962.Den skyldige(Danish,2018)
Thriller,Drama
താന്‍ അപകടത്തിലാണ് എന്ന് ഉള്ള വിവരം ആണ് ആ സ്ത്രീ അസ്ഗറിനു നല്‍കിയത്.ആരോ അവളുടെ ഒപ്പം ഉണ്ടെന്നും അവള്‍ക്കു മകളോട് മാത്രം സംസാരിക്കാന്‍ അനുവാദം ഉള്ളായിരുന്നു.അത് കൊണ്ട് സൂചനകളിലൂടെ അസ്ഗര്‍ തന്‍റെ ജോലിയില്‍ മുന്നോട്ടു പോയി.അവരുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു അയാളുടെ മുഖ്യ ലക്‌ഷ്യം!!എന്നാല്‍....???
ഡാനിഷ് ചിത്രമായ 'Den skyldige' അഥവാ The Guilty യുടെ മര്‍മ പ്രധാനമായ ഭാഗം ആണിത്.എന്നത്തേയും പോലെ മദ്യപിച്ചും കഞ്ചാവടിച്ചും പോലീസിനെ വിളിച്ചു ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അസ്ഗരിനും അന്ന് കുറവല്ലായിരുന്നു.അടുത്ത ദിവസം തന്‍റെ ജീവിതത്തിലെ തന്നെ സുപ്രധാനമായ ഒരു ദിവസം ആയിരുന്നു.അയാളുടെ ഭൂതക്കാലത്തിന്റെ അവശേഷിപ്പുകള്‍ ആകാം അടുത്ത ദിവസം.എന്നാല്‍ ഇന്ന് 112 എന്ന എമെര്‍ജന്സി നംബറിനും ഇപ്പുറം അയാള്‍ക്ക് വേറെ ഒരു ഉത്തരവാദിത്തം ഉണ്ട്.കുറച്ചു ജീവനുകള്‍ രക്ഷിക്കുക.
The Call എന്ന ഹാലി ബെറി പടം കണ്ടവര്‍ക്ക് സിനിമ ആ റൂട്ടില്‍ ആണോ പോകുന്നതെന്ന് തോന്നുമ്പോള്‍ ആകാം അപ്രതീക്ഷിതമായത് പലതും സംഭവിക്കുന്നത്.ഒരു പക്ഷെ മൂല കഥ അത് പോലെ നിര്‍ത്തി വ്യത്യസ്തമായ ഒരു ട്രീട്മെന്റിലൂടെ കഥാപാത്രങ്ങളെ ശബ്ദങ്ങളിലൂടെ പ്രേക്ഷകന് പരിചയപ്പെടുത്തുന്നു.അവരിലേക്ക് കൂടുതല്‍ ഇറങ്ങി പോകുമ്പോഴും അവരുമായും ഉള്ള കൂടുതല്‍ സംഭാഷണങ്ങളിലൂടെ ഒരു പോലീസ് കണ്ട്രോള്‍ റൂമിന്‍റെ കഥ വികസിക്കാന്‍ ഉള്ള സ്കോപ്പില്‍ നിന്നും വളരെയേറെ മാറിയിരിക്കുന്നു.ഇതില്‍ adventurous ആയ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ല.പകരം സിനിമ അവസാനിക്കുന്നതിന്റെ അല്‍പ്പം മുന്‍പ് കഥയുടെ സംഭവങ്ങളുടെ യാതാര്‍ത്ഥ്യം മനസ്സിലാകുമ്പോള്‍ ഒരു മരവിപ്പ് ഉണ്ട്.മുന്‍വിധികള്‍ ഇല്ലാതെ സംഭവങ്ങളെ സമീപിക്കാന്‍ മനുഷ്യ മനസ്സ് സമ്മതിക്കില്ല എന്ന് തോന്നി പോകും.
എന്തായാലും നല്ല Engaging ആയിരുന്നു ചിത്രം.സ്ക്രീനില്‍ നായക കഥാപാത്രവും,പിന്നീട് ഒന്ന് രണ്ടു ആളുകളെയും കാണിക്കുന്നത് ഒഴിച്ചാല്‍ ബാക്കി കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകന് ശബ്ദം മാത്രം ആണ്.ഇത്തരത്തില്‍ ഒരു ചെറിയ space ല്‍ ചെയ്ത ചിത്രം എന്നത് കൂടാതെ കതപത്രങ്ങളെയും ഇത്തരത്തില്‍ അവതരിപ്പിച്ചതില്‍ പോലും പിഴവുകള്‍ ഉണ്ടായതായി കണ്ടില്ല.നല്ല ചിത്രമാണ്.കഴിയുമെങ്കില്‍ കാണുക.
ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
t.me/mhviews
No comments:
Post a Comment