Thursday, 6 December 2018

984.The Vanished Elephant(Spanish,2014)



984.The Vanished Elephant(Spanish,2014)
      Mystery
 " മാജിക്കല്‍ റിയലിസവും,കഥാപാത്രത്തിന്റെ ഒടുക്കവും,ഒരു സുനാമിയും"


         തന്‍റെ ശരീരത്തിലേക്ക് ആ മൃതദേഹം വീഴുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ പ്രിയപ്പെട്ട കഥാപാത്രവും ,അയാളെ ഫോട്ടോകളില്‍ അവിസ്മരണീയം ആക്കി മാറ്റിയ അയാള്‍ക്ക്‌,തന്‍റെ ഇഷ്ട കഥാപാത്രത്തിന്റെ ഏകദേശ രൂപം കാത്ത അയാള്‍ക്ക്‌ ആ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് തന്നെ എടോ വിശ്വസിച്ചു.എന്നാല്‍ തന്നെ മുഖവിലയ്ക്ക് എടുക്കാന്‍ ആരും തയ്യാറാകാത്തത് കൊണ്ട് തന്നെ എടോ ആ രഹസ്യം തേടി ഇറങ്ങി.അയാളുടെ കയ്യില്‍ കുറച്ചു കടങ്കഥകള്‍ ഉണ്ട്.അതില്‍ നിന്നും ലഭിക്കാന്‍ ഏറെ ഉത്തരങ്ങളും.

   മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ,ഒരു കഥാപാത്രത്തിന്റെ അവസാനത്തിലേക്ക് അതിനെ കൊണ്ട് പോകാന്‍ എഴുത്തുകാരന്‍ ശ്രമിക്കുകയും അയാള്‍ അതില്‍ എന്ത് മാത്രം വിജയിക്കും എന്നും ഉള്ള ചോദ്യത്തിന് ഉത്തരമാണീ പെറുവിയന്‍ ചിത്രം.എടോ,മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്.ഒരു ദിവസം പെട്ടെന്ന് അയാളുടെ പ്രിയപ്പെട്ടവള്‍ അപ്രത്യക്ഷയായി.അതിന്റെ പുറകെ ആണ് 7 വര്‍ഷത്തോളം അയാള്‍.

  സിനിമയുടെ കഥ എന്ന നിലയില്‍ മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തോന്നും.എന്നാല്‍ അതി വിദഗ്ധമായി ഒരു ജിഗ്സോ പസില്‍ പോലെയുള്ള ഒരു സമസ്യയാണ് ഈ ചിത്രത്തില്‍ ഉള്ളത്,ഇവിടെ എഴുത്തുകാരനും കഥാപാത്രവും നല്‍കുന്ന ഒരു സസ്പന്‍സ് ഉണ്ട്,അവര്‍ തമ്മില്‍ ഉള്ള ബന്ധങ്ങളുടെ കഥയുണ്ട്.അതിനും അപ്പുറം ചികയുമ്പോള്‍ ആണ് 7 വര്ഷം മുന്‍പുള്ള കാര്യങ്ങളില്‍ കൂടി കഥയ്ക്ക്‌ പുതിയ മാനങ്ങള്‍ വരുന്നത്.എന്നാല്‍ ഇത് സിനിമയില്‍ കൂടി അത്ര വലിയ സസ്പന്‍സ് അല്ലാതെ ആയി  അവതരിപ്പിക്കുമ്പോള്‍ അല്‍പ്പം നിരാശ തോന്നുമെങ്കിലും സിനിമയുടെ അവസാനം ഒരു മായാ ലോകത്ത് എത്തിയത് പോലെ ആകും അനുഭവപ്പെടുക.കണ്ടറിയേണ്ട ഒന്നാണ്.പ്രത്യേകിച്ചും കഥാപാത്രങ്ങളുടെ transformation ഓക്കെ നന്നായിരുന്നു.

           ഒരു മനുഷ്യന്റെ വിചാരങ്ങളിലൂടെ പോകുമ്പോഴും 'The Vanished Elephant" .പ്രത്യേകിച്ചും, ജീവിതത്തിലെ ഇത്തരം ആകസ്മികതകളെ കുറിച്ച്,അതായത് തിരോധാനം,കൊലപാതകം എന്നിവയും കൂടി ചേരുമ്പോള്‍   നല്ല ഒരു ബ്ലെന്ഡ് ആണ് ഈ സ്പാനിഷ്‌ ഭാഷ ചിത്രത്തില്‍   ഉള്ളതെന്ന് നിസംശയം പറയാം.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     

No comments:

Post a Comment