Saturday, 15 December 2018

991.Andhadhun(Hindi,2018)



991.Andhadhun(Hindi,2018)
       Thriller,Mystery


                    തോട്ടത്തിലെ വിള തിന്നു നശിപ്പിക്കുന്ന മുയല്‍.അതിനെ കൊല്ലാനായി തോക്കും കൊണ്ട് പുറകെ പോകുന്ന ആള്‍.ഒരു പക്ഷെ അയാള്‍ കൃഷിക്കാരന്‍ ആകാം.അല്ലെങ്കില്‍ ഒരു വേട്ടക്കാരന്‍ ആകാം.അയാള്‍ ഓടിയോടി റോഡിലേക്ക് കയറിയ മുയലിന്റെ നേരെ വെടിയുതിര്‍ക്കുന്നു.'Andhadhun"

      മുകളില്‍ പറഞ്ഞ കഥയ്ക്ക്‌ സിനിമയുമായി വലിയൊരു ബന്ധം ഉണ്ട്.അതാണ്‌ 'അന്ധാധുന്‍" എന്ന ചിത്രത്തിലെ സസ്പന്‍സ്.അന്ധനായ ഒരു പിയാനോ ആര്‍ട്ടിസ്റ്റ്.അയാള്‍ അവിചാരിതം ആയി  പ്രതികൂലമായ ഒരു സാഹചര്യത്തില്‍ ,തെറ്റായ സമയത്ത്,തെറ്റായ സ്ഥലത്ത് എത്തി ചേരുന്നു.അയാളുടെ ജീവിതം ആകെ മൊത്തം മാറ്റിയ സന്ദര്‍ഭം ആയിരുന്നു അത്.ഇവിടെ തുടങ്ങുന്നു സിനിമയിലെ ട്വിസ്റ്റുകളുടെ പെരുമഴ.ബ്ലാക്ക് കോമഡി രീതിയില്‍ അവതരിപ്പിച്ച ഈ ത്രില്ലര്‍ ചിത്രത്തില്‍ "Whodunnit?" എന്ന ചോദ്യം പ്രേക്ഷകന്റെ മുന്നില്‍ വരുന്നതേ ഇല്ല.കാരണം,സംഭവങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകന്റെ മുന്നിലൂടെ തന്നെ പറഞ്ഞു പോകുന്നുണ്ട്,വളരെ ചെറിയ ഒരു ഭാഗം ഒഴിച്ചാല്‍.എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ആണ് ഈ ചിദ്യം ചോദിയ്ക്കാന്‍ ഉള്ള അവസരം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്‍റെ മിസ്റ്ററി ഭാഗം യഥാര്‍ത്ഥത്തില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ളത് ആണ്.

   ഇവിടെ കഥാപാത്രങ്ങള്‍ പലരും അവരുടേതായ രഹസ്യങ്ങള്‍ ഉള്ളവരാണ്.അവിടെയും ഉണ്ടാകുന്നു മിസ്റ്ററി ഘടകങ്ങള്‍."L'Accordeur" എന്ന ഫ്രഞ്ച് ഷോര്‍ട്ട് ഫിലിമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്രീരാം രാഘവന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ബോക്സോഫീസില്‍ വലിയ ഹിറ്റ് ആയ ചിത്രം ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാം.അനാവശ്യമായ രംഗങ്ങള്‍ പരമാവധി കുറച്ചു,കഥാപാത്രങ്ങളെ അവതരിപ്പിച്ചു,നേരെ കഥയിലേക്ക് പോവുക എന്ന സാമാന്യ മര്യാദ ഒരു ത്രില്ലറിന് ആവശ്യം ആണെന്ന അഭിപ്രായം ആണ് ഉള്ളത്.സിനിമയുടെ വേഗത നില നിര്‍ത്താന്‍ സാധിക്കും ഈ രീതിയില്‍ ഒരു പരിധി വരെ എന്ന് തോന്നുന്നു."അന്ധാധുന്‍" ഇത്തരത്തില്‍ നോക്കിയാല്‍ മികച്ച അവതരണ രീതി തന്നെയായിരുന്നു.

   ആ മുയലിനു എന്ത് സംഭവിച്ചു എന്ന് അറിയണ്ടേ?മറക്കാതെ ചിത്രം കാണുക.നല്ലൊരു ത്രില്ലര്‍ ആണ് കാത്തിരിക്കുന്നത്.ഇന്ത്യന്‍ ഭാഷകള്‍ മിയ്ക്കതും നവീന കാലത്തിനു അനുയോജ്യമായ സിനിമ ഭാഷ്യങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്.പ്രേക്ഷകരും ഏറെ മാറി.ലോക സിനിമ തന്നെ ഇന്ത്യന്‍ പ്രേക്ഷകന്റെ വിരല്‍ തുമ്പില്‍ ഇരിക്കുമ്പോള്‍ പഴയ ഗിമ്മിക്കുകള്‍ പലതും നൊസ്റ്റാള്‍ജിയ ആയി മാറാന്‍ ആണ് സാധ്യത.ഒരു ബിസിനസ് എന്ന രീതിയിലും സിനിമയ്ക്ക് പുത്തന്‍ മാര്‍ക്കറ്റുകള്‍ ലഭിക്കുന്നു നിലവാരം അനുസരിച്ച്.നല്ല വാര്‍ത്തയാണിത്." രാജ്-രോഹിത് ",കളര്‍ഫുള്‍ സിനിമകളില്‍ നിന്നും ഏറെ മാറിയിരിക്കുന്നു/മാറാന്‍ ശ്രമിക്കുന്നു ഇന്ന് ഇന്ത്യന്‍ സിനിമ മൊത്തത്തില്‍.!!


  More movie suggestions @www.movieholicviews.blogspot.ca

  ടെലിഗ്രാം ചാനല്‍ ലിങ്ക്:  t.me/mhviews

No comments:

Post a Comment