

    സിനിമയുടെ തുടക്കത്തിലേ സ്പീഡ് കുറവും എന്താണ് അറിയാൻ ശ്രമിക്കുന്നത് എന്നു പ്രേക്ഷകന് ഒരു ക്ലൂവും ഇല്ലാത്ത അവതരണ രീതിയും.

  സിനിമ Must Watch ആണോ?
    അങ്ങനെ ഒരു അഭിപ്രായം ചിത്രത്തെ കുറിച്ചു ഇല്ല.ക്ളൈമാക്സിനു വേണ്ടി കാണാവുന്ന സിനിമ.ശരാശരി എന്നാണ് അഭിപ്രായം.മൊത്തത്തിൽ ആ ത്രില്ലർ അനുഭവം തോന്നിയില്ല.

   MH Views Rating?
 2.5/4.

 പ്രധാനമായും സിനിമ കഴിഞ്ഞു എന്ന് കരുതി ഇരിക്കുമ്പോൾ വന്ന ക്ളൈമാക്‌സ് , അതിനു ശേഷം സിനിമയുടെ മൊത്തം ദുരൂഹതയും പ്രേക്ഷകന് മുന്നിൽ മൊത്തത്തിൽ അവതരിപ്പിച്ചപ്പോൾ ഉള്ള താൽപ്പര്യം.

  സിനിമ മറ്റുള്ളവർക്കു suggest ചെയ്യുമോ?

    തീർച്ചയായും.ക്ളൈമാക്‌സ് രംഗങ്ങൾ ആണ് സിനിമയ്ക്ക് ജീവൻ നൽകിയത്.ആ ഒറ്റ കാരണം കൊണ്ട് മാത്രം.അപ്രതീക്ഷിതം ആയിരുന്നു അതിലെ പലതും.പ്രത്യേകിച്ചും സിനിമ തീർന്നൂ.ഇതെന്തൊന്നു സിനിമ എന്നു വിചാരിച്ചിരുന്ന സമയം.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews (telegtlram search) ൽ ലഭിയ്ക്കും.

1172. Okka Kshanam (Telugu, 2017)


1172. Okka Kshanam (Telugu, 2017)
          Mystery, Thriller

   ഫ്‌ളാറ്റിൽ നിന്നു കാണുന്ന ജനാലയിലൂടെ ദിവസവും കണ്ടു കൊണ്ടിരുന്ന രണ്ടു പേരുടെ ജീവിതത്തിൽ നല്ല ദുരൂഹത ഉണ്ടായിരുന്നു.ഒരു ദിവസം ഒരിക്കലും പ്രതീക്ഷിക്കാത്തതും സംഭവിയ്ക്കുന്നു.ഒരു മരണം.ജീവയും ജോഷ്നയും തങ്ങളുടെ ഫ്‌ളാറ്റിൽ നിന്നു കണ്ടു കൊണ്ടിരുന്ന കാഴ്ച്ചയിൽ ഉള്ള കഥാപാത്രങ്ങളുടെ ഭൂതകാല ജീവിതം ശരിക്കും ജീവയുടെയും ജോഷ്നയുടെയും വർത്തമാനക്കാല ജീവിതം ആയിരുന്നു. Rear Window യുടെ കഥ പോലെ തോന്നുന്നു.അല്ലെ?എന്നാൽ അതല്ല പ്രമേയം.പിന്നെന്താണ്? സിനിമ കാണുക.

   Paralle Life concept, കൂട്ടമായി എടുത്തു എറിയുന്ന തീപ്പെട്ടി കോലുകൾ വച്ചു നല്ലൊരു വിശദീകരണം ഇതിനായി നൽകുന്നുണ്ട് സിനിമയിൽ.ലിങ്കനും കെന്നഡിയും ജീവിച്ച ജീവിതം പോലെ മറ്റു പല  കഥകളിലും ഉള്ള ജീവിതം പോലെ ഒന്നു. സമാന്തര ജീവിതത്തിന്റെ കഥ അങ്ങനെ ആണ്.കൗതുകകരം ആയ ഒന്നു. സിനിമയുടെ പ്രമേയം ഈ കഥയെ ആധാരമാക്കി ആണ്.

   തെലുങ്ക് സിനിമയ്ക്ക് വേണ്ടി ഉള്ള കൊമേർഷ്യൽ ചേരുവകൾ ഒക്കെ ആവശ്യത്തിനു സിനിമയിൽ ചേർത്തിട്ടുണ്ട്.ക്ളൈമാക്സിലേക്കു പോകുമ്പോൾ ആണ് സിനിമയുടെ കഥയും ആയി ഉള്ള ട്വിസ്റ്റും സസ്പെന്സും പിരിമുറക്കവും എല്ലാം ഉണ്ടാകുന്നത്.

  നല്ല രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിട്ടും ഉണ്ട് ഒപ്പം പ്രമേയത്തോട് നീതി പാലിക്കാനും കഴിഞ്ഞിട്ടുണ്ട്.താൽപ്പര്യം ഉള്ളവർ കാണുക.

  MH Views Rating :3/4

 സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്


1171. Parallel Life (Korean ,2010)


1171. Parallel Life (Korean ,2010)
           Myatery, Thriller

  കിം സിയോക്കിന്റെ ഭാര്യ മരണപ്പെടുന്നു.കൊന്നതിന് ശേഷം മലയിൽ ഉപേക്ഷിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ഇപ്പോൾ കിം സിയോക് മറ്റൊരു അപകടത്തിൽ ആണ്.മറ്റൊരാളുടെ ജീവിതത്തിൽ 30 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ തന്റെ ജീവിതത്തിൽ സംഭവിക്കും എന്നുള്ള ഭയത്തിൽ.ഭയത്തിന് പിന്നിൽ ആ അടുത്തായി സമാനമായ അവസ്ഥ ഉണ്ടായ ആളെ പരിചയപ്പെടുന്നതും ഒപ്പം ഭൂതകാലത്തിൽ നടന്ന കഥകളും ആണ് ആധാരം.അപകടത്തിൽ ആകും എന്നു മനസ്സിലായ തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിക്കാൻ ദക്ഷിണ കൊറിയയിൽ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിമാരിൽ ഒരാളായ കിം സിയോക്കിന്‌ കഴിയുമോ?കൂടുതൽ അറിയാൻ സിനിമ കാണുക.

  Parallel Life എന്താണെന്ന് പലർക്കും അറിയാമായിരിക്കും.100 വർഷങ്ങൾക്കു അപ്പുറം ചരിത്രത്തിൽ ലിങ്കനും കെന്നഡിയും അമേരിക്കൻ പ്രസിഡന്റ് ആയത് മാത്രം അല്ലാതെ ഉള്ള അവരുടെ ജീവിതത്തിലെ സാമ്യതകൾ.അവരുടെ കൊലയാളികൾ,കൊലപാതക രീതികൾ,  കോല നടന്ന സ്ഥലം, ജനിച്ച, മരിച്ച വർഷങ്ങൾ തുടങ്ങി സാമ്യതകൾ ഏറെയാണ്. അതായത് ഒരാളുടെ ജീവിതം മറ്റൊരാൾ മറ്റൊരു സമയത്തു അനുഭവിക്കുന്നു.ധാരാളം Parallel Life കഥകൾ ലഭ്യമാണ്.തെലുങ്കിൽ വന്ന 'ഒക്ക ക്ഷണം' ഈ പ്രമേയത്തിൽ വന്ന ഒരു ചിത്രമാണ്.

  ഈ കൊറിയൻ ചിത്രവും അത്തരം ഒരു തീമിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.മികച്ച ഒരു മിസ്റ്ററി ത്രില്ലർ ആയാണ് സിനിമ അനുഭവപ്പെട്ടത്.ട്വിസ്റ്റ്‌സ്, സസ്പെൻസ് എല്ലാം കൂടി സിനിമ നല്ല engaging ആയിരുന്നു. പ്രമേയത്തിലെ പുതുമ ആയിരുന്നു എന്നെ ആകർഷിച്ചത്.സിനിമ കണ്ടു തീർന്നപ്പോൾ ഇഷ്ടം ആവുകയും ചെയ്തു.

  കൊറിയൻ സിനിമ സ്നേഹികൾ ധൈര്യമായി എടുത്തു കണ്ടോളു Parallel Life

 MH Views Rating 3.5/4

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhview or @mhviews (search in telegram

Tuesday, 24 March 2020

1170. Nanna Prakara (Kannada, 2019)


1170. Nanna Prakara (Kannada, 2019)

കണ്ടെത്തിയ മൃതദേഹത്തിൽ ഉള്ള ദുരൂഹതകളുടെ കഥ 'നന്ന പ്രകാര'.

        അപകടത്തിൽപ്പെട്ടു മരണമടഞ്ഞ യുവതി.കാർ കത്തി കരിഞ്ഞു അവളുടെ മുഖം പോലും വ്യക്തമാകാത്ത രീതിയിൽ.പോലീസ് അന്വേഷണത്തിൽ കിട്ടിയ തെളിവുകൾ വച്ചു അവളുടെ പേര് വിസ്മയ ആണെന്ന് തെളിഞ്ഞു
പിന്നീട് നടന്ന അന്വേഷണങ്ങളിൽ അവളും ആയി ബന്ധം ഉള്ള ആളെയും കണ്ടെത്തി.എന്നാൽ പോലീസിനെ ഞെട്ടിച്ചു കൊണ്ടു ആണ് ആ വഴിത്തിരിവ് കേസിൽ ഉണ്ടായത്.മരിച്ച ആളെ കുറിച്ചുള്ള സംശയം.എന്തായിരുന്നു അതു?ദുരൂഹതകൾ ഏറെ നിറഞ്ഞ ഒരു മരണ ആയിരുന്നു അതു.കാരണം ??

  കേസിന്റെ അന്വേഷണം നടത്തുന്നത് അശോക് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ്.ആകസ്മികമായി ആണ് അയാൾ അന്വേഷിക്കുന്ന കേസിലെ വൻ നിഗൂഢത ബോധ്യപ്പെട്ടത്.കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാം വ്യത്യസ്തം ആണെന്ന് അറിഞ്ഞ സമയം.കേസ് അന്വേഷണത്തിൽ ഇതു വരെ ഉണ്ടായ എല്ലാ വിവരങ്ങളും മറ്റൊരു രീതിയിൽ ആക്കി.തന്റെ അശ്രദ്ധ കൂടി കാരണം ആണെന്ന് അയാൾ മനസ്സിലാക്കി.

  ഒരു വളഞ്ഞ വഴിയും ഇല്ലാതെ പെട്ടെന്ന് കണ്ടു പിടിച്ച ഒരു കേസിന്റെ കഥയും അതിനു ശേഷം ആ കേസിൽ വന്ന മാറ്റങ്ങളും ആണ് ഈ കന്നഡ സിനിമ പറയുന്നത്.കിഷോർ ആണ് പോലീസ് ഉദ്യോഗസ്ഥൻ ആയ അശോകിനെ അവതരിപ്പിക്കുന്നത്.പ്രിയാമണിയും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നു.ട്വിസ്റ്റുകളും സസ്‌പൻസുകളും കൊണ്ടു സമ്പന്നം ആണ് ചിത്രം.

