997.Animal World(Mandarin,2018)
Thriller
സെന്ഗ് കേയ്സി അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് എടുക്കുക ആണ്.എട്ടാം വയസ്സില്‍ അവനുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ ജീവിതത്തിലും ബാധിച്ചു.അതിനു ശേഷം വിശ്വസ്തനായ സുഹൃത്ത് അവനെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.അവന്‍ യാത്രയാവുകയാണ്.ഒരു കളി കളിക്കുവാന്‍.അവന്റെ ജീവിതത്തിന്റെ വിലയുള്ള കളി.
"Kaiji" എന്ന മാംഗയെ ആസ്പദമാക്കിയാണ് "Animal World" അവതരിപ്പിച്ചിരിക്കുന്നത്.മികച്ച VFX ആണ് ചിത്രത്തിന്‍റെ മുതല്‍ക്കൂട്ട്."Rock Paper Scissors hand gam"e ആണ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കളി.പക്ഷെ വെറും ഒരു ഗെയിം എന്നതിനും അപ്പുറം ധാരാളം കാര്യങ്ങള്‍ ഈ കളിയില്‍ ഉണ്ട്.അതിലൊന്ന് ഈ കളിയിലെ വിജയ പരാജയങ്ങള്‍ അവരില്‍ ഓരോരുത്തരുടെയും ജീവന്‍റെ വിള തീരുമാനിക്കും എന്നതാണ്.ഇത്തരത്തില്‍ പ്രമേയം വരുന്ന ചിത്രങ്ങളില്‍ ഉള്ള ട്വിസ്റ്റ് എന്ന ഘടകം ആവോളം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.ബുദ്ധിപരമായി കളിയെ അവലോകനം ചെയ്യുന്ന നായകന്‍,അതിനൊപ്പം പലപ്പോഴും വരുന്ന ട്വിസ്റ്റുകള്‍ ചിത്രത്തെ കൂടുതല്‍ രസകരമാക്കും.അത് പോലെ നായകന്‍റെ സ്വഭാവത്തിലെ മറ്റൊരു ഘടകം ആയ 'Clown' എന്ന കഥാപാത്രവും ചിത്രത്തിന് മറ്റൊരു dimension ആണ് നല്‍കുക.
വിസ്തരിച്ചു എഴുതാനായി ഒരു ഒറ്റവരി കഥ ഉണ്ടാക്കിയാല്‍ അതില്‍ കൌതുകകരമായി ഒന്നുമുണ്ടാകില്ല.കാരണം ഈ ചിത്രത്തില്‍ സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് കഥാപാത്രങ്ങള്‍ കടന്നു പോകുന്ന അവസ്ഥ മനസ്സിലാക്കിയാല്‍ മാത്രമേ നേരത്തെ പറഞ്ഞ ട്വിസ്റ്റുകള്‍ ആസ്വാദ്യകരം ആകൂ.അത് കൊണ്ട് ചിത്രം കണ്ടു തന്നെ ആസ്വദിക്കണം.വളരെ നല്ല വേഗതയില്‍ പോകുന്ന ചിത്രം ,നല്ലൊരു ത്രില്ലര്‍ കൂടിയാണ്.രണ്ടാം ഭാഗത്തിനായി ഉള്ളത് നിര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നത്.മൈക്കല്‍ ഡഗ്ലസ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി വരുന്നുണ്ട് ഈ ചൈനീസ് ചിത്രത്തില്‍!!
ചിത്രം നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്!!
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്‍റെ ലിങ്ക് ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
ടെലിഗ്രാം ചാനല്‍ ലിങ്ക്: t.me/mhviews