Sunday, 7 October 2018

952.Hurok(Hungarian,2016)



952.Hurok(Hungarian,2016)
       Mystery,Thriller,Fantasy.

        ദെസ്സോയുടെ അടുക്കല്‍ നിന്നും രക്ഷപ്പെട്ടു വരുന്ന വഴിക്ക് ആണ് ആദം അന്നയെ കാണുന്നത്.എന്നാല്‍ അല്‍പ്പം മുന്‍പ് ആദം മരിച്ച് കിടക്കുന്നത് താന്‍ കണ്ടത് ആണെന്നും അയാളെ ഇപ്പോള്‍ ജീവനോടെ കണ്ടത്തില്‍ സന്തോഷമുണ്ടെന്നും അവള്‍ പറയുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌.അന്ന പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?അവളുടെ തോന്നല്‍ ആയിരുന്നോ ആ സംഭാഷണം?

    "Hurok" എന്ന ഹംഗേറിയന്‍ ചിത്രം പരിചയപ്പെടുത്തുന്നത് അല്‍പ്പം സങ്കീര്‍ണം ആയ ഒരു കഥയാണ്.കഥയുടെ ചുരുക്കം സിനിമയുടെ ഇംഗ്ലീഷ് പേരില്‍ ഉണ്ട്."Loop".അതെ ഇതൊരു ടൈം ലൂപ് ചിത്രമാണ്.'Timecrimes' ഒക്കെ പോലത്തെ ഇത്തരം ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും.ഈ സിനിമയും അതില്‍ നിന്നും അധികം വിഭിന്നം അല്ല.പക്ഷെ ഈ ഒരു പ്രക്രിയയില്‍ നിന്നും കഥ വികസിക്കുമ്പോള്‍ അധികം ശാസ്ത്ര പരിജ്ഞാനം ഉള്ള കഥാപാത്രങ്ങള്‍ അല്ലാത്തത് കൊണ്ടാകും അവരുടെ വികാരങ്ങള്‍ കൂടി ഈ സംഭവങ്ങളെ സ്വാധീനിക്കുന്നുണ്ട്.

   എന്നാല്‍ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ മാത്രം വെളിവാകുന്ന ദുരൂഹതയുണ്ട്.അത് ആ ലൂപ് എവിടെ നിന്നും തുടങ്ങിയത് ആണെന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി പ്രേക്ഷകന് നല്‍ക്കാതെ കൂടുതല്‍ കഥാപരമായി ഉള്ള സങ്കീര്‍ണത കൂട്ടുക ആണ്.സിനിമയുടെ കഥയും പലപ്പോഴും അങ്ങനെ ആണ്.ആദം പല രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ആ സമയങ്ങളില്‍ പരീക്ഷിക്കുമ്പോള്‍ പക്ഷെ അതിനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള വഴി കണ്ടു പിടിക്കാന്‍ അത്ര സാമര്‍ത്ഥ്യം കാണിക്കുന്നതും ഇല്ല.പലപ്പോഴും പലരിലും പ്രേക്ഷകന് ദുരൂഹതകള്‍ തോന്നുക സ്വാഭാവികവും.പലപ്പോഴും കുരുങ്ങി കിടക്കുന്ന നൂലിന്റെ അറ്റം കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം ആണ് ആദം നടത്തുന്നത് എന്നാണു പ്രേക്ഷകന് തോന്നുക.അടിസ്ഥാനപരമായി ഇത്തരം ഒരു പ്രക്രിയ അവസാനിക്കണമെങ്കില്‍ ഈ പ്രക്രിയയില്‍ മാറ്റങ്ങള്‍ വരണം.മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള സാഹചര്യവും ഉണ്ട്.

    മികച്ച ഒരു സിനിമ അനുഭവം ആയാണ് 'Hurok' അനുഭവപ്പെട്ടത്.പെട്ടെന്ന് തന്നെ മുഖ്യ കഥയിലേക്ക് പോവുകയും മികച്ച ആഖ്യാന രീതിയും എല്ലാം ചിത്രം മികച്ചതാക്കി മാറ്റി.ടൈം ലൂപ് സിനിമകള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് നല്ലൊരു അനുഭവം ആകും ഈ ഹംഗേറിയന്‍ ചിത്രം.

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

t.me/MHviews

No comments:

Post a Comment