  ഒരു കുറ്റാന്വേഷണ കഥയുടെ ഗൗരവം നല്ലതു പോലെ കാത്തു സൂക്ഷിക്കുകയും, ഷെർലോക് ഹോംസ് രീതിയിൽ അല്ലാതെ തന്നെ കേസ് അന്വേഷണം നടത്തുന്ന സാധാരണ പോലീസ് ഉദ്യോഗസ്ഥൻ ആണ് മുഖ്യ കഥാപാത്രം.അങ്ങനെ ഒരു മുഖം അന്വേഷണത്തിന് കൊടുത്തിരുന്നെങ്കിൽ ഈ കഥ പോലും ഉണ്ടാകില്ലയിരുന്നു എന്നതാണ് സത്യം.

  നല്ല ഒരു കുറ്റാന്വേഷണ സിനിമ ആയി തോന്നി നന്ന പ്രകാര.കണ്ടു നോക്കുക..

MH Views Rating 3/4

സിനിമ Amazon Prime ൽ ലഭ്യമാണ്.

 സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews or @mhviews

Sunday, 22 March 2020

1169. Kalki (Telugu,2019)



1169. Kalki (Telugu,2019)
          Mystery, Action, Thriler

    ആ നാടിന്റെ മൊത്തം പ്രതീക്ഷ ആയിരുന്നു ശേഖർ ബാബു.നര്സപ എന്ന ദുഷ്ടനായ ജന്മിയുടെ അനിയൻ.പക്ഷെ സഹോദരനിലും വ്യത്യസ്തൻ ആയിരുന്നു ശേഖർ.നന്മ നിറഞ്ഞവൻ, ജനങ്ങൾക്ക് പ്രിയങ്കരൻ,നീതിമാൻ.ആ ശേഖറിനെ ആരോ തലക്കീഴായി കെട്ടി തൂക്കി തീയിട്ടു കൊന്നൂ. നർസപ്പയ്ക്ക് ശത്രുക്കൾ ഏറെ ഉണ്ടായിരുന്നു.കേസ് അന്വേഷണത്തിന് ആണ് കൽക്കി IPS വരുന്നത്.എന്നാൽ ഏറെ നിഗൂഢതകൾ നിറഞ്ഞ കേസ് ആയിരുന്നു അത്.ആരാണ് ശേഖർ ബാബുവിനെ കൊന്നത്?കൽക്കി എന്ന തെലുങ്ക് ചിത്രം ആ കഥ പറയും.

  നൈസാമിന്റെ കാലത്തുള്ള ആന്ധ്രയിൽ നിന്നും തുടങ്ങുന്ന കഥ.അന്നുണ്ടായ രാഷ്ട്രീയ സംഭവങ്ങളിൽ ജീവൻ പോയവർ ഏറെ ആയിരുന്നു.അതിന്റെ പിന്നാമ്പുറ കഥകൾ വേറെ.കൽക്കി തരക്കേടില്ലാത്ത ഒരു ത്രില്ലർ ചിത്രമാണ്.

  മധ്യവയസ്ക്കനായ പോലീസ് ഉദ്യോഗസ്ഥൻ ആയി രാജശേഖർ അഭിനയിക്കുന്നു.പഴയ തെലുങ്ക് ഫയർ ബ്രാൻഡ് ആയ അദ്ദേഹം ഇപ്പോഴത്തെ കൊമേർഷ്യൽ വാല്യു ഉള്ള നടന്മാരും ആയി താരതമ്യപ്പെടുത്തുമ്പോൾ എനർജി ലെവൽ കുറഞ്ഞത് പോലെ തോന്നും.എന്നാൽ ബി ജി എം, കഥ, സംവിധാനം എല്ലാം ആ കുറവ് നികത്തിയിട്ടുണ്ട്.

  സംവിധായകൻ പ്രശാന്ത് വർമ്മ ആണ് സിനിമയുടെ നട്ടെല്ല്. കാലഘട്ടത്തിനനുസരിച്ചു ഉള്ള മേക്കിങ്ങും ട്വിസ്റ്റുകളും എല്ലാം കൂടി അവതരിപ്പിച്ച രീതിയും ഒക്കെ നന്നായിരുന്നു.നേരത്തെ പറഞ്ഞ നായക കഥാപാത്രത്തെ സ്വീകരിക്കാൻ കഴിഞ്ഞാൽ സിനിമ നന്നായി തോന്നും.

  പിടിച്ചിരുത്തുന്നതാണ് കഥ. Whodunnit എന്ന ചോദ്യം പല ഘട്ടങ്ങളിലും മാറുന്നുണ്ട്.ഒരു കുറ്റാന്വേഷണ സിനിമയെ സംബന്ധിച്ചു ഏറ്റവും മികച്ച കാര്യം അതാണ്.അതു എന്തായാലും ചിത്രത്തിലുണ്ട്.പാട്ടുകയും ആക്ഷനും ഒക്കെ നന്നായിരുന്നു ഒരു തെലുങ്ക് സിനിമ എന്ന നിലയിൽ കാണുമ്പോൾ.

  താൽപ്പര്യം ഉള്ളവർക്കും Amazon Prime ൽ ചിത്രം ലഭ്യമാണ്.

MH Views Rating: 2.75/4

  ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

1168. Double Jeopardy ( English,1999)


1168. Double Jeopardy ( English,1999)
           Mystery, Thriller

 ലിബിയുടെ ഭർത്താവിനെ കൊന്നത് ആരാണ്?
 
  ലിബിയ്ക്കു ഏറ്റവും ഇഷ്ടം ബോട്ടിൽ സെയ്‌ലിംഗിന് പോകുന്നത് ആയിരുന്നു.ധനികനായ ഭർത്താവിന് അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നത് ബുദ്ധിമുട്ടും ഉള്ള കാര്യം അല്ലായിരുന്നു.മകനെ അവരുടെ സ്ത്രീ സുഹൃത്തിനെ ഏൽപ്പിച്ചു അവർ രണ്ടു പേരും ഒരു ദിവസം പുതിയ ബോട്ടിൽ ചിലവഴിക്കാൻ തീരുമാനിച്ചു.വൈൻ കുടിച്ചതിനു ശേഷം ഉറങ്ങിയ ലിബി എഴുന്നേൽക്കുമ്പോൾ കാണുന്നത് അവളുടെ ശരീരം മൊത്തം രക്തം ആണ്.ഭർത്താവിനെ കാണ്മാനില്ല.പുറത്തേക്കു ഇറങ്ങിയ അവൾ ഒരു കത്തി കണ്ടെടുക്കുന്നു.

  എന്നാൽ അൽപ്പ നേരം മുന്നേ തന്നെ ആരോ കൊല്ലാൻ വരുന്നു എന്ന് ലിബിയുടെ ഭർത്താവിന്റെ ഉള്ള സന്ദേശം കിട്ടിയ പോലീസ് അവിടെ എത്തുമ്പോൾ കത്തിയും പിടിച്ചു നിൽക്കുന്ന അവളെ ആണ് കണ്ടത്.അവൾ പതുക്കെ കേസിലെ പ്രതി ആവുകയായിരുന്നു.ഭർത്താവിന്റെ മൃതദേഹം കണ്ടെത്താനും കഴിയുന്നില്ല.ഭർത്താവിന്റെ മൃതദേഹം കിട്ടിയില്ലെങ്കിൽ കൂടിയും ആ തെളിവുകൾ മാത്രം മതിയായിരുന്നു അവളെ പ്രതി ആക്കാൻ.

  എന്താണ് അന്ന് രാത്രി സംഭവിച്ചത്?വൈൻ കുടിച്ചു ഉറങ്ങിയ ലിബി ആണോ ആ കൊലപാതകം ചെയ്തത്? എങ്കിൽ എന്തിനു?എവിടെ ആണ് ലിബിയുടെ ഭർത്താവ് നിക്കിന്റെ മൃതദേഹം??ദുരൂഹമായ ചോദ്യങ്ങളുടെ ഉത്തരം കിട്ടുവാൻ ചിത്രം കാണുക.

  Double Jeopardy അമേരിക്കൻ നിയമ വ്യവസ്ഥയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്.സിനിമയുമായി അതിനു നല്ല ബന്ധവും ഉണ്ട്.ലിബിയുടെ അന്വേഷണം ആണ് സിനിമയുടെ കഥ.ധാരാളം ട്വിസ്റ്റുകളും സസ്പെന്സും എല്ലാം ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രമാണ് Double Jeopardy.ത്രില്ലർ സിനിമ പ്രേമികൾക്ക് കണ്ടു നോക്കാവുന്ന ഒന്നാണ് ഈ ചിത്രം.

  ചിത്രം Amazon Prime ൽ ലഭ്യമാണ്

MH View Rating : 2.75/4

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews or @mhviews

Saturday, 21 March 2020

1167. The Hunt (English, 2020)


1167. The Hunt (English, 2020)
           Thriller
  ഒരു വ്യത്യസ്തമായ വേട്ടയുടെ കഥ - The Hunt

  പഴയ അമ്മയുടെയും മുയലിന്റെയും പന്തയത്തിന്റെ കഥ ഓർമയുണ്ടോകുമല്ലോ അല്ലെ?അതിനു ഒരു ട്വിസ്റ്റ് കൊടുത്തു ഒരു ക്ളൈമാക്‌സ് കൂടി ഉണ്ടായാൽ എങ്ങനെ ഇരിക്കും? The Hunt കണ്ടു നോക്കൂ.അങ്ങനെ ഒരു ക്ളൈമാക്സിനെ കുറിച്ചു പറയുന്നുണ്ട്.അതാണ് സിനിമയുടെ പ്രധാന തീമും.

  ഒരു ഫ്ളൈറ്റിൽ ആണ് സിനിമയുടെ ആദ്യ രംഗം.കുറെ ആളുകൾ അവിടിവിടെയായി ഉറങ്ങുന്നു.അതിൽ ഒരാൾ എഴുന്നേൽക്കുന്നു.അയാൾക്ക്‌ ഇവിടെ ആണ് താൻ എന്നു മനസ്സിലാക്കുന്നില്ല.എന്നാൽ അവിടെ ചുറ്റും ഉള്ളവരുടെ ഉദ്ദേശം വേറെ ആയിരുന്നു.

  അൽപ്പം കഴിഞ്ഞു വാ തുറക്കാൻ കഴിയാത്ത രീതിയിൽ മൂടപ്പെട്ട ആളുകൾ ഒരു സ്ഥലത്തു.അവരുടെ മുന്നിൽ ഒരു വലിയ പെട്ടി.കൗതുകം ലേശം കൂടുതൽ തോന്നിയ ആൾ അതു തുറക്കാൻ ശ്രമിക്കുന്നു.

 തുടക്കം ഒക്കെ ഇങ്ങനെ ആണ്.കഥയിലെ കഥാപാത്രങ്ങൾക്കോ പ്രേക്ഷകനോ കാര്യം ഒന്നും മനസ്സിലാകുന്നില്ല.കഥാപാത്രങ്ങൾ എല്ലാവരും അപകടത്തിൽ ആണെന്ന് മനസ്സിലാക്കാം എങ്കിലും.Hostel Series ഒക്കെ പോലെ ഉള്ള ഒരു സെറ്റപ്പ്.

