990.The Brave One(English,2007)
Crime,Drama
ആദ്യ പ്രാവശ്യം വെടി വയ്ക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ബുള്ളറ്റുകള്‍ ലക്ഷ്യ സ്ഥാനത്ത് കൊണ്ടിരുന്നില്ല.എന്നാല്‍ പിന്നീട് എല്ലാം ലക്ഷ്യ സ്ഥാനത്ത് തന്നെ കൊണ്ട് തുടങ്ങി.മാദ്ധ്യമങ്ങള്‍ ന്യൂ യോര്‍ക്കിലെ പുതിയ Vigilante ആയി ആ കൊലപാതകങ്ങള്‍ നടത്തുന്ന ആളെ കുറിച്ച് എഴുതി തുടങ്ങി.പോലീസ്,കേസ് അന്വേഷണത്തില്‍ യാതൊരു തുമ്പും കിട്ടാതെ വലയുന്നു.കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികള്‍ ആണ് താനും.ആരാണ് ഇവരെ എല്ലാം കൊല്ലുന്നത്?അതിനു പിന്നിലുള്ള പ്രചോദനം?
ഒരു റേഡിയോ ആര്‍ ജെയില്‍ നിന്നും സമൂഹത്തിലെ ശല്യക്കാര്‍ക്ക് എതിരെ എറിക്കാ ഇറങ്ങി തിരിച്ചതിനു കാരണം ഉണ്ടായിരുന്നു.ആ ഒറ്റ രാത്രിയില്‍ അവള്‍ക്കു നഷ്ടം ആയതു അവളുടെ സ്വപ്നങ്ങളും ആഗ്രഹിച്ചിരുന്ന ഭാവി ജീവിതവും ആണ്.പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ ഒരു മനുഷ്യനെ കൊല്ലപ്പെടുത്തുക.മനുഷ്യത്വം തീരെ ഇല്ലാത്ത പെരുമാറ്റം.എറിക്കാ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ അവളുടെ മുന്നില്‍ പ്രതികാരം ചെയ്യാന്‍ ഉള്ള ആഗ്രഹം ആണുണ്ടായിരുന്നത്.അത് കൂടാതെ സ്വന്തം ജീവനില്‍ അകാരണമായ ഒരു ഭയവും ഉണ്ടായിരുന്നിരിക്കാം.അവളുടെ മുന്നൊരുക്കങ്ങള്‍,പ്രവര്‍ത്തികള്‍ ഓക്കെ കാണുമ്പോള്‍ അങ്ങനെ സംശയിച്ചാലും പ്രശ്നമില്ല.എറിക്കയുടെ മുന്നോട്ടുള്ള പ്രവര്‍ത്തികള്‍ ആണ് സിനിമയുടെ ബാക്കി കഥ.
ഒരു വലിയ ത്രില്ലര്‍ ചിത്രം ഒന്നും അല്ല 'The Brave One'.ഒരു സാധാരണക്കാരി ആയി തന്നെയാണ് മുഖ്യ കഥാപാത്രം പോകുന്നത്.തോക്ക് ഉപയോഗിക്കുമ്പോള്‍ അവളുടെ കൈ വിറയ്ക്കുന്നില്ല എന്ന് മനസ്സിലാകുമ്പോള്‍ ഉള്ള ധൈര്യം.അത് മാത്രം ആണ് 'Vigilante' ആയി അവളെ കണക്കാക്കുമ്പോഴും അവളുടെ പ്രവര്‍ത്തികളെ സാധൂകരിക്കുന്നത്.ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളില്‍ ആക്ഷന്‍ സീനുകള്‍ക്ക് ഉള്ള പ്രാധാന്യം ഇവിടെ കാണാന്‍ കഴിയില്ല.കഥാപാത്രത്തെ mould ചെയ്തിരിക്കുന്നത് ആ വിധത്തില്‍ ആണെന്നത് തന്നെ കാരണം.
മനോരമ മോഡ്:സിനിമയിലെ നായകന്‍ നവീന്‍ ആണ്ട്രൂസ് മലയാളി ആണ്.മീരാ നായരുടെ 'കാമസൂത്ര' യിലെ രാജ് സിംഗിനെ അവതരിപ്പിച്ച നവീന്‍,മലയാളി ദമ്പതികള്‍ക്ക് ജനിച്ച ബ്രിട്ടീഷ് പൗരന്‍ ആണ്.ഇഷ്ടപ്പെട്ട ഭക്ഷണ രീതികള്‍ അറിയില്ല.സോറി!!
More suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
t.me/mhviews
No comments:
Post a Comment