Thursday, 13 December 2018

989.Pickings(English,2018)



989.Pickings(English,2018)
      Action,Crime


  " Pickings-When 'Usher Morgan' meets 'Kill Bill' "

          അബല ആണെന്ന് അവര്‍ക്ക് ആ സ്ത്രീയെ കുറിച്ച് തോന്നി കാണും.അവര്‍ ആ തോന്നലില്‍ അവിടെ പലതും ചെയ്യാന്‍ ശ്രമിച്ചു.ഇത് അവര്‍ക്ക് ആദ്യ സംഭവം അല്ല.അവരുടെ പ്രവര്‍ത്തന രീതി അതാണ്‌.എന്നാല്‍ അവരുടെ മുന്നില്‍ ഇരുന്നത് മറ്റൊരാളായിരുന്നു.അവര്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ പോലും പറ്റാത്ത ഒരാള്‍.അതിന്‍റെ ഫലം??നിമിഷ നേരം മതിയായിരുന്നു അവര്‍ക്ക് അത് മനസ്സിലാകാന്‍.അവിടെ മറ്റൊന്നുമില്ല.രക്തം മാത്രം!!

   
     ഒരു ബി-ഗ്രേഡ് ത്രില്ലര്‍ ആണെന്ന് ഉള്ള അറിവോടെ ആണ് സിനിമ കാഴ്ച തുടങ്ങിയത്.Sin City യുടെ പോലെ ഒക്കെ ഉള്ള മേക്കിംഗ്.അതിന്റെ ഒപ്പം വെസ്റ്റേണ്‍ മ്യൂസിക്കും കൂടി ആവശ്യാനുസരണം ചേര്‍ത്തപ്പോള്‍ പല സീനുകളും നന്നായി തോന്നി.ആദ്യം പറഞ്ഞ 'കില്‍ ബില്‍' പരാമര്‍ശം സിനിമ കാണുമ്പോള്‍ മനസ്സിലാകും.സിനിമയുടെ ഇടയ്ക്ക് തന്നെ പലപ്പോഴും അനിമേഷനിലൂടെ  ഒരു കോമിക് ബുക്ക് വായിക്കുന്നത് പോലെ  ഫ്ലാഷ്ബാക്ക്  അവതരിപ്പിച്ചിട്ടും ഉണ്ട്.മറ്റുള്ളവരുടെ വസ്തുക്കള്‍ കൈപ്പിടിയില്‍ ആക്കാന്‍ വേണ്ടി പരമാവധി ആക്രമണം നടത്തുന്ന പോര്‍ട്ട്‌ സിറ്റിയിലെ ഒരു ഗ്യാംഗ് ഒരിക്കല്‍ നേരിടേണ്ടി വരുന്നത് അവരുടെ പ്രതീക്ഷയ്ക്കും അപ്പുറം ചരിത്രം ഉള്ള ഒരു സ്ത്രീയെ ആണ്.അവിടിവിടെയായി 'കില്‍ ബില്‍' പാത്തും പതുങ്ങിയും വരുന്നതായി തോന്നുമെങ്കിലും എലീസ് പ്രൈസിന്റെ ,ജോ ലീ ഹേയ് വുഡ് നല്ല ഒരു കഥാപാത്രമായിരുന്നു.Internal trauma അനുഭവപ്പെടുന്ന,ചുമതലകള്‍ എല്ലാം ഭംഗിയായി ചെയ്തു തീര്‍ക്കുന്ന അവരുടെ ചിന്തകളിലൂടെ കഥ മുന്നോട്ടു പോകുമ്പോള്‍ സാധാരണ ഹോളിവുഡ് സിനിമയിലെ പോലെയുള്ള അവതരണം നല്‍കാതെ കഥയുടെ ഏതോ ഒരു ഭാഗത്ത്‌ മാത്രം അനിമേഷനില്‍ അവരുടെ മുഴുവന്‍ കഥയും പറയുന്നു.

   ഗംഭീര ചിത്രം ആണെന്നുള്ള അഭിപ്രായം ഒന്നുമില്ലെങ്കിലും Indie സിനിമയുടെ ബജറ്റില്‍ ഇത്തരത്തില്‍ ഉള്ള ചിത്രം തീരെ മോശവും അല്ലായിരുന്നു.ടരന്റിനോ സിനിമയുടെ 'weed version'  എന്ന് വിളിക്കാനും ഇഷ്ടമാണ് ഈ ചിത്രത്തെ.പരിഹസിച്ചല്ല ഈ അഭിപ്രായം.പകരം,നേരത്തെ കണ്ടിട്ടുള്ള കാഴ്ചകളില്‍ Visual Richness ഒരു കോമിക് കഥയുടെ രൂപത്തില്‍ അവതരിപ്പിച്ചു വരുമ്പോള്‍ ഭയങ്കര ഡാര്‍ക്ക്‌ ആയി തോന്നി.അത് കൊണ്ടാണ്.മാത്രമല്ല,അത് ഈ ഒരു പ്രതീതി ഉണ്ടാക്കുകയും ചെയ്തു.എല്ലാവര്ക്കും ദഹിക്കണം എന്നില്ലെങ്കിലും ,ചുമ്മാ ഒന്ന് കണ്ടു നോക്കാം ഈ ചിത്രം.


  More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews
         

No comments:

Post a Comment