  കഥയിൽ പിന്നെ കുറച്ചു പിന്നാമ്പുറം ഒക്കെ വരുന്നു.ഫേസ്‌ബുക്കിൽ രാഷ്ട്രീയക്കാരെ ഒക്കെ തെറി വിളിച്ചും പലതരം കമന്റുകൾ ഇടുന്ന നമ്മൾ ഓരോരുത്തരുടെയും അവസ്ഥ സർക്കാസ്റ്റിക് ആയി അവതരിപ്പിക്കുന്നുണ്ട്.അതും കഥയും ആയുള്ള ബന്ധം എന്താണ്?ചോദ്യങ്ങൾ കുറെ ഉണ്ട്.സിനിമ കാണുക.

   പ്രമേയം കൊണ്ടു അൽപ്പം കോലാഹലം ഉണ്ടാക്കിയ ചിത്രം ആയിരുന്നു The Hunt. Hostel ഒക്കെ പോലെ ഉള്ള ഒരു gore feel ഒന്നും ചിത്രത്തിൽ ഇല്ല.ശരിക്കും പറഞ്ഞാൽ സിനിമ എന്താണെന്ന് മനസ്സിലാക്കുമ്പോൾ തന്നെ അല്പം സമയം ആകും.

  എന്തായാലും തരക്കേടില്ലാത്ത ചിത്രം ആയി തോന്നി The Hunt.കാണുക.

MH Views Rating: 2.75/4

  More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : t.me/mhviews or @mhviews

1166. The Platform (Spanish, 2019)


​​1166. The Platform (Spanish, 2019)
           Thriller, Fantasy.


     ഭീതി നിറഞ്ഞ, സ്വാർത്ഥന്മാരുടെ, മരണം കാത്തിരിക്കുന്ന The Platform

   എത്ര ദിവസം ഭക്ഷണം കഴിക്കാതെ ഇരിക്കാൻ സാധിക്കും? ഭക്ഷണം തീരെ ഇല്ലാതെ വരുമ്പോൾ മറ്റുള്ളവരുടെ ഉച്ഛിഷ്ടം കഴിക്കാൻ തയ്യാറാകുമോ?അതിനും അപ്പുറം പട്ടിണി ആണെങ്കിൽ എന്തും തിന്നാൻ തയ്യാറാകുമോ?അതു മനുഷ്യ ശരീരം ആണെങ്കിൽ പോലും?

  ഒരിക്കലെങ്കിലും ഇതു പോലെ ഒരു അവസ്ഥ ഉണ്ടായാൽ എന്താകും ചെയ്യുക?മനുഷ്യത്വം ഒക്കെ എത്ര ദിവസം ഒപ്പം നിൽക്കും?സ്വന്തം നിലനിൽപ് മുഖ്യം ആയി വരില്ലേ?തീർത്തും സങ്കീർണമായ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ആകും പ്രേക്ഷകനു The Platform എന്ന സിനിമയിലൂടെ കാണാൻ സാധിക്കുക.

  ഗോരെങ് ആറു മാസങ്ങൾക്ക് അപ്പുറം ലഭിക്കുന്ന ഡിപ്ലോമയ്ക്കു വേണ്ടി ആണ് ആ Vertical ജയിലിൽ താമസിക്കാൻ സമ്മതിച്ചത്.ഈ ജയിലിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ,ധാരാളം നിലകൾ ഉള്ള ഈ ജയിലിൽ ഭക്ഷണം ഒരു വലിയ platform ൽ ആക്കി മുകളിൽ നിന്നും താഴേക്ക്  പോകുന്നു.ആദ്യത്തെ നിലകളിൽ ഉള്ളവർക്ക് നല്ല ഭക്ഷണവും പിന്നെ ഉള്ളവർക്ക് മുകളിൽ ഉള്ളവരുടെ ഉച്ഛിഷ്ടവും അങ്ങനെ താഴേക്കു പോകയി പോയി അവസാനം ഭക്ഷണം ഇല്ലാതെ ആവുകയും ചെയ്യുന്നു.ഓരോ മാസവും അവിടെ ഉള്ളവരെ പല നിലകളിലേയ്ക്കു മാറ്റും.

  ഇവിടെ ഉള്ള പ്രശ്നം എന്താണെന്ന് വച്ചാൽ തുടക്കം ഉള്ള ആളുകൾ ഭക്ഷണം ശ്രദ്ധിയ്ക്കാതെ ഉപയോഗിക്കുന്നത് കൊണ്ടു താഴെ ഉള്ളവർ ഒന്നും കിട്ടില്ല എന്നതാണ്.പലരും മലമായും, മൂത്രമായും തുപ്പലയും അവരുടെ വെറുപ്പും, മനസികനിലയിലെ വൈകൃതവും എല്ലാം ഈ ഭക്ഷണം പോകുന്ന വഴികളിൽ ഉള്ളവർ അതിലേക്കു ചേർക്കുന്നുണ്ട്.

  പ്‌ളെയിൻ ആയി പറഞ്ഞു പോകുന്ന കഥ.എന്നാൽ ഇതിന് വ്യത്യസ്ത അർത്ഥ തലങ്ങൾ.ഉണ്ട്.ഒരു പക്ഷെ Parasyte ൽ ഉള്ളത് പോലെയോ അതിനും അപ്പുറമോ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം.മുകളിൽ ഉള്ളവനോട് അവരെ താഴെ ഉള്ളവരോടുള്ള വെറുപ്പ്,പുച്ഛം എന്നിവ.ഒരു പക്ഷെ Parasyte നേക്കാളും ഈ വിഷയം ഭംഗിയായി അവതരിപ്പിച്ച ചിത്രം ആയി തോന്നി The Platform.

  ചിത്രം നല്ലത് പോലെ ഭയപ്പെടുത്തുന്ന ഒന്നാണ്.പ്രത്യേകിച്ചും മേൽപ്പറഞ്ഞ സീനുകളുടെ രംഗാവിഷ്‌ക്കാരം.Horror, haunting എന്നൊക്കെ നിസംശയം പറയാം ഈ സീനുകളെ.പലപ്പോഴും അതു കൊണ്ടു തന്നെ disturbing ആയിരുന്നു പല സീനുകളും.ചില സീൻ ഒക്കെ ഭക്ഷണം കഴിക്കുമ്പോൾ ആണ് കാണുന്നത് എങ്കിൽ പെട്ട് പോകും.

  കഥയെ കുറിച്ചു പറയാൻ ആയി ഒറ്റ വരിയിൽ എഴുതാവുന്ന ഒന്നും ഇല്ല.പലതും സംഭവങ്ങളെ ആസ്പദം ആക്കിയും ഒപ്പം പുതുതായി വരുന്ന കഥാപാത്രങ്ങളെ ആധാരമാക്കിയും ആണ്.

   Saw Series, Cube Trilogy, Escape പോലുള്ള confined space ൽ ഉള്ള ധാരാളം സിനിമകൾ ഉണ്ട്.അവയൊന്നും പോലെ ഉള്ള സിനിമ അല്ല The Platform. പറയാൻ ശ്രമിച്ചതും പറഞ്ഞു വച്ചതും വലിയ കാര്യങ്ങൾ ആണ്. സ്വന്തം കഴിവനുസരിച്ചു അതിനു എത്ര ഭാഷ്യങ്ങൾ വേണമെങ്കിലും രചിച്ചോളൂ.

  കുട്ടികളുടെ കൂടെ ഇരുന്നു കാണാൻ ശ്രമിക്കാതെ ഇരിക്കുക.അവർക്ക് മനസ്സിലാവുന്നതിനും അപ്പുറമാണ് പലതും.പ്രത്യേകിച്ചും cannibalism ഒക്കെ വിശദീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം.

 സിനിമയുടെ content, അവതരണ രീതി ഒക്കെ കാരണം ഒറ്റ ഇരുപ്പിന് കണ്ടു തീർത്തൂ.വല്ലാത്ത ഒരു അനുഭവം ആയിരുന്നു.

MH Views Rating: 4/4


സിനിമ Netflix ൽ ലഭ്യമാണ്.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്.

1164. Kannum Kannum Kollayadithaal (Tamil,2020)



1164. Kannum Kannum Kollayadithaal (Tamil,2020)
  Thriller

  ഫുൾ തട്ടിപ്പ്, ഫ്രോഡ് പരിപാടികൾ!! സിനിമയുടെ പേര് കണ്ണും കണ്ണും കൊള്ളയടിത്താൽ

പേരും പോസ്റ്ററും ഒക്കെ കണ്ടാൽ ഒരു റൊമാന്റിക് സിനിമ ആണെന്നാണ് ആദ്യം തോന്നുക.പക്ഷെ ത്രില്ലർ ആണെന്ന് റിലീസ് സമയം വന്ന റീവ്യൂവിൽ ഒക്കെ വായിച്ചു.ആ പ്രതീക്ഷയിൽ ആണ് കണ്ടു തുടങ്ങിയത്. എന്നാൽ ആദ്യ 5 മിനിറ്റിൽ വരുന്ന പാട്ടു കൂടി കണ്ടപ്പോൾ അയ്യേ ഒപ്പിക്കൽ പടം ആണോ എന്ന് തോന്നി തുടങ്ങി.

  പക്ഷെ, അവിടെ നിന്നും കഥ മാറി തുടങ്ങുന്നു.ഇപ്പോഴത്തെ ഓണലൈൻ ട്രെന്റിൽ നിന്നും അങ്ങനെ അങ്ങനെ പടിയായി സിനിമ നല്ല വേഗതയിൽ പോകുന്നു.ഇടയ്ക്കുള്ള റൊമാൻസും പാട്ടും ഒക്കെ നിലവാരം അധികം തോന്നിയില്ല.ഇതൊന്നും ഇല്ലാതെ തന്നെ എടുക്കാവുന്ന പടം ആണ് ഇതു.റൊമാൻസ് ഉൾപ്പെടുത്തേണ്ടി വന്നൂ എന്നു മാത്രം.

  ലോജിക്കലി എത്ര മാത്രം ശരി ആണെന്ന് അറിയില്ല സംഭവങ്ങൾ പലതും.പക്ഷെ വിശ്വാസനീയം ആയ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിനിമ കാണുന്ന സമയം മുഴുവനും.സിനിമയുടെ പ്രധാനപ്പെട്ട ഘടകം ട്വിസ്റ്റുകൾ ആണ്.ക്ളൈമാക്‌സ് ട്വിസ്റ്റ് വരെ പ്രേക്ഷകനെ engage ചെയ്യിക്കാൻ കഴിഞ്ഞു എന്ന് തോന്നി.

  ജി വി എമ്മിന്റെ പോലീസ് റോൾ കൊള്ളാമായിരുന്നു, പ്രത്യേകിച്ചും ക്ളൈമാക്‌സ് ഒക്കെ.ഒരിക്കലും പ്രതീക്ഷിച്ചില്ല.ദുൽഖറിന്റെ ബൈക് പ്രേമം തീരുന്നില്ല.ചരിത്ര സിനിമകളിൽ എങ്ങാനും അഭിനയിക്കേണ്ടി വന്നാൽ എന്തു ചെയ്യുമോ ആവോ?

  എന്തായാലും നല്ലൊരു ത്രില്ലർ ആയി അനുഭവപ്പെട്ടൂ കണ്ണും കണ്ണും കൊള്ളയടിത്താൽ. കൊറോണക്കാല സിനിമ കാഴ്ചയിൽ ഉൾപ്പെടുത്താം.

MH Views Rating: 3/4

   ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

Thursday, 19 March 2020

1163. The Clovehitch Killer ( English, 2018)


  1163. The Clovehitch Killer ( English, 2018)
           Mystery


  വർഷങ്ങൾക്കു മുന്നേ ആ കൊച്ചു ടൗണിൽ കുറെയേറെ  കൊലപാതകങ്ങൾ അരങ്ങേറി.ഇപ്പോൾ ഏകദേശം പത്തു വർഷമായി അത്തരത്തിൽ ഉള്ള സംഭവങ്ങൾ ഒന്നും നടന്നില്ല.ഏകദേശം പത്തോളം സ്ത്രീകൾ ആണ് കൊല്ലപ്പെട്ടത്.ആ ചെറിയ ടൗണിൽ അരങ്ങേറിയ കൊലപാതകങ്ങൾ ആ സമയം അവിടെ ഉണ്ടായിരുന്നവരെ ഭയപ്പെടുത്തിയിരുന്നു.അവർ ആ കൊലപാതകിക്ക് ഒരു പേരും ഇട്ടു. The Clovehitch Killer.

 ഏകദേശം പത്തു വർഷങ്ങൾക്കു ശേഷം സ്ക്കൂൾ സീനിയർ വിദ്യാർത്ഥി ആയ  ടൈലറിന് ഒരു സംശയം തോന്നുന്നു.ക്ളോവ്ഹിച് കില്ലർ അവന്റെ കയ്യെത്തും ദൂരത്തു ഉണ്ടെന്നു.ചില കാരണങ്ങൾ കൊണ്ട് അവന്റെ സുഹൃത്തുക്കൾ എല്ലാം അവനെ തെറ്റിദ്ധരിക്കുന്നു.തികച്ചും യാഥാസ്ഥിതികർ ആയ മാതാപിതാക്കൾ, പള്ളിയോട് ഏറെ അടുത്തു നിൽക്കുന്ന, വീട്ടിൽ വളരെയധികം ചിട്ടയോടെ ഉള്ള ജീവിതം.ഇതായിരുന്നു ടൈലറിന് ഉണ്ടായിരുന്നത്.

 ജീവിതം മാറാൻ എത്ര സമയം വേണമല്ലേ?അവന്റെയും ജീവിതം മാറുകയാണ്.ഒരു പക്ഷെ അവന്റെ ജീവിതാവസ്ഥ വരെ മാറ്റാവുന്ന അന്വേഷണം.അതെന്താണ്?ആരാണ് Clovehitch  Killer? ചിത്രം കാണുക.

 ക്ളൈമാക്സിൽ ആണ് ചിത്രം ശരിക്കും ട്രാക്കിൽ ആകുന്നത്.ഒരു പ്രഫഷണൽ കുറ്റാന്വേഷണ സിനിമ ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ തെറ്റി.ഒരു ടീനേജ്  പയ്യന്റെ സംശയങ്ങൾ, അവൻ അനുഭവിക്കുന്ന മാനസികാവസ്ഥ ഒക്കെ ഉണ്ട് ഇതിൽ.ക്ളൈമാക്‌സ് കിടിലം ആയി തോന്നി.പ്രത്യേകിച്ചും ആ അവസ്ഥ ആ പയ്യൻ എങ്ങനെ നേരിട്ടൂ എന്ന സംശയം കാരണം.

 ഭയങ്കര വയ്യ സംഭവം അല്ല The Clovehitch Killer.തരക്കേടില്ലാത്ത ഒരു സിനിമ അനുഭവം.കുറ്റാന്വേഷണ ത്രില്ലർ സിനികളുടെ ആരാധകർക്ക് ഇഷ്ടമാകും.

MH View Ratings: 2/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews


   

1162. Fractured ( English,2019)



1162. Fractured ( English,2019)
           Mystery, Thriller


   റേയുടെ കുടുംബത്തിന്റെ തിരോധാനം.സത്യം എന്താണ്?

 തന്റെ മകൾ ഭയന്നു താഴേക്കു വീഴുമ്പോൾ റേ ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെ ഒക്കെ സംഭവിക്കും എന്നു. ഭാര്യയും മകളും ആയി അയാൾ ഹോസ്പിറ്റലിൽ പോകുന്നു.മകളുടെ ബ്രെയ്‌നിൽ കൂടുതൽ ക്ഷതം ഉണ്ടാകാം എന്നു പറഞ്ഞു ഡോക്റ്റർ അവരെ മറ്റു ടെസ്റ്റുകൾക്കായി വിടുന്നു. പക്ഷെ സമയം ഏറെ കഴിഞ്ഞിട്ടും അവരെ കാണുന്നില്ല.അയാൾക്ക്‌ എന്തൊക്കെയോ സംശയം തോന്നി.ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും നിസ്സഹകരണം.

   മകളെയും ഭാര്യയെയും കണ്ടെത്താൻ തന്നെ അയാൾ തീരുമാനിച്ചു.ദുരൂഹത ഏറെ നിറഞ്ഞ ഒരു സ്ഥിതിയിൽ നിന്നും അയാൾ തന്നാലാവും വിധം അതു മാറ്റാൻ ശ്രമിക്കുന്നു.റേയുടെ ശ്രമങ്ങൾ വിജയിക്കുമോ?കൂടുതൽ അറിയാൻ ചിറയ്രം കാണുക.

  കഥയുടെ ഒരു ഏകദേശ രൂപം ആണ് മുകളിൽ ഉള്ളത്.എന്നാൽ പ്രേക്ഷകനെയും ഇടയ്ക്കു കുഴപ്പിക്കുന്നുണ്ട് റേ.കണ്ണിനു മുന്നിൽ ഉള്ള കാഴ്ചകൾ എല്ലാം സത്യം ആണോ?പ്രേക്ഷകന്റെ സംശയം അതാണ്.എന്നാൽ റേയ്ക്ക് അങ്ങനെ ഒരു സംശയവും ഇല്ലായിരുന്നു.

   ഇത്തരത്തിൽ ഉള്ള ക്ളൈമാക്‌സ് ഉള്ള ചിത്രങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്.അതു കൊണ്ടു തന്നെ ക്ളൈമാക്സിൽ ഉള്ള ട്വിസ്റ്റിൽ വലിയ അത്ഭുതം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.ആ ഒരു ഘടകം പ്രശ്നം ആയിരുന്നു.സിനിമ നൽകിയ മൊത്തത്തിൽ ഉള്ള ആസ്വാദനത്തിൽ ഒരു ഇടിവ് വന്നത് പോലെ.ചിത്രം മോശം ആണെന്ന് അല്ല അർത്ഥം.പക്ഷെ മുൻപ് കണ്ടിട്ടുള്ള ക്ളൈമാക്‌സ് എന്നതായിരുന്നു.ഇത്തരം ഒരു സിനിമയിൽ അതു ആസ്വാദനത്തെ ബാധിക്കും.

  ചിത്രം തരക്കേടില്ല.താൽപ്പര്യം ഉള്ളവർക്ക് Netflix ൽ ചിത്രം കാണാൻ സാധിക്കും.

MH Views Rating 2.5/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

1161. Fracture (English, 2007)



1161. Fracture (English, 2007)
          Crime, Thriller.

     പെര്ഫെക്റ്റ് ക്രൈം എന്നൊന്നുണ്ടോ? Fracture കാണുക!!

 ക്രോഫോഡ് ഭാര്യയെ വെടി വച്ചു കൊല്ലുമ്പോൾ അവരുടെ മുഖത്തേക്ക് നോക്കി.ആ ഒരു ആനന്ദം അയാൾ അനുഭവിച്ചു.അയാൾക്ക്‌ അത്തരം ഒരു പ്രവർത്തി അനിവാര്യം ആണെന്ന് തോന്നി.അയാൾ പോലീസിനോട് കുറ്റം ഏറ്റു പറയുകയും ചെയ്യുന്നു.എന്നാൽ എയറനോട്ടിക്കൽ എൻജിനീയർ ആയ, ധനികനായ ഒരാൾ ആയിട്ടു കൂടി ആ കേസ് വേറെ ഒരു വക്കീലിനെ വയ്ക്കാതെ അയാൾ തന്നെ വാദിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ജഡ്ജിയ്ക്കു പോലും അമ്പരപ്പ് ആണ് ഉണ്ടായത്.എതിരെ നിൽക്കുന്ന ഇതു വരെ ഏറ്റെടുത്ത കേസുകളിൽ എല്ലാം നല്ല രീതിയിൽ പ്രകടനം നടത്തിയ വില്ലിയും.


  വില്ലി പോലും അയാളുടെ തീരുമാനത്തിൽ അമ്പരന്നു എന്നു വേണം പറയാൻ.ലാഘവത്തോടെ വില്ലിയും ആ കേസ് കണക്കിലെടുത്തു.കാരണം പ്രതി കുറ്റം സമ്മതിച്ചു കേസ്.പ്രതി തന്നെ വാദിക്കുന്നു.എന്നാൽ കോടതിയിൽ കേസ് വന്നപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു.ആരും പ്രതീക്ഷിക്കാത്ത ഒന്നു.എന്തായിരുന്നു അതു എന്നു മനസ്സിലാക്കുവാൻ ചിത്രം കാണുക.

  ആദ്യമായി ഈ ചിത്രം കാണുന്നത് ഏകദേശം 10 വർഷങ്ങൾക്കു മുൻപായിരുന്നു.അന്ന് ട്രെയിനിൽ തൃശൂരിൽ നിന്നും കോട്ടയം വരുമ്പോൾ ആണ് കണ്ടത്.ട്രെയിൻ കോട്ടയം സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു ക്ളൈമാക്‌സ്.ആകാംക്ഷ കാരണം  അതും കൂടി പ്ലാറ്റ്ഫോമിൽ ഇരുന്നു കണ്ടിട്ടാണ് വീട്ടിലേക്കു പോയതു.

  പറഞ്ഞു വരുന്നത് അന്ന് അപ്രതീക്ഷിതമായി ആണ് അങ്ങനെ ഒരു ക്ളൈമാക്‌സ് കാണുന്നത്.നന്നായി ഇഷ്ടപ്പെട്ട ചിത്രം ഇന്ന് കാണാൻ വീണ്ടും സാധിച്ചു.അന്നത്തെ അതേ കൗതുകത്തോടെ കാണാൻ സാധിച്ചു.സീനുകൾ പലതും മറന്നിരുന്നു.അതു കൊണ്ടു തന്നെ പുതിയ സിനിമ കാണുന്ന പ്രതീതി ആയിരുന്നു.

  പെര്ഫെക്റ്റ് ക്രൈം പ്രമേയം ആക്കിയ സിനിമകൾ ഇഷ്ടമാണോ?കണ്ടു നോക്കൂ.ആന്റണി ഹോപ്കിൻസിന്റെ ക്രോഫോഡ് കിടിലം കഥാപാത്രം ആയിരുന്നു.ക്ലാസിക് എന്നു പറയാവുന്ന പ്രകടനം.

സിനിമ Amazon Prime ൽ ലഭ്യമാണ്.

  More movie suggestions @ www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : t.me/mhviews or @mhviews

Sunday, 15 March 2020

1160. Mariyam Vannu Vilakkoothi(Malayalam, 2020)


1160. Mariyam Vannu Vilakkoothi (Malayalam, 2020)


   ഒരു ബിർത്ഡേ പാർട്ടി ആഘോഷിക്കാൻ കൂടിയ 5 യുവാക്കൾ.ചെറുപ്പത്തിന്റെ ഹരത്തിൽ അവർ അൽപ്പം കൂടി മുന്നോട്ടു പോകുന്നു.സ്ഥിരം വെള്ളമടി പരിപാടിയ്ക്ക് പകരം മന്ദാകിനി ആയിരുന്നു അവർ ഉപയോഗിച്ചത്.മന്ദാകിനി എന്താണെന്ന് സിനിമ കണ്ടു മനസ്സിലാക്കുക.

   സ്ഥിരം സിനിമ മേയ്ക്കിങ്ങിൽ നിന്നും ജെനീതിന്റെ ആദ്യ സിനിമ വ്യത്യസ്തം ആയിട്ടുണ്ട്.ഒരു സ്റ്റോണർ സിനിമ എന്നു പൂർണമായും പറയാൻ കഴിയില്ലെങ്കിലും നല്ല രസകരമായ സംഭവങ്ങൾ ഒക്കെ ഉള്ള അത്തരത്തിൽ ഉള്ള ഒരു കൊച്ചു ചിത്രം.ചിരിക്കാൻ ഒക്കെ കുറെ നുറുങ്ങു തമാശകൾ ഒക്കെ ഉണ്ട്.

  മൊത്തത്തിൽ സിനിമയുടെ മൂഡിന് ചേർന്ന അവതരണം തന്നെയാണ്.കഥാപാത്രങ്ങളിലൂടെ കഥ വികസിച്ചു പോകുന്നു.ഒരു മുറിയിൽ ആണ് ഭൂരിഭാഗം സംഭവങ്ങളും നടക്കുന്നത്.ശരിക്കും മലയാളം സിനിമ എന്നതിനെക്കാളും തമിഴിൽ ഒക്കെ നല്ല സ്ക്കോപ് ഉള്ള സബ്ജക്റ്റ് ആയിരുന്നു എന്ന് തോന്നി.കുറേക്കൂടി വലിയ ഒരു മാർക്കറ്റിൽ കുഴപ്പമില്ലാത്ത ഹിറ്റ് ആയേനെ പടം.

  സിനിമ കണ്ടപ്പോൾ തീരെ ബോർ അടിച്ചില്ല.നേരത്തെ പറഞ്ഞ നുറുങ്ങ് തമാശകളും ഒക്കെ ആയി അങ്ങനെ പോയി.ഒരു വൻ സംഭവം ആണെന്ന് പറയുന്നില്ല.പക്ഷെ ചിത്രം കുറെ കൂടി ഹിറ്റ് ആകേണ്ടത് ആയിരുന്നു.പക്ഷെ സ്ഥിരം മലയാള സിനിമകളിൽ നിന്നും മാറ്റിയുള്ള അവതരണവും പ്രമേയവും ഒക്കെ പലർക്കും അപരിചിതത്വം ഉണ്ടാക്കിയോ എന്നു സംശയം.എന്തായാലും സിനിമ ഇഷ്ടമായി.പ്രതീക്ഷയ്ക്കും ഒക്കെ അപ്പുറം ആയിരുന്നു ചിത്രം.ഇങ്ങനെ ഒരു കഥ ഒരിക്കലും പ്രതീക്ഷിച്ചില്ല.  സിനിമയുടെ പേരിനു യോജിക്കുന്ന കഥയും കഥാപാത്രങ്ങളും ഫണ് മൂഡും ഒക്കെ ചേർന്നു പോയിരുന്നു.

  കഴിയുമെങ്കിൽ കാണുക!!

More movie suggestions @www.movieholicviews.blogspot.ca

ടെലിഗ്രാം ലിങ്ക് : t.me/mhviews

Saturday, 14 March 2020

1159. Anveshanam (Malayalam,2020)



1159. Anveshanam (Malayalam,2020)

      വ്യക്തമായി കാര്യങ്ങൾ വിവരിക്കാതെ വന്ന ഒരു ഫോണ് കോളിൽ നിന്നാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്.ബാല പീഡനത്തിന്റെ പരിധിയിൽ വരുന്ന കേസ്.എന്നാൽ വ്യക്തതകൾ അധികം ഇല്ലായിരുന്നു.പോലീസ് അന്വേഷണം തുടങ്ങുമ്പോൾ തന്നെ അവർക്ക് ആവശ്യത്തിന് സംശയങ്ങൾ ഉണ്ടായി തുടങ്ങി കേസിൽ.എന്നാൽ അവിടെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നു പോലും പൊലീസിന് ഉറപ്പില്ലായിരുന്നു. പലപ്പോഴും നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു അന്വേഷണം.ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നത് പോലെ.

   ഒരു മിസ്റ്ററി സസ്പെൻസ് ചിത്രം എന്നു കരുതാവുന്ന തുടക്കം.എന്നാൽ സിനിമയുടെ ഗതി വേഗം പിന്നീട് മാറി അന്വേഷണത്തിൽ നിന്നും മറ്റൊരു തലത്തിലേക്ക് എത്തുകയാണ്.കുടുംബ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ അധികം പ്രാധാന്യത്തോടെ കാണുന്ന ഒന്നു.അവിടെ ആണ് സിനിമ പ്രതീക്ഷിച്ചതിലും വ്യത്യസ്തം ആയി മാറുന്നത്.

  സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചെറുതായി കണ്ണുനീര് വന്നൂ എന്നതാണ് സത്യം.കാരണം സ്വന്തമായി രണ്ടു കുട്ടികൾ ഉണ്ട്.അതു കൊണ്ടു തന്നെ.നേരത്തെ പറഞ്ഞതു പോലെ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യത്തെ ഈ വിധത്തിൽ അവതരിപ്പിച്ചത് തന്നെ നല്ല ഒരു കാര്യമായി തോന്നി.ഒരു മെസേജ് കൊടുക്കാൻ ആയി നന്മ മരം ആയി അല്ല ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പകരം സാധാരണ മനുഷ്യരുടെ ദൗർബല്യവും അതിനെ തുടർന്ന് അവർ ചെയ്യുന്ന പ്രവർത്തികളും എല്ലാം ആയിരുന്നു അവതരിപ്പിച്ചത്.

  സസ്പെൻസ് എന്നു കരുതിയ രംഗങ്ങൾ ഒക്കെ ശരിക്കും വിഷമം വന്നൂ.ഭീകരം ആയിരുന്നു ആ രംഗങ്ങൾ ഒക്കെ.ലില്ലിയിൽ തുടങ്ങിയത് പ്രശോഭ് ഈ സിനിമയിലും തുടർന്നൂ എന്നു വേണം പറയാൻ.നായകൻ-നായിക എന്ന പതിവ് ഫോര്മുലകൾ സിനിമയിൽ അധികം ഉപയോഗിച്ചും കണ്ടില്ല. ഗർഭിണികൾ പ്രശോഭിന്റെ സിനിമയിൽ ഇനിയും വരുകയാണെങ്കിൽ അതു പ്രശോഭ് ബ്രില്യൻസ് ആയി വാഴ്ത്തപ്പെടും.

   എന്തായാലും സിനിമയ്ക്ക് തിയറ്ററിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല.പക്ഷെ ടി വി കാഴ്ചയിൽ സിനിമ മികച്ചതായി തന്നെ തോന്നി.ഒരു പക്ഷെ കുട്ടികൾ ഉള്ള മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമ ആണെന്ന് പറയാം അന്വേഷണം.അവസരം കിട്ടിയാൽ കാണുക.

ചിത്രം Amazon Prime ൽ ലഭ്യമാണ്.

1158. Jagarna (Swedish, 1996)


1158. Jagarna (Swedish, 1996)
          Crime, Thriller

Jagarna-ചെറിയ ടൗണിലെ വലിയ രഹസ്യത്തിന്റെ കഥ!!

   നാട്ടിൽ ഉള്ള പലർക്കും അറിയാവുന്ന രഹസ്യം.പരസ്യമായ രഹസ്യം എന്നത് പോലെ.നാട്ടിൽ കുറ്റകൃത്യം പെരുകുന്നു.പക്ഷെ നോർവയുടെയും ഫിൻലാന്റിന്റെയും ഇടയ്ക്കയുള്ള ആ ചെറിയ ടൗണിൽ എല്ലാം പരസ്യമായ രഹസ്യമാണ്.സ്വന്തം ആളുകൾ എന്ന നിലയിൽ എല്ലാവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നു.ആ സമയം ആണ് അങ്ങോട്ട് സ്ഥലം മാറി എറിക് എന്ന പൊലീസ് ഓഫീസറെ വരുന്നത്.

  സ്വന്തം വേരുകൾ അവിടെ ആണെങ്കിലും വർഷങ്ങളായി ജോലി ആവശ്യങ്ങൾക്കായി മറ്റു സ്ഥലങ്ങളിൽ ആയിരുന്നു അയാൾ.തന്റെ സഹോദരനോടും പഴയ സുഹൃത്തുക്കളുടെ ഒപ്പവും അയാൾ തിരിച്ചു വന്നതിനു ശേഷം സന്തോഷമായി ജീവിക്കാൻ ആരംഭിച്ചു.എന്നാൽ സന്തോഷം അധികം നീണ്ടു നിന്നില്ല.അവിടെ ചില കാര്യങ്ങളിൽ പൊരുത്തക്കേടുകൾ അയാൾക്ക്‌ തോന്നി തുടങ്ങി.അയാൾക്ക് ആ രഹസ്യങ്ങളിൽ ഇടപടേണ്ടി വരുന്നു.സ്വന്തക്കാരും നാട്ടുകാരും എല്ലാം ഉണ്ടായിരുന്നെങ്കിലും അയാൾക്ക്‌ നിയമം ആയിരുന്നു വലുത്.അതു കൊണ്ടു തന്നെ അയാൾ ആർക്കും വേണ്ടാത്ത ആളായി മാറാൻ അധികം ദിവസം വേണ്ടി വന്നില്ല
 

  എന്തായിരുന്നു ആ ചെറിയ ടൗണിലെ വലിയ രഹസ്യം?എങ്ങനെ ആണ് എറിക് അതിനോട് പ്രതികരിക്കുന്നത്?ചിത്രം കാണുക.!!

  സ്വീഡിഷ് സിനിമകളിൽ 2 ദശാബ്ദത്തോളം ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായിരുന്നു Jagarna. Rolf Lassgard ന്റെ എറിക് എന്ന വേഷം സ്വീഡിഷ് സിനിമയിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ആണ്.സിനിമയ്ക്ക് ഒരു sequel, പിന്നീട് സീരീസ് ഒക്കെ ആയി സ്വീഡിഷ് സിനിമ ലോകത്ത് കൾട്ട് ഫോളോയിങ് ഉണ്ടായി Jagarna യ്ക്ക്.

   യൂറോപ്യൻ ഗ്രാമങ്ങളിൽ ഉള്ള മനുഷ്യരുടെ ഇടയിൽ ഉള്ള വംശീയ വെറി.സ്വന്തം ആളുകളോട് പരിധിയിൽ കൂടുതൽ ഉള്ള അനുകമ്പ എല്ലാം ചിത്രത്തിൽ വിഷയം ആകുന്നുണ്ട്.കൗ ബോയ് സിനിമകളിലെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങൾ ആണ് പലരും.പക്ഷെ വ്യക്തമായി, അമേരിക്കൻ കൾച്ചറിൽ നിന്നും മാറി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട് ചിത്രം.

  മികച്ച സ്വീഡിഷ് സിനിമകളിൽ ഒന്നാണ്.കഴിയുമെങ്കിൽ കാണുക.

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

Friday, 13 March 2020

1157. Ayyappanum Koshiyum ( Malayalam, 2020)


1157. Ayyappanum Koshiyum ( Malayalam, 2020)

 
  കാട്ടിൽ ഉള്ള രണ്ടു മദയാനകൾ പരസ്പ്പരം പോരടിക്കുന്ന രംഗം ഒന്നു മനസ്സിൽ ആലോചിച്ചു നോക്കിക്കേ.വന്യതയാണ് ഇവിടെ കഥ. മൃഗങ്ങളുടെ ഒപ്പം പോന്ന ശക്തി ഉള്ള രണ്ടു പേർ. അവർ പോരാടിക്കാൻ ഉള്ള കാരണം അവരുടെ ഈഗോ ആയിരുന്നു.ഒരാൾ തന്റെ സ്വാധീന ശക്തിയിൽ അഹങ്കരിച്ചിരുന്നു.മറ്റൊരാൾ അയാൾക്ക്‌ 25 വർഷത്തിന് ശേഷം ലഭിച്ച സ്വാതന്ത്ര്യത്തിലും.മലയാളത്തിലെ ലക്ഷണമൊത്ത machismo നിറഞ്ഞ ചിത്രമാണ് അയ്യപ്പനും കോശിയും. സ്ത്രീ പക്ഷക്കാർ ക്ഷമിക്കുക.അവരെ തൃതിപ്പെടുത്താൻ ഉള്ള കഥാപാത്രങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടേതായ ശക്തി കാണിച്ച രണ്ടു കഥാപാത്രങ്ങൾ.അതിനും അപ്പുറം ഇതു അയ്യപ്പൻ നായരുടെയും കോശി കുര്യന്റെയും കഥയാണ്.

   മനുഷ്യ ജീവിതത്തിൽ അഭിമാനം എന്ന വാക്കിന്റെ അർത്ഥം എത്രത്തോളം വലുതാണ്? അഭിമാനം എന്നത് പല സംഭവങ്ങളിലും ആകാം.തൊഴിൽ സ്ഥലങ്ങളിൽ, നിത്യ ജീവിതത്തിൽ, എന്തിനു വഴിയിൽ കൂടി നടന്നു പോകുമ്പോൾ പോലും ഉണ്ടാകുന്ന ചെറിയ സംഭവങ്ങൾ പോലും അഭിമാനം തോന്നാനും അഭിമാനക്ഷതം എൽക്കാനും ഉള്ള അവസരം ഉണ്ടാക്കുന്നു.

  ഇവിടെയും അങ്ങനെയാണ്.കഥാപാത്രങ്ങൾ തമ്മിൽ തുടക്കം ഉണ്ടായ ഉരസൽ അവരുടെ ജീവന്റെ അപ്പുറത്തും മരണത്തെ പോലും ഭയം ഇല്ലാത്ത അവസ്ഥയിൽ ആക്കി.ഇതിഹാസങ്ങൾ നോക്കിയാൽ പോലും ഇത്തരത്തിൽ ഉള്ള അവസരങ്ങൾ ആണ് വലിയ യുദ്ധങ്ങൾക്കു പോലും കാരണം ആയതിനു പറയാം.അയ്യപ്പനും കോശിയും ആ വഴി തന്നെ പിന്തുടരുന്നു.

  അയ്യപ്പനും കോശിയും കാണുമ്പോൾ ഓർമ വരുന്ന ഒരു സിനിമ ആണ് ഡ്രൈവിങ് ലൈസൻസ്.ഒരു പക്ഷെ അതിൽ ഉള്ള സുരാജിന്റെ കഥാപാത്രത്തിന് അയ്യപ്പന്റെ അത്ര കരുത്തും പ്രിത്വിയുടെ കഥാപാത്രത്തിന് കോശിയുടെ വന്യതയും നൽകിയിരുന്നെങ്കിൽ ഈ ചിത്രത്തിന് ഒപ്പം നിന്നേനെ.മികച്ച ഒരു വില്ലൻ മെറ്റീരിയൽ ആണ് പ്രിത്വി.സ്ഥിരം നായക വേഷത്തിൽ പല കഥാപാത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും പ്രിത്വിയുടെ വില്ലൻ കഥാപാത്രം തന്നെ ഒരു പടി മുന്നിൽ നിൽക്കും.ബിജു മേനോൻ കുറിച്ചു പ്രത്യേകം ഒന്നും പറയാൻ ഇല്ല.പല സിനിമകളിലും കണ്ടിട്ടുള്ള കഥാപാത്രങ്ങളുടെ ശക്തമായ വേർഷൻ. കുട്ടമണിയോട് ചെയ്യുന്ന സൈക്കോത്തരം ഒക്കെ ഒരു രക്ഷയും ഇല്ലായിരുന്നു.

   രഞ്ജിത്തിന്റെ അച്ചായൻ കഥാപാത്രവും അനിൽ നെടുമങ്ങാടിന്റെ പോലീസ് വേഷം ഒക്കെ മികച്ചു തന്നെ നിന്നൂ.ഫുൾ ലൈവ് ആയ, ആക്ഷൻ- ത്രില്ലർ ഴോനറിൽ മികച്ച ഒരു സിനിമ ആണ് അയ്യപ്പനും കോശിയും.കഥാപരമായി ഒറ്റ വാക്കിൽ പറഞ്ഞു തീർക്കാവുന്ന കഥ.രണ്ടു ആണുങ്ങൾ തമ്മിൽ ഉള്ള മല്ലയുദ്ധം.ക്ളൈമാക്‌സ് സംഘട്ടനം ഒക്കെ ഈ വാക്കുകളെ ശരി വയ്ക്കും.

  ഈ സിനിമയിലെ ഹീറോ ആരാണ് എന്നത് പ്രേക്ഷകന് കണ്ടു തീരുമാനിക്കാവുന്നത് ആണ്.ഒരു കാലത്തു മലയാള സിനിമയിൽ ഇത്തരത്തിൽ ഉള്ള പൗരുഷത്തിന്റെ കഥകൾ ആയിരുന്നു.പിന്നീട് എപ്പോഴോ അന്യം വന്ന ഒന്നു.പിന്നീട് അതിൽ പലതിലും പൊളിറ്റിക്കൽ കരക്റ്റനസ് ഒക്കെ തിരയാൻ പോയി ആ സിനിമകൾ മൊത്തം കുറ്റം നിറഞ്ഞത് ആക്കിയിട്ടും ഉണ്ട്.പൊളിറ്റിക്കൽ കരക്റ്റനസിനോട് വിരോധം ഉണ്ടായിട്ടല്ല.അത്തരം സിനിമകൾക്ക് സംഭവിച്ച പരിണാമത്തെ കുറിച്ചു സൂചിപ്പിച്ചു എന്നേ ഉള്ളൂ.

  അയ്യപ്പനും കോശിയും നല്ല ഒരു സിനിമ ആയിട്ടാണ് തോന്നിയത്.ചിത്രം Amazon Prime ൽ ലഭ്യമാണ്.അവസരം കിട്ടിയാൽ കാണുക!!

  ടെലിഗ്രാം ലിങ്ക് : t.me/mhviews

Wednesday, 11 March 2020

1156. Vantage Point (English, 2008)


1156. Vantage Point (English, 2008)
            Thriller

     ആഗോള തീവ്രവാദത്തിനെതിരെ അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങളും മറ്റു അറബ് രാജ്യങ്ങളും തമ്മിൽ ഉള്ള ചർച്ചകൾക്കും ഉടമ്പടികൾക്കും ലോകം തയ്യാറാകുന്ന ദിവസം.ചരിത്രപരമായ പ്രാധാന്യം ഉണ്ടാകേണ്ട ആ ദിവസം എന്നാൽ സംഭവിക്കുന്നത് എല്ലാം അപ്രതീക്ഷിതം ആയ കാര്യങ്ങളാണ്.അന്ന് എന്താണ് നടന്നത്?അപരിചിതരായ 8 പേർ. അവരുടെ കാഴ്ചകളിലൂടെ ഉള്ള 8 കാഴ്ചപ്പാടുകൾ.എന്നാൽ മുന്നിൽ ഉള്ളത് ഒരേ ഒരു സത്യവും.അതെന്താണ് എന്നതാണ് സിനിമ.

 ഏറ്റവും സന്തോഷം തോന്നുന്ന കാര്യം ആണ് പണ്ട് കണ്ട സിനിമകളുടെ re-watch.വർഷങ്ങൾക്കു മുൻപ് ചില സിനിമകൾ കണ്ടത് പോലെ ഉള്ള മനസ്ഥിതി ആകില്ല ഇപ്പോൾ കാണുമ്പോൾ ഉണ്ടാവുക.മൊത്തത്തിൽ കഥ ഓർമ ഉണ്ടാകും എന്നല്ലാതെ സൂക്ഷ്മമായി ഉള്ള കാര്യങ്ങളിലൂടെ കഥ ഓർമിക്കുക പോലും ഉണ്ടാകില്ല.ലോക്കൽ ടി വി ചാനലിൽ ഇപ്പോൾ പഴയ സിനിമ ഒക്കെ കാണാൻ കഴിയുന്നുണ്ട്.പലതും പഴയ കിടിലം പടങ്ങളും.

   അങ്ങനെ ആണ് ഇന്ന് Vantage Point ഒന്ന് കൂടി കാണാൻ പറ്റിയത്. ഏറ്റവും മികച്ച രീതിയിൽ ഒരു കാഴ്ച കാണാൻ കഴിയുന്നതിനാണ് Vantage Point എന്നു പറയുക. അത്തരത്തിൽ ഒരു സംഭവത്തിന്റെ പിന്നാലെ ഉള്ള നിഗൂഢത പലരുടെയും കാഴ്ചപ്പാടിലൂടെ, അവരുടെ നിരീക്ഷണത്തിലൂടെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.

  ശരിക്കും ആദ്യ തവണ കണ്ടതിലും ത്രിൽ അടിച്ചു പോയി.ഒരു സംഭവം വീണ്ടും വീണ്ടും അവതരിപ്പിക്കുന്നുണ്ടെങ്കിലും, അതു ഓരോ കഥാപാത്രങ്ങളുടെയും കാഴ്ചപ്പാടിലൂടെ ആണ്.അതു കൊണ്ടു തന്നെ കാഴ്ചകളും വ്യത്യസ്തം ആകുന്നു.

  ഇത്തരത്തിൽ ഒരു കഥ അവതരിപ്പിക്കുമ്പോൾ നല്ല കഷ്ടപ്പാട് ഉണ്ടാകും എന്ന് ഉറപ്പാണ്.പ്രത്യേകിച്ചും കണ്ണികൾ കൂട്ടി ചേർക്കുമ്പോൾ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചില്ലെങ്കിൽ പാളി പോകാൻ ഉള്ള അവസരം കൂടുതലാണ്.സിനിമ പ്രമേയം രാഷ്ട്രീയം ആണെങ്കിലും അവതരണത്തിൽ അതിലും കൂടുതൽ ശ്രദ്ധിച്ചിരുന്നു അന്നത്തെ സംഭവങ്ങളുടെ കാഴ്ചപ്പാടിലേക്കു ആണ്.അതാകട്ടെ മികച്ച ഒരു ത്രില്ലറിന്റെ രൂപത്തിലും.


  ചിത്രം കാണാത്തവർ കുറവായിരിക്കും.കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews

Sunday, 8 March 2020

1154. Prathi Poovankozhi (Malayalam, 2019)


1154. Prathi Poovankozhi (Malayalam, 2019)


   ഉണ്ണി ആറിന്റെ കഥകൾ ഒക്കെ ഷോർട്ട് ഫിലിം material ആണെന്നുള്ള ഒരു തോന്നൽ ഉണ്ടായിട്ടുണ്ട്.പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചില കഥകൾ സിനിമ ആകുമ്പോൾ.ലീല ഒക്കെ കഥ വായിച്ചപ്പോൾ ഉള്ള ഒരു രസം ഒന്നും സിനിമ ആയപ്പോൾ കിട്ടിയതും ഇല്ല, അതു ഒരു സിനിമ ആയി പോലും തോന്നിയതും ഇല്ല.

  ഇത്രയും പറഞ്ഞതു പ്രതി പൂവൻകോഴി എന്ന സിനിമയെ കുറിച്ചു പറയാൻ ആണ്.തനിക്കു അനുഭവപ്പെട്ട അപമാനത്തിനു, അതിനു കാരണക്കാരൻ ആയ അവളോടുള്ള പ്രതികാരം ആണ് സിനിമയുടെ ഇതിവൃത്തം.അതൊന്നും കുഴപ്പമില്ല.

  സ്ത്രീയുടെ അഭിമാനത്തിന്റെ വില മനസ്സിലാകാതെ, അവളുടെ ശരീരത്തിൽ അനുവാദം ഇല്ലാതെ തൊട്ടാൽ അതു ഒരു സാധാരണ കാര്യം ആയി കാണുന്ന മനുഷ്യരെ ഒക്കെ വ്യക്തമായി കാണിച്ചെങ്കിലും,  സങ്കടം എന്ന കഥ (കഥ വായിച്ചിട്ടില്ല) സിനിമ ആയപ്പോൾ അതിൽ ഒക്കെ മാത്രമായി ഒതുങ്ങി.പ്രത്യേകിച്ചു ഒന്നും പ്രേക്ഷകന് നൽകാൻ ഇല്ലാതെ, ക്ളൈമാക്സിൽ മോശക്കാരായ എല്ലാവർക്കും ചേർത്തു ഒരാളെ മാത്രം പ്രതിയാക്കി സന്തോഷിച്ചു നിർത്തി.

  സ്ഥിരം കേട്ട കഥ ആണെന്ന് തോന്നും.അതേ, സ്ഥിരം നടക്കുന്ന സംഭവം കൂടി ആണല്ലോ.അതു കൊണ്ടു കാലിക പ്രസക്തി ഒക്കെ ഉണ്ട്.പക്ഷെ സിനിമയിൽ എന്തോ ഒരു അപൂർണത തോന്നി.അതിനൊപ്പം ബസ്സിലെ ആ സീൻ, അൽപ്പം വൾഗർ ആയി പോയോ എന്നും. കാണാൻ ഇഷ്ടമുള്ള രംഗം ഒന്നും അല്ല അതു.അതു കൊണ്ടാണ് അങ്ങനെ ഒരു തോന്നൽ.റോഷൻ ആൻഡ്രൂസ് വളരെ ക്രൂരനായ വില്ലനായി നല്ല പ്രകടനം ആയിരുന്നു.

 എന്തായാലും ചിത്രത്തെ കുറിച്ചു വ്യത്യസ്തമായ അഭിപ്രായം ഉള്ളവർ ഉണ്ടാകാം.എനിക്ക് ശരാശരി ആയാണ് സിനിമ അനുഭവപ്പെട്ടത്.

MH Views Rating : 2/4


  More movie suggestions @www.movieholicviews.blogspot.ca

  സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/ mhviews

1153.Mardaani Series (Hindi, 2014 & 2019)

​​1153.Mardaani Series (Hindi, 2014 & 2019)
         Crime, Thriller

    സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം ആണ് രണ്ടു സിനിമകളുടെയും ഇതിവൃത്തം.സൈക്കോ ആയ വില്ലന്മാർ.അവരുമായി പോലീസ് ഉദ്യോഗസ്ഥ ആയ ശിവാനി നടത്തുന്ന ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ് രണ്ടു സിനിമകളിലും.സാധാരണ സിനിമകളിൽ നിന്നും ഈ സിനിമ പരമ്പരയെ വ്യത്യസ്തം ആക്കുന്നത് എന്താണെന്ന് ചോദിച്ചാൽ കൃത്യമായി സ്ത്രീപക്ഷം സംസാരിക്കുന്ന സിനിമ എന്നതാണ്.

   സ്ത്രീകളുടെ നേർക്കുള്ള ആക്രമണം ഒക്കെ കഥയാകുമ്പോൾ അതിനോടൊപ്പം കേസ് അന്വേഷണത്തിൽ ഒരു സ്ത്രീ ആയതു കൊണ്ടു മാത്രം മറ്റു male counterparts ന്റെയും  രാഷ്ട്രീയക്കാരുടെയും അടുക്കൽ നിന്നും ഈഗോ കാരണം ഉള്ള ശല്യം ഏറെ വാങ്ങേണ്ടി വരുന്നുണ്ട് ശിവാനിയ്ക്കു.അതു അവരുടെ കുടുംബത്തെയും അവരുടെ ജോലിയെയും പോലും സാരമായി ബാധിക്കുന്നുണ്ട്.അതിൽ നിന്നും ഉള്ള അവരുടെ പോരാട്ടം ആണ് ചിത്രം.ഈ ഒരു കാഴ്ചപ്പാട് തന്നെ സിനിമയിലെ മൂല കഥയും ആയി ചേർന്നു പോകുന്നും ഉണ്ട്.

   ആദ്യ ഭാഗത്തിൽ child trafficking ആയിരുന്നു ഇതിവൃത്തം.സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒളിച്ചിരുന്നു പെൻകുട്ടികളെ വലിയ വിലയ്ക്ക് ലോക്കൽ- അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കുന്ന കുറ്റവാളി.ആയാലും ആയുള്ള പോരാട്ടം ആണ് സിനിമ.ക്ളൈമാക്‌സ് എന്താകും എന്നു അറിയാമെങ്കിലും ഗൗരവപരമായ ധാരാളം വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

  രണ്ടാം ഭാഗത്തിൽ പ്രൊമോഷൻ നേടിയ ശിവാനിയെ ആണ് കാണാൻ കഴിയുക.എന്നാൽ ഇവിടെയും കാര്യങ്ങൾ വ്യത്യസ്തം അല്ല.സഹ പ്രവർത്തകരുടെ ഈഗോ ഒക്കെ വില്ലൻ ആയി വരുന്നുണ്ട്.ഇവിടെ ഒരു സൈക്കോ കില്ലറെ ആണ് വില്ലൻ.സ്ത്രീകളെ കുറിച്ചു മോശമായ കാഴ്ചപ്പാടുള്ള, അവർ മരിക്കേണ്ടവരാണ് എന്നുള്ള അഭിപ്രായം ഉള്ള ആൾ.ആ കുറ്റവാളി നടത്തുന്ന ക്രൂരമായ കൊലപാതകങ്ങളും ശിവാനി ആ കേസ് അന്വേഷിക്കുന്നതും ആണ് ഇതിവൃത്തം.

  രണ്ടു സിനിമയുടെയും ക്ളൈമാക്‌സ് ഏകദേശം ഒരേ പോലെയാണ്.സ്ത്രീകൾക്ക് എതിരെ ഉള്ള കുറ്റങ്ങൾക്ക് അവർ തന്നെ ശിക്ഷ നടപ്പിലാക്കാൻ ഉള്ള രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

  അവതരിപ്പിച്ച വിഷയം ആണെങ്കിലും സിനിമയുടെ അവതരണ രീതി ആണെങ്കിലും മികച്ചു തന്നെ നിന്നു.നല്ല ത്രില്ലറുകൾ ആണ് രണ്ടു സിനിമയും എന്നു നിസംശയം പറയാം.കേട്ടു മടുത്ത കഥ ആണെങ്കിലും നിലവാരം ഉള്ള അവതരണവും റാണി മുഖർജിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും സിനിമയ്ക്ക് മുതൽക്കൂട്ടാണ്.

 ചിത്രത്തിന്റെ രണ്ടു ഭാഗവും Amazon Prime ൽ ലഭ്യമാണ്.


 MH Views Ratings 3/4

More movie suggeations @ www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

Saturday, 7 March 2020

1151. Psycho (Tamil,2020)



1151. Psycho (Tamil,2020)
           Crime

       തലയറുക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ. ഒരു പരമ്പര കൊലയാളിയുടേത് എന്നു കരുതുന്ന ലക്ഷണങ്ങൾ പല മരണങ്ങളിലും ഉണ്ടായിരുന്നു.പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരിക്കലും കൊലപാതകിയുടെ അടുത്തേക്ക് എത്താൻ പോലും കഴിയുന്നില്ല.ഒരു ട്രോഫി പോലെ താൻ കൊലപ്പെടുത്തുന്ന സ്ത്രീകളുടെ തലകൾ ശേഖരിക്കുന്ന സൈക്കോ കൊലയാളി.അയാൾ കൊല്ലുന്ന സ്ത്രീകളെ ഒന്നും ലൈംഗികമായി അയാൾ ഉപയോഗിച്ചിരുന്നുമില്ല. അയാളുടെ ഉദ്ദേശ്യം എന്തായിരുന്നു?

  അങ്ങനെ ധാരാളം പ്രത്യേകതകൾ ഉള്ള കൊലയാളി.ഒരു സീരിയൽ കൊലയാളിയെ, അതിനെ സംബന്ധിച്ചു ഉള്ള കഥയ്ക്കുള്ള എല്ലാ പശ്ചാത്തലവും ഉണ്ടായിരുന്നു സൈക്കോ എന്ന മിഷക്കിന് സിനിമയ്ക്ക്.പക്ഷെ സിനിമ പ്രേക്ഷകന്റെ പ്രതീക്ഷയ്ക്ക് ഒത്തു ഉയർന്നോ?
 
  ഇല്ല എന്നാണ് സിനിമ കണ്ടപ്പോൾ തോന്നിയത്.തുടക്കം നൽകിയ promising ആയ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്താൻ ഒരിക്കലും കഴിഞ്ഞില്ല.ഉദയ നിധി സ്റ്റാലിന്റെ മികച്ച അഭിനയം ഉള്ള സിനിമ എന്ന നിലയിൽ അയാൾക്ക്‌ മാത്രം ആണ് സിനിമ ഉപയോഗപ്പെട്ടത്.അഭിനയം അയാളുടെ സ്ഥിരം സിനിമകൾ വച്ചു മികച്ചതായിരുന്നു.എന്നാൽ ഒരു identity യും ഇല്ലാത്ത കഥാപാത്രങ്ങൾ.ആരോടും ഒരു അനുകമ്പയോ താല്പര്യമോ തോന്നിയില്ല.

  സിനിമയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു X-factor എപ്പോഴും ഉണ്ടാകാറുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.ഈ സിനിമയിൽ അങ്ങനെ ഒന്നുണ്ടായില്ല.പ്രത്യേകിച്ചും മിഷക്കിന് സിനിമകളുടെ ആരാധകൻ എന്ന നിലയിൽ എല്ലാ സിനിമയും ആ ഒരു അനുഭവം നൽകിയിരുന്നു, സൈക്കോ ഒഴികെ.

  ആരോ ചെയ്ത ഒരു സീരിയൽ കില്ലർ സിനിമ എന്നു പറഞ്ഞു കണ്ടു നോക്കിയാൽ ശരാശരിയിൽ ഒതുങ്ങുന്ന ഒരു ചിത്രമാണ് സൈക്കോ.ഇളയരാജയുടെ സംഗീതം ആയിരുന്നു പറയാവുന്ന ഒരു മികച്ച ഭാഗം.ബാക്കി എല്ലാം എന്തോ കുറവുകൾ ഉള്ളത് പോലെ തോന്നി.

  ക്ളൈമാക്സിൽ സിനിമ കൊണ്ടു പോയ വഴി ഒക്കെ തീരെ ബാലിശം ആയി തോന്നി.ഇത്തരത്തിൽ ഒരു സിനിമയ്ക്ക്, അതും വിഖ്യാതമായ സൈക്കോ സിനിമയ്ക്ക് homage പോലെ അവതരിപ്പിച്ച സിനിമയിൽ ഒന്നും ശരിയായില്ല എന്നു തോന്നി.വളരെയധികം നന്നാക്കാമായിരുന്ന സിനിമ ഈ രീതിയിൽ അവതരിപ്പിച്ചതിൽ നിരാശ മാത്രം.

ശരാശരി സിനിമ അനുഭവം.

MH Views Rating 1.5/4

  More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : t.me/mhviews

Friday, 6 March 2020

1150. The Office( English Series, 2005-2013)

1150. The Office( English Series, 2005-2013)
   Comedy

No. of Seasons 9
No. of Episodes 201
Duration 22 mins. Last 2 episodes in the 9th season were nearly 50 mins.

ആദ്യമായി The Office നെ കുറിച്ചു വായിക്കുന്നത് നാട്ടിൽ കോളേജിൽ പഠിച്ചിരുന്ന സമയത്തു ലൈബ്രറിയിൽ ഏതോ ഒരു ഇംഗ്ലീഷ് പത്രത്തിൽ ഫ്രണ്ട്സ് പോലെ വേറെ ഒരു സീരീസ് വന്നു എന്നൊക്കെ പറഞ്ഞു ഉള്ള വാർത്ത വഴി ആയിരുന്നു. എന്റർടെയ്ൻമെന്റ് പേജിലോ മറ്റോ.വർഷങ്ങൾക്കു ശേഷവും ഒരു കോമഡി  സീരീസ് കാണാൻ ഉള്ള ആഗ്രഹം ഇല്ലായിരുന്നു.
Friends, Mind Your Language ഒക്കെ ഇരുന്നു കണ്ടു തീർത്തത് ആണെങ്കിലും എന്തോ The Office കാണാൻ മൂഡ് ഇല്ലായിരുന്നു എന്നു പറയുന്നതാകും ശരി.

 എന്നാൽ പുതിയ പ്രൊഫഷൻ, ക്ലാസ് ഓകെ പോയപ്പോൾ എവിടെയും The Office  റെഫറന്സുകൾ . പലപ്പോഴും തമാശകളിൽ ഷ്രൂട്ടും, സ്കോട്ടും ഒക്കെ വരുന്നത് കേൾക്കാമായിരുന്നു.അങ്ങനെ എന്തായാലും സീരീസ് കാണാൻ തീരുമാനിച്ചു.ഏകദേശം ഡിസംബർ ഒക്കെ ആയപ്പോൾ നവംബറിൽ കണ്ടു തുടങ്ങിയ സീരീസ് പതുക്കെ 2 സീസണ് തീർത്തൂ. പിന്നീട് സത്യം പറഞ്ഞാൽ The Office ജീവിതത്തിന്റെ ഭാഗം ആയെന്നു പറയാം. നല്ല തിരക്കുള്ള സമയങ്ങളിൽ പോലും ഒഴിവു സമയം എപ്പോഴെങ്കിലും കിട്ടിയാൽ The Office കാണാൻ വേണ്ടി സമയം ചിലവഴിച്ചു എന്നു പറയാം.നല്ല രീതിയിൽ അഡിക്റ്റ് ആയെന്നു  പറയാം.സ്ഥിരം ഉള്ള സിനിമ കാഴ്ച പോലും മുടങ്ങി.

 എന്നാൽ ഇന്നലെ മാര്ച്ച് 5 2020 ൽ The Office ഫിനാലെ കഴിയുമ്പോൾ ഭയങ്കര ഒരു വിഷമം ആയിരുന്നു.ഒരിക്കലും തീരരുത് എന്നു ആഗ്രഹിച്ച ഒരു കാര്യം തീർന്നു പോയ പ്രതീതി.ചെറിയ രീതിയിൽ വിഷമം പോലും തോന്നി.ആദ്യമായി ആണ് ഒരു സീരീസ് ഇങ്ങനെ influence ചെയ്യുന്നത് എന്നു തോന്നുന്നു.ഒരു ആരാധകൻ എന്ന നിലയിൽ ഉള്ള കുറിപ്പാണു ഇതു.

 ഇനി സ്വൽപ്പം പരമ്പരയെ കുറിച്ചു.അമേരിക്കയിലെ സ്ക്രാന്റണിലെ ഒരു കുത്തഴിഞ്ഞ പേപ്പർ കമ്പനിയിൽ ദിവസവും നടക്കുന്ന സംഭവങ്ങൾ ക്യാമറയിൽ ഷൂട്ട് ചെയ്തു 9 വർഷങ്ങൾ പ്രേക്ഷകന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന രീതിയിൽ ആണ് പരമ്പര അവതരിപ്പിച്ചിരിക്കുന്നത്. ജിം, പാം, ഷ്രൂട്ട്, സ്‌കോട്ട്,ടോബി, കെവിൻ, ഡാരിൽ, ഏഞ്ചല,ക്രീഡ്, ഫിലിസ്,ആൻഡി,റയാൻ ,കെല്ലി തുഫങ്ങി ധാരാളം കഥാപാത്രങ്ങൾ ഉണ്ട്.സ്ഥിരമായി ഉള്ളതും അല്ലാത്തതും.എപ്പോഴും ഒരു ഓഫീസ് എന്ന concept നോട് യോജിച്ചു തന്നെ അതിൽ തമാശകൾ ഒക്കെ കോർത്തിണക്കി ആണ് സീരീസ് അവതരിപ്പിച്ചത്.പല സ്വഭാവം ഉള്ള ആളുകൾ.അവരുടെ സ്വഭാവങ്ങളിൽ നിന്നും വരുന്ന തമാശകൾ.

 പലപ്പോഴും പൊളിറ്റിക്കൽ കരക്റ്റനസ് ഒന്നും ചില കഥാപാത്രങ്ങളിൽ ഇല്ലെങ്കിലും അതിനെ മഹത്വൽക്കരിക്കാതെ മറ്റു കഥാപാത്രങ്ങളിലൂടെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തുക എന്ന കാര്യവും ചെയ്തിട്ടുണ്ട്.ശരാശരി വിവരം ഉള്ള അമേരിക്കക്കാരനും അതിലും അൽപ്പം കൂടി ഭേദപ്പെട്ട മറ്റ് ചില കഥാപാത്രങ്ങളും ഒക്കെ ആണ് സീരീസിൽ ഉള്ളത്.

 തിരക്കേറിയ സമയത്തു ഈ സീരീസിന് വേണ്ടി സമയം കളയണം എന്നു പറയില്ല.പക്ഷെ ഒരിക്കൽ കണ്ടു തുടങ്ങിയതോടെ daily routine തന്നെ മാറ്റേണ്ടി വന്ന അവസ്ഥ ഉണ്ടായി എന്നത് കൊണ്ട് തന്നെ എന്നെ ഏറ്റവും അഡിക്റ്റ് ആക്കിയ പരമ്പര എന്ന നിലയിൽ എന്റെ കാഴ്‌ചപ്പാടിലെ ഏറ്റവും മികച്ച പരമ്പര ആണ് The Office.

 സീരീസ് കണ്ടു കുറെ കഴിഞ്ഞപ്പോൾ തന്നെ ജോലി സ്ഥലത്തും കോളേജിലും എല്ലാം ബാക്കി ഉള്ളവരുടെ ഒപ്പം കഥാപാത്രങ്ങളെ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു നല്ലത് പോലെ.ഈ പരമ്പരയുടെ ഫാൻ ആയി എന്നും ഉണ്ടാകും. Dwight. K. Shrute ഒക്കെ എന്നും ഒരു ഐക്കൻ ആയി തന്നെ മനസ്സിൽ ഉണ്ടാകും.നല്ല രീതിയിൽ നോർത്ത് അമേരിക്കയിൽ കൾട്ട് ഫോളോയിങ് ഉണ്ട് The Office നു.

Netflix ൽ സീരീസ് ലഭ്യമാണ്.

 More suggestions at www.movieholicviews.blogspot.ca

പരമ്പരയുടെ ടെലിഗ്രാം ചാനൽ ലിങ്ക് @t.me/mhviews ൽ ലഭ്യമാണ്.